Saturday, February 25, 2023

Powerful Prayer Consecrating family to the Holy Queen


This Prayer in Malayalam is a proven one. It is very effective and miraculous. Every Catholic and other Christians who believe in the special place of Blessed Virgin Mother in Heaven and venerate Her, must pray this short but powerful prayer daily after family prayer. This prayer is also very ideal to be prayed before every journey, as the Holy Mother travels with those who beseech Her presence and protects them.

I personally testify the efficacy of this prayer proudly and gladly. Whenever we had prayed this prayer before going out, we experienced miraculous protection from many possible accidents and other misfortunes. We used to make this prayer with faith during the covid epidemic and none of our family members were affected by coronavirus until today (when all around us were affected several times)!

The Holy Virgin Mother never fails her children. As the Mother of the incarnated God, She has a special place both in Heaven and on earth. All creations like Angels and Saints venerate Her as She gave birth to the Son of God!

കുടുംബ റാണിയോടുള്ള പ്രാർത്ഥന.

(Marian Protection Prayer in Malayalam)


"ദൈവത്തിന്റെ അമലോത്ഭവ ജനനീ, മാധുര്യവും കരുണയും നിറഞ്ഞ അമ്മേ, അങ്ങയെ ഈ കുടുംബത്തിന്റെ അമ്മയും നാഥയും സംരക്ഷകയുമായി ഞങ്ങൾ ഏറ്റുപറയുന്നു. 

സ്നേഹം നിറഞ്ഞ അമ്മേ, ഞങ്ങളെ പകർച്ച വ്യാധികളിൽനിന്നും, അഗ്നി ബാധയിൽ നിന്നും, ഇടിയിലും കൊടുങ്കാറ്റിലും നിന്നും, പാഷണ്ട സിദ്ധാന്തങ്ങളിൽ നിന്നും, ശത്രുക്കളുടെ ദുഷ്ടതയിൽ നിന്നും, കള്ളന്മാരുടെ ശല്യങ്ങളിൽ നിന്നും, വന്യമൃഗങ്ങളുടേയും  ഇഴജന്തുക്കളുടെയും കീടങ്ങളുടെയും ഉപദ്രവങ്ങളിൽനിന്നും, പ്രകൃതി ക്ഷോഭങ്ങളിൽനിന്നും, രോഗങ്ങളിളിനിന്നും തകർച്ചകളിൽനിന്നും, ബന്ധനകളിൽനിന്നും, പിശാചുക്കളുടെ ആക്രമണങ്ങളിൽ നിന്നും, അങ്ങ് കാത്തു രക്ഷിക്കണമേ. 

ഓ പരിശുദ്ധ മറിയമേ, ഈ ഭവനത്തിൽ വസിക്കുന്ന എല്ലാവരെയും അങ്ങ് പരിപാലിക്കണമേ. ഞങ്ങൾ പുറത്തു സഞ്ചരിക്കുമ്പോഴും തിരിച്ചു വരുമ്പോഴുമെല്ലാം അങ്ങുന്ന് ഞങ്ങളെ കാത്തുകൊള്ളുകയും പെട്ടെന്നുള്ള മരണത്തിൽ നിന്നും സകല അപകടങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യേണമേ.

 അമ്മേ, ഞങ്ങളെയും ഞങ്ങൾക്കുള്ളവരെയും എല്ലാ വിപത്തുകളിൽ നിന്നും സദാ അങ്ങ് പരിരക്ഷിക്കുകയും, ദൈവത്തെ സേവിച്ചു നിര്മലരായി അവിടുത്തെ പ്രസാദവരത്തിൽ മരിക്കുവാനുള്ള കൃപ ലഭിക്കുന്നതിന് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കുകയും ചെയ്യേണമേ. ആമേൻ".