Tuesday, July 25, 2023

Prayer to Apostle St James യാക്കോബ് ശ്ലീഹായോടുള്ള


നമ്മുടെ കർത്താവായ ഈശോമിശിഹായുടെ പന്ത്രണ്ടു ശ്ലീഹന്മാരിൽ പ്രധാനികളായ മൂവരാണ് വിശുദ്ധ പത്രോസ്, വിശുദ്ധ യാക്കോബ്, വിശുദ്ധ യോഹന്നാൻ എന്നിവർ. കർത്താവു എല്ലാ ശിഷ്യന്മാരെയും കൊണ്ടുപോകാത്ത പല സ്ഥലങ്ങളിലും ഈ മൂന്നു പേരെ കൊണ്ടുപോകുന്നതായി പരിശുദ്ധ വേദപുസ്തകത്തിൽ നാം കാണുന്നു. 

വിശുദ്ധ യാക്കോബും വിശുദ്ധ യോഹന്നാനും സെബദി എന്ന മനുഷ്യന്റെ മക്കളും സഹോദരങ്ങളും ആയിരുന്നു. ഇവർ ബലിഷ്ഠമായ ആകാരവും തീഷ്ണമായ പെരുമാറ്റവും ഉള്ളവരായിരുന്നതുകൊണ്ടു നമ്മുടെ കർത്താവു ഇവരെ 'ഇടിമുഴക്കത്തിന്റെ മക്കൾ' (Boanerges) എന്ന് വിളിക്കുമായിരുന്നു. 

യേശു കർത്താവിന്റെ അപ്പോസ്തലന്മാരിൽ യോഹന്നാൻ ശ്ലീഹ ഒഴികെയുള്ള എല്ലാവരുംതന്നെ രക്തസാക്ഷികളായി മരണം വരിച്ചു. ഇതിൽ ആദ്യമായി രക്തസാക്ഷ്യ മകുടം ചൂടൻ ഭാഗ്യം ലഭിച്ചത് അപ്പോസ്തലനായ യാക്കോബ് ശ്ളീഹാക്കാണ്! 

വിശുദ്ധ യാക്കോബ് ശ്ലീഹ സുവിശേഷ പ്രഘോഷണത്തിനായി പോയത് സ്പെയിൻ ദേശത്തേക്കാണ്. അവിടുത്തെ ജനങ്ങൾക്ക് കർത്താവിനെപ്പറ്റി  പഠിപ്പിച്ചു അവരെ വിശ്വാസികളാക്കി. ഒരിക്കൽ വലിയ ഒരു സൈന്യവുമായി മുഹമ്മദീയർ സ്പെയിൻ രാജ്യം  ആക്രമിച്ചപ്പോൾ പരിഭ്രാന്തരായ രാജാവും ജനങ്ങളും തങ്ങളുടെ സ്വർഗീയ മധ്യസ്ഥനായ യാക്കോബ് ശ്ലീഹായുടെ സഹായം അപേക്ഷിക്കുകയും, ശ്ലീഹ സ്വർഗ്ഗത്തിൽനിന്നു ഒരു വെള്ളക്കുതിരയുടെ പുറത്തു, വെള്ളിടിത്തീ പോലെ ജ്വലിക്കുന്ന വാളുമേന്തി, മുഖ്യ ദൂതനായ റപ്പായേൽ മാലാഖയുമായെത്തി യുദ്ധംചെയ്തു രാജ്യത്തെ രക്ഷിച്ചത് ഒരു ചരിത്ര സത്യം!  

തിരുസഭയുടെയും സത്യ വിശ്വാസത്തിന്റെയും ശത്രുക്കളിൽനിന്നും, കൂടോത്രം, ദുർമന്ത്രവാദം, കൈവിഷം, അതുപോലുള്ള ആഭിചാരങ്ങളിൽനിന്നും, ഇസ്ലാമിക ജിൻ പോലുള്ള ദുർശക്തികളിൽനിന്നും വിടുതലും സംരക്ഷണവും ലഭിക്കുന്നതിനും യാക്കോബ് ശ്ലീഹായോടുള്ള ഈ പ്രാർത്ഥന വളരെ ഫലദായകമാണ്!

പ്രാർത്ഥന

സെബദീപുത്രന്മാരിൽ ഒരുവനും, കർത്താവായ യേശുക്രിസ്തുവിന്റെ ബന്ധുവും, ഇടിമുഴക്കത്തിന്റെ പുത്രൻ എന്ന് അറിയപ്പെടുന്നവനുമായ വിശുദ്ധ യാക്കോബ് ശ്ലീഹായേ, ദിവ്യഗുരുവായ യേശുക്രിസ്തുവിന്റെ സത്യപ്രബോധനം വഴിയായി സ്‌പെയിൻ രാജ്യത്തെ അങ്ങ് ക്രൈസ്തവ രാജ്യമാക്കിയല്ലോ. ക്രൂശിതന് സാക്ഷ്യം വഹിക്കുവാൻ ഹെരോദ് അഗ്രിപ്പായുടെ നിഷ്ടൂര വാളിന്റെ മുൻപിൽ സധൈര്യം കഴുത്തുകാണിച്ചു ശിരച്ഛേദനം വഴിയായി രക്തസാക്ഷിമകുടം ചൂടിയ അപ്പസ്തോല പ്രമുഖനേ, പാപികളും ബലഹീനരും ക്ലേശിതരും പീഡിതരുമായ ഞങ്ങളെ സഹായിക്കണമേ. ശത്രുക്കളുമായുള്ള ഘോരയുദ്ധത്തിൽ വലിയ പരാജയഭീതിയോടെ തങ്ങളുടെ അപ്പസ്തോലനായ അങ്ങയുടെ മാധ്യസ്ഥ്യം യാചിച്ച സ്‌പെയിൻ രാജ്യത്തെ ശത്രുകാരങ്ങളിൽനിന്നും രക്ഷിക്കാൻ വെള്ളക്കുതിരപ്പുറത്തു വെള്ളിടിത്തീപോലെ ജ്വലിക്കുന്ന വാളുമേന്തി സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്ന് അങ്ങ് പടപൊരുതിയല്ലോ. വിശുദ്ധ റഫായേൽ  മാലാഖയും സ്വർഗസൈന്യങ്ങളും അങ്ങയോടുചേർന്നു യുദ്ധം ചെയ്യുകയും ശത്രുക്കളെ നിഷ്കരുണം വധിച്ചു വലിയ വലിയ വിജയം നേടിക്കൊടുക്കുകയും ചെയ്തുവല്ലോ. അസ്‌മോദേവൂസ്‌ എന്ന ദുഷ്ടപിശാചിൽനിന്നും സാറായെയും തോബിയാസിനെയും രക്ഷിച്ച റഫായേൽ മാലാഖയോട് ചേർന്ന്, ജിൻ എന്ന ദുഷ്ട ശക്തിയിൽനിന്നും, അവന്റെ ദുഷ്ടരായ ദൂതന്മാരിൽനിന്നും, സകല ക്രൈസ്തവ വിശ്വാസികളേയും, പ്രത്യേകിച്ച് എന്നെയും എന്റെ കുടുംബത്തേയും നാടിനേയും രക്ഷിക്കേണമേ. ഗുരുവും കർത്താവുമായ യേശുക്രിസ്തുവിന്റെ സ്വർഗീയമഹത്വത്താൽ, അവിടുത്തെ വലംഭാഗത്തു ആയിരിക്കുവാൻ അഭിലഷിച്ച അങ്ങേക്ക്, സ്വർഗത്തിൽ ലഭിച്ചിരിക്കുന്ന ഉന്നതമായ മഹത്വത്തിൽനിന്നും, അങ്ങേ മാധ്യസ്ഥം യാചിക്കുന്ന ഞങ്ങളെ സഹായിക്കണമേ. ആമേൻ.      


No comments:

Post a Comment

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!