പരിശുദ്ധാത്മാവ് നിന്റെ മേൽ വരും.അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും
02. (മത്തായി 3:11 )
അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും.
03. (മത്തായി 10:20)
എന്തെന്നാൽ നിങ്ങളല്ല നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണ് സംസാരിക്കുന്നത്.
04. (മത്തായി 12:18)
എന്റെ ആത്മാവ് പ്രസാദിച്ച എന്റെ പ്രിയപ്പെട്ടവൻ. ഞാൻ അവന്റെ മേൽ എന്റെ ആത്മാവിനെ അയയ്ക്കും.
05. (ലൂക്ക 4:18)
കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട് . ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
06. (ലൂക്ക 11:13 )
സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല.
07. (ലൂക്ക 12:12)
എന്താണ് പറയേണ്ടതെന്ന് ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും.
08. (യോഹന്നാൻ 3:5)
ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല.
09. (യോഹന്നാൻ 3:34)
ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.
10. (യോഹന്നാൻ 6:63)
ആത്മാവാണ് ജീവൻ നൽകുന്നത്.
11. (യോഹന്നാൻ 6:63)
ഞാൻ നിങ്ങളോട് പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്.
12. (യോഹന്നാൻ 14:26 )
എന്റെ നാമത്തിൽ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.
13. (യോഹന്നാൻ 16:13)
സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും.
14. (യോഹന്നാൻ 20:22)
നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.
15.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 1.5)
നിങ്ങളാകട്ടെ ഏറെ താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനം ഏൽക്കും.
16. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8 )
പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും.
17. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 :17 )
അവസാനദിവസങ്ങളിൽ എല്ലാ മനുഷ്യരുടെയുംമേൽ ഞാൻ എൻ്റെ ആത്മാവിനെ വർഷിക്കും.
18. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:18 ]
എന്റെ ദാസന്മാരുടെയും ദാസിമാരുടേയും മേൽ ഞാൻ എൻ്റെ ആത്മാവിനെ വർഷിക്കും.
19. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 6:10)
അവന്റെ സംസാരത്തിൽ വെളിപ്പെട്ട ജ്‌ഞാനത്തോടും ആത്മാവിനോടും എതിർത്തുനിൽക്കാൻ അവർക്ക് കഴിഞ്ഞില്ല.
20. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:38 )
നിങ്ങൾ പശ്ചാത്തപിക്കുവിൻ പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങൾക്ക് ലഭിക്കും.
21. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:44)
പത്രോസ് ഇത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് വന്നു.
22.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 11: 16 ]
നിങ്ങളാകട്ടെ പരിശുദ്ധാത്മാവിനാൽ സ്നാനം ഏൽക്കും.
23. (റോമ 5:5]
നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപെട്ടിരിക്കുന്നു.
24. (റോമ 8:9)
ദൈവത്തിന്റെ ആത്മാവ് യഥാർത്ഥമായി നിങ്ങളിൽ വസിക്കു ന്നെങ്കിൽ നിങ്ങൾ ജഡികരല്ല. ആത്മീയരാണ്.
25. (റോമ 8: 14 ]
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രൻമാരാണ്.
26. (റോമ 8:26 ]
നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ട വിധം പ്രാർത്ഥിക്കേണ്ട തെങ്ങനെയെന്ന് നമ്മുക്കറിഞ്ഞു കൂടാ. എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവു തന്നെ നമുക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു.
27. (റോമ 12:11 ]
തീക്ഷണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്താവിനെ ശുശ്രൂഷിക്കുവിൻ.
28. (1 കൊറിന്തോസ് 2:10]
ആത്മാവ് എല്ലാ കാര്യങ്ങളും ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങൾ പോലും അന്വേഷിച്ച് കണ്ടെത്തുന്നു.
29 . [1 കൊറിന്തോസ് 2.11 ]
ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാർക്കും സാധ്യമല്ല.
30. (1 കൊറിന്തോസ് 3 :16 )
നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നെന്നും നിങ്ങൾ അറിയുന്നില്ലേ.
31. [1 കൊറിന്തോസ് 12:3]
യേശു കർത്താവാണെന്ന് പറയുവാൻ പരിശുദ്ധാത്മാവ് മുഖേനയല്ലാതെ ആർക്കും സാധിക്കുകയില്ല.
32. (2 കൊറിന്തോസ് 1:22 )
അവിടുന്ന് നമ്മിൽ തന്റെ മുദ്ര പതിക്കുകയും അച്ചാരമായിട്ട് തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു.
33. [2 കൊറിന്തോസ് 3:6]
ആത്മാവ് ജീവിപ്പിക്കുന്നു.
34. (2കൊറിന്തോസ് 3:17]
കർത്താവ് ആത്മാവാണ്. കർത്താവിന്റെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്.
35. [ ഗലാത്തിയ 4:6)
ആബ്ബാ പിതാവെ എന്നു വിളിക്കുന്ന പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു.
36. (ഗലാത്തിയ 5:16)
ആത്മാവിന്റെ പ്രേരണയനുസരിച്ച് വ്യാപരിക്കുവിൻ.
37. [ഗലാത്തിയ 5:25 ]
നമ്മൾ ആത്മാവിലാണു ജീവിക്കുന്നതെങ്കിൽ നമ്മുക്ക് ആത്മാവിൽ വ്യാപരിക്കാം.
38. [ഗലാത്തിയ 6.8 )
ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവിൽ നിന്ന് നിത്യജീവൻ കൊയ്തെടുക്കും.
39. (എഫേസൂസ് 5:18)
ആത്മാവിനാൽ പൂരിതരാകുവിൻ.
40. (എഫേസൂസ് 6:17 ]
ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുകയും ചെയ്യുവിൻ.
41. (1 തെസലോനിയൻസ് 5:19 ]
ആത്മാവിനെ നിങ്ങൾ നിർവീര്യമാക്കരുത്.
42. (എഫേസൂസ് 6:18)
അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവിൽ പ്രാർത്ഥനാ നിരതരായിരിക്കുവിൻ.
43. (തീത്തോസ് 3:6]
ദൈവം നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെ മേൽ സമ്യദ്ധമായി വർഷിച്ചത്.
44. (1 പത്രാസ് 4:14 ]
മഹത്വത്തിന്റെ ആത്മാവ് അതായത് ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു.
45 (1 യോഹന്നാൻ 4:4]
നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനേക്കാൾ വലിയവനാണ് .
46. (1 യോഹന്നാൻ 5:6)
ആത്മാവാണ് സാക്ഷ്യം നൽകുന്നത്. ആത്മാവ് സത്യമാണ്.
47. (യൂദാസ് 1:20 )
നിങ്ങൾ പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചു കൊണ്ട് നിങ്ങളുടെ പവിത്രമായ വിശ്വാസത്തിൽ അഭിവൃദ്ധി പ്രാപിക്കുവിൻ.
48. (യൂദിത്ത് 16:14)
അവിടുന്ന് ആത്മാവിനെ അയച്ചു അത് അവയ്ക്ക് രൂപമേകി.
49. (1 സാമുവേൽ 10:6)
കർത്താവിന്റെ ആത്മാവ് ശക്തമായി നിന്നിൽ ആവസിക്കും. നീയും അവരോടൊത്ത് പ്രവചിക്കാൻ തുടങ്ങും.
50. (2 രാജാക്കൻമാർ 2:9]
അങ്ങയുടെ ആത്മാവിന്റെ ഇരട്ടി പങ്ക് എനിക്ക് ലഭിക്കട്ടെ .
51: (ജ്ഞാനം1:7 )
കർത്താവിന്റെ ആത്മാവിനാൽ ലോകം നിറഞ്ഞിരിക്കുന്നു.
52. (സങ്കീർത്തനങ്ങൾ 143: 10 )
അങ്ങയുടെ നല്ല ആത്മാവ് എന്നെ നിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ.
53. (സങ്കീർത്തനങ്ങൾ 51:11 ]
അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുത്തു കളയരുതേ
54. (ജ്ഞാനം 9:17]
അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തിൽ നിന്ന് നൽകിയില്ലെങ്കിൽ അങ്ങയുടെ ഹിതം ആരറിയും.
55. ( സക്കറിയ 4:6)
സൈന്യബലത്താലല്ല കരബലത്താലുമല്ല എന്റെ ആത്മാവിനാലാണ്.
56. (എസക്കിയേൽ 1:12)
എങ്ങോട്ട് പോകണമെന്ന് ആത്മാവ് ഇച്ഛിച്ചുവോ ആ ങ്ങോട്ട് അവ പോയി. ഇടം വലം തിരിഞ്ഞില്ല.
57: (എസക്കിയേൽ 36.27]
എന്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും.
58. ( ജോയേൽ 2:28 ]
എല്ലാവരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും.
59. (ജോയേൽ 2:29)
എന്റെ ദാസൻമാരുടെടെയും ദാസിമാരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും.
60. [ യോഹന്നാൻ 7:37)
ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ.
61. (വെളിപാട് 21:6)
ദാഹിക്കുന്നവന് ജീവജലത്തിന്റെ ഉറവയിൽ നിന്ന് സൗജന്യമായി ഞാൻ കൊടുക്കും.
62. [ വെളിപാട് 22:17)
വരിക. ദാഹിക്കുന്നവൻ വരട്ടെ . ആഗ്രഹമുള്ളവൻ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ .
63. [യോഹന്നാൻ 4:14 )
ഞാൻ നൽകുന്ന ജലം അവനിൽ നിത്യജീവനിലേക്ക് നിർഗളിക്കുന്ന അരുവിയാകും.
64. [യോഹന്നാൻ 4:15 ]
ആ ജലം എനിക്കു തരുക മേലിൽ എനിക്ക് ദാഹിക്കുകയില്ലല്ലോ.
65. [ഏശയ്യ 11:9)
സമുദ്രം ജലം കൊണ്ടന്ന പോലെ ഭൂമി കർത്താവിനെ കുറിച്ചുള്ള ജ്ഞാനം കൊണ്ട് നിറയും.
66. (ഏശയ്യ 12:3)
രക്ഷയുടെ കിണറ്റിൽ നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
67. (ഉൽപത്തി 1:2]
ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചു കൊണ്ടിരുന്നു.
68. [സങ്കീർത്തനം 51:10]
അചഞ്ചലമായ ഒരു നവ ചൈതന്യം എന്നിൽ നിക്ഷേപിക്കണമെ
69. [എസക്കിയേൽ 36 :26 ]
ഒരു പുതു ചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും.
70. (എസക്കിയേൽ 37: 9]
ജീവ ശ്വാസമേ നീ നാലു വായുക്കളിൽ നിന്നും വന്ന് ഈ നിഹിതൻമാരുടെ മേൽ വീശുക . അവർക്ക് ജീവനുണ്ടാകട്ടെ.
71. [ റോമ 10:12]
തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേൽ അവിടുന്ന് തന്റെ സമ്പത്ത് വർഷിക്കുന്നു.
72. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:3]
അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയുടെയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു.
73. [ ലൂക്ക 24:49 ]
ഇതാ എന്റെ പിതാവിന്റെ വാഗ്ദാനം ഞാൻ നിങ്ങളുടെ മേൽ ഞാൻ അയക്കുന്നു..
74: [ലൂക്ക 24:49 )
ഉന്നത ത്തിൽ നിന്ന് ശക്തി ലഭിക്കുന്നതുവരെ നഗരത്തിൽ തന്നെ വസിക്കുവിൻ.
75. [അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:4]
എന്നിൽ നിന്ന് നിങ്ങൾ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ
76. (1യോഹന്നാൻ 2:27 ]
ക്രിസ്തുവിൽ നിന്ന് നിങ്ങൾ സ്വീകരിച്ച അഭിഷേകം നിങ്ങളിൽ നില നിൽക്കുന്നു. അതിനാൽ മറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാ കാര്യങ്ങളെയും കുറിച്ച് നിങ്ങളെ പഠിപ്പിച്ചു കൊള്ളും.
77. [സക്കറിയ 2:5]
ഞാൻ അതിനു ചുറ്റും അഗ്നി കൊണ്ടുള്ള കോട്ടയായിരിക്കും. ഞാൻ അതിന്റെ മദ്ധ്യത്തിൽ അതിന്റെ മഹത്വമായിരിക്കും'
78. [ 2തെസലോനിയൻസ് 2:13]
ആത്മാവ് മുഖേനയുള്ള വിശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷക്കുള്ള ആദ്യ ഫലമായി ദൈവം നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.
79. [ യോഹന്നാൻ 16:8)
അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും.
80. [ ലൂക്ക 21:15 ]
നിങ്ങളുടെ എതിരാളികളിലാർക്കും ചെറുത്തു നിൽക്കാനോ എതിർക്കാനോ കഴിയാത്ത വാക്ചാതുര്യവും ജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും.
81. (2 തിമോത്തി 1:7)
ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നൽകിയത്. ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.
82.[ലൂക്കാ 12 : 49 ]
ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തിജ്‌ജ്വലിച്ചിരുന്നെങ്കില്‍
83 . [ ഏശയ്യാ 10 : 17 ]
ഇസ്രായേലിന്റെ പ്രകാശം അഗ്‌നിയായും അവന്റെ പരിശുദ്‌ധന്‍ ഒരു ജ്വാലയായും മാറും. അതു ജ്വലിച്ച് ഒറ്റദിവസം കൊണ്ട് അവന്റെ മുള്ളുകളും മുള്‍ച്ചെടികളും ദഹിപ്പിച്ചുകളയും.
84.[1 യോഹന്നാന്‍ 2 : 20]
പരിശുദ്‌ധനായവന്‍ നിങ്ങളെ അഭിഷേകം ചെയ്‌തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.
85. [ ഏശയ്യാ 61 : 1]
ദൈവമായ കര്‍ത്താവിന്റെ ആത്‌മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു.
86. (ന്യായാധിപന്‍മാര്‍ 15 : 14)
കര്‍ത്താവിന്റെ ആത്‌മാവ് ശക്‌തിയോടെ അവന്റെ മേല്‍ വന്നു. അവനെ ബന്‌ധിച്ചിരുന്ന കയര്‍ കരിഞ്ഞചണനൂല്‍ പോലെയായിത്തീര്‍ന്നു; കെട്ടുകള്‍ അറ്റുവീണു.
87. [യോഹന്നാന്‍ 14 : 16 ]
ഞാന്‍ പിതാവിനോട് അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്മറ്
88.[ഏശയ്യാ 42 : 1 ]
ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്‌മാവിനെ അവനു നല്‍കി;
89. (യോഹന്നാന്‍ 14:16 ]
ഞാന്‍ പിതാവിനോട് അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്മറ്
90. (യോഹന്നാന്‍ 15 : 26)
ഞാന്‍ പിതാവിന്റെ അടുത്തുനിന്ന് അയയ്‌ക്കുന്ന സഹായകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്‌മാവ്, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്‌ഷ്യം നല്‍കും.
91. ( ഏശയ്യ 44:3)
വരണ്ട ഭൂമിയിൽ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാൻ ഒഴുക്കും. നിന്റെ സന്തതികളുടെ മേൽ എന്റെ ആത്മാവും എന്റെ അനുഗ്രഹവും ഞാൻ വർഷിക്കും.
92. (യോഹന്നാൻ 3:6)
മാംസത്തിൽ നിന്ന് ജനിക്കുന്നത് മാംസമാണ്.ആത്മാവിൽ നിന്ന് ജനിക്കുന്നത് ആത്മാവും .
93. (മർക്കോസ് 1.8 )
അവനോ പരിശുദ്ധാത്മാവിനാൽ നിങ്ങൾക്ക് സ്നാനം നൽകും .
94. [ റോമ 14:17 ]
ദൈവരാജ്യമെന്നാൽ നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.
95. [ജ്ഞാനം 9:10)
വിശുദ്ധ സ്വർഗ്ഗത്തിൽ നിന്ന് അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തിൽ നിന്ന് ജ്ഞാനത്തെ അയച്ചു തരണമെ.
96. [ജ്ഞാനം 7:7]
ഞാൻ പ്രാർത്ഥിച്ചു. എനിക്ക് വിവേകം ലഭിച്ചു. ഞാൻ ദൈവത്തെ വിളിച്ചപേക്ഷിച്ചു. ജ്ഞാന ചൈതന്യം എനിക്കു ലഭിച്ചു.
97. (ഏശയ്യ 11:2]
കർത്താവിന്റെ ആത്മാവ് അവന്റെ മേൽ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ് . ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ് . അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്
98. (പ്രഭാഷകൻ 45:26)
കർത്താവ് നിന്റെ ഹൃദയത്തെ ജ്ഞാനം കൊണ്ട് നിറയ്ക്കട്ടെ.
99. (പ്രഭാഷകൻ 39:6)
സർവ്വ ശക്തനായ കർത്താവ് കനിഞ്ഞാൽ ജ്ഞാനത്തിന്റെ ചൈതന്യം അവനിൽ നിറയും.
100. (2 ദിനവൃത്താന്തം 1:10)
ഈ ജനത്തെ നയിക്കാൻ ജ്‌ഞാനവും വിവേകവും എനിക്ക് നൽകണമെ.