വിശ്വാസികളുടെ ആത്മീയ വളർച്ചയെ ഉന്നം വെച്ചുകൊണ്ട് വർഷാ വർഷം കാഞ്ഞിരപ്പള്ളി കത്തോലിക്കാ രൂപത പ്രഗല്ഫരും കൃപ ലഭിച്ചവരുമായ ആത്മീയ ഗുരുക്കന്മാരാൽ കുടുംബ നവീകരണ ധ്യാനം നടത്തിപ്പോരുന്നു. എന്നാൽ ഈ വർഷം കോവിഡ് രോഗ വ്യാപ്‌തിയുടെ പശ്ചാത്തലത്തിൽ പതിവിനു വ്യത്യാസമായി ധ്യാനം ഓൺലൈൻ ആയി നടത്തപ്പെടുന്നു!
ഓൺലൈൻ ധ്യാനത്തിന്റെ ഒരു സവിഷേഷത, ഈ ധ്യാനത്തിൽ എല്ലാവർക്കും കുടുംബസമേധം താന്താങ്കളുടെ വീടുകളിൽ ഇരുന്നു സംബന്ധിക്കാവുന്നതാണ്. മറ്റൊരു സവിശേഷത ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും അവരവർ ആയിരിക്കുന്ന ഇടങ്ങളിൽ ഇരുന്നുകൊണ്ട് ഭക്തിപൂർവ്വം സംബന്ധിക്കാവുന്നതാണ്.
വേറൊരു പ്രത്യേകത ധ്യാനം ഓൺലൈൻ ആയി നടത്തപ്പെടുന്ന അതേ സമയത്തു ലൈവ് ആയി പങ്കെടുക്കാൻ എന്തെങ്കിലും കാരണവശാൽ സാധിക്കാതെ പോയാൽ, വ്യക്തികൾക്ക് / കുടുംബങ്ങൾക്ക് സൗകര്യപ്പെടുന്ന സമയത്തു യൂട്യൂബ് ചാനൽ വഴി വീഡിയോ കണ്ടു പങ്കെടുക്കാവുന്നതാണ്!
കാഞ്ഞിരപ്പള്ളി രൂപതയുടെ ഈ വർഷത്തെ കുടുംബ നവീകരണ ധ്യാനം നയിക്കുന്നത് ബഹു ജോസഫ് പുത്തൻപുരക്കൽ അച്ഛനാണ്. പ്രഗല്ഫനായ വാഗ്മിയും പണ്ഡിതനും ആണെങ്കിലും അച്ഛന്റെ വിനയവും എളിമയും ദൈവ ഭക്തിയും എല്ലാവർക്കും അറിവുള്ളതാണ്.
അതുകൊണ്ടു ദയവായി ഈ ഓൺലൈൻ ധ്യാനത്തിൽ ലോകം മുഴുവനുമുള്ള മലയാളം അറിയാവുന്ന എല്ലാവരും (ജാതി, മത, സഭാ ഭേതമില്ലാത്) സംബന്ധിച്ച് ആത്മീയ ഉൽക്കൃഷവും ദൈവ അനുഗ്രഹവും സമൃദ്ധമായി സ്വീകരിക്കുവാൻ ഇടയാകട്ടെ! അതിനായി നിങ്ങൾക്ക് പരിചയമുള്ളവരിലേക്കു ഈ വിവരങ്ങൾ ഷെയർ ചെയ്തു സുവിശേഷ പ്രഘോഷണത്തിൽ പങ്കുകാരാകുക....! God Bless!
Kanjirappally Diocese Family Renewal Retreat 2020. Day-1 (15-12-2020) Tuesday
Kanjirappally Diocese Family Renewal Retreat 2020. Day-2 (16-12-2020) Wednesday
Kanjirappally Diocese Family Renewal Retreat 2020. Day-3 (17-12-2020) Thursday
Kanjirappally Diocese Family Renewal Retreat 2020. Day-4 (18-12-2020) Friday
Kanjirappally Diocese Family Renewal Retreat 2020. Day-5 (19-12-2020) Saturday