Thursday, September 26, 2024

Prayer to Holy Mary the undoer of knots കുരുക്കുകളഴിക്കുന്ന മാതാവിനോടു

കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന 

(Kurukkukalazhikkunna Mathavinodulla Prarthana)





പരിശുദ്ധ കന്യകാമറിയാമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി  എപ്പോഴും  കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ  അങ്ങയുടെ കരുണ നിറഞ്ഞ കണ്ണുകളാൽ  കടാക്ഷിക്കണമേ, ഞാൻ എത്ര നിസ്സഹായനാണെന്നു അങ്ങ് അറിയുന്നു, എന്റെ വേദന അങ്ങ് ഗ്രഹിക്കുന്നു. ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് അങ്ങ് കാണുന്നു. 

തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ പരിശുദ്ധ മറിയമേ, എന്റെ ജീവിതത്തിന്റെ നാട ഞാൻ അങ്ങയെ  ഭരമേല്പിക്കുന്നു. അങ്ങാകുന്നു എന്റെ ശരണം. തിന്മപെട്ട ശക്തികൾക്ക് അത് അങ്ങിൽനിന്നും  തട്ടിയെടുക്കാനാവില്ലെന്ന് ഞാൻ ധൈര്യപ്പെടുന്നു.  

അങ്ങയുടെ കൈകൾക്കു അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, അങ്ങയുടെ കൃപയാലും അങ്ങയുടെ മകനും എന്റെ വിമോചകനുമായ ഈശോ മിശിഹായുടെ പക്കൽ നിന്നുള്ള മധ്യസ്ഥശക്തിയാലും ഈ കുരുക്ക്‌ അങ്ങ് കൈയ്യിലെടുക്കണമേ. 

(ഇവിടെ ആവശ്യം പറയുക)

ദൈവമഹത്വത്തിനായി ഈ കുരുക്ക്‌ എന്നെന്നേക്കുമായി അഴിച്ചുകളയണമേ. അങ്ങാകുന്നു  എന്റെ ശരണം. എനിക്ക് തരുന്ന ഏകാശ്വാസവും, എന്റെ ബലഹീനതയുടെ ശക്തീകരണവും, എന്റെ ദാരിദ്ര്യത്തിന്റെ നിർമ്മാർജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധനകളിൽ നിന്നുള്ള മോചനവുമായ മാതാവേ, ഈ അപേക്ഷകൾ കേൾക്കണമേ, വഴി നടത്തണമേ, സംരക്ഷിക്കണമേ. ആമ്മേൻ.



1 comment:

  1. അമ്മേ മാതാവേ ഞങ്ങളുടെ കുടുംബം നേരിട്ടുകൊണ്ടിരിക്കുന്ന കുരുക്കുകൾ അഴിച്ചു തരണമേ

    ReplyDelete

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!