ദൈവത്തിന്റെ മാലാഖമാരിൽ പ്രധാനികൾ മുഖ്യദൂതന്മാർ എന്ന് അറിയപ്പെടുന്ന ഏഴു പേര് ആണ്. സ്വർഗ്ഗത്തിലെ ദൂതന്മാരുടെ അനിഷേധ്യനായ നേതാവ്, നാരകീയ സാമ്പ്രാജ്യത്തെ നടുക്കിവിറപ്പിക്കുന്ന, സർവ സൈന്യാധിപനായ വിശുദ്ധ മിഖായേൽ മാലാഖയാണ്. ദൂതന്മാർ എല്ലാവരുംതന്നെ നമ്മുടെ സഹായത്തിനു ദൃശ്യവും അദൃശ്യവുമായി എത്താറുണ്ടെങ്കിലും ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ കർത്തവ്യങ്ങൾ ഉള്ളതായി നാം പരിശുദ്ധ ബൈബിളിൽ കാണുന്നു.
വിശുദ്ധ റാഫേൽ മാലാഖ മനുഷ്യരുടെ, പ്രത്യേകിച്ച് ദൈവഭക്തരുടെ പല സാധാരണ വിഷയങ്ങളിലും ഇടപെട്ടു പരിഹരിക്കുന്നതായി പരിശുദ്ധ വേദപുസ്തകത്തിൽ നാം കാണുന്നുണ്ട്. റാഫേൽ മാലാഖയെപ്പറ്റി കൂടുതലായി കാണുന്നത് തോബിത്തിന്റെ (Tobit) പുസ്തകത്തിലാണ്.
വിശുദ്ധ റപ്പായേൽ മാലാഖ വിവാഹ തടസം മാറുന്നതിനായി സഹായിക്കുന്നതിൽ വളരെയധികം ആൾക്കാർ ആശ്രയിക്കുന്ന ഒരു ഉത്തമ സഹായിയാണ്. ഈ മാലാഖയോട് വിശ്വസിച്ചു പ്രാർത്ഥിക്കുകവഴി എത്രതന്നെ വലിയ തടസങ്ങൾ ഉണ്ടായാലും യുവതീയുവാക്കളുടെ വിവാഹം അൽഫുതകരമായി നടക്കുന്നതായി കണ്ടുവരുന്നു. അനുയോജ്യരായ ജീവിതപങ്കാളികളെ ലഭിക്കാൻ റപ്പായേൽ മാലാഖയോട് പ്രാർത്ഥിച്ചാൽ മതി.
വിശുദ്ധ റപ്പായേൽ മാലാഖയോടുള്ള ഈ പ്രാർത്ഥന 90 ദിവസങ്ങൾ നിയോഗംവെച്ചു വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യം നിച്ഛയമായും സാധിച്ചിരിക്കും.