Wednesday, July 12, 2023

Prayer to Rosa Mystica Mother (റോസാ മിസ്റ്റിക്കാ മാതാവ്)


 

റോസാ മിസ്റ്റിക്കാ മാതാവിനോടുള്ള പ്രാർത്ഥന.

[Note: പരിശുദ്ധ റോസാമിസ്റ്റിക്കാ മാതാവിനോടുള്ള ഈ ജപത്തിൽ (നൊവേനയിൽ) 3 അപേക്ഷകളാണ് ചേർത്തിരിക്കുന്നത്. 1 നമ്മുടെ കുടുംബത്തിനുവേണ്ടി. 2 ലോകത്തിനും എല്ലാ ജനപഥങ്ങൾക്കും വേണ്ടി. 3 പുരോഹിതർക്കും സമർപ്പിതർക്കും വേണ്ടി.]

"ഓ മധുരമനോഹരി അമ്മേ, അങ്ങയുടെ നന്മയും മാധുര്യവും ഞങ്ങൾക്ക് കാണിച്ചു തരണമേ. പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. അങ്ങേ പ്രാർത്ഥനകളും കണ്ണുനീരും വഴിയായി, അവിടുത്തെ തിരുസുതൻ ഈശോമിശിഹായുടെ കൃപ ലോകം മുഴുവനിലും നിറയ്ക്കണമേ. ആമ്മേൻ"

 ഓ പരിശുദ്ധ മറിയമേ, റോസാമിസ്റ്റിക്കാ, ഈശോമിശിഹായുടെയും ഞങ്ങളുടെയും മാതാവേ, ഞങ്ങളുടെ പ്രത്യാശയും ശക്തിയും ആശ്വാസവും അങ്ങാകുന്നു. അങ്ങയുടെ മാതൃസ്നേഹത്താൽ അങ്ങയുടെ സ്വർഗീയ അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ. (പിതാവിന്റെയും..... ആമ്മേൻ)

1. ഓ റോസാമിസ്റ്റിക്കാ, കളങ്കമേശാത്ത കന്യകയേ, കൃപനിറഞ്ഞവളേ, കൃപയുടെ മാതാവേ, അങ്ങയെ വണങ്ങുന്ന മക്കളായ ഞങ്ങൾക്കുവേണ്ടി അങ്ങയുടെ തിരുക്കുമാരനോട് പ്രാർത്ഥിച്ചു ദൈവത്തിന്റെ കരുണ പ്രാപിച്ചു തരണമേ. ഞങ്ങളുടെ യോഗ്യതയല്ല അങ്ങയുടെ കരുണയിൽ കൃപയും അനുഗ്രഹവും ഞങ്ങൾ പ്രാർത്ഥിക്കുന്നു. അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്ന് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. (നന്മ നിറഞ്ഞ...)

2. ഓ റോസാമിസ്റ്റിക്കാ, യേശുനാഥന്റെ മാതാവേ, ജപമാല രാജ്ഞി, യേശുക്രിസ്തുവിന്റെ ഭൗതിക ശരീരമായ തിരുസഭയുടെ അമ്മേ, പലവിധ കലഹങ്ങളാൽ ഭിന്നിച്ചു നിൽക്കുന്ന മനുഷ്യവംശത്തിനു മുഴുവൻ ഐക്യവും സമാധാനവും നൽകണമേ. അങ്ങയുടെ മക്കൾ എല്ലാവരെയും സ്നേഹത്തിൽ ഒന്നിപ്പിക്കുകയും മാനസാന്തരത്തിന്റെ വരം നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ. (നന്മ നിറഞ്ഞ....)  

3. ഓ റോസാമിസ്റ്റിക്കാ, അപ്പസ്തോലന്മാരുടെ രാജ്ഞി, വിശുദ്ധ കുർബാനയോടുള്ള ഭക്തി വർദ്ധിപ്പിക്കണമേ. വൈദീക ജീവിതത്തിലേക്കും സന്യാസ ജീവിതത്തിലേക്കുമുള്ള ദൈവവിളികൾ വർദ്ധിപ്പിക്കണമേ. ദൈവവിളി ലഭിച്ചവർ അതിനനുസൃതമായി ജീവിക്കുവാനും അതുവഴി അങ്ങേ തിരുസുതന്റെ രാജ്യം വിസ്തൃതമാക്കിത്തീർക്കുവാനും ഇടയാകട്ടെ. (പരിശുദ്ധ രാജ്ഞി....)"

റോസാമിസ്റ്റിക്കാ, തിരുസഭയുടെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 

Also Read>>> https://spiritualitypostures.blogspot.com/2022/07/rosa-mystica-holy-mothers-feast-july-13.html

No comments:

Post a Comment

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!