Saturday, July 25, 2020

LOGOS BIBLE QUIZ 2020 Mobile App Download ലോഗോസ് ക്വിസ് ആപ്പ് Install


കൊറോണ മഹാമാരിയും ലോക് ഡൗണും ലോകത്തെ മുഴുവൻ ഏറെക്കുറെ സ്തംബിപ്പിച്ചെങ്കിലും വചനം പഠിക്കുന്നവരെയും ലോഗോസ് ബൈബിൾ ക്വിസിൽ പങ്കെടുക്കാൻ തയാറെടുപ്പു നടത്തുന്നവരെയും കോവിഡ് രോഗമോ ലോക് ഡൗണോ അധികമായി ബാധിച്ചില്ലെന്നാണു മനസിലാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ മത്സരമായ ലോഗോസ് ബൈബിൾ ക്വിസിൽ ഈ വർഷം പങ്കെടുക്കുന്നവുരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ ഒരുപക്ഷെ അല്പം കൂടുതലായാലും അതിശയിക്കാനൊന്നുമില്ല!

ലോഗോസ് ബൈബിൾ ക്വിസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ 2017 മുതൽ വർഷാ വർഷം പുറത്തിറക്കുന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷന്റെ ‘വേർഷൻ IV’ തയാറായി. ഏറെ സവിശേഷതകളോടെ ഓരോ വർഷവും പുറത്തിറക്കുന്ന ഈ മൊബൈൽ ഫോൺ ആപ്പ് ഇത്തവണയും ശ്രദ്ധേയമാകും എന്നതിന് സംശയമില്ല. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് ഓരോ വർഷവും ആയിരക്കണക്കിന് വിശുദ്ധ ഗ്രന്ഥ പഠിതാക്കളാണ് ഈ ആപ്പ് പ്രയോജനപ്പെടുത്തുന്നത്.
തിരുവനന്തപുരം അതിരൂപതയിലെ വിശുദ്ധ ഗ്രന്ഥ (BIBLE) കമ്മീഷനും, മീഡിയ കമ്മീഷനും സംയുക്തമായാണ് ബൈബിൾ പഠിക്കാൻ സഹായിക്കുന്ന, ബൈബിൾ അറിവ് അളക്കാൻ സഹായിക്കുന്ന Logos Quiz App എന്ന ഈ സാങ്കേതിക സംവിധാനം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം അതിരൂപത ആർച്ച്ബിഷപ്പ് അഭിവന്യ ഡോ. സൂസപാക്യം കഴിഞ്ഞയിടെ ഓൺലൈനായി ലോഞ്ച് ചെയ്ത ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷൻ, ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.

ലോഗോസ് ബൈബിൾ ക്വിസിന്റെ മാതൃകയിൽ തന്നെയുള്ള 200 ചോദ്യങ്ങൾ ഉൾപ്പെടെ 1600 ൽപ്പരം ചോദ്യങ്ങൾ ഇത്തവണ ക്രമപ്പെടുത്തിയിട്ടുണ്ട്‌. ഓൺലൈൻ റിയാലിറ്റി ഗെയിംന്റെ മാതൃകയിലുള്ള ആപ്പിൽ  ഘട്ടംഘട്ടമായാണ് ചോദ്യങ്ങൾ ലഭ്യമാക്കുക. മുൻപോട്ടു പോകുന്തോറും പ്രയാസമുള്ള രീതിയിലാണ് ചോദ്യങ്ങൾ. ഈ വർഷത്തെ സിലബസിൽ ഉള്ള നിയമാവർത്തന പുസ്തകത്തെ ആസ്പദമാക്കിയുള്ള 360 ചോദ്യങ്ങളാണ് ഗെയിം ആപ്പിൽ ഇപ്പോൾ ആദ്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
Logos ഗെയിമിൽ രജിസ്റ്റർ ചെയ്തവർക്ക് Logosquizapp.com എന്ന ആധികാരിക വെബ്‌സൈറ്റിൽനിന്ന് തൽസമയം തന്നെ (Live) ഏറ്റവും കൂടുതൽ പോയിന്റ് നേടിയ രൂപതകളെയും വ്യക്തികളെയും കാണാനാകും എന്നതും മറ്റൊരു സവിശേഷതയാണ്.

To Download / Install Logos Quiz 2020 Android App from Google Play store, just Click here:


(Requirement Android 4.2 and up)

Read the Holy Bible every day to Know the true Love of God and to Grow in holiness! God Bless.

No comments:

Post a Comment

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!