Friday, November 26, 2021

Evangelism Explosion by Br Sajith Joseph, Rev Fr George Panackal & Team @ Divine Center


Popular Malayalam Catholic Evangelist and healer Bro Sajith Joseph is holding an Evangelism Training Workshop at Divine Retreat Center, Muringoor Chalakkudy in the beginning of the New Year ie from 2nd to 12th January, 2022.

The 10-day training program is supported by anointed and Spirit-filled Priests like Rev Fr George Panackal and team of Vincentian Congregation. This is a golden opportunity for those interested to get involved in the great Mission of Evangelization.

For more information and registration, please contact the below phone numbers: 

(91) 8891657887
(91) 9447992143


Tuesday, November 23, 2021

How to get appointment to meet Rev Fr Joseph Valiyaveettil (കൃപാസനം Phone Number)


ആലപ്പുഴ കൃപാസനം അൾത്താരയിൽ പരിശുദ്ധ അമ്മയുടെ ദർശനം നേരിട്ട് ലഭിച്ച യേശു കർത്താവിന്റെ പ്രിയ ദാസനായ ബഹു ജോസഫ്  വലിയവീട്ടിൽ  അച്ഛനെ (V P Achan) നേരിട്ടു ഒന്ന് കാണുകയെന്നത്‌ വിവിധതരം രോഗങ്ങളാലും ആകുലതകളാലും ജീവിത പ്രശ്നങ്ങളാലും നീറുന്ന മിക്കവാറും എല്ലാ ഭക്തർക്കും തന്നെ ആഗ്രഹമുള്ള ഒരു കാര്യമാണ്. 

കാരണം വിശ്വാസത്തോട് പരിശുദ്ധ മാതാവിന്റെ സന്നിധിയിൽ എത്തുന്ന ഏതൊരു വ്യക്തിയുടെ എങ്ങനെയുള്ള പ്രതിസന്ധികളായാലും ബഹു അച്ഛനിലൂടെ അതിനൊരു പ്രധിവിധി കർത്താവു തമ്പുരാൻ ഉടനടി നല്കിപ്പോരുന്നത് ആയിരക്കണക്കിന് ഭക്തരുടെ അനുഭവമാണ്.
 
കൃപാസനത്തിൽ എത്തുന്ന എല്ലാവരെയും തന്നെ വ്യക്തിപരമായി കാണണമെന്നും അവർക്കു ദൈവം നൽകുന്ന സന്ദേശങ്ങൾ നേരിട്ടു നൽകണമെന്നും അച്ഛന് താല്പര്യം ഉണ്ടെങ്കിലും, രൂപത നിഷ്കർഷിച്ചിരിക്കുന്ന മറ്റു കർത്തവ്യങ്ങളും, സാമൂഹ്യമായി ഏറ്റെടുത്തിരിക്കുന്ന മറ്റു ഉത്തരവാദിത്വങ്ങളും ഉള്ളതിനാൽ എല്ലാ ദിവസങ്ങളും കൃപാസനത്തിൽ ഉണ്ടാകാൻ അച്ഛന് സാധിക്കാതെ വരുന്നു. 

എന്നാൽ അച്ഛനെ കാണാൻ ഭക്തരുടെ എണ്ണം ക്രമാധീദമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ആവശ്യക്കാരുടെ അവസ്ഥയും അത്യാവശ്യവും കണക്കിലെടുത്തു അവർക്കു മൂന്നു നിറങ്ങളിലുള്ള ചീട്ടുകൾ (ടോക്കൺ) നൽകാനുള്ള ക്രമീകരണം കൃപാസനത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.
 
അതിന്റെ കൂടുതൽ വിവരങ്ങളും ബഹു അച്ഛന്റെ നേരിട്ടുള്ള ഒരു കൗണ്സിലിങ്ങും ലഭിക്കത്തക്കവിധം അച്ഛൻ കൃപാസനത്തിൽ ഉള്ള ദിവസങ്ങളും താഴെ  കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ചു അറിഞ്ഞതിനു ശേഷം മാത്രം ഭക്ത ജനങ്ങൾ വരണമെന്ന് അറിയിക്കുന്നു.

Kreupasanam Phone Numbers to take Appointment to meet Rev Fr Joseph Valiyaveettil:

# 9074684574, 
# 9847481587, 
# 9447285400

Syro Malabar Renewed (changed) Holy Qurbana texts and Prayers (From Nov 28)


അത്യുന്നതമാം എന്ന പാട്ടിൽ, "ഭൂമിയിലെങ്ങും" എന്നത് "ഭൂമിയിലെന്നും" എന്നാക്കി.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ 'ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ" എന്നത് "ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ" എന്നും "ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ" എന്നത് "ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ" എന്നും മാറ്റപ്പെട്ടിരിക്കുന്നു. 

സർവ്വാധിപനാം കർത്താവേ "നിന്നെ വണങ്ങി നമിക്കുന്നു" എന്നത് "നിൻ സ്തുതി ഞങ്ങൾ പാടുന്നു" എന്നാക്കിയിരിക്കുന്നു.

പരിപാവനനാം സർവേശാ എന്ന പാട്ടിലെ "നിൻ കൃപ ഞങ്ങൾക്കേകണമേ" എന്നത് മാറ്റി "കാരുണ്യം നീ ചൊരിയണമേ" എന്നായിരിക്കുന്നു.

കാറോസൂസായിലും ഇതുപോലെ "കർത്താവേ ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ" എന്നതിന് പകരം "കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ" എന്ന് മാറ്റിയിരിക്കുന്നു.

"വിജയം വരിച്ച നീതിമാന്മാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണയോടുകൂടെ നമ്മുടെ പിതാവായ മാർത്തോമാ ശ്ലീഹായുടെ ഓർമ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ" എന്നത് മാറ്റി "നമ്മുടെ പിതാവായ മാർത്തോമാ ശ്ലീഹായുടെ ഓർമയോടുകൂടെ വിജയം വരിച്ച നീതിമാന്മാരുടെയും മകുടം ചൂടിയ രതസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ" എന്നാക്കിയിരിക്കുന്നു.

(മറ്റൊരു പ്രധാനപ്പെട്ട മാറ്റം മാർ അദ്ദായി മാർ മാറിയുടെ കൂദാശ ക്രമത്തിലെ മൂന്നാം ന്ഹാന്തയിലെ മാറ്റമാണ്. അത് വിശുദ്ധ ബലി അർപ്പിക്കുന്ന പുരോഹിതൻ ചൊല്ലുന്ന ഭാഗമാണ്.)  

വിശുദ്ധ ഗ്രന്ഥ വായനക്ക് മുൻപിൽ ശ്രുശൂഷി "ഗുരോ ആശീർവദിക്കണമേ" എന്ന് പറഞ്ഞിരുന്നത് ഇനിമേൽ "കർത്താവേ ആശീർവദിക്കണമേ"  എന്നായിരിക്കും.

"നിങ്ങൾ സമാധാനം ആശംസിക്കുവിൻ" എന്നതിന് പകരം "നിങ്ങൾ സമാധാനം നൽകുവിൻ" എന്ന് പുരോഹിതൻ പറയും.

"നിങ്ങൾ ആദരപൂർവം പ്രാർത്ഥിക്കുവിൻ..." എന്നുള്ള ശ്രുശൂഷിയുടെ ആശംസ, "കർത്താവേ അങ്ങയുടെ പരിശുദ്ധാന്മാവു എഴുന്നള്ളി വരട്ടെ" എന്ന റൂഹാ ക്ഷണ പ്രാർത്ഥനയുടെ മുൻപിലേക്ക് മാറ്റിയിരിക്കുന്നു. 

Sunday, November 21, 2021

Syro Malabar Church വിമത വൈദീക സമരത്തിന്റെ കാണാപ്പുറങ്ങൾ


സീറോ മലബാർ കത്തോലിക്കാ സഭയിലെ സിനഡ് തീരുമാനിച്ച ആരാധനാ ക്രമത്തിലെ മാറ്റങ്ങൾ പ്രാവർത്തികമാക്കുന്നതിനെതിരെ സമരം ചെയ്യാൻ തയാറെടുക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദീകർ ഈ വിഡിയോ ഒന്ന് ശ്രദ്ധാപൂർവം കേൾക്കുക. 

അധികാര മോഹത്തിനുവേണ്ടി ക്രിസ്തുവിരോധികളെ കൂട്ടുപിടിച്ചു കർത്താവിന്റെ സഭക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു പരിശുദ്ധ സഭയെ തകർക്കാൻ പരിശ്രമിക്കുന്ന പിശാച് ബാധിച്ച ഏതാനും പുരോഹിതർ ഇനിയും പശ്ചാത്തപിക്കുമെന്നോ മനസാന്തരപ്പെടുമെന്നോ തോന്നുന്നില്ല. കർത്താവു അവരുടെ പങ്കു ദൈവ രാജ്യത്തിൽ നിന്ന് പുറന്തള്ളപ്പെട്ടവരോട് കൂടെ ആക്കാതിരിക്കട്ടെ. (ദൈവത്തിനു ഒന്നും അസാധ്യമല്ല!) 

എന്നാൽ അങ്ങനെയുള്ള വിമതരുടെ പ്രീതിക്കുവേണ്ടിയോ നിർബന്ധത്തിനു വഴങ്ങിയോ മറ്റു നേട്ടങ്ങൾക്കു വേണ്ടിയോ മനസില്ലാ മനസ്സോടെ അവരെ പിന്തുണക്കുന്ന മറ്റു പുരോഹിതർക്ക് ഒരുപക്ഷെ (ദൈവ കൃപ നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ) ഒരു വീണ്ടുവിചാരം വന്നേക്കാം...! അതിനായി ഈയുള്ളവനെപ്പോലുള്ള ധാരാളംപേർ  പ്രാര്ഥിക്കുന്നുണ്ട്! 

നിങ്ങൾക്കു നന്നായി അറിയാവുന്ന വസ്തുത നല്ലവണ്ണം ഓർക്കുക: 'സ്വർഗ്ഗ ഭൂലോകങ്ങളുടെ രാജാധിരാജനായ ഈശോ മിശിഹായുടെ മണവാട്ടിയായ തിരു സഭയെ തകർക്കാൻ ആർക്കും സാധിക്കില്ല!'