Showing posts with label GeeVarghese Sahada Malayalam Novena. Show all posts
Showing posts with label GeeVarghese Sahada Malayalam Novena. Show all posts

Monday, April 24, 2023

St George Novena (വി. ഗീവർഗീസ് സഹദായുടെ നൊവേന)

 


പ്രാരംഭ ഗാനം: 


റോമിൽ വിരിഞ്ഞൊരു വിൺ മലരേ,  

ഗീ വർഗീസേ സംശുക്താ,

ആശ്രിത വത്സലനായവനേ 

പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി.


ലോകവും അതിനുടെ ആശകളും 

ധീരതയോടെ വെടിഞ്ഞവനേ,

സ്വർഗ്ഗ പിതാവിൻ തിരുമുൻപിൽ 

പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി.


നരക പിശാചാം സർപ്പത്തിൻ

ശിരസ്സു തകർത്തൊരു ധീരാത്മാ 

നരഗണം അങ്ങേ വാഴ്ത്തുന്നൂ 

പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 


രക്ഷക ദൈവ മഹത്വത്തെ 

രക്തത്താലേ സ്തുതിച്ചവനേ 

രക്ഷിതരായി തീർന്നിടുവാൻ 

പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി.


താതനുമേവം സൂനുവിനും 

പരിശുദ്ധാത്മൻ റൂഹാക്കും 

സ്തോത്രം പാടി നമിച്ചിടാം 

ഇപ്പോഴും എപ്പോഴും എന്നേക്കും. 


കാർമ്മി. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ. ആദിമുതൽ എന്നേക്കും ആമേൻ. 

കാർമ്മി. പ്രാർത്ഥിക്കാം 

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അങ്ങേ ദാനങ്ങൾ നൽകി ഞങ്ങളെ വിശ്വാസത്തിൽ ഉറപ്പിക്കണമേ. സ്വർഗ്ഗ രാജ്യത്തെ കുറിച്ചുള്ള പ്രത്യാശയിൽ ഞങ്ങളെ നയിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളെ ദൈവ സ്നേഹത്താൽ ജ്വലിപ്പിക്കണമേ. സഹോദര സ്നേഹത്തിൽ ഞങ്ങളെ വളർത്തണമേ.  എല്ലാ സാഹചര്യങ്ങളിലും ലോക രക്ഷകനായ മിശിഹായെ ഏറ്റുപറയുന്നതിനും സത്യസഭയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ വിശ്വാസദാർഢ്യവും ധീരതയും ഞങ്ങൾക്ക് പ്രദാനം ചെയ്യണമേ.

സമൂ. ആമ്മേൻ 

പരിശുദ്ധാത്മാവിന്റെ ഗാനം 

തന്നാലും നാഥാ ....

കാർമ്മി. പ്രാർത്ഥിക്കാം 

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ നൽകി രക്തസാക്ഷി മകുടമാണിയുവാൻ അങ്ങയുടെ ദാസനായ വിശുദ്ധ ഗീവർഗീസിനെ അനുഗ്രഹിച്ച ദൈവമേ, വിശ്വാസം ധീരതയോടു സംരക്ഷിക്കുവാനും വിശുദ്ധി നിരന്തരം പാലിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങൾക്ക് പ്രദാനം ചെയ്യണമേ. ലോകത്തിന്റെ ദീപവും ഭൂമിയുടെ ഉപ്പുമായി വർത്തിച്ചുകൊണ്ട് ഞങ്ങൾ വ്യാപരിക്കുന്ന എല്ലാ രംഗങ്ങളിലും അങ്ങേക്കു സജീവസാക്ഷ്യം വഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ. ഈ പ്രാർത്ഥന പാപികളുടെ മാനസാന്തരത്തിനും തിരുസഭയുടെ അഭിവൃദ്ധിക്കും വിശിഷ്യാ അങ്ങയുടെ ഉപരിമഹത്വത്തിനുമായി ഭവിക്കുന്നതിനു ഇടവരുത്തുകയും ചെയ്യണമേ. 

സമൂ. ആമ്മേൻ