Thursday, August 24, 2023

Marian Udambadi: How to take? എങ്ങനെ എടുക്കണം? Full Details


 ഈ കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ, മാരക രോഗങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, തകർച്ചകൾ, കടബാധ്യത, കോടതി വ്യവഹാരങ്ങൾ, വിവാഹ-ജോലി തടസങ്ങൾ, പരീക്ഷകളിൽ തുടരെതുടരെയുണ്ടാകുന്ന പരാജയം, മദ്യപാനം, മയക്കുമരുന്ന്, കുടുംബ കലഹം, അശാന്തി, നിരാശ... ഇങ്ങനെ പോകുന്നു മനുഷ്യ ജീവിതത്തെ തകർക്കുന്ന പ്രശ്നങ്ങൾ. 

ഇങ്ങനെയുള്ള പ്രശ്നങ്ങളിൽപെട്ട്  ഇനിയും രക്ഷപെടാൻ സാധിക്കില്ല എന്ന് മനസുമടുത്തു ചിലർ ജീവിതത്തെത്തന്നെ സ്വയം അവസാനിപ്പിക്കുന്നു! എന്നാൽ മറ്റുചിലർ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിവുള്ള ദൈവാനുഗ്രഹം വർഷിക്കുന്ന ഏതാനും ധ്യാന കേന്ദ്രങ്ങളിലേക്ക്  പായുന്നു. അതുപോലത്തെ, ജാതി മത വർഗ വർണ ഭേദമില്ലാതെ എല്ലാ വിഭാഗം മനുഷ്യരും തങ്ങളുടെ മലപോലെയുള്ള പ്രശ്നങ്ങളുമായി ഓടിപ്പോകുന്ന ഈ കാലഘട്ടത്തിലെ ഒരു ദൃഢമായ അഭയകേന്ദ്രമാണ് കേരളത്തിൽ ആലപ്പുഴയ്ക്ക് അടുത്തുള്ള കൃപാസനം മരിയൻ തീർത്ഥാടന കേന്ദ്രം! 

എന്തൊക്കെ നീറുന്ന പ്രശ്നങ്ങളുമായി ആയാലും ഒരു വ്യക്തി  കൃപാസനത്തിൽ  വിശ്വാസത്തോടെ കടന്നു ചെല്ലുകയും, അവിടുത്തെ ഉടമ്പടിയിൽ നിർദ്ദേശിക്കുന്ന ചില ലഘുവായ പ്രാർത്ഥനകളും പരോപകാര പ്രവർത്തികളും ചെയ്യുകയും, ചില പാപങ്ങളും തഴക്ക ദോഷങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്ന പക്ഷം, മലപോലുള്ള പ്രധിബന്ധങ്ങൾ മഞ്ഞുപോലെ ഉരുകി അപ്രത്യക്ഷമാകുന്നതായി അനുദിനം ആയിരക്കണക്കിന് ആളുകൾ പറയുന്ന അനുഭവ സാക്ഷ്യങ്ങൾ, കൃപാസനത്തെപറ്റി അറിയാത്തവർക്ക് അല്ലെങ്കിൽ ആദ്യമായി കേൾക്കുന്നവർക്ക് പലപ്പോഴും അവിശ്വസനീയമായി തോന്നിയേക്കാം. 

എന്താണ് കൃപാസനം മരിയൻ ഉടമ്പടി? What is Udambadi

മനുഷ്യാവതാരം എടുത്ത കർത്താവായ യേശുവിനു ഭൂമിയിൽ ജന്മം നല്കാൻ സർവശക്തനായ ദൈവത്താൽ കാലങ്ങൾക്കുമുമ്പേ തെരെഞ്ഞെടുക്കപ്പെട്ട  പരിശുദ്ധ കന്യകാമറിയം, ബഹു ജോസഫ് വലിയവീട്ടിൽ എന്ന തന്റെ ഭക്തനായ കത്തോലിക്കാ പുരോഹിതന് പ്രത്യക്ഷപ്പെട്ട കൃപാസനം എന്ന ദേവാലയത്തിൽ, പരിശുദ്ധ അമ്മയുടെ അനുഗ്രഹവും സഹായവും തേടിവരുന്ന ഒരു ഭക്തൻ/ഭക്ത, പരിശുദ്ധ മാതാവിന്റെ മകനായ കർത്താവായ യേശുക്രിസ്തുവിൽ ഉള്ള തന്റെ വിശ്വാസത്തെ ഏറ്റുപറഞ്ഞുകൊണ്ടു, യേശുക്രിസ്തു പഠിപ്പിച്ചതുപോലെ തിന്മയായിട്ടുള്ളതിനെ എല്ലാം വർജിക്കാൻ ശ്രമിച്ചുകൊള്ളാമെന്നും, എല്ലാ മനുഷ്യരെയും സ്നേഹിച്ചു പരോപകാര പ്രവർത്തികൾ ചെയ്തുകൊള്ളാമെന്നും പരിശുദ്ധ കൃപാസനം മാതാവിന്റെ സന്നിധിയിൽ ചെയ്യുന്ന ഒരു സമ്മത പ്രക്രിയയാണ് 'മരിയൻ ഉടമ്പടി'.

കൃപാസനം മരിയൻ ഉടമ്പടി എങ്ങനെ എടുക്കണം? How to Take Udambadi?

കൃപാസനം മരിയൻ ഉടമ്പടി രണ്ടു വിധത്തിൽ എടുക്കാം. 

1. തീർഥാടന ഉടമ്പടി:  

മാതാവിന്റ സഹായം അത്യാവശ്യം ഉള്ളയാൾ (അല്ലെങ്കിൽ  മാതാപിതാക്കളോ, മക്കളോ, സഹോദരങ്ങളോ, അടുത്ത ബന്ധുക്കളോ) നേരിട്ട് കൃപാസനം ആലയം സന്ദർശിച്ചു അവിടെ ചെയ്യുന്ന ഉടമ്പടിയെ തീർഥാടന ഉടമ്പടി എന്ന് പറയുന്നു. 

കൃപാസനം ഉടമ്പടി എടുക്കാവുന്ന പ്രായം:

18 വയസ്സ് മുതൽ 65 വയസ്സു വരെയുള്ളവർക്കാണ് കൃപാസനത്തിൽ തീർഥാടന ഉടമ്പടി എടുക്കാൻ അനുവാദമുള്ളതു. കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും രോഗികൾക്കുംവേണ്ടി ഉത്തരവാദിത്വപ്പെട്ടവർ എടുക്കാവുന്നതാണ്.

കൃപാസനം മരിയൻ ഉടമ്പടി എടുക്കാൻ പറ്റുന്ന ദിവസങ്ങൾ? Days to Take Udambadi:

നീറുന്ന ജീവിത പ്രശനങ്ങളുമായി കൃപാസനം ദേവാലയത്തിൽ ഉടമ്പടി എടുക്കാൻ വരുന്ന ഭക്തരുടെ തിരക്ക് അനിയന്ത്രതീയമായി വർധിച്ച  സാഹചര്യം പരിഗണിച്ചു, ഇപ്പോൾ എല്ലാ ദിവസവും (Sunday to Saturday) കൃപാസനത്തിൽ തീർത്ഥാടന ഉടമ്പടി      എടുക്കാവുന്നതാണ്.  

Udambadi Fees:

ഉടമ്പടി എടുക്കുന്നതിനു യാതൊരുവിധ ചാർജും കൃപാസനം ഈടാക്കുന്നില്ല. ഉടമ്പടിയുടെ ഒരു ഭാഗമായ സുവിശേഷപ്രചാരണത്തിനായി ഇരുപതു പത്രങ്ങൾ എങ്കിലും 100 രൂപക്ക് വാങ്ങി പരിശുദ്ധ അമ്മവഴി ദൈവം ചെയ്യുന്ന അല്ഫുതകരമായ സഹായ പ്രവർത്തികൾ മറ്റുള്ളവർക്കും എത്തിക്കണമെന്ന് പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ വെഞ്ചെരിച്ച കൃപാസനം കാശുരൂപം, ഒലിവെണ്ണ, മെഴുകുതിരികൾ കൈപ്പുസ്തകം എന്നിവയുടെ വിലയായ 120 രൂപ മാത്രമാണ് വാങ്ങുന്നത്.

2. ഓൺലൈൻ ഉടമ്പടി: 

പരിശുദ്ധ അമ്മയുടെ അടിയന്തിര സഹായം ആവശ്യമുള്ളവർ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്താണെങ്കിൽ പെട്ടെന്ന് കൃപാസനത്തിൽ നേരിട്ട് ചെല്ലാൻ സാധിക്കാത്തപക്ഷം അവർക്കു ഇന്റർനെറ്റ് കണക്ഷൻ ഉള്ള മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ വേഗത്തിൽ എടുക്കാൻ പറ്റുന്ന ഉടമ്പടിയാണ് ഓൺലൈൻ ഉടമ്പടി.

കൃപാസനം ഓൺലൈൻ ഉടമ്പടി എടുക്കന്നതിനു ഈ ലിങ്ക് കാണുക:


നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ/സംശയങ്ങൾ താഴെ കമ്മന്റ് ചെയ്യുക.

Thursday, August 10, 2023

Prayer to the 7 Archangels for protection from all evil


എല്ലാ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും, തിന്മകളിൽനിന്നും, അപകടങ്ങളിൽ നിന്നും, പ്രകൃതി ദുരന്തങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും, സംരക്ഷണം ലഭിക്കാനായി പരിശുദ്ധ അമ്മയുടെയും 7 മുഖ്യ ദൂതന്മാരുടെയും 9 വൃന്ദം മാലാഖാമാരുടെയും അസംഖ്യം വിശുദ്ധരുടെയും വേദ സാക്ഷികളുടെയും എല്ലാ സ്വർഗീയ നിവാസികളുടെയും സഹായം തേടിയുള്ള വളരെ ഫലപ്രദമായ മലയാളം സംരക്ഷണ പ്രാർത്ഥന.

"പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ. 

കർത്താവായ യേശുവേ, അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ മുദ്ര കുത്തണമേ. അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ ഒരു അടയാളമായും അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങളെ മുദ്രയായും പതിക്കണമേ. പരിശുദ്ധ നിത്യ സഹായ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മുഖ്യ ദൂതന്മാരായ വിശുദ്ധ മിഖായേലേ, വി: ഗബ്രിയേലേ, വി: റപ്പായേലേ, വി: സിറിയേലേ, വി: ഉറിയേലേ, വി: റമിയേലേ, വി: റഗുവേലേനവ വൃന്ദം മാലാഖമാരായ സ്രാപ്പേൻമാരേ, ക്രോവേന്മാരേ, ഭദ്രാസനന്മാരേ, ബലവാന്മാരേ, തത്വകന്മാരേ, പ്രാഥമികന്മാരേ, ഭക്തിജ്വാലകന്മാരേ, ദൈവ ദൂതന്മാരേ, അധികാരികളേ,  സ്വർഗീയ ഗണങ്ങളായ അപ്പസ്തോലന്മാരേ, വിശുദ്ധരേ, രക്ത സാക്ഷികളേ, വാഴ്ത്തപ്പെട്ടവരേ, ധന്യന്മാരേ, ദാസീദാസന്മാരേ, പൂർവ പിതാക്കന്മാരേ, പ്രവാചകന്മാരേ, കുഞ്ഞു പൈതങ്ങളേ, ഞങ്ങൾക്കുവേണ്ടി, കുടുംബങ്ങൾക്കുവേണ്ടി, തിരുസഭക്കുവേണ്ടി, ശ്രുശൂഷകൾക്കുവേണ്ടി, ശ്രുശൂഷകർക്കുവേണ്ടി അപേക്ഷിക്കണമേ. ഞങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണമേ.   

മുഖ്യദൂതൻമാരേ, പൈശാചിക ശക്തികളുടെ സ്വാധീനങ്ങളായ ജഡമോഹം, ധനമോഹം, സുഖലോലുപത, ആഡംബരപ്രീയം, സ്വാർത്ഥത, അഹങ്കാരം, അസൂയ, അലസത, അപവാദം,ആകുലത, ഉത്ക്കണ്ഠ, ഭയം, അവിശ്വാസം, അനീതി, അധികാരമോഹം, പക്ഷപാതം, പൊങ്ങച്ചം, ഏഷണി, പരദൂഷണം, കാപട്യം, വ്യർത്ഥഭാഷണം, വിവാഹ മോചനം, കൊതി, ദുർമരണം, അപകടം മുതലായവയിൽ നിന്നും സംരക്ഷിക്കുവാൻ ഞങ്ങൾക്ക് ചുറ്റും കോട്ട കെട്ടണമേ.

മുഖ്യദൂതന്മാരേ, പൈശാചിക ശക്തികളുടെ സ്വഭാവങ്ങളായ കോപം, വാശി, വൈരാഗ്യം, വെറുപ്പ്, വിദ്വേഷം, പ്രതികാരചിന്ത, നിർബന്ധബുദ്ധി, ചതി, അവിശ്വസ്തത, ആത്മഹത്യാചിന്ത, നിഷേധ സ്വഭാവം, ദാർഷ്ട്യഭാവം, മുരടൻ സ്വഭാവം, പരാക്രമം, മാർക്കടമുഷ്ടി, അക്രമവാസന, നശീകരണ സ്വഭാവം, കലഹസ്വഭാവം, ഭിന്നതയുണ്ടാക്കൽ, തമ്മിലടിപ്പിക്കൽ, വിഭാഗീയത, മാത്സര്യബുദ്ധി, ഞാനെന്ന ഭാവം, എതിർത്തു സംസാരം, വെല്ലുവിളി, ഒളിപ്പോരാട്ടം, നിരീശ്വരവാദം, തെറ്റായ യുക്തിവാദം, വർഗീയവാദം, തീവ്രവാദം, ഭീകരപ്രവർത്തനം, കൊലപാതകം, ഭ്രൂണഹത്യ, മോഷണം, അത്യാഗ്രഹം, മദ്യപാനം, ലഹരിയുടെ അടിമത്തം, ചീട്ടുകളി, മാധ്യമ ദുരുപയോഗം, ഫോൺ ദുരുപയോഗം, സിനിമ-സീരിയൽ ഭ്രമം, വിമർശനം, ഒറ്റുകൊടുക്കൽ, സംശയിക്കൽ, വിധിക്കൽ, ആരേയും ഉൾക്കൊള്ളാത്ത-ആരുമായും ചേർന്നുപോകാത്ത സ്വഭാവ വൈകല്യങ്ങൾ, നിരാശ, ദുരാശ, ഭീരുത്വം, സ്നേഹരാഹിത്യം, പിശുക്ക്, ധൂർത്ത്, ഇവയിൽനിന്നെല്ലാം സംരക്ഷിക്കുവാൻ ഞങ്ങൾക്ക് ചുറ്റും പാളയമടിച്ചു കാത്തുകൊള്ളണമേ.    

മുഖ്യദൂതന്മാരേ, മന്ത്രവാദം, കൂടോത്രം, ക്ഷുദ്രവിദ്യ, ആഭിചാരം, അന്യദേവാരാധന, വിഗ്രഹാരാധന, അന്ധവിശ്വാസം, അനാചാരങ്ങൾ, ചാത്തൻസേവ, സാത്താൻ ആരാധന, വെച്ചുപൂജ, പക്ഷി-മൃഗാരാധന, ജിന്നുകളുടെ പ്രവർത്തനം, ഇവയുടെ ഭയത്തിൽനിന്നും ആകർഷണത്തിൽനിന്നും ദൂഷിത ഫലങ്ങളിൽനിന്നും ഞങ്ങളെ സംരക്ഷിക്കുവാൻ ഞങ്ങൾക്കുചുറ്റും സംരക്ഷണ കവചം തീർക്കണമേ.

മുഖ്യദൂതന്മാരേ, സാത്താനൊരുക്കുന്ന കെണികളിൽനിന്ന്, ചതി പ്രയോഗത്തിൽനിന്ന്, ഗൂഢാലോചനകളിൽനിന്ന്, ദുരുപയയോഗങ്ങളിൽനിന്ന്, ദുഷ്ടസ്വാധീന വലയങ്ങളിൽനിന്നു, രഹസ്യവും പരസ്യവുമായ എല്ലാ അപകടങ്ങളിൽനിന്നും ധാർമിക അധഃപതനം, ദുരന്തം, യുദ്ധം, മാരക രോഗങ്ങൾ, പകർച്ചവ്യാധികൾ, ക്ഷാമം ഇവയിൽനിന്നെല്ലാം സംരക്ഷിക്കപ്പെടുവാൻ ഞങ്ങളുടെമേൽ കുരിശടയാളം പതിക്കണമേ. 

പേമാരി, ജലപ്രളയം, ഇടിമിന്നൽ, കൊടുങ്കാറ്റ്‌, കടൽക്ഷോപം, അത്യുഷ്ണം, അതിശൈത്യം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂകമ്പം, പാരമ്പര്യരോഗങ്ങൾ, പൈശാചിക രോഗങ്ങൾ, വിഷജീവികൾ, വിഷവായു, ഭക്ഷ്യവിഷബാധ, വന്യമൃഗശല്യം, ഉപദ്രവകാരികളായ കീടങ്ങൾ, തീപിടുത്തം, വൈറസ് രോഗങ്ങൾ, എന്നിവയിൽനിന്ന് ഞങ്ങളെയും കുടുംബങ്ങളെയും ചിറകുവിരിച്ചു കാത്തുകൊള്ളണമേ. ആമേൻ. 

(1 വിശ്വാസ പ്രമാണം,  1 സ്വർഗ്ഗ, 1 നന്മ, 1 ത്രിത്വസ്തുതി)

Wednesday, August 2, 2023

Divine Mercy Shrine of Holy Mary, Thodupuzha, Kerala

Divine Mercy Shrine of Holy Mary is a famous Pilgrim Center in Thodupuzha of Idukki district. As the Infinite Mercy of Lord Jesus Christ is flowing abundantly here, many devotees belonging to different religions visit this Shrine and pray for the fulfilment of their intentions. It is a recently developed Shrine and was officially established on 2006 August 15. As per the directions of the Holy Virgin Mary, Who appeared to a 7-year old girl Chippy several times, her parents Puthiyedathu John and Reji handed over the house in which they were living and the Grotto constructed within it to the Syro Malabar Catholic Eparchy of Kothamangalam. And the Diocesan Bishop Mar George Punnakottil blessed it and Christened it as "Divine Mercy Shrine of Holy Mary".

Within a short time, the name and fame of the Shrine spread to different parts of the state and today the Shrine is being visited by pilgrims not only from Kerala state, but also from other Indian states and even from some foreign countries. It has become a centre of solace for all who are weary and heavy laden and many devotees testify that they have received numerous miracles in their lives through the intervention of the Holy Virgin Mother Who is the patron of this Holy place.

Location:

The Divine Mercy Shrine is located at a distance of about 1.2 km from the Thodupuzha private bus stand. It is situated some 450 meters inside from the Thodupuzha-Pala main road.

Directors:

Rev Fr George Chettur is the present Rector. He is a pious Priest, a notable preacher and a gifted counsellor. 

Rev Fr Anthony Vilayappillil is the vice rector 

To assist the spiritual functioning of the Shrine and to upkeep its cleanliness and sanctity, some Rev Sisters belonging to the SABS congregation are also deputed there.

Contact numbers:

Phone: 088483 86322

E-mail: divinemercyshrinethodupuzha@gmail.com

Timings and Schedule of Spiritual services:

Spiritual Services like Holy Masses, Rosary prayers, Divine Mercy Chaplets and Novenas, Way of the Cross etc. are held there daily as per the schedule published by the authorities. In addition to them, special prayer meetings are conducted for the kids, for the youth and for the fruitless couples.

Confessions are heard everyday.

The perpetual Adoration Chapel is open for the public to worship from morning 8.00 am till night 8.00 pm everyday.

Please find below the latest timings of Holy Mass and other services held at Divine Mercy Shrine Thodupuzha.