Tuesday, November 23, 2021

Syro Malabar Renewed (changed) Holy Qurbana texts and Prayers (From Nov 28)


അത്യുന്നതമാം എന്ന പാട്ടിൽ, "ഭൂമിയിലെങ്ങും" എന്നത് "ഭൂമിയിലെന്നും" എന്നാക്കി.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ 'ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ" എന്നത് "ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ" എന്നും "ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ" എന്നത് "ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ" എന്നും മാറ്റപ്പെട്ടിരിക്കുന്നു. 

സർവ്വാധിപനാം കർത്താവേ "നിന്നെ വണങ്ങി നമിക്കുന്നു" എന്നത് "നിൻ സ്തുതി ഞങ്ങൾ പാടുന്നു" എന്നാക്കിയിരിക്കുന്നു.

പരിപാവനനാം സർവേശാ എന്ന പാട്ടിലെ "നിൻ കൃപ ഞങ്ങൾക്കേകണമേ" എന്നത് മാറ്റി "കാരുണ്യം നീ ചൊരിയണമേ" എന്നായിരിക്കുന്നു.

കാറോസൂസായിലും ഇതുപോലെ "കർത്താവേ ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ" എന്നതിന് പകരം "കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ" എന്ന് മാറ്റിയിരിക്കുന്നു.

"വിജയം വരിച്ച നീതിമാന്മാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണയോടുകൂടെ നമ്മുടെ പിതാവായ മാർത്തോമാ ശ്ലീഹായുടെ ഓർമ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ" എന്നത് മാറ്റി "നമ്മുടെ പിതാവായ മാർത്തോമാ ശ്ലീഹായുടെ ഓർമയോടുകൂടെ വിജയം വരിച്ച നീതിമാന്മാരുടെയും മകുടം ചൂടിയ രതസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ" എന്നാക്കിയിരിക്കുന്നു.

(മറ്റൊരു പ്രധാനപ്പെട്ട മാറ്റം മാർ അദ്ദായി മാർ മാറിയുടെ കൂദാശ ക്രമത്തിലെ മൂന്നാം ന്ഹാന്തയിലെ മാറ്റമാണ്. അത് വിശുദ്ധ ബലി അർപ്പിക്കുന്ന പുരോഹിതൻ ചൊല്ലുന്ന ഭാഗമാണ്.)  

വിശുദ്ധ ഗ്രന്ഥ വായനക്ക് മുൻപിൽ ശ്രുശൂഷി "ഗുരോ ആശീർവദിക്കണമേ" എന്ന് പറഞ്ഞിരുന്നത് ഇനിമേൽ "കർത്താവേ ആശീർവദിക്കണമേ"  എന്നായിരിക്കും.

"നിങ്ങൾ സമാധാനം ആശംസിക്കുവിൻ" എന്നതിന് പകരം "നിങ്ങൾ സമാധാനം നൽകുവിൻ" എന്ന് പുരോഹിതൻ പറയും.

"നിങ്ങൾ ആദരപൂർവം പ്രാർത്ഥിക്കുവിൻ..." എന്നുള്ള ശ്രുശൂഷിയുടെ ആശംസ, "കർത്താവേ അങ്ങയുടെ പരിശുദ്ധാന്മാവു എഴുന്നള്ളി വരട്ടെ" എന്ന റൂഹാ ക്ഷണ പ്രാർത്ഥനയുടെ മുൻപിലേക്ക് മാറ്റിയിരിക്കുന്നു. 

1 comment:

  1. May the Holy Spirit grant Divine Grace to the rebellious members of the Church to obey the authorities and please God.

    ReplyDelete

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!