ഈശോയിൽ സ്നേഹം നിറഞ്ഞവരെ...
കൊറോണാ പരത്തുന്ന മഹാമാരിയിൽ നിന്നു ആശ്വാസം നേടാൻ മാർപ്പാപ്പയുമൊത്ത് പ്രാർത്ഥിക്കാൻ 2 ദിവസങ്ങൾ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികളായ നമുക്കെല്ലാവർക്കും ഒരുമിക്കാം!
ഇന്ന് ബുധനാഴ്ച (25.03. 2020) റോമിലെ സമയം 12 മണിക്ക് (ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 4.30) ലോകം മുഴുവൻ ഒരുമിച്ച് സ്വർഗ്ഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥന ചൊല്ലാൻ പാപ്പ നമ്മെ ക്ഷണിക്കന്നു.
ഈ വരുന്ന വെള്ളിയാഴ്ച (27.03.2020) വൈകിട്ട് റോമിലെ സമയം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10.30 ന്) പാപ്പായുടെ മുഖ്യകാർമ്മീകത്വത്തിൽ വത്തിക്കാൻ ചത്വരത്തിൽ പരിശുദ്ധ കുർബ്ബാന എഴുന്നള്ളിച്ച് വച്ചുള്ള ആരാധന നടത്തപ്പെടും. (HOLY EUCHARISTIC ADORATION)
അതിൽ സാമ്പർക്ക മാദ്ധ്യമങ്ങൾ വഴി (Social Media Networks) (വത്തിക്കാൻ media യുടെ YouTube channel, TV തുടങ്ങിയ മറ്റു മാധ്യമങ്ങളും) പങ്കു ചേരുന്ന എല്ലാവർക്കും പൂർണ്ണ ദണ്ഡ വിമോചനം പ്രാപിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
ദണ്ഡ വിമോചനം എന്താണെന്നു സഭ പഠിപ്പിക്കുന്നുണ്ട്.
അപരാധ വിമുക്തമായ പാപങ്ങളുടെ കലിക ശിക്ഷ യിൽ നിന്നുള്ള ദൈവ തിരുമുന്പാകെയുള്ള ഇളവുചെയ്യലാണ് ദണ്ഡ വിമോചനം. പ്രായശ്ചിത്ത കൂദാശ യുടെ ഫലങ്ങളോട് ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതായതു തിരുസഭ കല്പിക്കുന്ന ചില വ്യവസ്‌ഥ കൾ പാലിച്ചുകൊണ്ടു ഇത് നാം നേടി എടുക്കണം. പാപം മൂലമുള്ള കലിക ശിക്ഷ യെ ഭാഗികമായോ പൂർണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ചു ദണ്ഡ വിമോചനം പൂര്ണമോ ഭാഗികമോ ആകാം.ഏതു വിശ്വസിക്കും തനിക്കു വേണ്ടി തന്നെയോ മരിച്ചവർക്കു വേണ്ടിയോ ദണ്ഡ വിമോചനങ്ങൾ നേടാവുന്നതാണ്. (Indulgentiarum Doctrina Paul VI)
പ്രിയപ്പെട്ടവരെ, ഈ നോമ്പു കാലത്തു, കൊറോണ മൂലം കുമ്പസരിക്കാൻ അവസരം ഇല്ലാത്ത ഈ കാലത്തു പരിശുദ്ധ പിതാവ് പ്രത്ത്യേക മായി അനുവദിച്ചി രി ക്കുന്ന ഈ പൂർണ ദണ്ഡ വിമോചനം പ്രാപിക്കാൻ ആത്മാർത്ഥമായി ദൈവത്തോട് ഇന്നു വരെയുള്ള സകല പാപങ്ങളും ഏറ്റുപറഞ്ഞു നല്ലൊരു കുമ്പസാരം നടത്താം. പറ്റുന്നവരൊക്കെ ഓരോ കല്പനകളും വിശദമായി പരിശോധിച്ച് ഈ ദിവസങ്ങളിൽ നന്നായി മനസ്‌ഥാപപൂർവം ഒരുങ്ങുക. ദൈവം ദാനമായി സ്നേഹത്തോടും കരുണയോടും തരുന്ന കൃപ നഷ്ടമാക്കി കളയാതിരിക്കാം.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ 🙏