Tuesday, June 29, 2021

'Touch the world through Prayer' (ടച്ച് ദ വേള്‍ഡ് ത്രൂ പ്രെയര്‍) Day-1

Saturday, June 26, 2021

'Touch the world through Prayer' by Shekinah Television (ടച്ച് ദ വേള്‍ഡ് ത്രൂ പ്രെയര്‍)


ഈ കാലഘട്ടത്തിൽ ലോക മലയാളികൾക്ക് ദൈവം കനിഞ്ഞു നൽകിയ വരദാനമായ ഷെകൈന ടെലിവിഷൻ മിനിസ്ട്രി ജൂൺ 29 മുതൽ ഓഗസ്റ്റ് 7 വരെ നാൽപതു ദിവസത്തേക്ക് നിർവഹിക്കുന്ന 'ടച്ച് ദി വേള്‍ഡ് ത്രൂ പ്രെയര്‍' (പ്രാർത്ഥനയിലൂടെ ലോകത്തെ സ്പർശിക്കുക) എന്ന പ്രാർത്ഥന പരിത്യാഗ ആത്മീയ  ശുശ്രൂഷയെ കുറിച്ച് ഷെവ. ബെന്നി പുന്നത്തറയും, കഞ്ചിക്കോട് റാണി ജോൺ സഹോദരിയും നടത്തുന്ന ആമുഖ വിവരണവും ആഹ്വാനവും. 

'Touch the world through Prayer' is a noble spiritual initiative by Shekinah Television to Pray and do penance for the world which is passing through very strange and difficult phases. 

This 40-day long online special Prayer ministry is to be conducted by Spirit-filled and anointed persons from June 29th (the feast day of Apostles Sts Peter and Paul) to August 7th. Daily live programs can be participated online through Shekinah News Television or Shekinah Youtube channel.



Friday, June 18, 2021

ATTAPPADI SEHION KALKKURISHUMALA THIRD SATURDAY CONVENTION: 2021 JUNE 19


അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നിന്ന് ബഹു സേവ്യർ ഖാൻ വട്ടായിൽ അച്ഛനും സംഘവും നിർവഹിക്കുന്ന 'കൽക്കുരിശുമലയിൽ നിന്നുള്ള മൂന്നാം ശനി ബൈബിൾ കൺവെൻഷൻ' തുടങ്ങുകയായി. കൺവെൻഷൻ പരിപാടി online live - ആയി അവതരിപ്പിക്കപ്പെടുന്നതിനാൽ താല്പര്യം ഉള്ളവർക്ക് താന്താങ്കളുടെ വീടുകളിൽ തന്നെയിരുന്നു സൗകര്യ പൂർവം പങ്കെടുക്കാവുന്നതാണ്. 

ലൈവ് ആയി തത്സമയം പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അനുകൂലമായ സമയത്തു ഭക്തിയോടെ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കാവുന്നതാണ്.

Wednesday, June 9, 2021

Prayer for Protection from contagious diseases and natural disasters

 പ്രകൃതി ദുരിതങ്ങളിൽ നിന്നും മഹാമാരികളിൽനിന്നും സംരക്ഷണം ലഭിക്കാനുള്ള ഒരു ഫലപ്രദമായ അത്ഭുത പ്രാർത്ഥന. ഇത് ഭക്തിയോടും  വിശ്വാസത്തോടും ചൊല്ലുന്നവർ സുരക്ഷിതരായിരിക്കും.

പ്രാർത്ഥന.

"അവൻ എന്റെ നാമം അറിയുന്നതുകൊണ്ടു ഞാൻ അവനെ സംരക്ഷിക്കും" എന്നും "നിന്റെ പാർശ്വങ്ങളിൽ ആയിരങ്ങളും, നിന്റെ വലതു വശത്തു പതിനായിരങ്ങളും മരിച്ചു വീണേക്കാം - എങ്കിലും നിനക്ക് ഒരു അനർത്ഥവും സംഭവിക്കുകയില്ല" എന്നും 91 -ആം സങ്കീർത്തനത്തിലൂടെ വാഗ്ദാനം ചെയ്ത പ്രപഞ്ച നാഥനായ ദൈവമേ, ഭൂമി മുഴുവന്റെയും കർത്താവു എന്ന നാമമുള്ളവനേ, അങ്ങയുടെ പാദപീഠമായ  ഈ ഭൂമി ഞങ്ങൾക്ക് വാസ സ്ഥലമായി നൽകിയതിന് നന്ദി പറയുന്നു. 

സീലോഹായിൽ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടുപേർ കൊല്ലപ്പെട്ടതിനെ പരാമർശിച്ചുകൊണ്ട് 'പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും' എന്നരുൾചെയ്ത യേശുനാഥാ, പ്രകൃതി ക്ഷോഭങ്ങളും ഭൂമികുലുക്കവും വെള്ളപ്പൊക്കവും പകർച്ച വ്യാധികളും പാപജീവിതം ഉപേക്ഷിക്കുവാനും, പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവാനുമുള്ള ഒരു മുന്നറിയിപ്പായി കാണാൻ എല്ലാവർക്കും കൃപ നൽകണമേ. 

'നിന്റെ സഹോദരന്റെ രക്തം കുടിക്കാൻ വാ പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കും' എന്നരുളിചെയ്ത കർത്താവേ, ഗർഭച്ഛിദ്രവും കൊലപാതകവും മൂലം ഈ ഭൂമിയിൽ ഇന്നേ വരെ ചൊരിയപ്പെട്ട കോടാനുകോടി നിഷ്കളങ്ക ജീവിതങ്ങളുടെ രക്തത്തിനു ഞങ്ങൾ മാപ്പപേക്ഷിക്കുന്നു. അങ്ങ് കാറ്റിനെ ശാസിച്ചപ്പോൾ കടൽ ശാന്തമായല്ലോ. ശാസിക്കേണ്ടതിനെ ശാസിക്കുകയും ശാന്തമാക്കേണ്ടതിനെ ശാന്തമാക്കുകയും ചെയ്യണമേ. 

കർത്താവേ, അങ്ങ് ഭൂമി മുഴുവന്റെയും അധിപനാണ്. എന്റെ കാൽ വഴുതാൻ പോലും സമ്മതിക്കാത്ത എന്റെ ദൈവമേ, അങ്ങയുടെ പരിപാലനയിലുള്ള വിശ്വാസം ഞാൻ ഏറ്റു പറയുന്നു. സർവ ശക്തനായ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല. ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവയും ഞങ്ങൾക്കായി സൃഷ്ട്ടിച്ച ദൈവമേ, എല്ലാ പ്രകൃതി ക്ഷോപങ്ങളെയും ശാസിച്ചു ശാന്തമാക്കണമേ. അങ്ങയുടെ ഉള്ളം കൈയിൽ എന്നെയും എന്റെ കുടുംബാംഗങ്ങളെയും, ബന്ധു മിത്രാതികളെയും, സകല മനുഷ്യരെയും കാത്തുകൊള്ളണമേ. യേശു കർത്താവിന്റെ തിരു രക്തത്തിന്റെ സംരക്ഷണം ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങൾക്കും വസ്തുവകൾക്കും നൽകണമേ. ആമേൻ. 

ദയവായി 91 -ആം സങ്കീർത്തനം ധ്യാനിച്ചുകൊണ്ട് വായിക്കുക.