Showing posts with label udambadi prarthana. Show all posts
Showing posts with label udambadi prarthana. Show all posts

Thursday, August 24, 2023

Marian Udambadi: How to take? എങ്ങനെ എടുക്കണം? Full Details


 ഈ കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ, മാരക രോഗങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, തകർച്ചകൾ, കടബാധ്യത, കോടതി വ്യവഹാരങ്ങൾ, വിവാഹ-ജോലി തടസങ്ങൾ, പരീക്ഷകളിൽ തുടരെതുടരെയുണ്ടാകുന്ന പരാജയം, മദ്യപാനം, മയക്കുമരുന്ന്, കുടുംബ കലഹം, അശാന്തി, നിരാശ... ഇങ്ങനെ പോകുന്നു മനുഷ്യ ജീവിതത്തെ തകർക്കുന്ന പ്രശ്നങ്ങൾ. 

ഇങ്ങനെയുള്ള പ്രശ്നങ്ങളിൽപെട്ട്  ഇനിയും രക്ഷപെടാൻ സാധിക്കില്ല എന്ന് മനസുമടുത്തു ചിലർ ജീവിതത്തെത്തന്നെ സ്വയം അവസാനിപ്പിക്കുന്നു! എന്നാൽ മറ്റുചിലർ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിവുള്ള ദൈവാനുഗ്രഹം വർഷിക്കുന്ന ഏതാനും ധ്യാന കേന്ദ്രങ്ങളിലേക്ക്  പായുന്നു. അതുപോലത്തെ, ജാതി മത വർഗ വർണ ഭേദമില്ലാതെ എല്ലാ വിഭാഗം മനുഷ്യരും തങ്ങളുടെ മലപോലെയുള്ള പ്രശ്നങ്ങളുമായി ഓടിപ്പോകുന്ന ഈ കാലഘട്ടത്തിലെ ഒരു ദൃഢമായ അഭയകേന്ദ്രമാണ് കേരളത്തിൽ ആലപ്പുഴയ്ക്ക് അടുത്തുള്ള കൃപാസനം മരിയൻ തീർത്ഥാടന കേന്ദ്രം! 

എന്തൊക്കെ നീറുന്ന പ്രശ്നങ്ങളുമായി ആയാലും ഒരു വ്യക്തി  കൃപാസനത്തിൽ  വിശ്വാസത്തോടെ കടന്നു ചെല്ലുകയും, അവിടുത്തെ ഉടമ്പടിയിൽ നിർദ്ദേശിക്കുന്ന ചില ലഘുവായ പ്രാർത്ഥനകളും പരോപകാര പ്രവർത്തികളും ചെയ്യുകയും, ചില പാപങ്ങളും തഴക്ക ദോഷങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്ന പക്ഷം, മലപോലുള്ള പ്രധിബന്ധങ്ങൾ മഞ്ഞുപോലെ ഉരുകി അപ്രത്യക്ഷമാകുന്നതായി അനുദിനം ആയിരക്കണക്കിന് ആളുകൾ പറയുന്ന അനുഭവ സാക്ഷ്യങ്ങൾ, കൃപാസനത്തെപറ്റി അറിയാത്തവർക്ക് അല്ലെങ്കിൽ ആദ്യമായി കേൾക്കുന്നവർക്ക് പലപ്പോഴും അവിശ്വസനീയമായി തോന്നിയേക്കാം. 

എന്താണ് കൃപാസനം മരിയൻ ഉടമ്പടി? What is Udambadi

മനുഷ്യാവതാരം എടുത്ത കർത്താവായ യേശുവിനു ഭൂമിയിൽ ജന്മം നല്കാൻ സർവശക്തനായ ദൈവത്താൽ കാലങ്ങൾക്കുമുമ്പേ തെരെഞ്ഞെടുക്കപ്പെട്ട  പരിശുദ്ധ കന്യകാമറിയം, ബഹു ജോസഫ് വലിയവീട്ടിൽ എന്ന തന്റെ ഭക്തനായ കത്തോലിക്കാ പുരോഹിതന് പ്രത്യക്ഷപ്പെട്ട കൃപാസനം എന്ന ദേവാലയത്തിൽ, പരിശുദ്ധ അമ്മയുടെ അനുഗ്രഹവും സഹായവും തേടിവരുന്ന ഒരു ഭക്തൻ/ഭക്ത, പരിശുദ്ധ മാതാവിന്റെ മകനായ കർത്താവായ യേശുക്രിസ്തുവിൽ ഉള്ള തന്റെ വിശ്വാസത്തെ ഏറ്റുപറഞ്ഞുകൊണ്ടു, യേശുക്രിസ്തു പഠിപ്പിച്ചതുപോലെ തിന്മയായിട്ടുള്ളതിനെ എല്ലാം വർജിക്കാൻ ശ്രമിച്ചുകൊള്ളാമെന്നും, എല്ലാ മനുഷ്യരെയും സ്നേഹിച്ചു പരോപകാര പ്രവർത്തികൾ ചെയ്തുകൊള്ളാമെന്നും പരിശുദ്ധ കൃപാസനം മാതാവിന്റെ സന്നിധിയിൽ ചെയ്യുന്ന ഒരു സമ്മത പ്രക്രിയയാണ് 'മരിയൻ ഉടമ്പടി'.

കൃപാസനം മരിയൻ ഉടമ്പടി എങ്ങനെ എടുക്കണം? How to Take Udambadi?

കൃപാസനം മരിയൻ ഉടമ്പടി രണ്ടു വിധത്തിൽ എടുക്കാം. 

1. തീർഥാടന ഉടമ്പടി:  

മാതാവിന്റ സഹായം അത്യാവശ്യം ഉള്ളയാൾ (അല്ലെങ്കിൽ  മാതാപിതാക്കളോ, മക്കളോ, സഹോദരങ്ങളോ, അടുത്ത ബന്ധുക്കളോ) നേരിട്ട് കൃപാസനം ആലയം സന്ദർശിച്ചു അവിടെ ചെയ്യുന്ന ഉടമ്പടിയെ തീർഥാടന ഉടമ്പടി എന്ന് പറയുന്നു. 

കൃപാസനം ഉടമ്പടി എടുക്കാവുന്ന പ്രായം:

18 വയസ്സ് മുതൽ 65 വയസ്സു വരെയുള്ളവർക്കാണ് കൃപാസനത്തിൽ തീർഥാടന ഉടമ്പടി എടുക്കാൻ അനുവാദമുള്ളതു. കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും രോഗികൾക്കുംവേണ്ടി ഉത്തരവാദിത്വപ്പെട്ടവർ എടുക്കാവുന്നതാണ്.

കൃപാസനം മരിയൻ ഉടമ്പടി എടുക്കാൻ പറ്റുന്ന ദിവസങ്ങൾ? Days to Take Udambadi:

നീറുന്ന ജീവിത പ്രശനങ്ങളുമായി കൃപാസനം ദേവാലയത്തിൽ ഉടമ്പടി എടുക്കാൻ വരുന്ന ഭക്തരുടെ തിരക്ക് അനിയന്ത്രതീയമായി വർധിച്ച  സാഹചര്യം പരിഗണിച്ചു, ഇപ്പോൾ എല്ലാ ദിവസവും (Sunday to Saturday) കൃപാസനത്തിൽ തീർത്ഥാടന ഉടമ്പടി      എടുക്കാവുന്നതാണ്.  

Udambadi Fees:

ഉടമ്പടി എടുക്കുന്നതിനു യാതൊരുവിധ ചാർജും കൃപാസനം ഈടാക്കുന്നില്ല. ഉടമ്പടിയുടെ ഒരു ഭാഗമായ സുവിശേഷപ്രചാരണത്തിനായി ഇരുപതു പത്രങ്ങൾ എങ്കിലും 100 രൂപക്ക് വാങ്ങി പരിശുദ്ധ അമ്മവഴി ദൈവം ചെയ്യുന്ന അല്ഫുതകരമായ സഹായ പ്രവർത്തികൾ മറ്റുള്ളവർക്കും എത്തിക്കണമെന്ന് പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ വെഞ്ചെരിച്ച കൃപാസനം കാശുരൂപം, ഒലിവെണ്ണ, മെഴുകുതിരികൾ കൈപ്പുസ്തകം എന്നിവയുടെ വിലയായ 120 രൂപ മാത്രമാണ് വാങ്ങുന്നത്.

2. ഓൺലൈൻ ഉടമ്പടി: 

പരിശുദ്ധ അമ്മയുടെ അടിയന്തിര സഹായം ആവശ്യമുള്ളവർ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്താണെങ്കിൽ പെട്ടെന്ന് കൃപാസനത്തിൽ നേരിട്ട് ചെല്ലാൻ സാധിക്കാത്തപക്ഷം അവർക്കു ഇന്റർനെറ്റ് കണക്ഷൻ ഉള്ള മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ വേഗത്തിൽ എടുക്കാൻ പറ്റുന്ന ഉടമ്പടിയാണ് ഓൺലൈൻ ഉടമ്പടി.

കൃപാസനം ഓൺലൈൻ ഉടമ്പടി എടുക്കന്നതിനു ഈ ലിങ്ക് കാണുക:


നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ/സംശയങ്ങൾ താഴെ കമ്മന്റ് ചെയ്യുക.

Sunday, November 17, 2019

Kruepasanam Udambadi / Prathyaksheekarana Prarthana Malayalam & English


[NEW: To make Kreupasanam Covenant (Udambadi) Online and participate Retreat Online, click this link:

>>> [How to make Kreupasanam covenant (udambadi) online?]

                                                 or 

https://spiritualitypostures.blogspot.com/2024/08/wwwkreupasanamcom-new-website-and.html
_______________________________________________________

As many of my readers and followers have requested me to publish and make available online the Kreupasanam Marian Udambadi (Covenant) Prayer and Prathyaksheekarana (Apparition) Prayer in English and in Malayalam in text/pdf form, I am doing so. I believe that this will be helpful for those devotees who do not have the booklet with them or have forgotten to carry the prayers. They can download this on their mobile phone anywhere in the world and make the Prayers in the appropriate time without any break and receive innumerable spiritual, physical, mental and material Blessings... 

May my Compassionate God and Master Jesus Christ Bless abundantly everyone who honors and approaches His Most Holy Mother and make various prayers and petitions through Her! 


കൃപാസനം പ്രത്യക്ഷീകരണ പ്രാർത്ഥന [മലയാളം]

(വെളുപ്പിനെ 5 .30  ന്  നീല തിരി കത്തിച്ചു പ്രാര്ഥിക്കേണ്ടത്)

അമ്മേ, പരിശുദ്ധ അമ്മേ, ദൈവ മാതാവേ, കൃപാസനത്തിലൂടെ ഞങ്ങൾക്കും ഞങ്ങളുടെ ദേശത്തിനും അമ്മ മാധ്യസ്ഥം നേടിത്തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഞങ്ങളിപ്പോൾ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

അമ്മേ പരിശുദ്ധ അമ്മേ, ദൈവ മാതാവേ, 2004 ഡിസംബർ 7 -ആം തീയതി ഉച്ച കഴിഞ്ഞു 2 .30 ന് കൃപാസനത്തിൽ സംഭവിച്ച അമ്മയുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ചു / തിരു സഭക്ക് സമർപ്പിച്ചിരിക്കുന്ന പഠന രേഖകളുടെ മേൽ / വസ്തു നിഷ്ടവും ദൈവ ശാസ്ത്ര വിധി പ്രകാരമുള്ളതുമായ  / അന്വേഷണ പഠനങ്ങൾ നടത്തി / ആ പ്രത്യക്ഷപെടലിലൂടെ പ്രകടമായ / ദൈവ മാതാവിന്റെ പ്രത്യേക കരുതലും / സംരക്ഷണവും വെളിപ്പെടുത്തുന്ന പീഢിതരുടെ ആശ്വാസവും / പ്രവാചകന്മാരുടെ രാജ്‌ജിയും / വാഗ്ദാനത്തിന്റെ പേടകവും / പ്രപഞ്ച പ്രകൃതിയുടെ മാതാവുമായ / പരിശുദ്ധ അമ്മയുടെ ഭക്തി / തിരുസഭയിൽ കൂടുതൽ പ്രചരിച്ചു / ജീവിതത്തിന്റെ ദുരിത / ദുരന്ത അവസ്ഥകളിൽ / അകപ്പെട്ടു കഴിയുന്ന / അനേകായിരം മക്കൾക്കു / ദൈവത്തിന്റെ സാന്നിത്യവും സന്തിപ്പും / കൂടുതൽ അനുഭവിക്കുക വഴി / ആല്മീയ വിശുദ്ധിയും ദൈവ ശക്തിയും / കൈവരിക്കുവാൻ ഞങ്ങളുടെ കുടുംബങ്ങളെ ഇടയാക്കണമേ.

അമ്മേ, പരിശുദ്ധ അമ്മേ / ഭൂ-സ്വർലോകങ്ങളുടെ രാഞ്ജിയായ അങ്ങേക്ക് / ഭൗമ സംരക്ഷണത്തിനായി / പ്രപഞ്ച പ്രകൃതിയെത്തന്നെ / തിരുസഭ പ്രതിഷ്ഠിക്കുവാൻ / ഈ പ്രത്യക്ഷീകരണം വഴി / ഇടയാക്കണമേ. പരിശുദ്ധ അമ്മേ, ജപമാല മാതാവേ / സകല കൃപാസനം പ്രാർത്ഥനകളോടും ചേർത്ത് / ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്ന ഈ കുടുംബത്തിന്റെ പ്രത്യേക നിയോഗവും (നിയോഗം പറയുക) അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഈ അനുഗ്രഹ വേളയിൽ / ഞങ്ങൾക്ക് സാധിച്ചു തരുവാൻ കണിയണമേ. ആമേൻ.

(1 വിശ്വാസ പ്രമാണം , 7 സ്വർഗ്ഗ , 7 നന്മ . ചൊല്ലുക)
__________________________________________________________



കൃപാസനം ഉടമ്പടി  പ്രാർത്ഥന [മലയാളം]

(സന്ധ്യാ പ്രാർത്ഥനക്കു ശേഷം പച്ച തിരി കത്തിച്ചു ചൊല്ലേണ്ടത്)

പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്കു ശക്തി തരണമേ. കൃപാസനത്തിലെ മരിയൻ കൃപാഭിഷേക ധ്യാനത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്നവരുടെ പ്രാര്ഥനകളോട് ചേർത്ത് എന്റെ ആവശ്യം സാധിച്ചു തരണമേ.      [1 സ്വർഗ്ഗ . 1 നന്മ. ചൊല്ലുക]

പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, അങ്ങേ സന്നിധിയിൽ ഞങ്ങൾ ചെയ്ത ഉടമ്പടി പാലിക്കാൻ എന്റെ കുടുംബത്തിന് ശക്തി തരണമേ. ചൊവ്വാഴ്ച്ചകളിൽ കൃപാസനത്തിൽ ഉപവാസം എടുത്തു പ്രാർത്ഥിക്കുന്ന സർവരുടെയും പ്രാർത്ഥനയോടു ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരണമേ.    [1 സ്വർഗ്ഗ . 1 നന്മ. ചൊല്ലുക]


അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, അങ്ങേ സന്നിധിയിൽ എന്റെ പ്രിയപ്പെട്ടവർക്കായി ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്കു ശക്തി തരണമേ. ആദ്യ ഞായറാഴ്‌ച കൃപാസനത്തിൽ നടക്കുന്ന ദിവ്യ കാരുണ്യ ദമ്പതിധ്യനത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന സർവരുടെയും പ്രാർത്ഥനയോടു ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരണമേ...    [1 സ്വർഗ്ഗ . 1 നന്മ. ചൊല്ലുക]



                              Alleluia .... Ave Maria....

Click here for... 

Kreupasanam Apparition (Prathyaksheekarana) Prayer 'transliterated' into English/Manglish

കൃപാസനം ഭക്തയായ ഈ മുസ്ലിം ടീച്ചറിന്റെ സാക്ഷ്യം ഒന്ന് കേൾക്കുക.
[ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യണേ]