Thursday, May 30, 2024

Loving instructions to Sunday School Teachers



 മതബോധനാധ്യാപകർക്ക് സ്നേഹപൂർവ്വം


വീണ്ടും ഒരു മതബോധനവർഷം കൂടി എത്തിയിരിക്കുന്നു. അധ്യാപകരും കുട്ടികളും മതബോധന മേഖലയിൽ സജീവമാകാൻ പോകുന്നു. ഈ സാഹചര്യത്തിൽ മതബോധനാധ്യാപകർക്ക് പ്രത്യേകം ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു.  

 💖 മതബോധനം തിരുസഭയുടെ അതിപ്രധാനമായ ആത്മരക്ഷാ പ്രവർത്തനമേഖലയാണ് എന്നതിനാൽ മാമ്മോദീസയിൽ തനിക്ക് ലഭിച്ച പ്രേക്ഷിത ദൗത്യം പൂർത്തിയാക്കുവാൻ ലഭിച്ചിരിക്കുന്ന സുവർണ്ണാവസരമാണ് മതബോധന അധ്യാപനം എന്ന് ഉറച്ച് വിശ്വസിക്കുക. 

💖 ഇത് ദൈവീകശുശ്രൂഷ ആയതിനാൽ ഭൂമിയിലെ മറ്റേത് ജോലികളേക്കാൾ ഉന്നതമാണ് ഇതെന്ന് തിരിച്ചറിഞ്ഞ് മതബോധന ശുശ്രൂഷയിൽ അഭിമാനമുള്ളവർ ആയിരിക്കുക. 

💖 കുട്ടികളോ അവരുടെ മാതാപിതാക്കളോ സഭാസമൂഹമോ തങ്ങൾക്ക് വേണ്ടത്ര ആദരവ് തന്നില്ലെങ്കിലും ദൈവത്തിനു മുമ്പിൽ തങ്ങളെ അതീവശ്രേഷ്ഠരാക്കുന്ന ഒരു പദവിയാണ് മതബോധനാധ്യാപനം എന്ന് തിരിച്ചറിയുക. 

💖 ഏകഗുരുവായ ഈശോയുടെ തുടർച്ചയായ, ലോകത്തിന്റെ ഗുരുനാഥയായ തിരുസഭയുടെ പ്രബോധനാധികാരത്തിൽ പങ്കുചേരുവാൻ സാധിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുക. 

💖 ക്രിസ്തുവിന്റെ കൂടെ ആത്മരക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എന്ന നിലയിൽ വളരെ ഗൗരവത്തോടെ, ഭയത്തോടും വിറയലോടും കൂടി കൈകാര്യം ചെയ്യേണ്ടതാണ് ഈ ശുശ്രൂഷ എന്ന തിരിച്ചറിവ് ഉണ്ടാകണം. 

💖 ലോകത്തുള്ള സകല ദരിദ്രരെയും ഭക്ഷണം കൊടുത്ത് തൃപ്തരാക്കുന്നതിനേക്കാൾ വലിയ കാര്യമാണ് ലോകത്തുള്ള ഒരാത്മാവിനെ ദൈവസ്നേഹത്തിലേക്ക് അല്പം കൂടിയെങ്കിലും ഉയർത്തുന്നത് എന്ന് വിശുദ്ധ ഫ്രാൻസിസ് ഡി സാലസിന്റെ പ്രബോധനം പരിഗണിക്കുമ്പോൾ കുറച്ചധികം കുട്ടികളെ ദൈവസ്നേഹത്തിൽ വളര്‍ത്തുവാൻ കഴിയുന്നതുവഴി താൻ ദൈവത്തിനു മുൻപിൽ എത്രയധികം സ്വീകാര്യൻ ആകുന്നു എന്ന് തിരിച്ചറിഞ്ഞ് ശുശ്രൂഷയിൽ തീഷ്ണതാപൂർവ്വം മുഴുകുവാൻ കഴിയണം. 

💖 കുറച്ചു കാര്യങ്ങൾ പഠിപ്പിക്കുക എന്നതിലുപരി ഈശോ എന്ന വ്യക്തിയെ സ്നേഹിപ്പിക്കുവാൻ പരിശീലിപ്പിക്കുകയാണ് ചെയ്യേണ്ടത് എന്ന അവബോധം സദാ ഉണ്ടാവണം. 

💖 നന്നായി പ്രാർത്ഥിച്ചൊരുങ്ങി സാധിക്കുമെങ്കിൽ കുമ്പസാരിച്ചൊരുങ്ങി ഓരോ ക്ലാസിലും പഠിപ്പിക്കുവാൻ കടന്നു ചെല്ലുന്നത് ഏറ്റവും അനുഗ്രഹപ്രദമായിരിക്കും. 

💖 താൻ പഠിപ്പിക്കുന്ന കുട്ടികളെ സമർപ്പിച്ച് ദിനവും പ്രാർത്ഥിക്കുകയും അവരുടെ ആത്മപരിപാലനം തന്റെ വലിയ ഉത്തരവാദിത്തമാണ് എന്ന മനോഭാവത്തിൽ ആയിരിക്കും ചെയ്യുക. 

💖 മദ്യപാനം, പുകവലി കത്തോലിക്കാ വിശ്വാസിൽ ആഴമില്ലായ്മ അയോഗ്യതയോടെയുള്ള പരിശുദ്ധ കുർബാനസ്വീകരണം തുടങ്ങിയ വിശ്വാസപരവും ധാർമികവുമായ പാപമേഖലകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവർ ആയിരിക്കണം മതബോധന അധ്യാപകർ. കുട്ടികൾക്ക് മാതൃകയാകുവാൻ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. 

💖 തന്റെ ക്ലാസിലുള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നതും കുട്ടികളുടെ ആത്മീയ മേഖലയെ കുറിച്ചുള്ള കാര്യങ്ങൾ അവരുടെ മാതാപിതാക്കളെ അറിയിച്ച് അവരെയും മതബോധന വിഷയത്തിൽ ഉൾപ്പെടുത്തുന്നതും ഉചിതമായിരിക്കും. 

💖 സൗജന്യമായി ശുശ്രൂഷ ചെയ്യുന്നു എന്ന അഹംഭാവമോ നിസ്സംഗതയോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. 

പുതിയ മതബോധന വർഷത്തിൽ എല്ലാ മതാധ്യാപകർക്കും ഏറെ സ്നേഹപൂർവ്വം പ്രാർത്ഥനകൾ നേരുന്നു. 

NB: ഈ സന്ദേശം നിങ്ങൾക്ക് പരിചയമുള്ള എല്ലാ മതബോധനാധ്യാപകരിലേക്കും പങ്കുവെക്കുവാൻ ശ്രദ്ധിക്കുമല്ലോ. 

Courtesy *ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്.* (20ലധികം വർഷങ്ങളായി മതബോധനസംബന്ധമായ ധ്യാനങ്ങൾ നടത്തുന്ന വ്യക്തിയാണ് ലേഖകൻ)

https://www.youtube.com/@bijuofmaryimmaculate/

Sunday, May 19, 2024

Consecration Prayer to the Holy Spirit in Malayalam


പരിശുദ്ധാരൂപിക്ക് പ്രതിഷ്ഠാജപം

പരിശുദ്ധ ത്രിത്വത്തിൻ്റെ മൂന്നാമാളും, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും, എല്ലാത്തിലും അവർക്കു തുല്ല്യനും സത്യത്തിൻ്റേയും സ്നേഹ ത്തിൻ്റെയും അരൂപിയുമായ റൂഹാദ്ക്കുദശാതമ്പുരാനെ, എത്രയും വലിയ എളിമവണക്കത്തോടുകൂടി അങ്ങയെ ഞാനാരാധിക്കുന്നു. മാലാഖമാരിൽ നിന്നും പരിശുദ്ധന്മാരിൽ നിന്നും അങ്ങ് കൈക്കൊള്ളുന്ന സ്തുതിയാരാധനകളോട് എൻ്റേതിനേയും ചേർത്ത് അങ്ങയെ ഞാൻ വാഴ്ത്തുന്നു. അങ്ങ് ലോകത്തിനു നല്കിയതും നിരന്തരം നല്കിവരുന്നതുമായ എല്ലാ മനോഗുണങ്ങളെപ്രതിയും ഹൃദയ പൂർവ്വം അങ്ങേക്ക് ഞാൻ സ്തോത്രം ചൊല്ലുന്നു.

എൻ്റെ ഓർമ്മ, ബുദ്ധി, മനസ്സ്, ഹൃദയം മുതലായി എനിക്കുള്ളതെല്ലാം ഇന്നും എന്നേയ്ക്കുമായി അങ്ങേക്ക് ഞാൻ കാഴ്ച വയ്ക്കുന്നു. എൻ്റെ മുഴുവൻ ഹൃദയത്തോടുകൂടി അങ്ങയെ ഞാൻ സ്നേഹിക്കുന്നു. അങ്ങ്  എല്ലാ നന്മകളുടെയും ദാനങ്ങളുടെയും കാരണഭൂതനാകുന്നു. അങ്ങ് അങ്ങയുടെ എല്ലാ വരപ്രസാദങ്ങളോടുംകൂടി എന്നെ സന്ദർശിക്കേണമെ.  അങ്ങയുടെ സ്വർഗ്ഗീയപ്രേരണകൾക്കും, അങ്ങ് ഭരിച്ചു നടത്തുന്ന വിശുദ്ധസഭയുടെ ഉപദേശങ്ങൾക്കും എൻ്റെ മനസ്സ് എപ്പോഴും അനുസരണയുള്ളതായിരിക്കട്ടെ. ദൈവസ്നേഹത്താലും പരസ്നേഹത്താലും എൻ്റെ ഹൃദയം എപ്പോഴും എരിയട്ടെ. ദൈവതിരുമനസ്സിനോട് എൻ്റെ മനസ്സ് എല്ലാക്കാര്യങ്ങളിലും അനുരൂപമായിരിക്കട്ടെ.

എൻ്റെ ജീവിതം മുഴുവനും ഈശോമിശിഹായുടെ ജീവിതത്തിൻ്റേയും പുണ്യങ്ങളുടെയും വിശ്വസ്ത അനുകരണമായിരിക്കട്ടെ. എൻ്റെ അന്തസ്സിൻ്റെ കടങ്ങൾ നിറവേറ്റുവാനുള്ള വശങ്ങളും പുണ്യങ്ങളും അങ്ങ് എനിക്കു തരേണമെ. വിശ്വാസവും ശരണവും ഉപവിയും എന്നിൽ വർദ്ധിപ്പിക്കേണമെ. നല്ല വ്യാപാരത്തിനുള്ള പ്രധാന പുണ്യങ്ങളും, അങ്ങയുടെ ഏഴു ദിവ്യദാനങ്ങളും, പന്ത്രണ്ടു ഫലങ്ങളും എനിക്കു അങ്ങ് നല്കേണമെ. ഞാൻ പരീക്ഷയിൽ ഉൾപ്പെടുവാൻ ഒരുനാളും അങ്ങ് അനുവദിക്കല്ലെ. പിന്നെയോ, ഇന്ദ്രിയങ്ങൾക്കു ജ്ഞാനപ്രകാശം നല്കി, എനിക്കു വഴികാട്ടിയായിരുന്ന്, സകല തിന്മയിൽനിന്നും ഞാൻ ഒഴിവാൻ കൃപചെയ്തരുളണമേ. 

ഈ അനുഗ്രഹങ്ങളെല്ലാം എനിക്കും, ആർക്കെല്ലാം വേണ്ടി ഞാനപേക്ഷിപ്പാൻ അങ്ങ് തിരുമനസ്സായിരിക്കുന്നുവോ അവർക്കും അങ്ങ്  നല്കിയരുളണമേ. അങ്ങ് വഴിയായ് പിതാവിനെയും പുത്രനെയും  ഇവരിരുവരുടേയും അരൂപിയായ അങ്ങയേയും ഞങ്ങൾ അറിഞ്ഞ് സ്നേഹിച്ച്, ഇപ്പോഴും എപ്പോഴും നിങ്ങൾക്കു സ്തോത്രം പാടുവാൻ അങ്ങ്  അനുഗ്രഹം ചെയ്യണമെ എന്ന് ഞങ്ങളുടെ കർത്താവീശോമിശിഹാവഴിയായി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ആമ്മേൻ.

Thursday, May 2, 2024

Holy Mother Mary's May month Vanakkamasam Prayers


മാതാവിന്റെ വണക്കമാസമായ മെയ് മാസത്തിലെ പ്രതിദിന പ്രാർത്ഥനകൾ 

മരിയഭക്തിക്കു ഏറെ പ്രാധാന്യം നല്‍കുന്ന മെയ് മാസത്തിലേക്ക് നാം പ്രവേശിക്കുകയാണ്. അതിപുരാതന കാലം മുതല്‍ തന്നെ സഭയില്‍ മരിയഭക്തി നിലന്നിരിന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഇതിനെ സാധൂകരിച്ചു കൊണ്ടാണ് അടുത്തിടെ ആദിമ സഭയും പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടിയിരുന്നുവെന്ന് വെളിപ്പെടുത്തുന്ന “സബ് ടൂം പ്രേസിഡിയം” (Sub Tuum Praesidium) എന്ന പ്രാർത്ഥന ഗവേഷകര്‍ കണ്ടെത്തിയത്.

മുൻകാലങ്ങളിൽ മെയ് മാസം മുഴുവനായി പരിശുദ്ധ അമ്മയുടെ പ്രത്യേക വണക്കത്തിനായി മാറ്റിവെക്കാൻ പല കാരണങ്ങളും ഉണ്ടായിരുന്നെങ്കിലും 1917  മെയ് മാസം പരിശുദ്ധ അമ്മ ഫാത്തിമായിൽ  പ്രത്യക്ഷപ്പെട്ടു പ്രധാനപ്പെട്ട പല സന്ദേശങ്ങളും നല്കിയതിനാലും  മെയ് മാസം 13 ആം തീയതി പരിശുദ്ധ ഫാത്തിമാ മാതാവിന്റെ തിരുന്നാൾ അകയാലും ഈ കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച നമ്മൾക്ക് മെയ്‌മാസ വണക്കം ഭക്തിവിശ്വാസത്തോടെ ആചരിക്കാം!  

ആദിമാതാപിതാക്കന്‍മാരായ ആദവും ഹൗവ്വയും ചെയ്ത പാപം മൂലം മാനവരാശിക്കു ലഭിച്ചിരുന്ന ദൈവിക ജീവന്‍ നഷ്ട്ടപ്പെട്ടപ്പോള്‍ പിതാവായ ദൈവം മാനവ വംശത്തെ രക്ഷിക്കുവാന്‍ സ്വപുത്രനെ ലോകത്തിലേക്കയച്ചു. പരിപൂര്‍ണ മനുഷ്യത്വം സ്വീകരിക്കുവാന്‍ തയ്യാറായ ദൈവം സകല മനുഷ്യരിലും ശ്രേഷ്ഠയും പുണ്യങ്ങളാല്‍ അലംകൃതയുമായ പരിശുദ്ധ കന്യാമറിയത്തെ ദൈവപുത്രന് അമ്മയാകുവാനായി തിരഞ്ഞെടുത്തുയെന്നത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു വസ്തുതയാണ്.

അന്നു ലോകത്തു ജീവിച്ചിരുന്ന സകല യഹൂദ സ്ത്രീകളിലും വച്ച് ശ്രേഷ്ഠയായ ഒരു സ്ത്രീയെ ദൈവമാതൃ സ്ഥാനത്തിനായി തിരഞ്ഞെടുക്കുകയല്ല ദൈവം ചെയ്തത്. മറിച്ച് അനാദികാലം മുതല്‍ തന്നെ പരിശുദ്ധ  മറിയത്തെ ദൈവം തന്റെ പുത്രന് മാതാവായി  തിരഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചിക്കുകയായിരിന്നു.

പിതാവായ ദൈവത്തിന്റെ പ്രത്യേക ഹിതപ്രകാരവും പദ്ധതിപ്രകാരവും  ലോക രക്ഷകന് ജന്മം നല്‍കുകയും കാല്‍വരികുന്നിൽ തിരുകുമാരന്റെ കഠിന പീഢകരമായ മരണത്തിന് അതികഠോരമായ വേദനയോടെ സാക്ഷ്യം വഹിക്കുകയും ചെയ്ത പരിശുദ്ധ ദൈവമാതാവിനോട് ചേര്‍ന്ന് നമുക്കും പ്രാർത്ഥിക്കാം. 

ഓരോ ദിവസത്തെയും വണക്കമാസ പ്രാർത്ഥനകളിലൂടെയും നാം കടന്ന്‍ പോകുമ്പോള്‍ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മുക്ക് നമ്മേ തന്നെ എളിമപ്പെടുത്തി ഒരുക്കാം.

നമ്മളില്‍ നിന്നും അകന്നു വിദൂരങ്ങളിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ പ്രാര്‍ത്ഥനകള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ അത് ദൈവമാതാവിന്‍റെ ബഹുമാനത്തിനും മാധ്യസ്ഥത്തിനും പ്രത്യേകം കാരണമാകുമെന്നുള്ളത് തീർച്ചയാണ്. നമ്മേ കൊണ്ട് കഴിയുന്ന രീതിയില്‍ ഈ പ്രേഷിതദൗത്യത്തിൽ പങ്കുചേർന്ന് കൊണ്ട് ഈ മരിയ മാസത്തില്‍ പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്ക് കൂടുതലായി അടുക്കാം.

പരിശുദ്ധ ദൈവ മാതാവിന്റെ വണക്കമാസമായ മെയ് മാസത്തിലെ 31 ദിവസങ്ങളിലെയും പ്രാർത്ഥനകൾ താഴെ നൽകിയിട്ടുള്ള ലിങ്കുകളിൽ ലഭ്യമാണ്. ഓരോ ദിവസത്തെയും പ്രാർത്ഥനകൾക്കായി അതാതു ദിവസങ്ങളിലെ ലിങ്കുകൾ സന്ദർശിക്കുക. 

https://divinemercychannel.com/mmmday1/ 

https://divinemercychannel.com/mmmday2/ 

https://divinemercychannel.com/mmmday3/ 

https://divinemercychannel.com/mmmday4/ 

https://divinemercychannel.com/mmmday5/ 

https://divinemercychannel.com/mmmday6/ 

https://divinemercychannel.com/mmmday7/ 

https://divinemercychannel.com/mmmday8/ 

https://divinemercychannel.com/mmmday9/ 

https://divinemercychannel.com/mmmday10/ 

https://divinemercychannel.com/mmmday11/ 

https://divinemercychannel.com/mmmday12/ 

https://divinemercychannel.com/mmmday13/ 

https://divinemercychannel.com/mmmday14/ 

https://divinemercychannel.com/mmmday15/ 

https://divinemercychannel.com/mmmday16/ 

https://divinemercychannel.com/mmmday17/ 

https://divinemercychannel.com/mmmday18/ 

https://divinemercychannel.com/mmmday19/ 

https://divinemercychannel.com/mmmday20/ 

https://divinemercychannel.com/mmmday21/ 

https://divinemercychannel.com/mmmday22/ 

https://divinemercychannel.com/mmmday23/ 

https://divinemercychannel.com/mmmday24/ 

https://divinemercychannel.com/mmmday25/ 

https://divinemercychannel.com/mmmday26/ 

https://divinemercychannel.com/mmmday27/ 

https://divinemercychannel.com/mmmday28/ 

https://divinemercychannel.com/mmmday29/ 

https://divinemercychannel.com/mmm30/ 

https://divinemercychannel.com/mmm31/