The most Holy Communion (Holy Eucharist) is the true living Flesh and Blood of Lord Jesus Christ. All faithful who receive the Holy Eucharist may not have this firm belief. Whether one believes it or not, it is an unchangeable universal Truth that is being proven even by the science that has an atheistical outlook in different corners of the earth.
പരിശുദ്ധ കുർബാന ഏതു കൈയിൽ സ്വീകരിക്കണം?
ലോകത്തു എവിടെയൊക്കെ ദിവ്യബലി അർപ്പിക്കപ്പെടുന്നവോ അവിടെയെല്ലാം സമർപ്പിക്കപ്പെടുന്ന ഗോതമ്പു അപ്പവും മുന്തിരി രസവും സത്യമായും തീർച്ചയായും കർത്താവിന്റെ ശരീരവും രക്തവുമായി മാറുന്നു. ദിവ്യബലി അർപ്പിക്കുന്ന പുരോഹിതനോ ശ്രുശൂഷികളോ വിശ്വാസ സമൂഹമോ ആരും തന്നെ ഇത് വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സംഭവിച്ചുകൊണ്ടേ യിരിക്കുന്നു. ദൈവവിശ്വാസത്തെ പുച്ഛിക്കുന്ന നിരീശ്വരവാദികളായ ശാസ്ത്രജ്ഞന്മാർ പോലും പരിശുദ്ധ കുർബാനയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മഹാൽഫുതം പരിശോദിച്ചു അറിഞ്ഞു ഉത്തരം മുട്ടിയിരുക്കുകയാണ്! വിശുദ്ധ ബലിയിൽ പങ്കെടുക്കുന്ന കത്തോലിക്കാ വിശ്വാസിക്ക് ഈ ജീവൻതുടിക്കുന്ന സാക്ഷാൽ ജീവിക്കുന്ന കർത്താവിനെ തന്റെയുള്ളിൽ സ്വീകരിക്കാൻ ലഭിച്ചിട്ടുള്ള ഭാഗ്യം എത്ര ശ്രേഷ്ഠമാണെന്നോർക്കുക.
അങ്ങനെ ഓരോ ദിവ്യബലിയിലും നൽകപ്പെടുന്നത് യേശു കർത്താവിന്റെ സത്യമായും ജീവൻ തുടിക്കുന്ന തിരു ശരീരവും തിരു രക്തവുമാണ്. നമ്മുടെ രാജ്യത്തു പരിശുദ്ധ കുർബാന ബഹു പുരോഹിതനാലോ അനുവദിക്കപ്പെട്ട സമർപ്പിതരാലോ നല്കപ്പെട്ടിരുന്നത് നേരിട്ട് വിശ്വാസിയുടെ നാവിൽ ആയിരുന്നു. എന്നാൽ കൊറോണ മഹാവ്യാധി പടന്നുപിടിച്ചപ്പോൾ രാജ്യത്തു നിലവിൽവന്ന കോവിഡ് മാനദണ്ഡം പാലിച്ചു പരിശുദ്ധ ദിവ്യകാരുണ്യം വിശ്വാസികളുടെ കൈകളിൽ നല്കപ്പെടാൻ തുടങ്ങി. എങ്ങനെ ഏതു കൈയിൽ പരിശുദ്ധ കുർബാന വാങ്ങണം എന്നതിന് വ്യക്തമായ ഒരു നിർദേശം സഭാതലപ്പത്തുനിന്നു ഇതുവരെ നല്കപ്പെടാത്തതിനാൽ ഓരോരുത്തരും അവരവർക്കു തോന്നുന്ന രീതിയിൽ പരിശുദ്ധ കുർബാന സ്വീകരിച്ചുകൊണ്ടിരിക്കുന്നു.
ഏതു കൈകൊണ്ടാണ്/എങ്ങനെയാണു ദിവയാകരുണ്യം സ്വീകരിക്കേണ്ടുന്നത്?
പടിഞ്ഞാറൻ സംസ്കാരത്തിൽ ഉള്ള കത്തോലിക്കർ കൂടുതലായും അവരുടെ വലതു കൈയുടെ മേൽ ഇടതു കൈ ഒരു സിംഹാസന രൂപത്തിൽ പിടിച്ചു വിശുദ്ധ കുർബാന സ്വീകരിച്ചതിനു ശേഷം ഇടതു കൈ കൊണ്ട് എടുത്തു ഭക്ഷിക്കുന്നു.
ഭാരതത്തിലെയും കേരളത്തിലെയും അനേകം കത്തോലിക്കാ വിശ്വാസികളും ഇതേ രീതി തന്നെ തുടരുന്നു. എന്നാൽ നമ്മുടെ രീതികൾ അവരുടേതിൽനിന്നു വ്യത്യസ്തം ആണെന്ന് നാം മറക്കരുതേ. നാം നമ്മുടെ ഇടതു കൈകൾ എന്തിനാണ് കൂടുതൽ ഉപയോഗിക്കുന്നതെന്ന് നമുക്ക് അറിയാവുന്നതാണല്ലോ. ഗുരുക്കന്മാരോ മുതിർന്നവരോ എന്തെങ്കിലും നൽകുമ്പോൾ നാം ഇടതുകൈകൊണ്ട് വാങ്ങാറും ഇല്ല വാങ്ങരുതെന്ന് നമ്മുടെ കുട്ടികളെയും മറ്റുള്ളവരെയും പഠിപ്പിക്കുന്നു. അപ്പോൾ പിന്നെ സർവ ശക്തനായ നമ്മുടെ കർത്താവിനെ സ്വീകരിക്കുമ്പോൾ എത്ര ആദരവോടും ഭയഭക്തി വിറയലോടും അത് ചെയ്യണം?
അതുകൊണ്ടു ഇനിമേൽ പരിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കാൻ ഒരുങ്ങുമ്പോൾ, വൃദ്ധിയും വെടിപ്പുമുള്ള വലതു കരത്തിന്റെ അടിയിൽ (കഴുകിയ കരം വൃദ്ധിയുള്ളതാണെന്നു ഉറപ്പുവരുത്തുക) ഇടതുകരം ഒരു സിംഹാസന ആകൃതിയിൽ പിടിച്ചു, വലതു കരത്തിൽ സ്വീകരിച്ച ദിവ്യ നാഥനെ ഭക്തിയോടും വിശ്വാസത്തോടും കൂടി നേരിട്ട് വായിൽക്കൂടെ ഭക്ഷിക്കുന്നതായിരിക്കും വളരെ ഉചിതം എന്ന് എനിക്ക് തോന്നുന്നു.
ശ്രദ്ധിക്കുക: സാധിക്കുമെങ്കിൽ പരിശുദ്ധ കുർബാന നേരിട്ട് നാവിൽ തന്നെ സ്വീകരിക്കുന്നതാണ് നല്ലതു. അത് സാധിക്കാത്ത പക്ഷം വലതുകാരത്തിൽ തന്നെ ആദരവോടെ സ്വീകരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങൾ അടിയിൽ രേഖപ്പെടുത്തുക.
No comments:
Post a Comment
You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!