Showing posts with label watch live online. Show all posts
Showing posts with label watch live online. Show all posts

Sunday, August 7, 2022

Day-2 | 2022 August 7 (Sunday) | വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം |


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നയിക്കുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ രണ്ടാം ദിന (2022 ഓഗസ്റ്റ് 7 ഞായർ) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ ധ്യാന വിഷയം: പാപത്തിന്റെ വേതനം (ശമ്പളം) മരണമത്രേ! ജഡത്തിന്റെ പ്രവണതകൾക്ക് അനുസരിച്ചു ജീവിച്ചാൽ അത് ആത്മാവിന്റെ മരണമാണ്.

അനുതപിക്കാത്ത പാപം ഒരുവനെ നശിപ്പിക്കും. പാപിയെ ദൗർഭാഗ്യം പിന്തുടരുന്നു. "നിന്റെ ദുഷ്‌കൃത്യങ്ങൾ വഴി കർത്താവിനെ ഉപേക്ഷിച്ചതിനാൽ നീ നശിക്കുന്നതുവരെ അവിടുന്ന് നിന്റെമേൽ ശാപവും ക്ലേശവും അയക്കും"!

Saturday, August 6, 2022

Day-1 | 2022 August 6 (Saturday) | വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം |


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നയിക്കുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ ഒന്നാം ദിന (2022 ഓഗസ്റ്റ് 6 ശനി) ആത്മീയ ശ്രുശൂഷകൾ!

Thursday, July 28, 2022

Rev Fr Daniel Poovannathil's 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്കം in Shekinah


ഈ ലോകം അനുനിമിഷം യുഗാന്ത്യ ദിനത്തോട് കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണെന്നുള്ള വസ്തുത ലോകം മുഴുവനുമുള്ള അനേകം ദൈവമക്കൾക്കു മനസിലാക്കാൻ ദൈവം കൃപ നൽകിക്കൊണ്ടിരിക്കുന്നു! അങ്ങനെയുള്ള ഒരു ബോധ്യം ലഭിച്ചവർ തങ്ങളെ കഠിന പീഡകൾ സഹിച്ചു രക്തം ചിന്തി കുരിശിൽ മരിച്ചു വലിയ വില കൊടുത്തു വീണ്ടെടുത്ത രക്ഷകനായ യേശുക്രിസ്തുവിന്റെ അതി മഹത്വപൂർണമായ രണ്ടാം വരവ് ആഹ്ലാദത്തോടെയും അഭിമാനത്തോടെയും തലയുയർത്തി നിന്നുകൊണ്ട് വീക്ഷിക്കുവാൻ തങ്ങളെത്തന്നെ ഒരുക്കിക്കൊണ്ടിരിക്കുന്നു!  

യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ആത്മാവുപോലും നശിച്ചുപോകുവാൻ ഇടയാകുകയില്ല എന്നുള്ള പരമസത്യം ഗ്രഹിച്ചു, ഇപ്പോൾ ജീവിച്ചിരിക്കുന്ന ഓരോ വിശ്വാസിയും തങ്ങളെയും തങ്ങളുടെ കുടുബങ്ങളെയും പ്രീയപ്പെട്ടവരെയും കർത്താവായ യേശുവിന്റെ പരിശുദ്ധ ഹൃദയത്തിനു വിശുദ്ധീകരിച്ചു സമർപ്പിക്കണം! പാപത്തിന്റെയോ ശാപത്തിന്റെയോ തഴക്ക ദോഷങ്ങളുടെയോ അടിമത്വത്തിൽ ആയിരിക്കുന്ന ഒരു വ്യക്തിക്ക് അതിൽനിന്നെല്ലാം മോചനവും വിടുതലും പ്രാപിക്കാനും പാപബോധവും പശ്ചാത്താപവും വഴി പാപമോചനം പ്രാപിക്കാനും തിരുസഭാമാതാവും അനേക വിശുദ്ധരും കാട്ടിത്തന്നിരിക്കുന്ന ഒരു എളുപ്പ മാർഗമാണ് 'പരിശുദ്ധ അമ്മയുടെ വിമലയഹൃദയത്തിനു പ്രതിഷ്ഠിക്കുക' വഴി യേശു കർത്താവിന്റെ തിരുഹൃദയത്തിനു യോഗ്യരായി തീരുവാൻ സാധിക്കുക എന്നത്! 

പരിശുദ്ധ അമ്മയുടെ പ്രധാന തിരുന്നാൾ ദിവസങ്ങളിലാണ് വ്യക്തികളെയും കുടുംബങ്ങളെയും പരി അമ്മയുടെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കേണ്ടുന്നത്! അങ്ങനെയുള്ള തിരുനാളുകൾക്കു 33 ദിവസങ്ങൾക്കു മുൻപേ വിമലഹൃദയ പ്രതിഷ്ഠക്കുള്ള ഒരുക്ക ശ്രുശൂഷകൾ അഭിഷിക്തരായ പുരോഹിതരാൽ നിർവഹിക്കപ്പെടുന്നു. വരുന്ന സെപ്റ്റംബർ 8 നു (പരിശുദ്ധ മാതാവിന്റെ ജനന തിരുന്നാൾ ദിനം) വിമലഹൃദയത്തിനു പ്രതിഷ്ഠിക്കാൻ വേണ്ടി ഒരുക്ക ശ്രുശൂഷകൾ ഈ വരുന്ന ആഗസ്റ് മാസം 6 ആം തീയതി ആരംഭിക്കുന്നു! ഇപ്രാവശ്യം നമ്മുടെ ഷെകൈന ടീവിയും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രവും സംയുക്തമായി അവതരിപ്പിക്കുന്ന വിമലഹൃദയ പ്രതിഷ്ട ഒരുക്ക ധ്യാനം നയിക്കുന്നത് മലയാളികൾക്കു ഏറെ പ്രിയങ്കരനായ ബഹു. ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനാണ്.

എത്ര പരിതാപകരമായ നാശ അവസ്ഥയിലായിരിക്കുന്ന വ്യക്തിയായാലും, എത്ര കൊടും പാപിയായിരുന്നാലും, പരിശുദ്ധ അമ്മയോട് സഹായം യാചിച്ചാൽ നിശ്ചയമായും അമ്മ  ആ വ്യക്തിയെ ഒരു വിശുദ്ധൻ/വിശുദ്ധ ആക്കി രൂപാന്തരപ്പെടുത്തും എന്നുള്ള കാര്യം 100 % സത്യവും നിരൂപിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും ആണ്! ആകയാൽ പ്രീയ സുഹൃത്തേ, ഈ സുവർണാവസരം വിനിയോഗിക്കണമേ.

ഓഗസ്റ്റ് 6 ആം തീയതി (ശനിയാഴ്ച) മുതൽ രാത്രി 9 to 10 വരെ ഷെകൈന ടീവിയിലും മൗണ്ട് കാർമ്മൽ യൂട്യൂബ് ചാനലിലും മറ്റും ഈ ഒരുക്ക ശ്രുശൂഷ പ്രാർത്ഥനകളിൽ തത്സമയം (Live) പങ്കെടുക്കാവുന്നതാണ്! ഏതെങ്കിലും കാരണവശാൽ തത്സമയം പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് യൂട്യൂബ് വഴി സംബന്ധിക്കാവുന്നതാണ്!


Friday, June 18, 2021

ATTAPPADI SEHION KALKKURISHUMALA THIRD SATURDAY CONVENTION: 2021 JUNE 19


അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നിന്ന് ബഹു സേവ്യർ ഖാൻ വട്ടായിൽ അച്ഛനും സംഘവും നിർവഹിക്കുന്ന 'കൽക്കുരിശുമലയിൽ നിന്നുള്ള മൂന്നാം ശനി ബൈബിൾ കൺവെൻഷൻ' തുടങ്ങുകയായി. കൺവെൻഷൻ പരിപാടി online live - ആയി അവതരിപ്പിക്കപ്പെടുന്നതിനാൽ താല്പര്യം ഉള്ളവർക്ക് താന്താങ്കളുടെ വീടുകളിൽ തന്നെയിരുന്നു സൗകര്യ പൂർവം പങ്കെടുക്കാവുന്നതാണ്. 

ലൈവ് ആയി തത്സമയം പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അനുകൂലമായ സമയത്തു ഭക്തിയോടെ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കാവുന്നതാണ്.

Tuesday, February 9, 2021

21st Changanassery Archdiocese Bible Convention: 2021 February 17-20

ഇരുപത്തൊന്നാമതു  ചങ്ങനാശ്ശേരി അതിരൂപത ബൈബിൾ കൺവെൻഷൻ 2021 ഫെബ്രുവരി 17 മുതൽ 20 വരെ പാറേൽ മാതാവിന്റെ പള്ളിയിൽ വെച്ചു നടത്തപ്പെടാൻ തീരുമാനിച്ചിരിക്കുന്നു.  സംസ്ഥാനത്തു നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കൺവെൻഷനും ഇതര ശ്രുശൂഷകളും നടത്തപ്പെടുക. 

17- നു വൈകിട്ട് 6.45 - നു അഭിവന്യ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം  മെത്രാപോലിത്ത കൺവെൻഷൻ ഉൽഘാടനം ചെയ്യും. ഓരോ ദിവസവും വചന പ്രഘോഷത്തിൽ  പ്രഗല്ഫന്മാരായ ഓരോ അഭിവന്യ മെത്രാൻമാർ ദൈവ വചനം പങ്കുവെക്കും.  

17- നു മാവേലിക്കര ബിഷപ്പ് അഭിവന്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് 'ക്രൈസ്തവ കുടുംബം - ദൈവ വചനത്തിലും കൂദാശകളിലും പണിയപ്പെടുന്ന സൗധം' എന്ന വിഷയത്തിൽ പ്രസംഗിക്കും.

18- നു തലശ്ശേരി രൂപത സഹായ മെത്രാൻ അഭിവന്യ മാർ ജോസഫ് പാംപ്ലാനി 'നിങ്ങളിൽ വസിക്കുന്നത് ഇരുളിനെ കീഴടക്കാൻ പറ്റുന്ന വചനം' എന്ന വിഷയത്തിൽ സംസാരിക്കും.

19- നു ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ അഭിവന്യ മാർ തോമസ് തറയിൽ' ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മാവിനാൽ നിറഞ്ഞ സമൂഹം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.  

20- കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ അഭിവന്യ മാർ ജോസ് പുളിക്കൽ 'ദൈവീക കൃപ വഴി സമചിത്തതയും നീതി നിഷ്ഠയും ദൈവ ഭക്തിയുമുള്ള ജീവിതം' എന്ന വിഷയത്തിൽ സന്ദേശം നൽകും. 

ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരായാലും അവരവരുടെ ഭവനങ്ങളിൽ ഇരുന്നു താഴെ  കൊടുത്തിരിക്കുന്ന വിവിധ യൂട്യൂബ് ചാനൽകൾ വഴി തത്സമയം വചന പ്രഘോഷണ കൺവെൻഷനിൽ  പങ്കെടുക്കാവുന്നതാണ്.  


ലൈവ് ആയി സംബന്ധിക്കാൻ സാധിക്കാത്തവർ ഇവിടെ ക്രമമായി കൊടുത്തിരിക്കുന്ന വിഡിയോകൾ കണ്ടു അനുഗ്രഹം പ്രാപിക്കാവുന്നതാണ്!


Saturday, December 12, 2020

Kanjirappally Diocesan Family Renewal Retreat 2020 by Rev Fr Joseph Puthenpurackal OFM-CAP

കാഞ്ഞിരപ്പള്ളി രൂപത കുടുംബനവീകരണ ധ്യാനം 2020 by Rev Fr. ജോസഫ് പുത്തൻപുരക്കൽ OFM CAP ഡിസംബർ 15 മുതൽ 19 വരെ 

വിശ്വാസികളുടെ ആത്മീയ വളർച്ചയെ ഉന്നം വെച്ചുകൊണ്ട് വർഷാ വർഷം കാഞ്ഞിരപ്പള്ളി കത്തോലിക്കാ രൂപത പ്രഗല്ഫരും കൃപ ലഭിച്ചവരുമായ ആത്മീയ ഗുരുക്കന്മാരാൽ കുടുംബ നവീകരണ ധ്യാനം നടത്തിപ്പോരുന്നു. എന്നാൽ ഈ വർഷം കോവിഡ് രോഗ വ്യാപ്‌തിയുടെ പശ്ചാത്തലത്തിൽ പതിവിനു വ്യത്യാസമായി ധ്യാനം ഓൺലൈൻ ആയി നടത്തപ്പെടുന്നു!

ഓൺലൈൻ ധ്യാനത്തിന്റെ ഒരു സവിഷേഷത, ഈ ധ്യാനത്തിൽ എല്ലാവർക്കും കുടുംബസമേധം താന്താങ്കളുടെ വീടുകളിൽ ഇരുന്നു സംബന്ധിക്കാവുന്നതാണ്. മറ്റൊരു സവിശേഷത ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും അവരവർ ആയിരിക്കുന്ന ഇടങ്ങളിൽ ഇരുന്നുകൊണ്ട് ഭക്തിപൂർവ്വം സംബന്ധിക്കാവുന്നതാണ്.  

വേറൊരു പ്രത്യേകത ധ്യാനം ഓൺലൈൻ ആയി നടത്തപ്പെടുന്ന അതേ സമയത്തു ലൈവ് ആയി പങ്കെടുക്കാൻ എന്തെങ്കിലും കാരണവശാൽ സാധിക്കാതെ പോയാൽ, വ്യക്തികൾക്ക് / കുടുംബങ്ങൾക്ക് സൗകര്യപ്പെടുന്ന സമയത്തു യൂട്യൂബ് ചാനൽ വഴി വീഡിയോ കണ്ടു പങ്കെടുക്കാവുന്നതാണ്!

കാഞ്ഞിരപ്പള്ളി രൂപതയുടെ ഈ വർഷത്തെ കുടുംബ നവീകരണ ധ്യാനം നയിക്കുന്നത് ബഹു ജോസഫ് പുത്തൻപുരക്കൽ അച്ഛനാണ്. പ്രഗല്ഫനായ വാഗ്മിയും പണ്ഡിതനും ആണെങ്കിലും അച്ഛന്റെ വിനയവും എളിമയും  ദൈവ ഭക്തിയും എല്ലാവർക്കും അറിവുള്ളതാണ്.   

അതുകൊണ്ടു ദയവായി ഈ ഓൺലൈൻ ധ്യാനത്തിൽ ലോകം മുഴുവനുമുള്ള മലയാളം അറിയാവുന്ന എല്ലാവരും (ജാതി, മത, സഭാ ഭേതമില്ലാത്) സംബന്ധിച്ച് ആത്മീയ ഉൽക്കൃഷവും ദൈവ അനുഗ്രഹവും സമൃദ്ധമായി സ്വീകരിക്കുവാൻ ഇടയാകട്ടെ! അതിനായി നിങ്ങൾക്ക് പരിചയമുള്ളവരിലേക്കു ഈ വിവരങ്ങൾ ഷെയർ ചെയ്തു സുവിശേഷ  പ്രഘോഷണത്തിൽ പങ്കുകാരാകുക....! God Bless!

Kanjirappally Diocese Family Renewal Retreat 2020. Day-1 (15-12-2020) Tuesday


Kanjirappally Diocese Family Renewal Retreat 2020. Day-2 (16-12-2020) Wednesday


Kanjirappally Diocese Family Renewal Retreat 2020. Day-3 (17-12-2020) Thursday


Kanjirappally Diocese Family Renewal Retreat 2020. Day-4 (18-12-2020) Friday


Kanjirappally Diocese Family Renewal Retreat 2020. Day-5 (19-12-2020) Saturday


Sunday, August 9, 2020

DANIEL FASTING PRAYER [DAY -10] ONLINE ADORATION: SHALOM TV



Daniel Fasting Prayer 10th day (Monday) Service for August 10, 2020. 

Shalom TV's Daniel Fasting Retreat and Adoration of the Blessed Sacrament, Meditation of the Holy Word of God and Benediction conducted by Rev Fr Roy Palatty CMI.

Those who are participating in this 21-day Fasting Prayer service and interceding for the world are 'specially privileged' by God with His choicest blessings and Gifts of the Most Holy Spirit.

Sunday, August 2, 2020

DANIEL FASTING PRAYER [DAY -03] ADORATION & MEDITATION: SHALOM TV



Here is the third episode of the Daniel Fasting Prayer Retreat by Shalom Ministry for 2020 August 03, Monday. Please participate in the Holy Eucharistic Adoration prayerfully and listen to the Word of God shared by Rev Fr Roy Palatty attentively and receive the Holy Sacramental Blessings abundantly, which is sufficient and more to protect you, your beloved ones, the Church and the entire world.

God Bless.

Saturday, March 21, 2020

PARTICIPATE IN LIVE HOLY MASS (KURBANA) പരി കുർബാന ONLINE

As a result of covid-19 pandemic spread by coronavirus, the KCBC (Kerala Catholic Bishop's Council) has directed the faithful to remain at homes adhering fully to the instructions given by the government authorities.

Hence all the Catholic Churches in the state are closed for the devotees. However the Reverend Priests will perform the Holy Kurbana (Qurbana) Holy Sacrifice and offer for the intentions of their parish members.

Considering the severity of the situation the Faithful are exempted from participating in the Sunday Holy Mass personally in the Churches (which is otherwise mandatory). They are advised to remain in their own homes and participate in the Live Holy Mass telecast on Shekinah Television and on the official FaceBook page and youtube channel of Syro-Malabar Church.

Please click one of the below mentioned links to watch the Holy Mass Live during these hard days and Pray for the Lord's Mercy and intervention.

Live Holy Mass starts at 7.00 AM on Sunday, 22nd March 2020 by the Syro-Malabar Major Arch Bishop Cardinal Mar George Alencherry: 

https://www.youtube.com/watch?v=8DJqrO6Y0ME

http://www.syromalabarchurch.in/live.php

https://www.youtube.com/ShekinahTelevision

Throughout the days of restrictions, our Shalom TV, Goodness TV and Shekinah Televison Channels will be airing many live Holy Masses every day for the convenience and spiritual growth of the Eucharistic Devotees. Please try to attend atleast one depending upon your convenience.

Online Live Mass Timings on Shekinah:

7.00 am: Syro-Malabar Church

12.00 noon: Attappadi Sehion Retreat Center (Rev Fr Xavier Khan Vattayil & team)

6.00 pm: Anakkara Marian Retreat Centre (Rev Fr Dominc Valanmanal & Team)

Please watch only spiritual programs telecast on Shalom Television, Goodness TV and Shekinah Television and other Catholic Spiritual channels only. Because all the signs and prophecies which we are seeing now warn us that the time for our Lord Jesus Christ's Second Coming is very imminent. Watching other waste and useless channels and shows will deviate your route.


Online Live Mass / Adoration Timings on Shalom TV:

https://shalomtv.tv/live/

https://www.youtube.com/user/ShalomTelevision/live

Online Live Mass/Adoration Timings on Goodness TV:

(Holy Masses [പരിശുദ്ധ കുർബാന] celebrated in Syro-Malabar, Latin, Malankara rites throughout the day. Please check for 

https://www.youtube.com/user/GOODNESSTELEVISION

https://www.youtube.com/watch?v=yq1Qf3_9giY

During the Holy Mass, the faithful can receive the Holy Communion (Holy Eucharist) in the spiritual form (with true faith as received by Sr Rani John) instead of receiving in the normal physical form.