Tuesday, October 22, 2024

Papa parihara prarthana പരിഹാര പ്രാർത്ഥന


നമ്മുടെ ജീവിതത്തിൽ രോഗങ്ങളാലും ജീവിത പങ്കാളികളിൽനിന്നും മക്കളിൽനിന്നും ഉണ്ടാകുന്ന സഹനങ്ങൾ ഒന്നുകിൽ നമ്മുടെ വിശുദ്ധീകരണത്തിനായി ദൈവം നിച്ഛയിച്ചതാകും. അല്ലെങ്കിൽ നമ്മുടെ കുടുംബ വൃക്ഷത്തിൽ മരിച്ചുപോയി ശുദ്ധീകരണ സ്ഥലത്തു ആയിരിക്കുന്ന ഏതെങ്കിലും ആത്മാക്കൾ അവർ ദൈവത്തിനെതിരായി ചെയ്തുപോയ പാപങ്ങൾക്ക് പൊറുതി നേടിയെങ്കിലും തക്കതായ പരിഹാരം ചെയ്തിട്ടില്ലെങ്കിൽ നാം അവർക്കുവേണ്ടി ചില പരിഹാര സഹനങ്ങൾ ചെയ്യാൻ ദൈവം ഇടയാക്കുന്നതായിരിക്കാം. 

പ്രത്യേകിച്ച്, കുടുംബങ്ങളിൽ തലമുറകളായി (പലർക്കും) ഉണ്ടാകുന്ന ചില രോഗങ്ങൾ, തകർച്ചകൾ, അനർത്ഥങ്ങൾ മുതലായവ കുടുംബ വൃക്ഷത്തിൽ നാം അറിയുന്നവരോ അറിയാത്തവരോ ആയ  മരിച്ചുപോയ  ആത്മാക്കൾക്കുവേണ്ടി പരിഹാര പ്രാർത്ഥന ചൊല്ലാൻ ഉള്ള ഒരു സൂചനയായി കണ്ടു കാരുണ്യവാനായ കർത്താവിനോടു കരുണക്കായി ഇവിടെ കൊടുത്തിരിക്കുന്ന ഫലപ്രദമായ പരിഹാര പ്രാർത്ഥന നടത്താവുന്നതാണ്. 


പാപ പരിഹാര പ്രാർത്ഥന 

കർത്താവായ യേശുവേ, നാളിതുവരെയും പലവിധത്തിലും തലത്തിലും  രോഗബാധിതരായ എന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും പൂർവികരെയും എന്നേക്കും അങ്ങേക്ക് സമർപ്പിച്ചു തീഷ്ണമായി പ്രാർത്ഥിക്കാത്തതിനെക്കുറിച്ചു ഞാൻ ദുഖിക്കുന്നു. രക്ഷകനായ ഈശോയേ, എന്റെ വംശത്തിന്റെ മുഴുവനും പ്രത്യേകിച്ച് എന്റെ കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയും പ്രതിനിധിയായി നിന്നുകൊണ്ട് ഞാൻ ഇപ്പോൾ അങ്ങേക്ക് അർപ്പിക്കുന്ന എന്റെ പ്രാർത്ഥന കേട്ട് എന്നെയും അവരെയും അനുഗ്രഹിക്കണമേ. എന്നെയും എന്റെ കുടുംബാംഗങ്ങളെയും തകർക്കും വിധം എന്നിലും എന്റെ കുടുംബാംഗങ്ങളിലും തലമുറകളിലും ഇതുവരെ സംഭവിച്ചിട്ടുള്ള എല്ലാ ജഡിക പാപങ്ങളെ പ്രതിയും പ്രത്യേകിച്ച് എന്റെ കുടുംബത്തിൽ  സംഭവിച്ചിട്ടുള്ള വിഗ്രഹാരാധന, അന്ധവിശ്വാസം, കൊലപാതകം, ഭ്രുണഹത്യ, കലഹങ്ങൾ, ഇന്നും നിലനിൽക്കുന്ന വൈരാഗ്യങ്ങൾ, അമിത ധന സമ്പാദനം, പ്രകൃതിവിരുദ്ധ പാപങ്ങൾ, പലതരം അനീതികൾ, അഹങ്കാരം, ലൈംഗീക പാപങ്ങൾ, ഇവ എല്ലാറ്റിനേയും പ്രതി ഞാൻ അങ്ങയോടു മാപ്പു ചോദിക്കുന്നു. കർത്താവേ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും തലമുറകളുടെയുംമേൽ കരുണയായിരിക്കണമേ. ഞാനോ എന്റെ കുടുംബാംഗങ്ങളോ പൂർവീകരോ തലമുറകളോ അങ്ങയെ നിഷേധിച്ചും ധിക്കരിച്ചും ഉപേക്ഷിച്ചും അന്യ ദൈവങ്ങളിലേക്കും ആരാധനകളിലേക്കും നീങ്ങിയിട്ടുണ്ടെങ്കിൽ, ഞാൻ എല്ലാവർക്കുംവേണ്ടി മനസ്താപത്തോടെ മാപ്പു ചോദിക്കുന്നു. കർത്താവേ എന്നിൽ കനിയണമേ. ഞങ്ങളെ അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. സകല തലമുറകളുടേയും രാജ്ഞിയായ പരിശുദ്ധ അമ്മേ, എന്റെ തലമുറയിൽ വന്നിരിക്കുന്ന എല്ലാ മക്കളുടെയും ബന്ധനം അഴിക്കുവാൻ 'അമ്മ തമ്പുരാനോട് പ്രാർത്ഥിക്കണമേ, ആമേൻ.


3 comments:

  1. ആമേൻ. കർത്താവേ കരുണയായിരിക്കണമേ 🙏

    ReplyDelete
  2. I request prayers for my family
    Especially for my dad whose away from his belief in sacrements. Maygod bless you

    ReplyDelete

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!