പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിനു സ്വയം പ്രതിഷ്ഠിക്കുന്ന പ്രാർത്ഥന.
[ഈ പ്രാർത്ഥന അനുദിനം ചൊല്ലുന്നതുവഴി വിമലഹൃദയ പ്രതിഷ്ഠ പുതുക്കപ്പെടുന്നു.]
"ദൈവമാതാവും അമലോത്ഭവയുമായ പരിശുദ്ധ കന്യകയേ, ദൈവത്തിന്റെയും സകല സ്വർഗ്ഗവാസികളുടെയും സാന്നിധ്യത്തിൽ ഞാൻ അങ്ങയെ എന്റെ മാതാവും രാജ്ഞിയുമായി പ്രഖ്യാപിക്കുന്നു.
പിശാചിനെയും അവന്റെ എല്ലാ പ്രവർത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചുകൊള്ളാമെന്നു വാഗ്‌ദാനം ചെയ്തുകൊണ്ട് അങ്ങയുടെ വിമലഹൃദയത്തിനു ഞാൻ എന്നെത്തന്നെ പ്രതിഷ്ഠിക്കുന്നു.
എന്റെ ആത്മാവിനെയും ശരീരത്തെയും ബുദ്ധിയെയും മനസ്സിനെയും ഹൃദയത്തെയും അവയുടെ എല്ലാ കഴിവുകളോടും കൂടെ ഞാൻ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു. എന്റെ എല്ലാ സത് പ്രവൃത്തികളും പരിഹാര പ്രവൃത്തികളും അവയുടെ യോഗ്യതകളും ലോകമെങ്ങും അർപ്പിക്കപ്പെടുന്ന ദിവ്യബലികളുടെ യോഗ്യതകളോട് ചേർത്ത് അങ്ങേ തൃപ്പാദത്തിങ്കൽ കാഴ്ചവെക്കുന്നു.
കാലത്തിലും നിത്യതയിലും ദൈവ മഹത്വത്തിനും ആത്മാക്കളുടെ രക്ഷക്കുമായി അങ്ങേ ഹിതാനുസരണം അവ വിനിയോഗിച്ചുകൊള്ളണമേ". ആമ്മേൻ.
Amen 🙏
ReplyDelete