Sunday, April 30, 2023

Inner healing Prayer (ആന്തരിക സൗഖ്യ പ്രാർത്ഥന)

This is a very effective short Catholic Prayer in Malayalam for healing the inner wounds. The inner wounds of a person play a vital role in his/her behavioral disabilities at any stage of one's life. There are many reasons for the inner wounds that are caused in a person. Most of the wounds that affect a person adversely is caused when the person is in the womb of his/her mother and during his infancy stage and childhood. Though some psychologists and counselors offer assistance for curing the inner injuries, complete healing can be done only by Lord Jesus Christ, as He alone is the Lord of yesterday, today, and tomorrow!

 ആന്തരിക സൗഖ്യ പ്രാർത്ഥന ഭക്തിയോടും വിശ്വാസത്തോടും ഹൃദയം തുറന്നു തമ്പുരാനോട് പ്രാർത്ഥിച്ചാൽ, ഉണങ്ങാത്തതായ മുറിവുകൾ ഒന്നും തന്നെ ഉണ്ടാകുകയില്ല. ഏതൊരവസ്ഥയിലുള്ള വ്യക്തിയായാലും യേശു കർത്താവു തന്റെ പരിശുദ്ധ രക്തം തളിച്ച് ആ വ്യക്തിക്ക് പരിപൂർണമായ സൗഖ്യം നൽകും!  

ശ്രദ്ധിക്കുക: ആന്തരിക മുറിവുകൾ ഉണങ്ങി സൗഖ്യം പ്രാപിക്കാൻ, ശരിയാംവിധം ആത്മശോധന ചെയ്‌തു, ആരോടെങ്കിലും വെറുപ്പോ വിദ്വേഷമോ ഉണ്ടെങ്കിൽ അത് നിരുപാധികം ക്ഷമിക്കേണ്ടതാകുന്നു.

ആന്തരിക സൗഖ്യ പ്രാർത്ഥന

കാർമ്മികൻ: വിവിധ കാരണങ്ങളാൽ മുറിവേറ്റ നമ്മുടെ മനസ്സിനെ സുഖപ്പെടുത്തുവാൻ യേശു നാഥനോട് അപേക്ഷിക്കാം. പാലസ്തീനായിലൂടെ അനേകായിരങ്ങൾക്ക് രോഗശാന്തി നൽകിക്കൊണ്ട് നടന്നുനീങ്ങിയ യേശു നാഥനോട്, 'കർത്താവായ യേശുവേ, വരണമേ, സുഖപ്പെടുത്തണമേ' എന്ന് നമുക്ക് പ്രാർത്ഥിക്കാം.   

1. എന്നെ വിഷമിപ്പിക്കുന്ന കുടുംബ പ്രശ്‍നങ്ങളിലേക്ക്

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

2. സ്നേഹം ലഭിക്കാതെ എനിക്കുണ്ടായ വിഷമത്തിലേക്കു 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

3. പ്രീയപ്പെട്ടവരുടെ മരണം മൂലം എനിക്കുണ്ടായ ദുഖത്തിലേക്കു 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

4. രോഗം മൂലം വിഷമിക്കുന്ന എന്റെ അവസ്ഥയിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

5. എന്റെ അപകർഷതാബോധത്തിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

6. അംഗീകാരം കിട്ടാതെ എനിക്കുണ്ടായ വിഷമത്തിലേക്ക്

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

7. ക്ഷമിക്കുവാൻ സാധിക്കാത്ത എന്റെ അവസ്ഥയിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

8. എന്റെ ആകുലതയിലേക്ക്

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

9. എന്റെ അന്ധവിശ്വാസത്തിലേക്ക്  

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

10. എന്റെ പിടിവാശിയിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

11. എന്റെ ലക്ഷ്യബോധമില്ലായ്മയിലേക്ക്  

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

12. എന്റെ ദുരാസക്തികളിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

13. എന്റെ കലഹസ്വഭാവത്തിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

14. എന്റെ ശോകമൂകതയിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

15. എന്റെ മരണഭയത്തിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

16. എന്റെ ദാരിദ്ര്യദുഖത്തിലേക്കു 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

17. എന്റെ തഴക്കദോഷത്തിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

18. എന്റെ നഷ്ടബോധത്തിലേക്ക്  

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

19. എന്റെ വിശ്വാസരാഹിത്യത്തിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

20. എന്റെ കുറ്റബോധത്തിലേക്ക്

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

21. എന്റെ നിരാശയിലേക്ക്‌    

    (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

22. എന്റെ അഹന്തയിലേക്ക്

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

23. എന്റെ മുൻകോപത്തിലേക്ക്

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

24. എന്റെ വേദനിപ്പിക്കുന്ന ഓർമകളിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

25. എന്റെ പരാജയത്തിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

26. എന്റെ അലസതയിലേക്ക്

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

27. എന്റെ വൈരാഗ്യ മനോഭാവത്തിലേക്ക് 

   (കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)

യേശുവേ നന്ദി, യേശുവേ സ്തോത്രം      

പ്രാത്ഥിക്കാം 

കർത്താവായ യേശുവേ, അങ്ങ് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ഞങ്ങളെ സുഖപ്പെടുത്തണമേ. ഞങ്ങളുടെ മനസിന്റെ ദുഃഖങ്ങൾ മായിച്ചു കളയണമേ. ഞങ്ങളുടെ ശരീരത്തിന്റെ രോഗങ്ങളും ആത്മാവിന്റെ പാപക്കറകളും അങ്ങ് ഏറ്റെടുക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ അങ്ങ് നാഥനായി വാഴുകയും യഥാർത്ഥമായ ശാന്തിയും സമാധാനവും നൽകി ഞങ്ങളെ നേർവഴിക്കു നയിക്കുകയും ചെയ്യണമേ. 

Monday, April 24, 2023

St George Novena (വി. ഗീവർഗീസ് സഹദായുടെ നൊവേന)

പ്രാരംഭ ഗാനം: 

റോമിൽ വിരിഞ്ഞൊരു വിൺ മലരേ,  

ഗീ വർഗീസേ സംശുക്താ,

ആശ്രിത വത്സലനായവനേ 

പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി.

ലോകവും അതിനുടെ ആശകളും 

ധീരതയോടെ വെടിഞ്ഞവനേ,

സ്വർഗ്ഗ പിതാവിൻ തിരുമുൻപിൽ 

പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി.

നരക പിശാചാം സർപ്പത്തിൻ

ശിരസ്സു തകർത്തൊരു ധീരാത്മാ 

നരഗണം അങ്ങേ വാഴ്ത്തുന്നൂ 

പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 

രക്ഷക ദൈവ മഹത്വത്തെ 

രക്തത്താലേ സ്തുതിച്ചവനേ 

രക്ഷിതരായി തീർന്നിടുവാൻ 

പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി.

താതനുമേവം സൂനുവിനും 

പരിശുദ്ധാത്മൻ റൂഹാക്കും 

സ്തോത്രം പാടി നമിച്ചിടാം 

ഇപ്പോഴും എപ്പോഴും എന്നേക്കും. 

കാർമ്മി. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ. ആദിമുതൽ എന്നേക്കും ആമേൻ. 

കാർമ്മി. പ്രാർത്ഥിക്കാം 

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അങ്ങേ ദാനങ്ങൾ നൽകി ഞങ്ങളെ വിശ്വാസത്തിൽ ഉറപ്പിക്കണമേ. സ്വർഗ്ഗ രാജ്യത്തെ കുറിച്ചുള്ള പ്രത്യാശയിൽ ഞങ്ങളെ നയിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളെ ദൈവ സ്നേഹത്താൽ ജ്വലിപ്പിക്കണമേ. സഹോദര സ്നേഹത്തിൽ ഞങ്ങളെ വളർത്തണമേ.  എല്ലാ സാഹചര്യങ്ങളിലും ലോക രക്ഷകനായ മിശിഹായെ ഏറ്റുപറയുന്നതിനും സത്യസഭയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ വിശ്വാസദാർഢ്യവും ധീരതയും ഞങ്ങൾക്ക് പ്രദാനം ചെയ്യണമേ.

സമൂ. ആമ്മേൻ 

പരിശുദ്ധാത്മാവിന്റെ ഗാനം 

തന്നാലും നാഥാ ....

കാർമ്മി. പ്രാർത്ഥിക്കാം 

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ നൽകി രക്തസാക്ഷി മകുടമാണിയുവാൻ അങ്ങയുടെ ദാസനായ വിശുദ്ധ ഗീവർഗീസിനെ അനുഗ്രഹിച്ച ദൈവമേ, വിശ്വാസം ധീരതയോടു സംരക്ഷിക്കുവാനും വിശുദ്ധി നിരന്തരം പാലിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങൾക്ക് പ്രദാനം ചെയ്യണമേ. ലോകത്തിന്റെ ദീപവും ഭൂമിയുടെ ഉപ്പുമായി വർത്തിച്ചുകൊണ്ട് ഞങ്ങൾ വ്യാപരിക്കുന്ന എല്ലാ രംഗങ്ങളിലും അങ്ങേക്കു സജീവസാക്ഷ്യം വഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ. ഈ പ്രാർത്ഥന പാപികളുടെ മാനസാന്തരത്തിനും തിരുസഭയുടെ അഭിവൃദ്ധിക്കും വിശിഷ്യാ അങ്ങയുടെ ഉപരിമഹത്വത്തിനുമായി ഭവിക്കുന്നതിനു ഇടവരുത്തുകയും ചെയ്യണമേ. 

സമൂ. ആമ്മേൻ   

Monday, April 17, 2023

Rev Fr James Manjackal's Golden Jubilee Interview

Rev Fr James Manjackal is a Spirit-filled Catholic Priest fully engaged in preaching the Gospel around the world. Even though his main area of service is Europe, he is a gift and pride to the Christian community of Kerala. He is one of the originators of the global Charismatic movement in Kerala. It is Manjackal Achan who founded the Charis Bhavan Retreat centre in Athirampuzha near Kottayam, which is one of the oldest and most reputed Charismatic Retreat centres in India.

Rev Fr Manjackal is a gifted Priest. Many people do not know that he is the first Priest in India to receive the 'Stigmata'. He also got a special chance to go directly and visit the Heaven, the hell and the Purgatory with the Grace of Lord Jesus in an 'After Death Experience' or NDE! 

On the occasion of commemorating his golden jubilee of Priestly Ordination on April 24th, in an interview to the Shekinah TV, he is revealing openly many interesting incidents of his life in the above embedded video.

Please watch it and share it to all your contacts and pray for the good health and long life of this priest whose presence itself is a blessing for us all.