Thursday, September 30, 2021

ONLINE BIBLE CONVENTION (SHAMSHABAD DIOCESE) DAY-1: REV FR. XAVIER KHAN VATTAYIL


Rev Fr Xavier Khan Vattayil of Abhishekagni Ministries is conducting a 3-Day online Bible Convention for the Syro-Malabar Catholic Eparchy of Shamshabad. As it is an online Program telecast through the Diocesan official Youtube channel, anyone and everyone from any part of the world can participate in it live or later as per his/her convenience.

The three-day Bible Convention (online Retreat) will be held from 7.00 to 9.30 pm from October 1st to 3rd, 2021.

As it is a very special opportunity, please do not miss it. 

Check this page to participate in the online Abhishekagni Bible Convention October 2021 DAY-1 on (Friday).

When the LORD knocks at the door of your heart, please do not hesitate or delay to open it for HIM. 

Global Logos Bible Quiz will be held on December 19th, 2021


ആഗോള ലോഗോസ് ബൈബിള്‍ ക്വിസ് മത്സരം ഡിസംബര്‍ 19ന്‌| 

Wednesday, September 29, 2021

Feast of the Archangels Sts. Michael, Gabriel, Raphael September 29: മുഖ്യദൂതന്മാരുടെ തിരുന്നാൾ


എല്ലാ വർഷവും സെപ്റ്റംബർ മാസം 29 ആം തീയതി ആഗോള കത്തോലിക്കാ സഭയും മറ്റു ചില ക്രൈസ്തവ സഭകളും മുഖ്യ ദൂദന്മാരായ വിശുദ്ധ മിഖായേൽ വിശുദ്ധ ഗബ്രിയേൽ വിശുദ്ധ റഫായേൽ എന്ന മാലാഖമാരുടെ തിരുന്നാൾ ഭക്തിയാദരവോടെ ആചരിക്കുന്നു.

പ്രധാന ദൂതനായ മിഖായേലിന്റെ പേരിന്റെ അർദ്ധം "ദൈവത്തിനു സമാനായി ആരുണ്ട് (ദൈവത്തെപ്പോലെ ആരുണ്ട്)" എന്നാണ്. വിശുദ്ധ മിഖായേൽ മാലാഖയാണ് തിരു സഭയെയും സഭാമക്കളെയും പിശാചിന്റെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്.

തിരു സഭ പുറമെ നിന്നും ഉള്ളിൽനിന്നും നിഷ്ട്ടൂരമായ ആക്രമണം നേരിടുന്ന ഈ കാല ഘട്ടത്തിൽ നമ്മൾക്ക് വിശുദ്ധ മിഖായേൽ മാലാഖയോട് പരിശുദ്ധ കത്തോലിക്കാ സഭക്കുവേണ്ടിയും നമ്മുടെ കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാം. 

പരിശുദ്ധ അമ്മയോടൊപ്പം പിശാചിനും അവന്റെ സൈന്യത്തിനും എതിരായി അന്തിമ യുദ്ധം ചെയ്യാനിരിക്കുന്നതും പ്രധാന ദൂദനായ മിഖായേൽ മാലാഖയാണ്!


Sunday, September 19, 2021

ROSARY WAR 2021 | റോസറി വാര്‍ | ShalomTV | ജപമാല യുദ്ധം | ജപമാല യജ്ഞം


കഴിഞ്ഞ വർഷം 2020 ഒക്ടോബർ മാസം മലയാളി ക്രൈസ്തവർ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും ശാലോം TV യിലൂടെ 'റോസറി വാർ' എന്ന ആത്മീയ പരിപാടിയിൽ പങ്കെടുത്തു അനേക ലക്ഷം ജപമാല പ്രാർത്ഥനകൾ ചൊല്ലി ലോക സമാധാനത്തിനും സ്വസ്ഥതക്കും വേണ്ടി കാഴ്ചവെച്ചു. 

ഇതാ വീണ്ടും 2021 ഒക്ടോബർ മാസം മുഴുവൻ അതുപോലെ ശക്തമായ ഒരു ആത്മീയ യുദ്ധം സംഘടിപ്പിക്കുന്നു. കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും, തിരു സഭയുടെ ശാക്തീകരണത്തിനും ആത്മാക്കളുടെ രക്ഷക്കുംവേണ്ടി ഒക്ടോബർ 1 മുതൽ 31 വരെ ദിവസവും ജപമാല പ്രാർത്ഥനയും തിരുവചന പ്രഘോഷണവും ആരാധനയും നടത്തപ്പെടുന്നു.   

ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരവർ ചൊല്ലാനുദ്ദേശിക്കുന്ന ജപമാലകളുടെ എണ്ണവും പേരും 9246029029 എന്ന ഫോൺ നമ്പറിലേക്കു SMS അയക്കുക. അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന website link ക്ലിക്ക് ചെയ്തു Online Registration ചെയ്യുക:


SMS FORMAT:

RW [space] No of Rosaries [space] Name 

Example: RW 310 Annamma (send SMS to 9246029029)

For online Registration click: 


For more details please contact: 

0496 2664693
0496 2664600

Note: ജപമാല യജ്ഞം നിർവ്വാഹകർ മൊത്തം 50 ലക്ഷം ജപമാല പ്രാർത്ഥനകളാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നതെങ്കിലും ഭക്തജനങ്ങൾ പരമാവധി ആൾക്കാരെ സഹകരിപ്പിച്ചു അത് അനേക മടങ്ങാക്കി (കുറഞ്ഞത് ഒരു കോടി എങ്കിലും ആക്കി) വൻ വിജയമാക്കണമേ എന്ന് അഭ്യത്ഥിക്കുന്നു. 

ഓർക്കുക: നാം ജപിക്കുന്ന ഓരോ ജപമാല പ്രാർത്ഥനയും സാത്താനെതിരെയുള്ള യുദ്ധത്തിലും ആത്മാക്കളുടെ രക്ഷക്കും പരിശുദ്ധ അമ്മക്കു നാം നൽകുന്ന പിന്തുണയാണ്.