Showing posts with label june 16 Thiruhridaya vanakkamasa prarthana. Show all posts
Showing posts with label june 16 Thiruhridaya vanakkamasa prarthana. Show all posts

Monday, June 15, 2026

ThiruHridaya Vanakkamasam Prayers Day -16 (June -16)



തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പതിനാറാം ദിവസം 


ജപം 

അത്ഭുതകരമായ അനുസരണമുള്ള ഈശോമിശിഹായുടെ ദിവ്യഹൃദയമേ, മനുഷ്യനായി പിറന്നതു മുതല്‍ കുരിശില്‍ തലചായിച്ചു മരിച്ച ക്ഷണം വരെയും അങ്ങേ നിത്യപിതാവിനെ അനുസരിച്ചതു കൂടാതെ, ലോകാവസാനം വരെയും പരിശുദ്ധ കുര്‍ബാനയില്‍ മനുഷ്യനായ വൈദികന്‍റെ വചനത്തെ അനുസരിച്ച് അങ്ങ് ആഗതനാകുകയും ചെയ്യുന്നുവല്ലോ. സ്നേഹവും കാരുണ്യവും നിറഞ്ഞ ഈശോനാഥാ, മഹാ പാപിയായ ഞാന്‍ അങ്ങയുടെ ദൃഷ്ടാന്തത്തെ കണ്ടുപിടിച്ചു എല്ലാ പ്രമാണങ്ങളും അനുസരിച്ചു നടപ്പാന്‍ അനുഗ്രഹം ചെയ്യണമേ.


പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.


സുകൃത ജപം

കുരിശുമരണം വരെയും അനുസരിച്ച ഈശോതമ്പുരാൻറെ തിരുഹൃദയമേ, എന്‍റെ മേല്‍ കരുണയായിരിക്കണമേ.