Saturday, July 31, 2021

PORTIUNCULA PLENARY INDULGENCE | പോർ്സ്യുങ്കുല പൂർണ ദണ്ഡ വിമോചനം | QUEEN OF ANGELS | AUGUST 1&2


പോർ്സ്യുങ്കുല അഥവാ പോർച്ച്യൂങ്കുല ദണ്ഡ വിമോചനം കത്തോലിക്കാ തിരുസഭയിലെ ആദ്യത്തെ പൂർണ ദണ്ഡവിമോചനം ആണ്. രണ്ടാം ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസി വഴിയായി കാരുണ്യവാനായ കർത്താവു നേരിട്ട് നൽകിയ ഈ ദണ്ഡവിമോചനം വളരെ വിശിഷ്ടവും വളരെ വേഗത്തിലും എളുപ്പവും സ്വീകരിക്കാവുന്നതുമാണ്.

ഫ്രാൻസിസ്കൻ സന്യാസ മഠത്തിന്റെ ആചാരപ്രകാരം ഓഗസ്റ്റ് മാസം 2 ആം തീയതി മാലാഖമാരുടെ രാഞ്ജിയായ പരിശുദ്ധ ദൈവ മാതാവിന്റെ തിരുന്നാൾ ആചരിക്കപ്പെടുന്നു. അന്നേ ദിവസം നമ്മുടെ കർത്താവും അവിടുത്തെ പരിശുദ്ധ അമ്മയും വിശുദ്ധ ഫ്രാൻസിസ് അസ്സീസിക്കു നേരിട്ട് പ്രത്യക്ഷപ്പെട്ടു നൽകിയ വിശിഷ്ടമായ ഒരു സമ്പൂർണ പാപമോചന അവസരമാണ് പോർച്ച്യൂങ്കുല ദണ്ഡവിമോചനം! 

ഇപ്പോൾ ഈ വീഡിയോ കാണുന്ന / ഈ എളിയ സന്ദേശം വായിക്കുന്ന കത്തോലിക്കാ സഹോദരാ/സഹോദരീ നിങ്ങൾ എത്ര ഭാഗ്യവാനാണെന്നു ഒരുപക്ഷെ നിങ്ങൾക്ക്‌ ഇപ്പോൾ അറിയില്ലായിരിക്കും. കാരണം ഇത് ശ്രദ്ധാപൂർവം വായിക്കുകയോ മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ ഗൗരവപൂർവം കാണുകയോ ചെയ്തു അത് പ്രാവർത്തികമാക്കിയാൽ നിങ്ങളുടെ ജീവിതത്തിൽ വളരെ വിലപ്പെട്ട ഒരു സൗഭാഗ്യം ആണ് വന്നുചേരാൻ പോകുന്നത്! ഇവിടേയ്ക്ക് നിങ്ങളെ എത്തിച്ചത് തീർച്ചയായും കർത്താവിന്റെ പരിശുദ്ധാന്മാവാണ്. ഇന്ന് നിങ്ങൾ ഇത് പ്രവർത്തികമാക്കിയതിനു ശേഷം ഒരുപക്ഷെ മരിക്കാനിടയായാലും നിങ്ങൾ വലിയ ഭാഗ്യവാൻതന്നെ! നിങ്ങൾക്ക്‌ ശുദ്ധീകരണ സ്ഥലം കൂടാത് നേരിട്ട് സ്വർഗത്തിൽ പോയി നിത്യകാലം ദൈവത്തോടൊത്തു വസിക്കാം!   

എല്ലാവർഷവും ഓഗസ്റ്റ് മാസം ഒന്നാം തീയതി വൈകുന്നേരം തുടങ്ങി രണ്ടാം  തീയതി വൈകുന്നേരം വരെ മാത്രം നീണ്ടു നിൽക്കുന്ന ഈ ചുരുങ്ങിയ കാലയളവിൽ ഒരുവൻ എത്രവലിയ ഘോര പാപിയാണെങ്കിലും ആത്മാർത്ഥമായ മനസ്താപത്താലും ലഘുവായ ഭക്തി അനുഷ്ഠാനത്താലും ഈ വലിയ സൗഭാഗ്യം സ്വന്തമാക്കാം. അങ്ങനെ ജീവിതത്തിൽ ചെയ്തുപോയിട്ടുള്ള എല്ലാ പാപങ്ങളിൽ നിന്നും പൂർണമായ മോചനം നേടാം, ജ്ഞാന സ്നാനം പ്രാപിച്ചപ്പോളുള്ള വിശുദ്ധ അവസ്ഥയിലേക്ക് തിരികെ എത്താം!   

What to do to avail Portiuncula Plenary Indulgence? How can a grave sinner gain Portiuncula Indulgence now? 

Any grave sinner can get forgiveness of all sins through repentance and confession. But even then he/she needs to suffer and be purified for all his deeds either in this world or in the purgatory. Through indulgence we get impunity without any temporal punishments for our sins.

Gaining Porziuncula Indulgence is very simple and easy. One can get this indulgence by observing 4 steps.

Please Note that, indulgence can be availed for one's own self and/or for the sake of the departed souls from one's family!

1. Detest and repent for all sins honestly.
2. Make a sincere confession on the 1st or 2nd of August or before or after 8 days of this date.
    (From 25th July to 10th August)
3. Participate in a Holy Mass (online if not possible)
4. Visit any Catholic Church and Pray one Apostles Creed, 1 Our Father ... 1 Hail Mary ... and 1 Glory be to... for the Pope's intention.

Wow! You are now a living saint in this world!

Oh, how fortunate are the members of the Catholic Church!

വിമല നക്ഷത്രം | DAY-19 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-19 

SUNDAY, August 1st വിമല നക്ഷത്രം. 

CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ ചിന്താ വിഷയം: മനുഷ്യ പ്രീതിക്കുവേണ്ടിയുള്ള ആഗ്രഹം / ലോക ബഹുമാനാകാംഷ 

Today's message topic: vainglory / desire for the world's appreciation.

Lord Jesus Christ's Second Coming is imminent. Holy Mother's Message


സമയം അടുത്തിരിക്കുന്നു. കർത്താവായ യേശുവിന്റെ രണ്ടാം വരവിന് ഒരുക്കമായി മാതാവ് നമുക്ക് നല്കിയ സന്ദേശങ്ങൾ മുകളിൽ കൊടുത്തിരിക്കുന്ന വിഡിയോയിൽ കേൾക്കുക.

കർത്താവായ യേശു ക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള സമയം വളരെ അടുത്തിരിക്കുന്നതായി പരിശുദ്ധ ദൈവ മാതാവ് നൽകിയ നിരവധിയായ സന്ദേശങ്ങൾ വഴി വ്യക്തമാക്കുന്നു. നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തിന്റെ അടയാളങ്ങളും നമുക്ക് അതേ മുന്നറിയിപ്പ് തന്നെ നൽകുന്നു. ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും വിശ്വസിച്ചാലും ഇല്ലെങ്കിലും  കർത്താവായ ഈശോ പരിശുദ്ധ സത്യ വേദ പുസ്തകത്തിലൂടെ പ്രതിപാദിച്ചിട്ടുള്ള എല്ലാ വസ്തുതകളും വള്ളി പുള്ളി തെറ്റാതെ സംഭവിക്കുകതന്നെ ചെയ്യും!

കർത്താവിന്റെ രണ്ടാം വരവിനേപ്പറ്റി പറയുമ്പോളെല്ലാം അതിനെ തള്ളിക്കളയുന്ന വലിയ ഒരു വിഭാഗം ജനങ്ങൾ ഉണ്ട്. പരിശുദ്ധ കത്തോലിക്കാ സഭയിലും അനേകർ (വൈദീകരും സന്യസ്തരും ഉൾപ്പെടെ) ഇനിയും സമയമുണ്ട്, പേടിക്കേണ്ട എന്ന് പഠിപ്പിച്ചുകൊണ്ടു അനേകരെ വഴിതെറ്റിക്കുന്നതാണ് ഏറെ വിഷമകരമായ വസ്തുത. കാലത്തിന്റെ അടയാളങ്ങൾ ശരിയാം വണ്ണം ഗ്രഹിച്ചീടുവാൻ നമ്മുക്ക് ദൈവത്തിന്റെ കൃപ ആവശ്യമാണ്! ദൈവത്തിന്റെ കൃപ ഉള്ളവർക്ക് മാത്രമേ എല്ലാം വ്യക്തമായി കാണുവാനും കേൾക്കുവാനും ഗ്രഹിക്കുവാനും സാധ്യമാകൂ! 

ദൈവ കൃപ സമൃദ്ധമായി ലഭിക്കുവാൻ ഉള്ള ഒരു എളുപ്പവഴിയാണ് കർത്താവു നമ്മൾക്ക് നേരിട്ട് തന്ന നിധിയായ പരിശുദ്ധ അമ്മയോട് ഒരു സ്നേഹ ഉടമ്പടി ചെയ്തു, ജപമാല പ്രാർത്ഥന മുടങ്ങാതെ ചെല്ലുന്നത്. അനേകം വിശുദ്ധരും വന്ദകരും വേദസാക്ഷികളും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഘോര പാപിയായ ഈ എളിയവനും ഇത് അനേകം പ്രാവിശ്യം സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്!

ഈ ചെറിയ സന്ദേശം വായിക്കുന്ന സഹോദരാ സഹോദരീ ഞാൻ നിങ്ങളോടു  വളരെ വിനയപൂർവം അപേക്ഷിക്കുകയാണ്. ദയവായി നിങ്ങൾ ആരുതന്നെയായാലും ഏതു മതത്തിലോ വിഭാഗത്തിലോ വിശ്വാസത്തിലോ പെട്ട ആളായാലും ശരി, യേശു കർത്താവിന്റെ അമ്മയായ പരിശുദ്ധ കന്യാ മാതാവിനെ  ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക. ജപമാല പ്രാർത്ഥന ഭക്തിയോടെ മുടങ്ങാത് ചൊല്ലുക. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും തീർച്ചയായും സുരക്ഷിതരായിരിക്കും. പരിശുദ്ധ അമ്മ നിങ്ങളെ നിച്ചയമായും കർത്താവിന്റെ  സന്നിധിയിൽ എത്തിക്കും! 

Friday, July 30, 2021

വിമല നക്ഷത്രം | DAY-18 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-18 

SATURDAY, July 31st വിമല നക്ഷത്രം. 

BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ.

ഇന്നത്തെ ചിന്താ വിഷയം: ദൈവത്തെ വേണ്ടാത്ത ജഡം

Today's message topic: No interest in God