തിരുവനന്തപുരം വെറ്റിനാടുള്ള 'മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ' ഡയറക്ടർ ആയി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത ധ്യാനഗുരുവും അനുഗ്രഹീത വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഒരു ഫലപ്രദമായ ആരാധനാ പ്രാർത്ഥന ലോകം മുഴുവനുമുള്ള ക്രൈസ്തവ വിശ്വാസികൾക്കായി പരിചയപ്പെടുത്തുകയുണ്ടായി.
വളരെ ലഘുവായ എന്നാൽ ശ്രേഷ്ഠമായ ഈ 'ത്രിയേക ദൈവ സ്തുതി മന്ത്രം' ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം ഏറ്റെടുക്കുകയും തന്മൂലം വലിയ ഫലപ്രാപ്തി സാക്ഷ്യപ്പെടുത്തുകയും ചെയ്യപ്പെടുന്നതിനാൽ, വിശ്വാസികൾ "ഡാനിയേൽ അച്ഛൻ പ്രാർത്ഥന മലയാളം" എന്ന് Google ൽ search ചെയ്യുന്നതായി അറിയാനിടയായി. അങ്ങനെയുള്ളവരുടെ സൗകര്യത്തിനായി ആ പ്രാർത്ഥനയും അതു പ്രാർത്ഥിക്കേണ്ടുന്ന രീതിയും ഇവിടെ നൽകുന്നത് ഉചിതമെന്നു തോന്നുന്നു.
ഈ പ്രാർത്ഥന പിതാവും പുത്രനും പരിശുദ്ധാന്മാവുമായ ത്രിയേക ദൈവത്തെ സ്തുതിക്കുന്ന/ആരാധിക്കുന്ന ഒരു മന്ത്രമായതിനാൽ കത്തോലിക്കാ വിശ്വാസികൾ മാത്രമല്ല ത്രിത്വയ്ക ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാ ക്രൈസ്തവർക്കും പ്രാർത്ഥിച്ചു ഫലപ്രാപ്‌തി നേടാവുന്നതാണ്.
ത്രിയേക ദൈവസ്‌തുതി പ്രാർത്ഥന ചൊല്ലേണ്ടുന്ന രീതി:
ജപമാലയുള്ളവർ അതെടുക്കുക.
*ആദ്യത്തെ പത്തു മണികളിൽ ഈ പ്രാർത്ഥന ഭക്തി വിശ്വാസത്തോടെ പത്തു പ്രാവശ്യം ആവർത്തിച്ച് ചൊല്ലുക.
"പിതാവിനും പുത്രനും പരിശുദ്ധാന്മാവിനും സ്തുതി, നന്ദി, ആരാധന.
ആദിയിലെപോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ".
പത്തുമണികൾ കഴിയുമ്പോൾ, ജപമാലയിൽ സ്വർഗ്ഗസ്ഥനായ പിതാവേ... എന്ന പ്രാർത്ഥന ചൊല്ലേണ്ടുന്ന മണിയിൽ ഇങ്ങനെ പ്രാർത്ഥിക്കുക ...
"പരിശുദ്ധാത്മാവേ, ഒരു കൊടുങ്കാറ്റായി (ഇന്ന നിയോഗത്തിന്മേൽ) ആഞ്ഞടിക്കേണമേ. (ആ വ്യക്തിയിലുള്ള തിന്മ) എടുത്തുമാറ്റണമേ."
(ഉദാഹരണം: മകന്റെയോ ഭർത്താവിന്റെയോ മദ്യപാന സ്വഭാവത്തിൽ നിന്ന് വിടുതലിനായി പ്രാർത്ഥിക്കുന്നവർ ഇങ്ങനെ പ്രാർത്ഥിക്കട്ടെ...)!
"പരിശുദ്ധാത്മാവേ ഒരു കൊടുങ്കാറ്റായി എന്റെ മകൻ/ഭർത്താവു ...(മാത്ത്യൂ) വിന്റെമേൽ ആഞ്ഞടിക്കണമേ. അവന്റെ/അദ്ദേഹത്തിന്റെ
മദ്യപാന സ്വഭാവം എടുത്തുമാറ്റണമേ".
വീണ്ടും പത്തു പ്രാവശ്യം ...
"പിതാവിനും പുത്രനും പരിശുദ്ധാന്മാവിനും സ്തുതി, നന്ദി, ആരാധന.
ആദിയിലെപോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ". ചൊല്ലുക.
അതിനുശേഷം അടുത്ത നിയോഗം ചൊല്ലിപ്രാർത്ഥിക്കുക. അങ്ങനെ ഒരു മുഴുവൻ കൊന്ത രണ്ടുപ്രാവശ്യം (101 പ്രാവശ്യം) ചൊല്ലുക.
Note: നിങ്ങളുടെ ഏതു നിയോഗങ്ങളും ഇങ്ങനെ ഉരുവിട്ട് പ്രാർത്ഥിക്കാവുന്നതാണ്.
നിയോഗങ്ങൾ/പ്രാർത്ഥനാവിഷയങ്ങൾ:
മകളുടെ/മകന്റെ തെറ്റായ പ്രേമബന്ധം,
മകന്റെ മയക്കുമരുന്ന് അടിമത്തം,
ഭർത്താവിന്റെ/ഭാര്യയുടെ അവിഹിത ബന്ധം,
ജോലിയില്ലായ്മ,
കടബാധ്യത,
ദേഷ്യസ്വഭാവം, .... anything ....
പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചവർ ദൈവ മഹത്വത്തിനായി അടിയിൽ കമ്മന്റ് ചെയ്യാൻ മറക്കരുതേ...