ആലപ്പുഴ കൃപാസനം അൾത്താരയിൽ പരിശുദ്ധ അമ്മയുടെ ദർശനം നേരിട്ട് ലഭിച്ച യേശു കർത്താവിന്റെ പ്രിയ ദാസനായ ബഹു ജോസഫ് വലിയവീട്ടിൽ അച്ഛനെ (V P Achan) നേരിട്ടു ഒന്ന് കാണുകയെന്നത് വിവിധതരം രോഗങ്ങളാലും ആകുലതകളാലും ജീവിത പ്രശ്നങ്ങളാലും നീറുന്ന മിക്കവാറും എല്ലാ ഭക്തർക്കും തന്നെ ആഗ്രഹമുള്ള ഒരു കാര്യമാണ്.
കാരണം വിശ്വാസത്തോട് പരിശുദ്ധ മാതാവിന്റെ സന്നിധിയിൽ എത്തുന്ന ഏതൊരു വ്യക്തിയുടെ എങ്ങനെയുള്ള പ്രതിസന്ധികളായാലും ബഹു അച്ഛനിലൂടെ അതിനൊരു പ്രധിവിധി കർത്താവു തമ്പുരാൻ ഉടനടി നല്കിപ്പോരുന്നത് ആയിരക്കണക്കിന് ഭക്തരുടെ അനുഭവമാണ്.
കൃപാസനത്തിൽ എത്തുന്ന എല്ലാവരെയും തന്നെ വ്യക്തിപരമായി കാണണമെന്നും അവർക്കു ദൈവം നൽകുന്ന സന്ദേശങ്ങൾ നേരിട്ടു നൽകണമെന്നും അച്ഛന് താല്പര്യം ഉണ്ടെങ്കിലും, രൂപത നിഷ്കർഷിച്ചിരിക്കുന്ന മറ്റു കർത്തവ്യങ്ങളും, സാമൂഹ്യമായി ഏറ്റെടുത്തിരിക്കുന്ന മറ്റു ഉത്തരവാദിത്വങ്ങളും ഉള്ളതിനാൽ എല്ലാ ദിവസങ്ങളും കൃപാസനത്തിൽ ഉണ്ടാകാൻ അച്ഛന് സാധിക്കാതെ വരുന്നു.
എന്നാൽ അച്ഛനെ കാണാൻ ഭക്തരുടെ എണ്ണം ക്രമാധീദമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ആവശ്യക്കാരുടെ അവസ്ഥയും അത്യാവശ്യവും കണക്കിലെടുത്തു അവർക്കു മൂന്നു നിറങ്ങളിലുള്ള ചീട്ടുകൾ (ടോക്കൺ) നൽകാനുള്ള ക്രമീകരണം കൃപാസനത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.
അതിന്റെ കൂടുതൽ വിവരങ്ങളും ബഹു അച്ഛന്റെ നേരിട്ടുള്ള ഒരു കൗണ്സിലിങ്ങും ലഭിക്കത്തക്കവിധം അച്ഛൻ കൃപാസനത്തിൽ ഉള്ള ദിവസങ്ങളും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ചു അറിഞ്ഞതിനു ശേഷം മാത്രം ഭക്ത ജനങ്ങൾ വരണമെന്ന് അറിയിക്കുന്നു.
Kreupasanam Phone Numbers to take Appointment to meet Rev Fr Joseph Valiyaveettil:
# 9074684574,
# 9847481587,
# 9447285400
No comments:
Post a Comment
You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!