Showing posts with label Sacred Heart of Lord Jesus Chaplet. Show all posts
Showing posts with label Sacred Heart of Lord Jesus Chaplet. Show all posts

Thursday, April 11, 2024

Sacred Heart Rosary (Malayalam) & slave of Lord Jesus' Rosary


ഈശോമിശിഹായുടെ ഏറ്റവും പരിശുദ്ധ തിരുഹൃദയത്തിന്റെ പടം കാണുമ്പോൾ അഗ്നിജ്വാലകൾ ഉയരുന്നത് കാണാം. അതിനു കാരണം താൻ കഠിനമായ പീഡകൾ സഹിച്ചു കുരിശിൽ സ്വയം ബലിയായിനൽകി വീണ്ടെടുത്ത മനുഷ്യരായ നമ്മെക്കുറിച്ചുള്ള  ദിവ്യസ്നേഹത്താൽ ആ തിരുഹൃദയം സദാസമയവും കത്തി എരിഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ്. 

നമ്മുടെ കർത്താവിന്റെ ആ പരമമായ സ്നേഹം ധ്യാനിച്ച് അവിടുത്തെ തിരുഹൃദയത്തിന്റെ മഹിമക്കായി 'തിരുഹൃദയ ജപമാല പ്രാർത്ഥനയും' ഓരോ വിശ്വാസിയും അനുദിനം ചെല്ലുന്നത് വളരെ ഉചിതമാകുന്നു. എന്നാൽ  തിരുഹൃദയ വണക്കമാസമായ ജൂൺ മാസത്തിൽ മുടക്കം കൂടാതെ നിശ്ചയമായും എല്ലാ കത്തോലിക്കരും തിരുഹൃദയ ജപമാല പ്രാർത്ഥിക്കാൻ കടപ്പെട്ടവരാകുന്നു!  

ഈശോമിശിഹായുടെ തിരുഹൃദയ ജപമാല 

മിശിഹായുടെ ദിവ്യാത്മാവേ, എന്നെ ശുദ്ധീകരിക്കണമേ.

മിശിഹായുടെ തിരുശരീരമേ, എന്നെ രക്ഷിക്കണമേ.

മിശിഹായുടെ തിരുരക്തമേ, എന്നെ ലഹരി പിടിപ്പിക്കണമേ.

മിശിഹായുടെ തിരുവിലാവിലെ വെള്ളമേ, എന്നെ കഴുകണമേ.

മിശിഹായുടെ കഷ്ടാനുഭവമേ, എന്നെ ധൈര്യപ്പെടുത്തണമേ.

നല്ല ഈശോയേ, എന്‍റെ അപേക്ഷ കേള്‍ക്കണമേ.

അങ്ങേ തിരുമുറിവുകളുടെ ഇടയില്‍, എന്നെ മറച്ചു കൊള്ളണമേ.

അങ്ങയിൽനിന്നു  പിരിഞ്ഞുപോകാന്‍, എന്നെ അനുവദിക്കരുതേ.

ദുഷ്ട ശത്രുക്കളിൽനിന്നു,  എന്നെ കാത്തുകൊള്ളണമേ.

എന്‍റെ മരണനേരത്തില്‍, എന്നെ അങ്ങേപ്പക്കലേക്ക് വിളിക്കണമേ.

അങ്ങേ പരിശുദ്ധന്‍മാരോടുകൂടെ, നിത്യമായി അങ്ങയെ സ്തുതിച്ചു കൊണ്ടാടുന്നതിന് അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോട് കല്‍പ്പിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എന്‍റെ ഹൃദയം അങ്ങേ തിരുഹൃദയത്തിനു ഒത്തതാക്കിയരുളണമേ.


ഈശോയുടെ മാധുര്യമുള്ളതിരുഹൃദയമേ, എന്‍റെ സ്നേഹമായിരിക്കണമേ. (ഓരോ ചെറിയ കൊന്തമണിയിൽ പത്തു പ്രാവശ്യം ആവർത്തിക്കുക)

(ഓരോ ദശകത്തിന്‍റെയും അവസാനം:) മറിയത്തിന്‍റെ  മാധുര്യമുള്ള  ദിവ്യഹൃദയമേ! എന്‍റെ രക്ഷയായിരിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എന്‍റെ ഹൃദയം അങ്ങേ തിരുഹൃദയത്തിനു ഒത്തതാക്കിയരുളണമേ.


(ഇപ്രകാരം 10 മണി ജപമാല 5 രഹസ്യങ്ങളായി ചൊല്ലിയത്തിനു ശേഷം  കാഴ്ചവെപ്പ്.)


ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, ഞങ്ങളുടെമേല്‍ അലിവായിരി‍ക്കണമേ.

അമലോത്ഭവ മറിയത്തിന്‍റെ കറയില്ലാത്ത തിരുഹൃദയമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

തിരുഹൃദയത്തിന്‍ നാഥേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

ഈശോയുടെ തിരുഹൃദയം
എല്ലായിടത്തും സ്നേഹിക്കപ്പെടട്ടെ.

മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ, ഇന്നു മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കണമേ. (3 പ്രാവശ്യം)


ർത്താവായ ഈശോയുടെ അടിമ (slave of LORD JESUS) വ്യക്തിപരമായി എന്നും പ്രാർത്ഥിക്കുന്ന തിരുഹൃദയ ജപമാല 


ഈശോ മിശിഹായുടെ പരിശുദ്ധാത്മാവേ, ഞങ്ങളെ ശുദ്ധീകരിക്കണമേ ശക്തീകരിക്കണമേ.

ഈശോ മിശിഹായുടെ പരിശുദ്ധ ശരീരമേ, ഞങ്ങളെ സുഖപ്പെടുത്തണമേ, രക്ഷിക്കണമേ.

ഈശോ മിശിഹായുടെ പരിശുദ്ധ രക്തമേ, ഞങ്ങളുടെ ആത്മാക്കളെയും ശരീരങ്ങളെയും മനസ്സുകളെയും ഹൃദയങ്ങളെയും, സംരക്ഷിക്കണമേ.

ഈശോ മിശിഹായുടെ തിരുവിലാവിൽനിന്നു ഒഴുകിയ പരിശുദ്ധ ജലമേ, ഞങ്ങളെ കഴുകണമേ.

ഈശോ മിശിഹായുടെ കഷ്ടാനുഭവമേ , ഞങ്ങളെ ധൈര്യപ്പെടുത്തണമേ.

ഓ നല്ല ഈശോ നാഥാ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ, പ്രാർത്ഥന കേൾക്കണമേ. 

അങ്ങയുടെ തിരുമുറിവുകളുടെ ഇടയില്‍, ഞങ്ങളെ മറച്ചു കൊള്ളണമേ.

അങ്ങയിൽനിന്നു അകന്നുപോകുവാൻ, ഒരിക്കലും ഞങ്ങളെ അനുവദിക്കരുതേ .

ദുഷ്ട ശത്രുക്കളിൽനിന്നു,  ഞങ്ങളെ കാത്തുകൊള്ളണമേ.

ഞങ്ങളുടെ മരണസമയത്തു, ഞങ്ങളെ അങ്ങയുടെ സന്നിധിയിലേക്ക് വിളിക്കണമേ.

അങ്ങേ പരിശുദ്ധന്‍മാരോടുകൂടെ, നിത്യമായി അങ്ങയെ സ്തുതിച്ചു കൊണ്ടാടുന്നതിന് അങ്ങേ അടുക്കല്‍ വരുവാന്‍ ഞങ്ങളോട് കല്‍പ്പിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോനാഥാ, ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങേ തിരുഹൃദയത്തിനു ഇഷ്ടമുള്ളതാക്കണമേ.

1. ഈശോമിശിഹായുടെ മാധുര്യമുള്ള തിരുഹൃദയമേ, അങ്ങ് ഞങ്ങളുടെ സ്നേഹമായിരിക്കണമേ. (ഓരോ ചെറിയ കൊന്തമണിയിൽ പത്തു പ്രാവശ്യം ആവർത്തിക്കുക)

ഓരോ ദശകത്തിന്‍റെയും അവസാനം: പരിശുദ്ധ മറിയത്തിന്‍റെ  മാധുര്യമുള്ള  വിമലഹൃദയമേ! ഞങ്ങളുടെ രക്ഷയായിരിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോനാഥാ, ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങേ തിരുഹൃദയത്തിനു ഇഷ്ടമുള്ളതാക്കണമേ.

2. ഈശോമിശിഹായുടെ കരുണനിറഞ്ഞ തിരുഹൃദയമേ, ഞങ്ങളുടെമേൽ കരുണയായിരിക്കണെമെ.  (ഓരോ ചെറിയ കൊന്തമണിയിൽ പത്തു പ്രാവശ്യം ആവർത്തിക്കുക)

3. ഈശോമിശിഹായുടെ വല്ലഭത്വം നിറഞ്ഞ തിരുഹൃദയമേ, അങ്ങയുടെ വിസ്മയകരമായ പ്രവർത്തികൾ ഞങ്ങളിലും ഞങ്ങൾ വഴിയും തുടർന്നും നിറവേറുവാൻ തിരുമനസ്സാകണമേ. (ഓരോ ചെറിയ കൊന്തമണിയിൽ പത്തു പ്രാവശ്യം ആവർത്തിക്കുക)

4. മനുഷ്യരെക്കുറിച്ചുള്ള സ്നേഹത്താൽ കത്തി എരിഞ്ഞുകൊണ്ടിരിക്കുന്ന ഈശോമിശിഹായുടെ തിരുഹൃദയമേ, എല്ലാ മനുഷ്യരും അങ്ങയുടെ സ്നേഹവും കരുണയും മനസ്സിലാക്കി അങ്ങയിൽ വിശ്വസിച്ചു, സ്നേഹിച്ചു, ആരാധിച്ചു ശരണപ്പെടുവാൻ കൃപ നൽകണമേ. (ഓരോ ചെറിയ കൊന്തമണിയിൽ പത്തു പ്രാവശ്യം ആവർത്തിക്കുക)

5. എല്ലാ ഹൃദയങ്ങളുടെയും സൃഷ്ടാവും രക്ഷിതാവും രാജാവും ദൈവവുമായ ഈശോമിശിഹായുടെ തിരുഹൃദയമേ, എല്ലാ മനുഷ്യരും അങ്ങിൽ അഭയംതേടി നിത്യരക്ഷ പ്രാപിക്കുവാൻ ഇടയാക്കണമേ. (ഓരോ ചെറിയ കൊന്തമണിയിൽ പത്തു പ്രാവശ്യം ആവർത്തിക്കുക)

(ഇപ്രകാരം പ്രാർത്ഥിച്ചതിനു ശേഷം കാഴ്ചവെപ്പ്)

ഈശോമിശിഹായുടെ തിരുഹൃദയമേ, ഞങ്ങളുടെമേല്‍ അലിവായിരി‍ക്കണമേ.

അമലോത്ഭവ മറിയത്തിന്‍റെ കറയില്ലാത്ത വിമലഹൃദയമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

തിരുഹൃദയത്തിന്‍ നാഥേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും എല്ലായിപ്പോഴും സ്നേഹിക്കപ്പെടട്ടെ ആരാധിക്കപ്പെടട്ടെ വന്ദിക്കപ്പെടട്ടെ.

മരണവേദന അനുഭവിച്ച ഈശോമിശിഹായുടെ തിരുഹൃദയമേ, ഇന്നു മരിക്കുന്നവരുടെ മേലും ഞങ്ങളുടെ മരണസമയത്തു ഞങ്ങളുടെമേലും കരുണയായിരിക്കണമേ. (3 പ്രാവശ്യം)