പത്തു വർഷം കഠിന വൃതം എടുത്തു ഈർക്കിലി കൊണ്ട് തൃശൂർ പുതുകാടുള്ള കത്തോലിക്കാ ക്രൈസ്തവ ദേവാലയം നിർമിച്ച ഹൈന്ദവ യുവാവ് സുനീജ് കുമാറിന്റെ വിഡിയോ കാണേണ്ടത് തന്നെ! അദ്ദേഹത്തെ പരിചയപ്പെടേണ്ടത് അനിവാര്യമാണ്
തൃശൂർ പുതുക്കാടുള്ള St Anthony 's Forane Church ന്റ് പഴയ ദേവാലയം പൊളിക്കുന്നതിനു മുൻപ് താൻ കണ്ടിട്ടുള്ളത് അപ്രകാരം മനസ്സിൽ പതിപ്പിച്ചിട്ടു, നീണ്ട പത്തു വർഷങ്ങൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ സസ്യാഹാരം മാത്രം ഭക്ഷിച്ചു, വാർത്താ വിനോദങ്ങൾ എല്ലാം ത്യജിച്ചു, ഒരു തികഞ്ഞ സന്യാസ ജീവിതം നയിച്ചുകൊണ്ട് അദ്ദേഹം സ്വയം വെട്ടിയൊരുക്കിയ തെങ്ങിന്റെ ഈർക്കിലികൾ കൊണ്ട് ഒറ്റയ്ക്ക് ഒരു പരസഹായവും ഇല്ലാതെ നിർമിച്ച ദൈവാലയം ഒരു മഹാ സംഭവം തന്നെ!
ഈ ദേവാലയം മറ്റുള്ള ശിൽപികൾ വിനോദത്തിനുവേണ്ടിയോ പ്രശസ്തിക്കു വേണ്ടിയോ ഉണ്ടാകാറുള്ള ശിൽപങ്ങളിൽ നിന്ന് തീർത്തും വിഭിന്നമായതു, ഹൈന്ദവ വിശ്വാസിയായിരുന്നിട്ടു പോലും സുനീജ് കുമാർ നീണ്ട നോമ്പ് നോറ്റു, ഒരു മനുഷ്യായുസിൽ പ്രധാനമായ 10 നീണ്ട വർഷങ്ങൾ ഏകാന്ത ജീവിതം നയിച്ച് പരിശുദ്ധ ബൈബിൾ വായിച്ചു ധ്യാനിച്ച് ഭക്തിയോടെ ഈർക്കിലുകൾ കൊണ്ട് നിർമിച്ച ഈ ദൈവാലയം ഒരു അതുല്യ സൃഷിടി തന്നെ, നിർമിച്ച ശില്പി ദൈവത്തിന്റെ പ്രത്യേക കൃപയും നിയോഗവും ലഭിച്ച ഒരു പ്രതിഭയാണ്!
"മഹാ സമ്പന്നനായ ശലോമോൻ രാജാവ് ലോക പ്രസിദ്ധമായ യെരുശലേം ദൈവാലയം സ്വർണം കൊണ്ട് പണിതപ്പോൾ, ദരിദ്രനായ സുനീജ് കുമാർ ഈർക്കിലികൾ കൊണ്ട് പുതുക്കാട് പള്ളി പണിതു" എന്ന് അഭിമാനത്തോടെ പറയുന്ന സുനീജ് കുമാറിന് ദൈവം തക്ക പ്രതിഫലം നൽകി ആദരിക്കട്ടെ!