Thursday, August 24, 2023

Marian Udambadi: How to take? എങ്ങനെ എടുക്കണം? Full Details


 ഈ കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ, മാരക രോഗങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, തകർച്ചകൾ, കടബാധ്യത, കോടതി വ്യവഹാരങ്ങൾ, വിവാഹ-ജോലി തടസങ്ങൾ, പരീക്ഷകളിൽ തുടരെതുടരെയുണ്ടാകുന്ന പരാജയം, മദ്യപാനം, മയക്കുമരുന്ന്, കുടുംബ കലഹം, അശാന്തി, നിരാശ... ഇങ്ങനെ പോകുന്നു മനുഷ്യ ജീവിതത്തെ തകർക്കുന്ന പ്രശ്നങ്ങൾ. 

ഇങ്ങനെയുള്ള പ്രശ്നങ്ങളിൽപെട്ട്  ഇനിയും രക്ഷപെടാൻ സാധിക്കില്ല എന്ന് മനസുമടുത്തു ചിലർ ജീവിതത്തെത്തന്നെ സ്വയം അവസാനിപ്പിക്കുന്നു! എന്നാൽ മറ്റുചിലർ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിവുള്ള ദൈവാനുഗ്രഹം വർഷിക്കുന്ന ഏതാനും ധ്യാന കേന്ദ്രങ്ങളിലേക്ക്  പായുന്നു. അതുപോലത്തെ, ജാതി മത വർഗ വർണ ഭേദമില്ലാതെ എല്ലാ വിഭാഗം മനുഷ്യരും തങ്ങളുടെ മലപോലെയുള്ള പ്രശ്നങ്ങളുമായി ഓടിപ്പോകുന്ന ഈ കാലഘട്ടത്തിലെ ഒരു ദൃഢമായ അഭയകേന്ദ്രമാണ് കേരളത്തിൽ ആലപ്പുഴയ്ക്ക് അടുത്തുള്ള കൃപാസനം മരിയൻ തീർത്ഥാടന കേന്ദ്രം! 

എന്തൊക്കെ നീറുന്ന പ്രശ്നങ്ങളുമായി ആയാലും ഒരു വ്യക്തി  കൃപാസനത്തിൽ  വിശ്വാസത്തോടെ കടന്നു ചെല്ലുകയും, അവിടുത്തെ ഉടമ്പടിയിൽ നിർദ്ദേശിക്കുന്ന ചില ലഘുവായ പ്രാർത്ഥനകളും പരോപകാര പ്രവർത്തികളും ചെയ്യുകയും, ചില പാപങ്ങളും തഴക്ക ദോഷങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്ന പക്ഷം, മലപോലുള്ള പ്രധിബന്ധങ്ങൾ മഞ്ഞുപോലെ ഉരുകി അപ്രത്യക്ഷമാകുന്നതായി അനുദിനം ആയിരക്കണക്കിന് ആളുകൾ പറയുന്ന അനുഭവ സാക്ഷ്യങ്ങൾ, കൃപാസനത്തെപറ്റി അറിയാത്തവർക്ക് അല്ലെങ്കിൽ ആദ്യമായി കേൾക്കുന്നവർക്ക് പലപ്പോഴും അവിശ്വസനീയമായി തോന്നിയേക്കാം. 

എന്താണ് കൃപാസനം മരിയൻ ഉടമ്പടി? What is Udambadi

മനുഷ്യാവതാരം എടുത്ത കർത്താവായ യേശുവിനു ഭൂമിയിൽ ജന്മം നല്കാൻ സർവശക്തനായ ദൈവത്താൽ കാലങ്ങൾക്കുമുമ്പേ തെരെഞ്ഞെടുക്കപ്പെട്ട  പരിശുദ്ധ കന്യകാമറിയം, ബഹു ജോസഫ് വലിയവീട്ടിൽ എന്ന തന്റെ ഭക്തനായ കത്തോലിക്കാ പുരോഹിതന് പ്രത്യക്ഷപ്പെട്ട കൃപാസനം എന്ന ദേവാലയത്തിൽ, പരിശുദ്ധ അമ്മയുടെ അനുഗ്രഹവും സഹായവും തേടിവരുന്ന ഒരു ഭക്തൻ/ഭക്ത, പരിശുദ്ധ മാതാവിന്റെ മകനായ കർത്താവായ യേശുക്രിസ്തുവിൽ ഉള്ള തന്റെ വിശ്വാസത്തെ ഏറ്റുപറഞ്ഞുകൊണ്ടു, യേശുക്രിസ്തു പഠിപ്പിച്ചതുപോലെ തിന്മയായിട്ടുള്ളതിനെ എല്ലാം വർജിക്കാൻ ശ്രമിച്ചുകൊള്ളാമെന്നും, എല്ലാ മനുഷ്യരെയും സ്നേഹിച്ചു പരോപകാര പ്രവർത്തികൾ ചെയ്തുകൊള്ളാമെന്നും പരിശുദ്ധ കൃപാസനം മാതാവിന്റെ സന്നിധിയിൽ ചെയ്യുന്ന ഒരു സമ്മത പ്രക്രിയയാണ് 'മരിയൻ ഉടമ്പടി'.

കൃപാസനം മരിയൻ ഉടമ്പടി എങ്ങനെ എടുക്കണം? How to Take Udambadi?

കൃപാസനം മരിയൻ ഉടമ്പടി രണ്ടു വിധത്തിൽ എടുക്കാം. 

1. തീർഥാടന ഉടമ്പടി:  

മാതാവിന്റ സഹായം അത്യാവശ്യം ഉള്ളയാൾ (അല്ലെങ്കിൽ  മാതാപിതാക്കളോ, മക്കളോ, സഹോദരങ്ങളോ, അടുത്ത ബന്ധുക്കളോ) നേരിട്ട് കൃപാസനം ആലയം സന്ദർശിച്ചു അവിടെ ചെയ്യുന്ന ഉടമ്പടിയെ തീർഥാടന ഉടമ്പടി എന്ന് പറയുന്നു. 

കൃപാസനം ഉടമ്പടി എടുക്കാവുന്ന പ്രായം:

18 വയസ്സ് മുതൽ 65 വയസ്സു വരെയുള്ളവർക്കാണ് കൃപാസനത്തിൽ തീർഥാടന ഉടമ്പടി എടുക്കാൻ അനുവാദമുള്ളതു. കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും രോഗികൾക്കുംവേണ്ടി ഉത്തരവാദിത്വപ്പെട്ടവർ എടുക്കാവുന്നതാണ്.

കൃപാസനം മരിയൻ ഉടമ്പടി എടുക്കാൻ പറ്റുന്ന ദിവസങ്ങൾ? Days to Take Udambadi:

നീറുന്ന ജീവിത പ്രശനങ്ങളുമായി കൃപാസനം ദേവാലയത്തിൽ ഉടമ്പടി എടുക്കാൻ വരുന്ന ഭക്തരുടെ തിരക്ക് അനിയന്ത്രതീയമായി വർധിച്ച  സാഹചര്യം പരിഗണിച്ചു, ഇപ്പോൾ എല്ലാ ദിവസവും (Sunday to Saturday) കൃപാസനത്തിൽ തീർത്ഥാടന ഉടമ്പടി      എടുക്കാവുന്നതാണ്.  

Udambadi Fees:

ഉടമ്പടി എടുക്കുന്നതിനു യാതൊരുവിധ ചാർജും കൃപാസനം ഈടാക്കുന്നില്ല. ഉടമ്പടിയുടെ ഒരു ഭാഗമായ സുവിശേഷപ്രചാരണത്തിനായി ഇരുപതു പത്രങ്ങൾ എങ്കിലും 100 രൂപക്ക് വാങ്ങി പരിശുദ്ധ അമ്മവഴി ദൈവം ചെയ്യുന്ന അല്ഫുതകരമായ സഹായ പ്രവർത്തികൾ മറ്റുള്ളവർക്കും എത്തിക്കണമെന്ന് പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ വെഞ്ചെരിച്ച കൃപാസനം കാശുരൂപം, ഒലിവെണ്ണ, മെഴുകുതിരികൾ കൈപ്പുസ്തകം എന്നിവയുടെ വിലയായ 120 രൂപ മാത്രമാണ് വാങ്ങുന്നത്.

2. ഓൺലൈൻ ഉടമ്പടി: 

പരിശുദ്ധ അമ്മയുടെ അടിയന്തിര സഹായം ആവശ്യമുള്ളവർ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്താണെങ്കിൽ പെട്ടെന്ന് കൃപാസനത്തിൽ നേരിട്ട് ചെല്ലാൻ സാധിക്കാത്തപക്ഷം അവർക്കു ഇന്റർനെറ്റ് കണക്ഷൻ ഉള്ള മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ വേഗത്തിൽ എടുക്കാൻ പറ്റുന്ന ഉടമ്പടിയാണ് ഓൺലൈൻ ഉടമ്പടി.

കൃപാസനം ഓൺലൈൻ ഉടമ്പടി എടുക്കന്നതിനു ഈ ലിങ്ക് കാണുക:


നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ/സംശയങ്ങൾ താഴെ കമ്മന്റ് ചെയ്യുക.

11 comments:

  1. Holy Mother of Krupasanam, please pray for my family.

    ReplyDelete
  2. അമ്മേ മാതാവേ എൻ്റ ഉടമ്പടി നിയോഗങ്ങൾ സധിച്ചുതരണമെ. ആമേൻ

    ReplyDelete
  3. അമ്മേ മാതാവേ ഞങ്ങളുടെ അസുഖങ്ങൾക്ക് വിടുതൽ നൽകേണമേ എൻ്റെ ഭർത്താവിന് എത്രയും പെട്ടെന്ന് തന്നെ ഒരു ജോലി തരേണമേ ആമീൻ

    ReplyDelete
  4. അമ്മേ മാതാവേ എന്റെ ഭാർത്താവിന് എന്നെ മനസ്സിലാക്കുവാനേ എന്റെ വിഷമങ്ങൾ കണ്ട് അറിഞ്ഞ് പരിഹരിക്കുവാനോ ശ്രമിക്കുന്നില്ല ഇതിന് ഒരു മാറ്റം വരുവാൻ അമ്മയോട്പ്രാർത്ഥിക്കുന്നു

    ReplyDelete
  5. അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ധാരാളംപ്രശ്നങ്ങളും കട ബാധ്യതകളു ഉണ്ട് അതിന് ഒരു പരിഹാരം കാണിച്ച് തരണമോ എനിക്ക് പുറത്തേക്ക് പോകുവാൻ സാധിച്ചക്കണോ ഡിസംബർ അവസാനത്തിന് മുൻപ് പറ്റണ അമ്മേ

    ReplyDelete
  6. അമ്മേ ദൈവമാതാവേ ഞാൻ ഒരു ജോലിക്ക് വേണ്ടിയുള്ള പരീക്ഷ പാസ്സായിട്ടുണ്ട് ആ ജോലി എനിക്ക് ഈ മാസം 31 -ാം തീയതിയ്ക്ക് മുൻപായി ലഭിക്കണേ അമ്മേ ഒരു ക്ലർക്ക് ജോലിയാണ് അർദ്ധ സർക്കാർ സ്ഥാപനത്തിലേക്കുള്ള ജോലിയാണ്🙏🙏🙏🙏

    ReplyDelete
  7. Ente udambadi abyarthanakal sadichu tharane madave.....ammeee Amen 🙏

    ReplyDelete
  8. മാതാവേ കർത്താവെ കാത്തുരക്ഷിക്കണമേ

    ReplyDelete
  9. എന്റെ മാതാവേ എന്റെ ഭാര്യക്കു എന്നോടുള്ള പിണക്കവും ദേഷ്യവും എല്ലാം മാറി ഞങ്ങളെ വേർപിരിക്കാതെ ഒന്നിപ്പിച്ചു സമാധാനത്തോടെ ഇനിയുള്ള ജീവിത കാലം മുഴുവൻ ഒന്നിച്ചു ജീവിക്കുവാനുള്ള അനുഗ്രഹം തരണമേ

    ReplyDelete
  10. ഞാൻ Asha എൻ്റെ മകൾ ഷാരോൺ കഴുത്തിന് നീരും വേദനയുമായി ഭരപ്പെടുന്നു.പ്ലസ് two model and public exam okke ആണ് പ്രാർത്ഥിക്കണം അൽഭുത രോഗ സൗഖ്യം ലഭിക്കാനും നല്ല percentage വിജയം ലഭിക്കാനും ആയി പ്രാർത്ഥിക്കണമേ

    ReplyDelete

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!