Tuesday, July 25, 2023

Prayer to Apostle St James യാക്കോബ് ശ്ലീഹായോടുള്ള


നമ്മുടെ കർത്താവായ ഈശോമിശിഹായുടെ പന്ത്രണ്ടു ശ്ലീഹന്മാരിൽ പ്രധാനികളായ മൂവരാണ് വിശുദ്ധ പത്രോസ്, വിശുദ്ധ യാക്കോബ്, വിശുദ്ധ യോഹന്നാൻ എന്നിവർ. കർത്താവു എല്ലാ ശിഷ്യന്മാരെയും കൊണ്ടുപോകാത്ത പല സ്ഥലങ്ങളിലും ഈ മൂന്നു പേരെ കൊണ്ടുപോകുന്നതായി പരിശുദ്ധ വേദപുസ്തകത്തിൽ നാം കാണുന്നു. 

വിശുദ്ധ യാക്കോബും വിശുദ്ധ യോഹന്നാനും സെബദി എന്ന മനുഷ്യന്റെ മക്കളും സഹോദരങ്ങളും ആയിരുന്നു. ഇവർ ബലിഷ്ഠമായ ആകാരവും തീഷ്ണമായ പെരുമാറ്റവും ഉള്ളവരായിരുന്നതുകൊണ്ടു നമ്മുടെ കർത്താവു ഇവരെ 'ഇടിമുഴക്കത്തിന്റെ മക്കൾ' (Boanerges) എന്ന് വിളിക്കുമായിരുന്നു. 

യേശു കർത്താവിന്റെ അപ്പോസ്തലന്മാരിൽ യോഹന്നാൻ ശ്ലീഹ ഒഴികെയുള്ള എല്ലാവരുംതന്നെ രക്തസാക്ഷികളായി മരണം വരിച്ചു. ഇതിൽ ആദ്യമായി രക്തസാക്ഷ്യ മകുടം ചൂടൻ ഭാഗ്യം ലഭിച്ചത് അപ്പോസ്തലനായ യാക്കോബ് ശ്ളീഹാക്കാണ്! 

വിശുദ്ധ യാക്കോബ് ശ്ലീഹ സുവിശേഷ പ്രഘോഷണത്തിനായി പോയത് സ്പെയിൻ ദേശത്തേക്കാണ്. അവിടുത്തെ ജനങ്ങൾക്ക് കർത്താവിനെപ്പറ്റി  പഠിപ്പിച്ചു അവരെ വിശ്വാസികളാക്കി. ഒരിക്കൽ വലിയ ഒരു സൈന്യവുമായി മുഹമ്മദീയർ സ്പെയിൻ രാജ്യം  ആക്രമിച്ചപ്പോൾ പരിഭ്രാന്തരായ രാജാവും ജനങ്ങളും തങ്ങളുടെ സ്വർഗീയ മധ്യസ്ഥനായ യാക്കോബ് ശ്ലീഹായുടെ സഹായം അപേക്ഷിക്കുകയും, ശ്ലീഹ സ്വർഗ്ഗത്തിൽനിന്നു ഒരു വെള്ളക്കുതിരയുടെ പുറത്തു, വെള്ളിടിത്തീ പോലെ ജ്വലിക്കുന്ന വാളുമേന്തി, മുഖ്യ ദൂതനായ റപ്പായേൽ മാലാഖയുമായെത്തി യുദ്ധംചെയ്തു രാജ്യത്തെ രക്ഷിച്ചത് ഒരു ചരിത്ര സത്യം!  

തിരുസഭയുടെയും സത്യ വിശ്വാസത്തിന്റെയും ശത്രുക്കളിൽനിന്നും, കൂടോത്രം, ദുർമന്ത്രവാദം, കൈവിഷം, അതുപോലുള്ള ആഭിചാരങ്ങളിൽനിന്നും, ഇസ്ലാമിക ജിൻ പോലുള്ള ദുർശക്തികളിൽനിന്നും വിടുതലും സംരക്ഷണവും ലഭിക്കുന്നതിനും യാക്കോബ് ശ്ലീഹായോടുള്ള ഈ പ്രാർത്ഥന വളരെ ഫലദായകമാണ്!

പ്രാർത്ഥന

സെബദീപുത്രന്മാരിൽ ഒരുവനും, കർത്താവായ യേശുക്രിസ്തുവിന്റെ ബന്ധുവും, ഇടിമുഴക്കത്തിന്റെ പുത്രൻ എന്ന് അറിയപ്പെടുന്നവനുമായ വിശുദ്ധ യാക്കോബ് ശ്ലീഹായേ, ദിവ്യഗുരുവായ യേശുക്രിസ്തുവിന്റെ സത്യപ്രബോധനം വഴിയായി സ്‌പെയിൻ രാജ്യത്തെ അങ്ങ് ക്രൈസ്തവ രാജ്യമാക്കിയല്ലോ. ക്രൂശിതന് സാക്ഷ്യം വഹിക്കുവാൻ ഹെരോദ് അഗ്രിപ്പായുടെ നിഷ്ടൂര വാളിന്റെ മുൻപിൽ സധൈര്യം കഴുത്തുകാണിച്ചു ശിരച്ഛേദനം വഴിയായി രക്തസാക്ഷിമകുടം ചൂടിയ അപ്പസ്തോല പ്രമുഖനേ, പാപികളും ബലഹീനരും ക്ലേശിതരും പീഡിതരുമായ ഞങ്ങളെ സഹായിക്കണമേ. ശത്രുക്കളുമായുള്ള ഘോരയുദ്ധത്തിൽ വലിയ പരാജയഭീതിയോടെ തങ്ങളുടെ അപ്പസ്തോലനായ അങ്ങയുടെ മാധ്യസ്ഥ്യം യാചിച്ച സ്‌പെയിൻ രാജ്യത്തെ ശത്രുകാരങ്ങളിൽനിന്നും രക്ഷിക്കാൻ വെള്ളക്കുതിരപ്പുറത്തു വെള്ളിടിത്തീപോലെ ജ്വലിക്കുന്ന വാളുമേന്തി സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്ന് അങ്ങ് പടപൊരുതിയല്ലോ. വിശുദ്ധ റഫായേൽ  മാലാഖയും സ്വർഗസൈന്യങ്ങളും അങ്ങയോടുചേർന്നു യുദ്ധം ചെയ്യുകയും ശത്രുക്കളെ നിഷ്കരുണം വധിച്ചു വലിയ വലിയ വിജയം നേടിക്കൊടുക്കുകയും ചെയ്തുവല്ലോ. അസ്‌മോദേവൂസ്‌ എന്ന ദുഷ്ടപിശാചിൽനിന്നും സാറായെയും തോബിയാസിനെയും രക്ഷിച്ച റഫായേൽ മാലാഖയോട് ചേർന്ന്, ജിൻ എന്ന ദുഷ്ട ശക്തിയിൽനിന്നും, അവന്റെ ദുഷ്ടരായ ദൂതന്മാരിൽനിന്നും, സകല ക്രൈസ്തവ വിശ്വാസികളേയും, പ്രത്യേകിച്ച് എന്നെയും എന്റെ കുടുംബത്തേയും നാടിനേയും രക്ഷിക്കേണമേ. ഗുരുവും കർത്താവുമായ യേശുക്രിസ്തുവിന്റെ സ്വർഗീയമഹത്വത്താൽ, അവിടുത്തെ വലംഭാഗത്തു ആയിരിക്കുവാൻ അഭിലഷിച്ച അങ്ങേക്ക്, സ്വർഗത്തിൽ ലഭിച്ചിരിക്കുന്ന ഉന്നതമായ മഹത്വത്തിൽനിന്നും, അങ്ങേ മാധ്യസ്ഥം യാചിക്കുന്ന ഞങ്ങളെ സഹായിക്കണമേ. ആമേൻ.      


Wednesday, July 12, 2023

Prayer to Rosa Mystica Mother (റോസാ മിസ്റ്റിക്കാ മാതാവ്)


 

റോസാ മിസ്റ്റിക്കാ മാതാവിനോടുള്ള പ്രാർത്ഥന.

[Note: പരിശുദ്ധ റോസാമിസ്റ്റിക്കാ മാതാവിനോടുള്ള ഈ ജപത്തിൽ (നൊവേനയിൽ) 3 അപേക്ഷകളാണ് ചേർത്തിരിക്കുന്നത്. 1 നമ്മുടെ കുടുംബത്തിനുവേണ്ടി. 2 ലോകത്തിനും എല്ലാ ജനപഥങ്ങൾക്കും വേണ്ടി. 3 പുരോഹിതർക്കും സമർപ്പിതർക്കും വേണ്ടി.]

"ഓ മധുരമനോഹരി അമ്മേ, അങ്ങയുടെ നന്മയും മാധുര്യവും ഞങ്ങൾക്ക് കാണിച്ചു തരണമേ. പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. അങ്ങേ പ്രാർത്ഥനകളും കണ്ണുനീരും വഴിയായി, അവിടുത്തെ തിരുസുതൻ ഈശോമിശിഹായുടെ കൃപ ലോകം മുഴുവനിലും നിറയ്ക്കണമേ. ആമ്മേൻ"

 ഓ പരിശുദ്ധ മറിയമേ, റോസാമിസ്റ്റിക്കാ, ഈശോമിശിഹായുടെയും ഞങ്ങളുടെയും മാതാവേ, ഞങ്ങളുടെ പ്രത്യാശയും ശക്തിയും ആശ്വാസവും അങ്ങാകുന്നു. അങ്ങയുടെ മാതൃസ്നേഹത്താൽ അങ്ങയുടെ സ്വർഗീയ അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ. (പിതാവിന്റെയും..... ആമ്മേൻ)

1. ഓ റോസാമിസ്റ്റിക്കാ, കളങ്കമേശാത്ത കന്യകയേ, കൃപനിറഞ്ഞവളേ, കൃപയുടെ മാതാവേ, അങ്ങയെ വണങ്ങുന്ന മക്കളായ ഞങ്ങൾക്കുവേണ്ടി അങ്ങയുടെ തിരുക്കുമാരനോട് പ്രാർത്ഥിച്ചു ദൈവത്തിന്റെ കരുണ പ്രാപിച്ചു തരണമേ. ഞങ്ങളുടെ യോഗ്യതയല്ല അങ്ങയുടെ കരുണയിൽ കൃപയും അനുഗ്രഹവും ഞങ്ങൾ പ്രാർത്ഥിക്കുന്നു. അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്ന് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. (നന്മ നിറഞ്ഞ...)

2. ഓ റോസാമിസ്റ്റിക്കാ, യേശുനാഥന്റെ മാതാവേ, ജപമാല രാജ്ഞി, യേശുക്രിസ്തുവിന്റെ ഭൗതിക ശരീരമായ തിരുസഭയുടെ അമ്മേ, പലവിധ കലഹങ്ങളാൽ ഭിന്നിച്ചു നിൽക്കുന്ന മനുഷ്യവംശത്തിനു മുഴുവൻ ഐക്യവും സമാധാനവും നൽകണമേ. അങ്ങയുടെ മക്കൾ എല്ലാവരെയും സ്നേഹത്തിൽ ഒന്നിപ്പിക്കുകയും മാനസാന്തരത്തിന്റെ വരം നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ. (നന്മ നിറഞ്ഞ....)  

3. ഓ റോസാമിസ്റ്റിക്കാ, അപ്പസ്തോലന്മാരുടെ രാജ്ഞി, വിശുദ്ധ കുർബാനയോടുള്ള ഭക്തി വർദ്ധിപ്പിക്കണമേ. വൈദീക ജീവിതത്തിലേക്കും സന്യാസ ജീവിതത്തിലേക്കുമുള്ള ദൈവവിളികൾ വർദ്ധിപ്പിക്കണമേ. ദൈവവിളി ലഭിച്ചവർ അതിനനുസൃതമായി ജീവിക്കുവാനും അതുവഴി അങ്ങേ തിരുസുതന്റെ രാജ്യം വിസ്തൃതമാക്കിത്തീർക്കുവാനും ഇടയാകട്ടെ. (പരിശുദ്ധ രാജ്ഞി....)"

റോസാമിസ്റ്റിക്കാ, തിരുസഭയുടെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 

Also Read>>> https://spiritualitypostures.blogspot.com/2022/07/rosa-mystica-holy-mothers-feast-july-13.html

Friday, July 7, 2023

3rd Grandparents Day, Plenary Indulgence day in Catholic Church


നാം ഇപ്പോൾ ആയിരിക്കുന്നത് ദൈവകരുണയുടെ യുഗത്തിലാണ്. ദൈവത്തിന്റെ അനന്തമായ കരുണ പെരുമഴപോലെ ഇടതടവില്ലാതെ പെയ്തുകൊണ്ടിരിക്കുന്ന കാലം. ഏതൊരു കൊടും പാപിക്കും, തന്റെ പാപത്തെക്കുറിച്ചുള്ള ബോധ്യം ലഭിച്ചാൽ അതിനെയോർത്തു ആഴമായി അനുതപിച്ചിട്ടു, കർത്താവിന്റെ സന്നിധിയിൽ വന്നു (തിരുസഭയിലെ പുരോഹിതനോട്) പാപസങ്കീർത്തനത്തിലൂടെ ഏറ്റുപറഞ്ഞാൽ പരിപൂർണ പാപമോചനം ഉടനടി ലഭിക്കും.  

എന്നാൽ ഒരുവൻ ചെയ്തുകൂട്ടിയ എല്ലാ പാപങ്ങളും പശ്ചാത്താപത്തോടുകൂടിയ കുമ്പസാരം വഴി ക്ഷമിക്കപ്പെടുമ്പോഴും, പാപങ്ങളുടെ പരിണിതഫലങ്ങൾക്കു താൻതന്നെ പരിഹാരപ്രവർത്തികൾ ചെയ്യേണ്ടതായുണ്ട്. ഇല്ലെങ്കിൽ മരണശേഷം സ്വർഗത്തിൽ ദൈവസന്നിധിയിൽ പ്രവേശിക്കുന്നതിന് മുൻപ് ശുദ്ധീകരണ സ്ഥലത്തു തന്റെ പാപങ്ങൾക്കുള്ള കാലികശിക്ഷ അനുഭവിച്ചു ശുദ്ധി പ്രാപിക്കേണ്ടതായുണ്ട്. 

ഇതിനു ഒരു പോംവഴിയായി കാലാകാലങ്ങളിൽ പ്രത്യേക സന്ദർഭങ്ങളിൽ കത്തോലിക്കാ സഭയുടെ തലവന്മാരായ മാർപാപ്പാമാർ, തങ്ങൾക്കു സഭയുടെ സ്ഥാപകനും ഉടയവനുമായ കർത്താവായ യേശുക്രിസ്തു നൽകിയ അധികാരം ഉപയോഗിച്ച് 'ദണ്ഡവിമോചനം' നൽകിവരുന്നു! ദണ്ഡവിമോചനം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ദിവസം നല്കപ്പെട്ടിട്ടുള്ള നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ ഏതൊരു കൊടിയ പാപിക്കും  പരിപൂർണ വിശുദ്ധി പ്രാപിക്കാവുന്നതും (ജീവിച്ചിരിക്കുമ്പോഴോ മരണ ശേഷമോ സ്വന്തം പ്രവർത്തികളുടെ പരിണിത ഫലമായി അനുഭവിക്കേണ്ടുന്ന കാലിക ശിക്ഷകൾ അനുഭവിക്കാതെ തന്നെ)  മരണശേഷം നേരിട്ട് സ്വർഗത്തിൽ എത്തിച്ചേരാവുന്നതും ആണ്.

2023 ജൂലൈ 23 ഞായറാഴ്ച കത്തോലിക്കാ തിരുസഭ മുത്തച്ഛന്മാരുടെയും മുത്തച്ചിമാരുടെയും വയോധികരുടെയും ദിനം ആചരിക്കുന്നു. (ജൂലൈ മാസം 26 നു ദൈവമാതാവിന്റെ അമ്മയായ വിശുദ്ധ അന്നമ്മയുടെയും അപ്പനായ വിശുദ്ധ യോവാക്കീമിന്റെയും (St Joachim) (അതായതു നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ വല്യപ്പച്ചന്റേയും വല്യമ്മച്ചിയുടേയും) തിരുന്നാളിന് അടുത്തുവരുന്ന 4-ആം ഞായറാഴ്ചയാണ് മുത്തച്ഛന്മാരുടെ/വയോധികരുടെ ദിനം ആഘോഷിക്കുന്നത്). 2021 മുതലാണ് ഫ്രാൻസിസ് മാർപാപ്പ World Grandparents Day കത്തോലിക്കാ തിരുസഭയിൽ ആചരിക്കാൻ ആഹ്വാനം ചെയ്തത്.

ഈ പൂർണ ദണ്ഡവിമോചനം സ്വായത്തമാക്കാൻ നാം ചെയ്യേണ്ടുന്നവ: 

1. ഒരുക്കത്തോടെയുള്ള നല്ല കുമ്പസാരം നടത്തുക (ഇന്നേ ദിവസം കുമ്പസരിക്കാൻ സൗകര്യപ്പെടാത്തവർ അനുതപിക്കുക, ഏറ്റവും അടുത്ത് സാധിക്കുന്ന ദിവസം കുമ്പസാരിക്കുക)

2. വിശുദ്ധ കുർബാനയിൽ ഭക്തിയോടെ സംബന്ധിച്ചു ദിവ്യകാരുണ്യം സ്വീകരിക്കുക

3. മാർപാപ്പയുടെ നിയോഗത്തിനുവേണ്ടി 1 സ്വർഗ്ഗ 1 നന്മ 1 ത്രിത്വ ചൊല്ലുക.

4. സ്വന്തം വല്യപ്പന്മാരെയോ വല്യമ്മമാരെയോ രോഗികളായ വയസ്സായവരെയോ സന്ദർശിക്കുക, സ്നേഹത്തോടെ സംസാരിക്കുക, സാധിക്കുന്ന ശ്രുശൂഷകൾ ചെയ്യുക. 

നാം ഇപ്പോൾ ജീവിച്ചിരിക്കുന്ന ഈ സമയം തന്നെ പരിപൂർണ ദണ്ഡവിമോചനം നേടാൻ മറക്കരുതേ.... ഇതിന്റെ വില നമുക്ക് ഇപ്പോൾ ഊഹിക്കാൻ പറ്റുന്നതിലും വളരെ വളരെ അധികമാണ്!

Sunday, July 2, 2023

"जाgo" Jesus Youth National Conference, Bangalore: October 2023


Jesus Youth (JY) is the largest Catholic Movement in the world formed with the aim of helping the young people lead a moral and fulfilling life in accordance with the teachings of our Lord Jesus Christ.

Jesus Youth, which was first formed in Kerala in India, has widely spread to five continents. It is recognized by the Holy Sea. Members of the Jesus Youth have been extending their services in many parts of the world.

Jesus Youth is conducting a national conference in Bangalore in 2023 October. It is titled as जाgo which means go go!

The official theme song released for जाgo is embedded above. 

जाgo venue: Christ College, Hosur Road, Bangalore.
Date: 2023 October 21-24 

For more details and Registration, please contact these phone numbers:
+91 7405415070 / +91 6362 251841