വിശുദ്ധ യൗസേഫ് പിതാവിന്റെ വണക്കമാസമായ മാർച്ചു മാസത്തിലെ 31- ദിവസ പ്രതിദിന പ്രാർത്ഥനകൾ. പരിശുദ്ധ കത്തോലിക്കാ സഭയിൽ പരിശുദ്ധ മാതാവ് കഴിഞ്ഞാൽ കൂടുതൽ ബഹുമാനിക്കപ്പെടുന്നതും കൂടുതൽ വകുപ്പുകൾ നൽകപ്പെട്ടിരിക്കുന്നതുമായ വിശുദ്ധൻ വന്ദ്യനായ മാർ യൗസേഫ് പിതാവ് ആണ്. മനുഷ്യനായി ജന്മമെടുത്ത ദൈവപുത്രന് ഒരു പിതാവിന്റെ സ്ഥാനം വഹിക്കാനും, പരിശുദ്ധ കന്യകാ മാതാവിന് ഒരു യോഗ്യനായ വിരക്തഭർത്താവിന്റെ സ്ഥാനം വഹിക്കാനും അങ്ങനെ തിരുകുടുംബത്തെ കരുതലോടെ പരിപാലിക്കാനും സർവശക്തനായ ദൈവം തെരെഞ്ഞെടുത്ത ശ്രേഷ്ഠ വ്യക്തിത്വമാണ് വിശുദ്ധ ഔസേഫ് പിതാവ്!
ഔസേഫ് പിതാവിനെപ്പറ്റി വിശ്വാസികൾ പൊതുവെ പറയാറുള്ള ചൊല്ല് ഓർക്കുന്നത് അദ്ദേഹത്തിന്റെ വരങ്ങൾ നൽകാനുള്ള ശക്തി നമ്മൾക്ക് മനസിലാക്കിത്തരും: "ആരുടെ അടുത്ത് പോയിട്ടും ശരിയായിട്ടില്ലെങ്കിൽ യൗസേഫ് പിതാവിന്റെ പക്കൽ പോയാൽ മതി. അവിടെയാണ് സകല നിധികളും സൂക്ഷിച്ചു വെച്ചിട്ടുള്ളത്"!
ആഗോള കത്തോലിക്കാ തിരുസഭയുടെയും കുടുംബങ്ങളുടെയും കുടുംബ നാഥന്മാരുടെയും ഗർഭിണികളായ അമ്മമാരുടെയും യാത്രക്കാരുടെയും കുടിയേറ്റക്കാരുടെയും ആശാരിപ്പണിക്കാരുടെയും വീടുപണിക്കാരുടെയും തൊഴിലാളികുടെയും ഉൾപ്പെടെ അനേക കാര്യങ്ങളുടെ മധ്യസ്ഥൻ അദ്ദേഹമാണ്. വിശുദ്ധ യൗസേഫ് പിതാവിന്റെ മദ്ധ്യസ്ഥ ശക്തി ഇപ്പോഴും തിരുസഭയിൽ പല വിശ്വാസികൾക്കും ശരിക്കും അറിവില്ല എന്നുള്ളതാണ് ഖേദകരമായ ഒരു വസ്തുത. അദ്ദേഹം ഒരു ശാന്ത സ്വഭാവക്കാരനും സൗമ്യനും മിത ഭാഷിയും ആണെങ്കിലും തന്നോട് വിശ്വാസപൂർവം വ്യത്യസ്തങ്ങളായ അനുഗ്രഹങ്ങൾ യാചിക്കുന്ന ഭക്തർക്ക് അവ നൽകുവാൻ ഒട്ടും അമാന്തം കാണിക്കാറില്ല.
എല്ലാ വർഷവും മാർച്ചു മാസത്തിലെ പത്തൊൻപതാം തീയതി (March 19) യൗസേഫ് പിതാവിന്റെ മരണ തിരുന്നാൾ ആഘോഷിക്കപ്പെടുന്നു. അതുകൊണ്ടു മാർച്ച് മാസം വി: ഔസേഫ് പിതാവിന്റെ വണക്കമാസമായി ആചരിക്കപ്പെടുകയും എല്ലാ ദിവസവും ഓരോ ചെറിയ പ്രാർത്ഥനയും ജപിക്കപെടുന്നു. പ്രാർത്ഥന ചെറുതാണെങ്കിലും ഇതു മുടങ്ങാതെ വിശ്വാസത്തോടെ ചൊല്ലുന്നവർക്ക് നിരവധിയായ അനുഗ്രഹങ്ങൾ ലഭിക്കുന്നതായും കാലാകാലങ്ങളായി ലോകം മുഴുവൻ കണ്ടുവരുന്നു!
(Note: വണക്കമാസത്തിലെ പ്രാർത്ഥനയിൽ സാധിക്കുമെങ്കിൽ ലുത്തീനിയയും എന്നും ചൊല്ലാവുന്നതാണ്)
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ അനുഗ്രഹിക്കണമേ)
മിശിഹായേ, അനുഗ്രഹിക്കണമേ.
(മിശിഹായേ , അനുഗ്രഹിക്കണമേ)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ, അനുഗ്രഹിക്കണമേ)
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ)
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
പരിശുദ്ധാത്മാവായ ദൈവമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
ഏകദൈവമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ, (ഞങ്ങള്‍ക്കു വേണ്ടി…)
ദാവീദിന്‍റെ വിശിഷ്ട സന്താനമേ, (ഞങ്ങള്‍ക്കു വേണ്ടി…)
ഗോത്രപിതാക്കളുടെ പ്രകാശമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
ദൈവജനനിയുടെ ഭര്‍ത്താവേ, (ഞങ്ങള്‍ക്കു വേണ്ടി…)
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, (ഞങ്ങള്‍ക്കു വേണ്ടി…)
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, (ഞങ്ങള്‍ക്കു വേണ്ടി…)
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, (ഞങ്ങള്‍ക്കു വേണ്ടി…)
തിരുക്കുടുംബത്തിന്‍റെ നാഥനേ, (ഞങ്ങള്‍ക്കു വേണ്ടി…)
എത്രയും നീതിമാനായ വി. യൗസേപ്പേ, (ഞങ്ങള്‍ക്കു വേണ്ടി…)
മഹാ വിരക്തനായ വി.യൗസേപ്പേ, (ഞങ്ങള്‍ക്കു വേണ്ടി…)
മഹാ വിവേകിയായ വി. യൗസേപ്പേ, (ഞങ്ങള്‍ക്കു വേണ്ടി…)
മഹാ ധീരനായ വി. യൗസേപ്പേ, (ഞങ്ങള്‍ക്കു വേണ്ടി…)
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, (ഞങ്ങള്‍ക്കു വേണ്ടി…)
മഹാ വിശ്വസ്തനായ വി. യൗസേപ്പേ, (ഞങ്ങള്‍ക്കു വേണ്ടി…)
ക്ഷമയുടെ ദര്‍പ്പണമേ, (ഞങ്ങള്‍ക്കു വേണ്ടി…)
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, (ഞങ്ങള്‍ക്കു വേണ്ടി…)
തൊഴിലാളികളുടെ മാതൃകയേ, (ഞങ്ങള്‍ക്കു വേണ്ടി…)
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, (ഞങ്ങള്‍ക്കു വേണ്ടി…)
കന്യകകളുടെ സംരക്ഷകാ, (ഞങ്ങള്‍ക്കു വേണ്ടി…)
കുടുംബങ്ങളുടെ ആധാരമേ, (ഞങ്ങള്‍ക്കു വേണ്ടി…)
നിര്‍ഭാഗ്യരുടെ ആശ്വാസമേ, (ഞങ്ങള്‍ക്കു വേണ്ടി…)
രോഗികളുടെ ആശ്രയമേ, (ഞങ്ങള്‍ക്കു വേണ്ടി…)
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, (ഞങ്ങള്‍ക്കു വേണ്ടി…)
പിശാചുക്കളുടെ പരിഭ്രമമേ, (ഞങ്ങള്‍ക്കു വേണ്ടി…)
തിരുസ്സഭയുടെ പാലകാ, (ഞങ്ങള്‍ക്കു വേണ്ടി…)
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനേ,
(കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനേ,
(കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനേ,
(കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.)
കുടുംബനാഥൻ: ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
സമൂഹം: തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
__________________________________________________________________
Vanakkamasam Day-1 (March 1st)
ഞങ്ങളുടെ പിതാവായ വി. യൗസേപ്പേ, അങ്ങില്‍ ആശ്രയിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങളാല്‍ അവരെ അങ്ങ്, സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ, അങ്ങ് ദൈവത്തില്‍നിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അന്യാദൃശ്യമാണ്. ഞങ്ങള്‍ പ്രത്യാശപൂര്‍വ്വം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങ്ങേ സവിധത്തിലണയുന്നു. ഞങ്ങളെ സഹായിക്കണമേ. ആമേൻ
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-2 (March 2nd)
ജപം:
ദാവീദു രാജവംശത്തില്‍ പിറന്ന വി. യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-3 (March 3rd)
ജപം
ഭൂമിയില്‍ പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പരിശുദ്ധ കന്യകയുടെ വിരക്ത ഭര്‍ത്താവുമായ വിശുദ്ധ യൗസേപ്പേ, അങ്ങയെ അനിതരസാധാരണമായ വരങ്ങളാല്‍ ദൈവം അലങ്കരിച്ചിരിക്കുന്നു. അവിടുത്തെ അതുല്യമായ മഹത്വം ഞങ്ങള്‍ ഗ്രഹിച്ച് അങ്ങയെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പരിശ്രമിക്കുന്നതാണ്. പാപികളായ ഞങ്ങള്‍ അങ്ങില്‍ അഭയം പ്രാപിക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായിട്ടുള്ള അനുഗ്രഹങ്ങള്‍ അങ്ങേ സര്‍വ്വ വല്ലഭമായ മാദ്ധ്യസ്ഥത്താല്‍ ഞങ്ങള്‍ക്കു നേടി തരേണമേ. ഞങ്ങളുടെ ബലഹീനതകളില്‍ അങ്ങ് ഞങ്ങള്‍ക്ക് പ്രത്യാശയും സങ്കേതവുമാകുന്നു. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-4 (March 4th)
ജപം:
ദാവീദ് രാജവംശജനായ മാർ യൗസേപ്പേ, അങ്ങ് ഇസ്രായേലിന്റെ സൂനുവും അഭിമാനപാത്രവുമത്രേ. ലോക പരിത്രാതാവിന്റെ ആഗമനത്തിനായി ദൈവം അങ്ങയെ പ്രത്യേക വിധമായി തെരെഞ്ഞെടുത്തു അനേകം അനുഗ്രഹങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. മഹത്വത്തിന്റെ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന പിതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളെ കരുണാപൂർവം കടാക്ഷിക്കണമേ. ഞങ്ങൾ ഉത്തമമായ ക്രിസ്തീയ ജീവിതം നയിച്ച്, കുടുംബത്തിന്റെ മണിദീപങ്ങളും സമുദായത്തിന്റെ അഭിമാനസ്തംഭങ്ങളും തിരുസഭയുടെ ഉത്തമ പുത്രരുമായി ജീവിക്കുവാൻ വേണ്ട അനുഗ്രഹങ്ങൾ വർഷിക്കണമേ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-5 (March 5th)
ജപം:
മഹാത്മാവായ മാര്‍ യൗസേപ്പേ, പരിശുദ്ധ ദൈവജനനിയുടെ വിരക്തഭര്‍ത്താവായി ദൈവം അങ്ങയെ തെരഞ്ഞെടുത്തതുമൂലം അങ്ങേയ്ക്ക് ലഭിച്ചിരിക്കുന്ന മഹത്വം എത്ര അഗ്രാഹ്യമാണ്. ഞങ്ങള്‍ അതില്‍ സന്തോഷിക്കുന്നു. അങ്ങ് ആവശ്യപ്പെടുന്നതെല്ലാം നല്‍കുവാന്‍ സ്വര്‍ഗ്ഗരാജ്ഞി ഒരര്‍ത്ഥത്തില്‍ കടപ്പെടുന്നു. ആയതിനാല്‍ അങ്ങേ മക്കളായ ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ പ്രിയ പത്നിയായ പരിശുദ്ധ കന്യകാമറിയത്തോടു അപേക്ഷിച്ച് ഞങ്ങള്‍ക്ക് നല്‍കേണമേ. പരിശുദ്ധ കന്യകാമാതാവിനെയും അങ്ങയെയും സ്നേഹിക്കുവാനും അനുസരിക്കുവാനും ഞങ്ങളെ സഹായിക്കണമേ. നിങ്ങളുടെ സുകൃത മാതൃക ഞങ്ങള്‍ക്ക് വിശുദ്ധമായ ജീവിതം നയിക്കുന്നതിനുള്ള പ്രചോദനമാകട്ടെ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-6 (March 6th)
ജപം:
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ വി. യൗസേപ്പേ, അങ്ങേയ്ക്ക് ഈശോമിശിഹായുടെ മേലുള്ള അധികാരം എത്ര അത്ഭുതാവഹമാണെന്നു ഞങ്ങള്‍ ഗ്രഹിക്കുന്നു. പുണൃപിതാവേ, അങ്ങ് ആഗ്രഹിക്കുന്നതൊന്നും ഈശോമിശിഹാ നിരസിക്കുകയില്ലെന്ന് ഞങ്ങള്‍ക്കറിയാം. ആയതിനാല്‍ ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങു ഞങ്ങളെ സഹായിക്കണമേ. ഈശോയെ പൂര്‍ണ്ണമായി അനുകരിക്കാനും ഉത്തമ കൃസ്ത്യാനിയായി ജീവിക്കാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അങ്ങ് ഈശോയോടുകൂടിയും ഈശോയ്ക്കു വേണ്ടിയും എല്ലാം പ്രവര്‍ത്തിച്ചതുപോലെ ഞങ്ങളും എല്ലാം ഈശോയ്ക്ക് വേണ്ടി ചെയ്യാന്‍ പ്രാപ്തരാകട്ടെ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-7 (March 7th)
ജപം
പരിത്രാണകര്‍മ്മത്തില്‍ ഈശോമിശിഹായോടും പരിശുദ്ധ കന്യകാമറിയത്തോടും മഹോന്നതമാംവിധം സഹകരിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങേ മാതൃക അനുസരിച്ചു ഞങ്ങളും മറ്റുള്ളവരുടെ ആത്മരക്ഷയില്‍ തൽപരരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ചതിനാല്‍ അവിടുന്ന്‍ ഞങ്ങളുടെ പിതാവായിത്തീര്‍ന്നു. ഞങ്ങള്‍ അങ്ങയോടു കൃതജ്ഞതയുള്ളവരായി ജീവിതം നയിക്കും. മക്കള്‍ക്കനുയോജ്യമായവിധം ഞങ്ങള്‍ ഈശോയെയും ദിവ്യജനനിയെയും അങ്ങയെയും സ്നേഹിക്കുകയും ചെയ്യട്ടെ. അങ്ങേ പൈതൃകമായ പരിലാളനയും സംരക്ഷണവും ഞങ്ങള്‍ പ്രത്യാശിക്കുന്നു. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-8 (March 8th)
ജപം
തിരുക്കുടുംബ നാഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു മാതൃകാകുടുംബനാഥനായിരുന്നു കൊണ്ട് തിരുക്കുടുംബത്തെ നയിച്ചിരുന്നല്ലോ. വത്സല പിതാവേ, കുടുംബനാഥന്‍മാരും, നാഥമാരും തങ്ങളുടെ ചുമതല വേണ്ടവിധത്തില്‍ ഗ്രഹിച്ച് കുടുംബജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകങ്ങളായിത്തീരട്ടെ. കുടുംബങ്ങളില്‍ ക്രിസ്തീയമായ അന്തരീക്ഷവും സ്നേഹവും സമാധാനവും പരസ്പര സഹകരണവും നിലനിറുത്തണമെ. കുടുംബജീവിതത്തിന്‍റെ ഭദ്രതയും പാവനതയും നശിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് ഞങ്ങളുടെ ഭവനങ്ങളില്‍ പ്രവേശനം ലഭിക്കാതിരിക്കാനുള്ള അനുഗ്രഹം വത്സലപിതാവേ, അങ്ങ് ഞങ്ങള്‍ക്കു നല്‍കേണമേ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-9 (March 9th)
ജപം
ഭക്തവത്സലനായ മാര്‍ യൗസേപ്പേ, അങ്ങ് ജീവിതത്തില്‍ അനേകം യാതനകള്‍ അനുഭവിച്ചതിനാല്‍ ജീവിത ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോട് അതീവ കാരുണ്യമുള്ളവനാണല്ലോ. ഞങ്ങള്‍ വിപത്തുകള്‍ നേരിടുമ്പോള്‍ വിഗതധൈര്യരാകാതെ പ്രശാന്തതയോടെ അതിനെ അഭിമുഖീകരിക്കുവാന്‍ വേണ്ട ധൈര്യവും ശക്തിയും നല്‍കണമേ. വിശുദ്ധി പ്രാപിക്കുവാന്‍ സഹനം എത്ര ആവശ്യമാണെന്ന് മനസ്സിലാക്കി അവയെ അഭിമുഖീകരിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. പ്രിയ പിതാവേ, അങ്ങയുടെ മാതൃക ഞങ്ങള്‍ സഹനത്തില്‍ അനുകരിക്കുവാന്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ. ആമേൻ (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-10 (March 10th)
ജപം
ദൈവകുമാരന്‍റെ വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു ആശാരിയുടെ ജോലി ചെയ്തുകൊണ്ട് തിരുക്കുടുംബത്തെ പരിപാലിച്ചു വന്നല്ലോ. അതിലൂടെ തൊഴിലിന്‍റെ മാഹാത്മ്യവും രക്ഷാകര്‍മ്മത്തില്‍ തൊഴിലിനുള്ള സ്ഥാനവും ഞങ്ങള്‍ക്കു കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്‍റെ ചുമതലകളും ദൈവപരിപാലനയില്‍ ഞങ്ങൾക്ക് ലഭിക്കുന്ന ജോലികളും തൊഴിലുകളും വിശ്വസ്തതാപൂര്‍വം നിര്‍വഹിച്ചു കൊണ്ട് ജീവിതം ധന്യമാക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ജോലികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഞങ്ങള്‍ ദൈവതിരുമനസ്സിനോടു യോജിപ്പിച്ചുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നതാണ്. ആമേൻ (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-11 (March 11th)
ജപം
കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും ദിവ്യജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, ഞങ്ങള്‍ ആത്മശരീര നൈര്‍മ്മല്യത്തോടു കൂടി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ. ലോകത്തില്‍ നടമാടുന്ന തിന്മകളെയും വിപത്തുകളെയും മനസ്സിലാക്കി ഞങ്ങള്‍ അവധാനപൂര്‍വ്വം വര്‍ത്തിക്കുവാന്‍ സഹായിക്കണമേ. വന്ദ്യപിതാവേ, അങ്ങും അങ്ങേ മണവാട്ടിയായ പരിശുദ്ധ കന്യകാ മാതാവും ആത്മശരീരശുദ്ധതയെ വളരെയധികം വിലമതിച്ചിരുന്നു. ഞങ്ങളെയും ആ സുകൃതത്തെ സ്നേഹിക്കുവാനും അഭ്യസിക്കുവാനും പ്രാപ്തരാക്കേണമേ. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍ എന്നുള്ള ക്രിസ്തുനാഥന്‍റെ ദിവ്യവചസ്സുകളെ ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി ദൈവിക ദര്‍ശനത്തിന് പ്രാപ്തരാക്കട്ടെ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-12 (March 12th)
ജപം
തിരുക്കുടുംബത്തിന്‍റെ പാലകനായ വി. യൗസേപ്പേ, അങ്ങ് അനേകം അപകടങ്ങളില്‍ നിന്നും ദിവ്യശിശുവിനെ സംരക്ഷിച്ചു. ഇന്ന് മിശിഹായുടെ മൗതികശരീരമായ തിരുസഭയ്ക്ക് അനേകം അപകടങ്ങളേയും ഭീഷണികളേയും വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. അവയെ എല്ലാം വിജയപൂര്‍വ്വം തരണം ചെയ്യുവാനും ദൈവജനത്തെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിലേക്ക് സുരക്ഷിതരായി നയിക്കുവാനും വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനോട് അപേക്ഷിച്ചു നല്‍കേണമേ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-13 (March 13th)
ജപം
ഞങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, അങ്ങേ അഗാധമായ വിശുദ്ധി മൂലം അങ്ങ് ഞങ്ങളുടെ സമുന്നത മദ്ധ്യസ്ഥനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആകയാല്‍ പ്രത്യാശപൂര്‍വ്വം ഞങ്ങള്‍ അങ്ങേ സനിധിയില്‍ അണഞ്ഞു ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ഈശോ മിശിഹായും പരിശുദ്ധ കന്യകാമറിയവും ധാരാളമായ അനുഗ്രഹങ്ങള്‍ അങ്ങുവഴി നല്‍കുന്നു എന്ന്‍ ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങളുടെ വത്സല പിതാവായി ഞങ്ങളെ അങ്ങു പരിപാലിച്ചു കൊള്ളണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-14 (March 14th)
ജപം
പ്രാര്‍ത്ഥനാ ജീവിതത്തില്‍ ഉന്നതമായ പദവി പ്രാപിച്ച വിശുദ്ധ യൗസേപ്പേ, അങ്ങ് ദൈവവുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നല്ലോ. അങ്ങ് ചെയ്തതെല്ലാം ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയുമായിരുന്നു. വത്സലപിതാവേ, ഞങ്ങളും ദൈവാരാധനയിലും പ്രാര്‍ത്ഥനയിലും തീക്ഷ്ണതയുള്ളവരാകുവാന്‍ അനുഗ്രഹിക്കണമേ. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയും നിര്‍വഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-15 (March 15th)
ജപം
ദാവീദു രാജവംശത്തില്‍ പിറന്ന വിശുദ്ധ യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-16 (March 16th)
ജപം
സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അങ്ങേ സ്ഥാനക്കാരനും ഈശോമിശിഹായുടെ വളര്‍ത്തുപിതാവുമായ മാര്‍ യൗസേഫ് എപ്പോഴും അങ്ങേ തിരുമനസ്സ് നിവര്‍ത്തിക്കുന്നതിന് ഉത്സുകനായിരുന്നുവല്ലോ. ഞങ്ങളുടെ വന്ദ്യപിതാവിന്‍റെ മഹനീയ മാതൃകയെ അനുകരിച്ചുകൊണ്ട് ഞങ്ങളും ദൈവഹിതത്തിന് എപ്പോഴും വിധേയരാകട്ടെ. മേലധികാരികളും മാതാപിതാക്കന്‍മാരും അങ്ങേ പ്രതിനിധികളാണെന്നുള്ള വിശ്വാസത്തോടുകൂടി അനുസരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-17 (March 17th)
ജപം
മാര്‍ യൗസേപ്പ്പിതാവേ അങ്ങ് ജീവിതത്തിലെ പ്രശ്നങ്ങളെയും വെല്ലുവിളികളെയും ധീരമായി അഭിമുഖീകരിച്ച് യാതനകളിലും ക്ലേശങ്ങളിലും അസാധാരണമായ ക്ഷമയും സഹനശക്തിയും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങളും വെല്ലുവിളികളും ഭീഷണികളും ഞങ്ങള്‍ പ്രശാന്തതയോടെ ക്രിസ്തീയമായ പ്രത്യാശയോടും ക്ഷമയോടും കൂടി നേരിടുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളെ ആത്മീയവും ഭൗതികവുമായ വിപത്തുകളില്‍ നിന്ന്‍ അങ്ങു സംരക്ഷിക്കുകയും ചെയ്യണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-18 (March 18th)
ജപം
ഞങ്ങളുടെ പിതാവായ മാര്‍ യൌസേപ്പേ, ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും ക്ലേശങ്ങളെയും ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുന്നതില്‍ അങ്ങ് ഞങ്ങള്‍ക്ക് മാതൃക കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ആപത്തുകളിലും യാതനകളിലും സഹനത്തിന്‍റെ പ്രകൃത്യതീതമായ മൂല്യം ഗ്രഹിച്ചു അതിനെ നേരിടുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. അങ്ങേ ഭക്തര്‍ക്ക് നേരിടുന്ന വിപത്തുകളില്‍ വത്സല പിതാവേ, അങ്ങ് അവര്‍ക്ക് ആശ്വാസവും ശക്തിയും പ്രദാനം ചെയ്യുകയും പലപ്പോഴും അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് ഞങ്ങളെ ധൈര്യപ്പെടുത്തുന്നു. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-19 (March 19th) മാർ യൗസേഫ് പിതാവിന്റെ മരണതിരുന്നാൾ
ജപം
ഞങ്ങളുടെ വത്സലപിതാവായ മാര്‍ യൗസേപ്പേ, അങ്ങ് ഈശോ മിശിഹായുടെ തൃക്കരങ്ങളില്‍ പരിശുദ്ധ കന്യകയുടെ സാന്നിദ്ധ്യത്തില്‍ സമാധാന പൂര്‍ണ്ണമായി മരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണ സമയത്ത് ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കു നല്‍കണമേ. അപ്രകാരം ഞങ്ങള്‍ നിത്യാനന്ദ സൗഭാഗ്യത്തില്‍ ചേരുവാന്‍ അര്‍ഹമായിത്തീരട്ടെ. നല്ല മരണത്തിനു പ്രതിബന്ധമായ പാപത്തെയും അതിന്‍റെ സാഹചര്യങ്ങളെയും ലൗകിക വസ്തുക്കളോടുള്ള അതിരു കടന്ന സ്നേഹത്തെയും പരിത്യജിക്കുവാനുള്ള ധീരത ഞങ്ങള്‍ക്കു നല്‍കണമേ. ആമേൻ (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-20 (March 20th)
ജപം
മാര്‍ യൗസേപ്പിതാവേ, ഉണ്ണിമിശിഹായെ പന്ത്രണ്ടാമത്തെ വയസ്സില്‍ കാണാതെ പോയപ്പോള്‍ അവിടുന്ന്‍ സീമാതീതമായ ദുഃഖം അനുഭവിച്ചുവല്ലോ. ഞങ്ങള്‍ പാപത്താല്‍ ദൈവത്തെ നഷ്ടപ്പെടുത്തുമ്പോള്‍ ഉത്തമ മനസ്താപത്തോടുകൂടി അവിടുത്തെ അന്വേഷിക്കുവാനും അങ്ങുമായി രമ്യപ്പെട്ട് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. ജീവിത ക്ലേശങ്ങളില്‍ ഭാഗ്നാശരാകാതെ ദൈവസഹായത്തോടുകൂടി അതിനെ അതിജീവിക്കുവാനുള്ള ധൈര്യവും സ്ഥിരതയും ഞങ്ങള്‍ പ്രാപിക്കട്ടെ. ഈശോയെ അനുഗമിക്കുവാന്‍ കുരിശുകള്‍ സഹായകരമാണെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-21 (March 21st)
ജപം
മാര്‍ യൗസേപ്പേ, അങ്ങ് അജയ്യമായ വിശ്വാസത്തോടും അചഞ്ചലമായ പ്രത്യാശയോടും കൂടിയ ഒരു ജീവിതമാണല്ലോ നയിച്ചിരുന്നത്. ഞങ്ങളും ക്രിസ്തീയമായ വിശ്വാസത്തിലും പ്രത്യാശയിലും ഞങ്ങളുടെ ജീവിതം നയിക്കുവാന്‍ ആവശ്യമായ അനുഗ്രഹം നല്‍കണമേ. അനുദിനം ഞങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തത്വസംഹിതകളെയും പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചു കൊണ്ട് വിശ്വാസത്തിലും പ്രത്യാശയിലും മുന്നേറുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. ദൈവത്തിലും ഈശോമിശിഹായിലുമുള്ള ഞങ്ങളുടെ വിശ്വാസത്തില്‍ ഞങ്ങള്‍ വളരട്ടെ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-22 (March 22nd)
ജപം
മാര്‍ യൗസേപ്പ് പിതാവേ, അങ്ങ് യഥാര്‍ത്ഥ ദൈവസ്നേഹത്തിന്‍റെയും പരസ്നേഹത്തിന്‍റെയും ഉത്തമനിദര്‍ശനമാണ്. അങ്ങില്‍ ആശ്രയിക്കുന്നവരെ സഹായിക്കുവാന്‍ അങ്ങ് സര്‍വ്വ സന്നദ്ധനാണല്ലോ. അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുന്നതിലും തത്പരനായിരിക്കുന്നു. മനുഷ്യസേവനമായിരുന്നല്ലോ അവിടുത്തെ ജീവിതനിയമം. വന്ദ്യപിതാവേ, ദൈവത്തെ എല്ലാറ്റിലും ഉപരിയായി സ്നേഹിക്കുവാനും സഹോദരങ്ങളില്‍ മിശിഹായേത്തന്നെ ദര്‍ശിച്ച് അവരെ സ്നേഹിക്കുവാനും സേവിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. ക്രിസ്തീയ സ്നേഹത്തിന്‍റെ പ്രേഷിതരായി ഞങ്ങള്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കട്ടെ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-23 (March 23rd)
ജപം
ദിവ്യകുമാരന്‍റെ വളര്‍ത്തുപിതാവും ദൈവജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, അങ്ങ് എളിമയുടെ മഹനീയമായ മാതൃകയാണെന്ന്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. അവിടുത്തെ എളിമയാണല്ലോ അങ്ങേ മഹത്വത്തിന് നിദാനം. ഞങ്ങള്‍ അനുപമമായ അങ്ങേ മാതൃക അനുകരിച്ച് എളിമയുള്ളവരായിരിക്കുന്നതാണ്. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എളിമയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനും ദൈവാനുഗ്രഹങ്ങള്‍ക്കു എ അർഹരായിത്തീരുവാനും വേണ്ട വരം ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-24 (March 24th)
ജപം:
തിരുക്കുടുംബത്തിന്‍റെ നാഥനായ മാര്‍ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസ്സിലെ തിരുക്കുടുംബം പോലെ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സ്നേഹസേവനങ്ങളുടെയും വിളനിലമാകുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‍കേണമേ. കുടുംബാംഗങ്ങള്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ജീവിക്കട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ക്രിസ്തീയമായ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈശോമിശിഹായും, പരിശുദ്ധ കന്യകാമാതാവും വന്ദ്യപിതാവേ, അങ്ങും ഞങ്ങളുടെ കുടുംബങ്ങളില്‍ സന്നിഹിതരായി കുടുംബാന്തരീക്ഷത്തെ പവിത്രീകരിക്കേണമേ. അപ്രകാരം ഞങ്ങളുടെ കുടുംബങ്ങള്‍ സ്വര്‍ഗ്ഗീയ ജീവിതത്തിന്‍റെ നാന്ദിയാകട്ടെ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-25 (March 25th)
ജപം:
നീതിമാനായ വിശുദ്ധ യൗസേപ്പേ, അങ്ങ് സകല സുകൃതങ്ങളാലും സമലംകൃതനായിരുന്നല്ലോ. തന്നിമിത്തം ദൈവസംപ്രീതിക്ക് പാത്രീഭൂതനുമായിരുന്നു. ഞങ്ങള്‍ ക്രിസ്തീയ സുകൃതങ്ങള്‍ തീക്ഷ്ണതയോടു കൂടി അഭ്യസിച്ച് ദൈവ സംപ്രീതിക്ക് പാത്രീഭൂതരാകുന്നതിനുളള അനുഗ്രഹം നല്‍കേണമേ. നീതിപാലനത്തില്‍ ഞങ്ങള്‍ വിശ്വസ്തരായിരിക്കട്ടെ. ദൈവത്തിനു അര്‍ഹമായ ആരാധനയും മേലധികാരികളോടുള്ള അനുസരണവും മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ നീതിയും പാലിക്കുന്നതിന് വേണ്ട അനുഗ്രഹം നല്‍കേണമേ. ദരിദ്രരോടും തൊഴിലാളികളോടും ഔദാര്യപൂര്‍വ്വം പെരുമാറുന്നതിനുള്ള മഹാമനസ്ക്കതയും ഞങ്ങളില്‍ ഉളവാകട്ടെ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-26 (March 26th)
ജപം:
സ്വര്‍ഗ്ഗരാജ്യത്തില്‍ അതുല്യമായ മഹത്വത്തിനും അവര്‍ണ്ണനീയമായ സൗഭാഗ്യത്തിനും അര്‍ഹനായിത്തീര്‍ന്ന ഞങ്ങളുടെ പിതാവായ മാര്‍ യൗസേപ്പേ, അങ്ങേ വത്സല മക്കളായ ഞങ്ങള്‍ക്കും ഈശോമിശിഹായോടും പരിശുദ്ധ കന്യകാമാതാവിനോടും അങ്ങയോടും യോജിച്ചു കൊണ്ട് സ്വര്‍ഗ്ഗീയ മഹത്വത്തില്‍ ഭാഗഭാക്കുകളാകുവാനുള്ള അനുഗ്രഹം പ്രാപിച്ചു നല്‍കേണമേ. ദൈവം ഞങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യവും ചുമതലകളും വിശ്വസ്തതാപൂര്‍വ്വം നിര്‍വഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ബലഹീനതകളും പ്രലോഭനങ്ങളും നിമിത്തം ഭൂതകാലത്തില്‍ ഞങ്ങളില്‍ ഉണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിച്ചു ഇനിമേൽ തീക്ഷ്ണതയോടെ ജീവിക്കുന്നതാണ്. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-27 (March 27th)
ജപം:
ഞങ്ങളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, അങ്ങ് സ്വര്‍ഗ്ഗരാജ്യത്തില്‍ എല്ലാ വിശുദ്ധന്മാരായുംകാൾ ഉന്നതമായ മഹത്വം പ്രാപിച്ചിരിക്കുന്നല്ലോ. പാപികളായ ഞങ്ങളും സ്വര്‍ഗീയമായ സൗഭാഗ്യത്തില്‍ എത്തിച്ചേരുവാന്‍ വേണ്ട അനുഗ്രഹം പ്രാപിച്ചു തരണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും തുണയായിരിക്കണമേ. ഞങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിന് പ്രതിബന്ധമായവയെ ദുരീകരിച്ച് അനുദിനം വിശുദ്ധിയില്‍ പുരോഗമിക്കുവാന്‍ അങ്ങേ മഹനീയമായ മാതൃക പ്രചോദനമരുളട്ടെ. വന്ദ്യപിതാവേ, അങ്ങേ സ്വര്‍ഗ്ഗീയ പിതാവിന്‍റെ പക്കലും ദിവ്യകുമാരനായ ഈശോമിശിഹായുടെയും അങ്ങേ മണവാട്ടിയായ കന്യകാമറിയത്തിന്‍റെയും പക്കലും ഞങ്ങള്‍ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കേണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-28 (March 28th)
ജപം:
സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അങ്ങേ വിശ്വസ്ത ശുശ്രൂഷിയായ മാര്‍ യൗസേപ്പിനെ അങ്ങ് മഹത്വപ്പെടുത്തുവാന്‍ തിരുമനസ്സായി. ഞങ്ങള്‍ ആ പുണ്യപിതാവിനെ പുത്രര്‍ക്കനുയോജ്യമായ വിധം ബഹുമാനിക്കുന്നത് അവിടുത്തെ സംപ്രീതിക്കു നിദാനമാണെന്നു ഞങ്ങള്‍ക്കറിയാം. മാര്‍ യൗസേപ്പിനെ അനുകരിച്ച് ഞങ്ങളും അനുദിന ജീവിതത്തില്‍ അവിടുത്തെ ഹിതം മാത്രമനുസരിച്ച് ജീവിക്കാനുള്ള അനുഗ്രഹം നല്‍കേണമേ. മാര്‍ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി ദൈവസവിധത്തില്‍ മാദ്ധ്യസ്ഥം വഹിച്ച് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനും അവിടുത്തെ മക്കളാണെന്നു പ്രഖ്യാപിക്കുന്നതിനും ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-29 (March 29th)
ജപം:
ലോകപരിത്രാതാവായ മിശിഹായേ, അങ്ങയുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പിനെ ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അവിടുത്തെ സംപ്രീതിക്ക് അര്‍ഹമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി ആ പിതാവിനെ സ്തുതിക്കുന്നതിന് ഉത്സുകരാകുന്നതാണ്. ഈ വന്ദ്യപിതാവിനെ ഞങ്ങള്‍ സ്നേഹിക്കുന്നു. അദ്ദേഹത്തിന്‍റെ മാതൃക അനുസരിച്ച് അങ്ങേ സേവനത്തില്‍ ഞങ്ങള്‍ തത്പരരായിരിക്കും. മാർ യൗസേഫ് പിതാവേ, ഈശോയിലും ഈശോയ്ക്കു വേണ്ടിയും ഈശോയോടു കൂടിയും ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുവാന്‍ ഞങ്ങളെ ശക്തരാക്കേണമേ. ഉത്തരവാദിത്വ പൂര്‍ണ്ണമായ ക്രിസ്തീയ ജീവിതം നയിച്ച് ദൈവമക്കളുടെ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമെന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-30 (March 30th)
ജപം:
ദൈവജനനിയായ പരിശുദ്ധ കന്യകാമാതാവേ, അങ്ങേ വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പിനോടുള്ള ഭക്തി അങ്ങേയ്ക്ക് പ്രസാദജനകവും അനുഗ്രഹദായകവുമാണെന്ന് ഞങ്ങള്‍ ഗ്രഹിക്കുന്നു. അതിനാല്‍ ഈ പുണ്യപിതാവിനോടു സവിശേഷ ഭക്തിയുള്ളവരായി ഞങ്ങൾ ജീവിച്ചു കൊള്ളാം. നാഥേ, അങ്ങയെയും ദിവ്യകുമാരനെയും മാര്‍ യൗസേപ്പിനെയും കൂടുതല്‍ അറിയുവാനും സ്നേഹിക്കുവാനും നിങ്ങളുടെ വിശ്വസ്ത ദാസര്‍ക്കനുയോജ്യമായ ജീവിതം നയിക്കുവാനും ആവശ്യമായ അനുഗ്രഹം നല്‍കണമേ. മാര്‍ യൗസേപ്പേ, അങ്ങ് പരിശുദ്ധ കന്യകയെ സ്നേഹിക്കുകയും സേവനമര്‍പ്പിക്കുകയും ചെയ്തതുപോലെ ഞങ്ങളും ദൈവമാതാവിനെ സ്നേഹിക്കുവാനും അവരുടെ സേവനത്തിന് ഞങ്ങളെത്തന്നെ പ്രതിഷ്ഠിക്കുവാനും വേണ്ട അനുഗ്രഹം നല്‍കണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)
പ്രാർത്ഥിക്കാം:
അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
Vanakkamasam Day-31 (March 31st)
ജപം:
മഹാമാദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ! അങ്ങില്‍ അഭയം പ്രാപിച്ചിരിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവരുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളെ അവിടുന്ന്‍ സാധിച്ചു കൊടുക്കുന്നു. അവരെ എല്ലാ വിപത്തുകളില്‍ നിന്നും പ്രത്യേകമായി ദുര്‍മരണങ്ങളില്‍ നിന്നും അങ്ങ് രക്ഷിക്കുന്നതാണ്. തിരുസഭയുടെ പാലകനും സാര്‍വത്രിക മദ്ധ്യസ്ഥനുമായ വന്ദ്യപിതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളെ അനുഗ്രഹിക്കണമേ. തിരുസഭ അഭിമുഖീകരിക്കുന്ന വിപത്തുകളെ വിജയപൂര്‍വ്വം തരണം ചെയ്യുവാന്‍ വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടും പരിശുദ്ധ കന്യകാംബികയോടും അപേക്ഷിച്ചു ലഭിച്ചു തരണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ, 1- ത്രിത്വസ്തുതി)