ജാതി മത വർഗ ഭേതമന്യേ ജനലക്ഷങ്ങൾ വിശ്വാസത്തോടും ഭക്തിയോടും വളരെ അച്ചടക്കത്തോടും പങ്കെടുക്കുന്ന ഒരു മഹാ സംഭവമാണ് കൃപാസനം അഖണ്ഡ ജപമാല റാലി.
എല്ലാ വർഷവും ഒക്‌ടോബർ മാസത്തിലെ അവസാനത്തെ ശനിയാഴ്ച മുടങ്ങാതെ മഹാ ജപമാല റാലി സംഘടിപ്പിക്കപ്പെടുന്നു. ഈ വർഷത്തിലെ, അതായതു 2023 -ലെ കൃപാസനം മഹാ ജപമാല റാലി ഈ വരുന്ന ഒക്ടോബർ മാസം 28 -ആം തീയതി ശനിയാഴ്ച ഭക്തി നിർഭരമായി നിർവ്വഹിക്കപ്പെടും.
യേശു ക്രിസ്തുവിലും അവിടുത്തെ പരിശുദ്ധ അമ്മയിലും ഉള്ള വിശ്വാസം മനുഷ്യരുടെ മുൻപാകെ പരസ്യമായി പ്രഖ്യാപിക്കുന്ന ഒരു പ്രക്രിയ ആകയാൽ മഹാ ജപമാല റാലി, മഹാ അനുഗ്രഹങ്ങളുടെ ഒരു പെരുമഴ തന്നെ ആയിരിക്കും എന്നതാണ് അതിൽ പങ്കെടുത്തിട്ടുള്ള പതിനായിരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊള്ളുന്ന ജപമാല റാലി, വ്യക്തിപരമായ നിയോഗങ്ങൾ എന്നതിലുപരി സമൂഹത്തിന്റെയും നാടിന്റെയും പൊതു നിയോഗങ്ങൾക്കും ശ്രേയസ്സിനും ഉള്ള ഒരു പ്രാത്ഥനയും ആകും.
കൃപാസനം മഹാ അഖണ്ഡ ജപമാല റാലി: നിർദേശങ്ങൾ.
ശനിയാഴ്ച രാവിലെ 6 മണിക്ക് ആലപ്പുഴ കലവൂരുള്ള കൃപാസനത്തിൽ നിന്ന് അർത്തുങ്കലുള്ള ബസിലിക്കാ പള്ളിയിലേക്ക് ജപമാല റാലി ആരംഭിക്കും.ലഘുഭക്ഷണവും കുടിവെള്ളവും അതോടൊപ്പം ഒരു കുടയും കരുതുക.
റാലി മുറിയാതെ, പ്രാർത്ഥനയ്ക്ക് ഭംഗം വരാതെ ശ്രദ്ധിക്കുക.
റോഡ് കഴിവതും മുറിച്ചുകടക്കാതിരിക്കാൻ ശ്രമിക്കുക. അഥവാ മുറിച്ചു കടക്കേണ്ടി വന്നാൽ വളരെ ശ്രദ്ധയോടും സൂഷ്മതയോടും ചെയ്യുക.
ഉച്ചയോടുകൂടെ റാലി അർത്തുങ്കൽ ബസിലിക്കയിൽ എത്തിച്ചേരും.
1.30 നുള്ള അഭിവന്യ ആലപ്പുഴ മെത്രാന്റെ ദിവ്യബലി ക്കു മുൻപും ശേഷവും പരിശുദ്ധ കുർബനയുടെ ആരാധന/ആശീർവാദം നിർവ്വഹിക്കപ്പെടും.