Saturday, June 20, 2026

ThiruHridaya Vanakkamasam Prayers Day -22 (June -22)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഇരുപത്തിരണ്ടാം ദിവസം 

ജപം 

സകല ഹൃദയങ്ങളുടെ നിക്ഷേപവും സകല നന്മയുമായ ഈശോമിശിഹായുടെ പരിശുദ്ധ ഹൃദയമേ, സകല‍ സ്വര്‍ഗ്ഗവാസികളുടെയും ദീര്‍ഘ ദര്‍ശികളുടെയും ശരണവും, ശ്ലീഹന്‍മാരുടെ ബലവും, വേദപാരംഗതന്‍മാരുടെ പ്രകാശവും, കന്യകകളുടെ സംരക്ഷണവും, യുവാക്കളുടെ നേതാവും, സമസ്ത ജനത്തിന്‍റെയും രക്ഷിതാവുമായ ഈശോതമ്പുരാനേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. പരിശുദ്ധ കുര്‍ബാനയില്‍ സത്യമായി എഴുന്നള്ളിയിരിക്കുന്ന അങ്ങേ തിരുസന്നിധിയില്‍ അടുക്കുമ്പോഴും അങ്ങയുടെ തിരുസ്വരൂപം കാണുമ്പോഴും അങ്ങയുടെ സര്‍വ്വ ശക്തിയേയും മഹിമയേയും ഓര്‍ത്തു ഞാന്‍ സാഷ്ടാംഗ പ്രണാമം ചെയ്യുന്നു.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ഈശോമിശിഹായുടെ മാധുര്യമേറുന്ന ദിവ്യഹൃദയമേ, എന്‍റെമേല്‍ കരുണയായിരിക്കണമേ.

Friday, June 19, 2026

ThiruHridaya Vanakkamasam Prayers Day -21 (June -21)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഇരുപത്തൊന്നാം ദിവസം 

ജപം 

എന്‍റെ നേരെയുള്ള സ്നേഹത്താല്‍ ജ്വലിക്കുന്ന ഈശോമിശിഹായുടെ ദിവ്യഹൃദയമേ, അങ്ങയെ എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ സ്നേഹിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ മാലാഖമാരും പുണ്യാത്മാക്കളും അങ്ങേയ്ക്കു ചെയ്യുന്ന ആരാധനകളും സ്തുതിസ്തോത്രങ്ങളും സ്നേഹപ്രകടനങ്ങളും, ഭൂമിയില്‍ നീതിമാന്‍മാര്‍ അങ്ങയുടെ ദിവ്യഹൃദയത്തിനു നല്‍കുന്ന ആരാധനകളും, സല്‍കൃത്യങ്ങളും എന്‍റെയും എന്‍റെ കുടുംബത്തിന്റെയും സഹോദരങ്ങളുടെയും ലോകമൊക്കെയുടെയും പാപങ്ങള്‍ക്കും, അങ്ങു സഹിക്കുന്ന നിന്ദാപമാനങ്ങള്‍ക്കും പരിഹാരമായി അങ്ങേയ്ക്കു ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു. കര്‍ത്താവേ, അങ്ങയുടെ അളവറ്റ കരുണയാല്‍ ഇവ സ്വീകരിച്ച് ഞങ്ങളുടെമേല്‍ ദയയായിരിക്കണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

നിത്യപിതാവായ ദൈവമേ, എന്‍റെയും ലോകമൊക്കെയുടെയും പാപങ്ങള്‍ക്കു പരിഹാരമായി അങ്ങയുടെ ദിവ്യപുത്രന്‍റെ തിരുരക്തത്തെ അങ്ങയ്ക്ക് ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു.

Thursday, June 18, 2026

ThiruHridaya Vanakkamasam Prayers Day -20 (June -20)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഇരുപതാം ദിവസം 

ജപം 

ഈശോമിശിഹായുടെ ദയനിറഞ്ഞ തിരുഹൃദയമേ, എന്‍റെ ആശ്വാസമേ, എന്‍റെ ധനമേ, സ്വര്‍ഗ്ഗ വാസികളൊക്കെയോടും കൂടെ അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ ശക്തിയൊക്കെയോടും കൂടെ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. നാഥാ, അങ്ങയോടുള്ള സ്നേഹത്തെപ്രതി ജീവിക്കുന്നതിനും അങ്ങേയ്ക്കുവേണ്ടി സമസ്തവും ഉപേക്ഷിക്കുന്നതിനും അനുഗ്രഹം ചെയ്യണമേ. സ്നേഹരാജനായ ഈശോതമ്പുരാനേ, അങ്ങേയ്ക്ക് എന്‍റെ നേരെയുള്ള സ്നേഹം എത്രമാത്രമെന്നു മനസ്സിലാക്കുന്നതിനും അങ്ങയെ ഉപദ്രവിച്ചിടത്തോളം അങ്ങയെ സ്നേഹിക്കുന്നതിനും മറ്റുള്ളവരെ അങ്ങയുടെ സ്നേഹം നിറഞ്ഞ ഹൃദയത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അനുഗ്രഹം നല്കേണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ഈശോതമ്പുരാൻറെ ദിവ്യഹൃദയമേ, എന്‍റെമേല്‍ കൃപചെയ്യണമേ.

Wednesday, June 17, 2026

ThiruHridaya Vanakkamasam Prayers Day -19 (June -19)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പത്തൊൻപതാം ദിവസം 

ജപം 

സര്‍വ്വശക്തനും നിത്യനുമായ പിതാവായ സര്‍വ്വേശ്വരാ, അങ്ങയുടെ മഹത്വത്തിനും ശക്തിക്കും യോജിച്ചവണ്ണം അങ്ങയെ സ്നേഹിക്കത്തക്ക ഒരു ഹൃദയം ഏറ്റം പരിശുദ്ധമായ ഈശോമിശിഹായുടേതു മാത്രമാകുന്നുവല്ലോ. എന്‍റെ ഹൃദയം ഏറ്റം ദരിദ്രതയും ദുര്‍ബലവും സകല ദുര്‍ഗുണങ്ങളാലും നിറഞ്ഞതുമെന്ന് ഞാന്‍ സമ്മതിച്ചു പറയുന്നു. ദയനിറഞ്ഞ ദൈവമേ, സ്നേഹം നിറഞ്ഞതും എല്ലാ നിക്ഷേപങ്ങളും അടങ്ങിയിരിക്കുന്നതുമായ അങ്ങേ ദിവ്യപുത്രന്‍റെ പരിശുദ്ധ ഹൃദയം എന്‍റെയും സകല മനുഷ്യരുടെയും പാപങ്ങള്‍ക്കും നന്ദിഹീനതയ്ക്കും പരിഹാരമായി അങ്ങേയ്ക്കു ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു. ഈശോനാഥൻ അങ്ങയെ സ്നേഹിച്ചതു പോലെയും, വിശുദ്ധ കുര്‍ബാനയില്‍ സദാ സ്വയം ബലിയായി അങ്ങേയ്ക്കു സമര്‍പ്പിച്ചു സ്നേഹിക്കുന്നതുപോലെയും, ഞാന്‍ അങ്ങയെ സ്നേഹിപ്പാനും എന്‍റെ സന്തോഷം മുഴുവനും അങ്ങില്‍ സമര്‍പ്പിപ്പാനും അനുഗ്രഹം നല്‍കിയരുളണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ഈശോതമ്പുരാൻറെ ദിവ്യഹൃദയമേ, അങ്ങേയ്ക്കെതിരായി പാപം ചെയ്യുന്നതിനു മുമ്പ് എന്നെ മരിപ്പിക്കണമേ.

Tuesday, June 16, 2026

ThiruHridaya Vanakkamasam Prayers Day -18 (June -18)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പതിനെട്ടാം ദിവസം 

ജപം

സ്നേഹം നിറഞ്ഞ ഈശോമിശിഹായുടെ ദിവ്യഹൃദയമേ, ഞാനിതാ അങ്ങയുടെ സന്നിധിയില്‍ സാഷ്ടാംഗമായി വീണ്, എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ അങ്ങയെ ആരാധിക്കുന്നു. അങ്ങേ ദിവ്യഹൃദയത്തില്‍ എന്‍റെ ആത്മാവിനെ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. സമാധാനപ്രവാചകനായ ഈശോനാഥാ, പാപത്താല്‍ വിരൂപമായിരിക്കുന്നതും കോപാഗ്നിയാല്‍ ജ്വലിക്കുന്നതുമായ എന്‍റെ ഹൃദയത്തെ കടാക്ഷിക്കണമേ. കോപിച്ചിരുന്ന കടലിനെ അങ്ങേ തിരുവചനത്താല്‍ ശാന്തമാക്കിയല്ലോ. ലോകരക്ഷിതാവായ എന്‍റെ നല്ല ഈശോതമ്പുരാനേ, എന്‍റെ എല്ലാ ദുര്‍ഗുണങ്ങളും നീങ്ങുന്നതിനും അങ്ങയുടെ സ്നേഹശീലവും ക്ഷമയും കണ്ടുപഠിക്കുന്നതിനും വേണ്ട അനുഗ്രഹം തന്നരുളണമേ.

പ്രാർത്ഥന

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം

ഈശോതമ്പുരാൻറെ ദിവ്യഹൃദയമേ, ക്ഷമയെന്ന പുണ്യം അഭ്യസിക്കുവാന്‍ കൃപ ചെയ്യണമേ.

Monday, June 15, 2026

ThiruHridaya Vanakkamasam Prayers Day -17 (June -17)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പതിനേഴാം ദിവസം 

ജപം 

സ്വര്‍ഗ്ഗവാസികളുടെ സൗഭാഗ്യവും സന്തോഷവുമായിരിക്കുന്ന ഈശോമിശിഹായുടെ ദിവ്യഹൃദയമേ, ഞാന്‍ ഇന്നുവരെയും യഥാര്‍ത്ഥ സൗഭാഗ്യം ഏതെന്നറിയാതെ ലൗകിക വസ്തുക്കളില്‍ എന്‍റെ സ്നേഹം അര്‍പ്പിച്ചു പോയി എന്നത് വാസ്തവമാണ്. എന്നാലിപ്പോള്‍ എന്‍റെ ഭാഗ്യം എവിടെയാണെന്നറിയുന്നു. സകല ഭാഗ്യങ്ങളും അടങ്ങിയിരിക്കുന്ന ഭണ്ഡാരവും എന്‍റെ ബുദ്ധിയുടെ പ്രകാശവും ഹൃദയത്തിന്‍റെ സന്തോഷവുമായ മിശിഹാ കർത്താവേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ ആത്മശരീരശക്തികള്‍ ഒക്കെയോടുംകൂടി സ്നേഹിക്കുന്നു. വാത്സല്യനിധിയായ ഈശോനാഥാ, അങ്ങുമാത്രം എന്‍റെ സമ്പത്തും സകല സൗഭാഗ്യവുമായിരിക്കുന്നു. എന്‍റെ ശിഷ്ടജീവിതം അങ്ങയെ സ്നേഹിപ്പാനും സേവിപ്പാനും അനുഗ്രഹം നല്കിയരുളണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ഈശോതമ്പുരാൻറെ ദിവ്യഹൃദയമേ, അങ്ങിയില്‍ മാത്രം എന്‍റെ സൗഭാഗ്യം മുഴുവന്‍ കണ്ടെത്തുവാന്‍ കൃപ ചെയ്യണമേ.

ThiruHridaya Vanakkamasam Prayers Day -16 (June -16)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പതിനാറാം ദിവസം 

ജപം 

അത്ഭുതകരമായ അനുസരണമുള്ള ഈശോമിശിഹായുടെ ദിവ്യഹൃദയമേ, മനുഷ്യനായി പിറന്നതു മുതല്‍ കുരിശില്‍ തലചായിച്ചു മരിച്ച ക്ഷണം വരെയും അങ്ങേ നിത്യപിതാവിനെ അനുസരിച്ചതു കൂടാതെ, ലോകാവസാനം വരെയും പരിശുദ്ധ കുര്‍ബാനയില്‍ മനുഷ്യനായ വൈദികന്‍റെ വചനത്തെ അനുസരിച്ച് അങ്ങ് ആഗതനാകുകയും ചെയ്യുന്നുവല്ലോ. സ്നേഹവും കാരുണ്യവും നിറഞ്ഞ ഈശോനാഥാ, മഹാ പാപിയായ ഞാന്‍ അങ്ങയുടെ ദൃഷ്ടാന്തത്തെ കണ്ടുപിടിച്ചു എല്ലാ പ്രമാണങ്ങളും അനുസരിച്ചു നടപ്പാന്‍ അനുഗ്രഹം ചെയ്യണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം

കുരിശുമരണം വരെയും അനുസരിച്ച ഈശോതമ്പുരാൻറെ തിരുഹൃദയമേ, എന്‍റെ മേല്‍ കരുണയായിരിക്കണമേ.

Sunday, June 14, 2026

ThiruHridaya Vanakkamasam Prayers Day -15 (June -15)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പതിനഞ്ചാം ദിവസം 

ജപം 

ദാരിദ്ര്യം എന്ന സുകൃതത്തിന്‍റെ മാതൃകയായ ഈശോമിശിഹായെ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. കാരുണ്യം നിറഞ്ഞ എന്‍റെ രക്ഷിതാവേ, എന്‍റെ ആഗ്രഹം മുഴുവനും ലോകവസ്തുക്കളിലും ബഹുമാനാദികളിലും ആയിരിക്കുന്നുവെന്നു അറിയുന്നതില്‍ അങ്ങ് എത്രയധികം ഖേദിക്കുന്നു. എന്‍റെ ഹൃദയത്തെ അങ്ങേ ദിവ്യഹൃദയത്തോടു താരതമ്യപ്പെടുത്തി നോക്കുന്നുവെങ്കില്‍ എന്‍റെ ഹൃദയം അന്ധകാരത്താലും സകല വക ദുര്‍ഗുണങ്ങളാലും നിറഞ്ഞ ഒരു ഗുഹയാണെന്നതില്‍ സംശയമില്ല. സ്നേഹം നിറഞ്ഞ എന്‍റെ ഈശോനാഥാ, എന്നെ ദയാപൂര്‍വ്വം അനുഗ്രഹിക്കണമേ. അങ്ങിലുള്ള ദിവ്യഹൃദയത്തിന്‍റെ പ്രകാശം എന്നിലുള്ള അന്ധകാരത്തെ നീക്കി എന്‍റെ എല്ലാ ആഗ്രഹങ്ങളെയും അഭിനിവേശങ്ങളെയും സംശുദ്ധമാക്കട്ടെ. അങ്ങയിൽ മാത്രം എന്‍റെ ശരണം മുഴുവനും വയ്ക്കുന്നതിനും എന്‍റെ പൂര്‍ണ്ണശക്തിയോടുകൂടി അങ്ങയെ മാത്രം സ്നേഹിക്കുനതിനും അനുഗ്രഹം നല്‍കണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ഈശോതമ്പുരാൻറെ ദിവ്യഹൃദയമേ, എല്ലാവരും അങ്ങയെ അറിഞ്ഞു സ്നേഹിക്കുന്നതിന് അനുഗ്രഹം തരണമേ.

Saturday, June 13, 2026

ThiruHridaya Vanakkamasam Prayers Day -14 (June -14)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പതിനാലാം ദിവസം 

ജപം 

ഏറ്റവും പരിശുദ്ധമായ ഈശോമിശിഹായുടെ ദിവ്യഹൃദയമേ, അങ്ങേ ശുദ്ധതയുടെ വെണ്മയാല്‍ മാലാഖമാര്‍ പോലും അത്ഭുതപ്പെട്ട്‌ അങ്ങേ ആരാധിക്കുന്നു. ദിവ്യനാഥാ, എന്‍റെ ഹൃദയത്തിലുള്ള അശുദ്ധമായ ആഗ്രഹങ്ങളെയും ക്രമമല്ലാത്ത ആശകളേയും മാറ്റി, മാലാഖയ്ക്കടുത്ത ശുദ്ധതയെ ഇഷ്ടപ്പെടുവാനും പരിശുദ്ധമായ ജീവിതം കഴിപ്പാനും വിശുദ്ധന്‍മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ഭാഗ്യത്തിന് യോഗ്യനാകുവാനും എനിക്ക് അനുഗ്രഹം നല്‍കണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

പരിശുദ്ധിയുടെ ആലയമായ ഈശോതമ്പുരാന്റെ ദിവ്യഹൃദയമേ, വിശുദ്ധ ജീവിതം കഴിക്കുവാന്‍ എനിക്ക് അനുഗ്രഹം നല്‍കണമേ.

Friday, June 12, 2026

ThiruHridaya Vanakkamasam Prayers Day -13 (June -13)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പതിമൂന്നാം ദിവസം 

ജപം 

ആരാധനയ്ക്കു യോഗ്യമായ ഈശോമിശിഹായുടെ ദിവ്യഹൃദയമേ, സമാധാനത്തിന്‍റെ ആലയമേ, അങ്ങേ വിനയസ്വഭാവത്തേയും ക്ഷമയേയും ഓര്‍ത്തു ധ്യാനിക്കയാല്‍ എന്‍റെ ആത്മസ്ഥിതി ഏറ്റം നിര്‍ഭാഗ്യാവസ്ഥയില്‍ ആയിരിക്കുന്നുവെന്നറിഞ്ഞു ഖേദിക്കുന്നു. ഓ! മാധുര്യം നിറഞ്ഞ എന്‍റെ രക്ഷിതാവിന്‍റെ ദിവ്യഹൃദയമേ, ദുര്‍ഗുണങ്ങളാല്‍ നിറഞ്ഞ എന്‍റെ ഹൃദയത്തെ മാറ്റി ഇതില്‍ അങ്ങേ ദിവ്യഹൃദയത്തിലെ വിനയശീലം ധാരാളമായി നല്‍കണമെന്നു അങ്ങേ അനന്തമായ ക്ഷമയെയും വിനയശീലത്തെയും ഓര്‍ത്തു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

വിനയശീലത്തിന്‍റെ മാതൃകയായ ഈശോതമ്പുരാന്‍റെ തിരുഹൃദയമേ, എനിക്കു വിനയശീലം തന്നരുളണമേ.

Thursday, June 11, 2026

ThiruHridaya Vanakkamasam Prayers Day -12 (June -12)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പന്ത്രണ്ടാം ദിവസം 

ജപം 

രാജാധിരാജനും എല്ലാ സൃഷ്ടികളുടെയും പ്രഭുവുമായ ഈശോമിശിഹായേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. സന്തോഷപൂര്‍ണ്ണവും സുഖസമൃദ്ധവുമായ സ്വര്‍ഗ്ഗത്തില്‍ നിന്നും അങ്ങിറങ്ങി ഞങ്ങളുടെ ഇടയില്‍ മനുഷ്യനായി പിറക്കുകയും, അവര്‍ണ്ണനീയമായ അപമാനവും ക്ലേശപൂരിതമായ കുരിശുമരണവും ഞങ്ങളോടുള്ള സ്നേഹത്തെപ്രതി അങ്ങു സഹിക്കയുണ്ടായല്ലോ. സ്നേഹം നിറഞ്ഞ ഈശോനാഥാ, അഗാധമായ അങ്ങയുടെ എളിമയുടെ മുമ്പില്‍ അഹങ്കാര പ്രമത്തനായി ഞാനിതാ നില്‍ക്കുന്നു. അങ്ങയുടെ ദിവ്യഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന എളിമയുടെ പ്രകാശക്കതിരുകള്‍ എന്‍റെ ഹൃദയത്തിലും തട്ടുവാന്‍ അനുഗ്രഹം ചെയ്യണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം

ഹൃദയ ശാന്തതയും എളിമയുമുള്ള ഈശോമിശിഹായുടെ ദിവ്യഹൃദയമേ, എന്‍റെ ഹൃദയം അങ്ങേ ഹൃദയത്തിനു ഇഷ്ടമുള്ളതാക്കണമേ.

Wednesday, June 10, 2026

ThiruHridaya Vanakkamasam Prayers Day -11 (June -11)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പതിനൊന്നാം ദിവസം 

ജപം 

ഞങ്ങളുടെ സമാധാനവും ആശ്വാസവുമായ ഈശോമിശിഹായുടെ ദിവ്യഹൃദയമേ, അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു. കൃപ നിറഞ്ഞ ഈശോനാഥാ, അങ്ങേ പിതാവിന്‍റെ തിരുമനസ്സിനെ നിറവേറ്റുന്നതിനായി അങ്ങ് കഠിന പീഡകളും കുരിശുമരണം കൂടെയും സഹിച്ചുവല്ലോ. കര്‍ത്താവേ, ഞങ്ങളും ഞങ്ങള്‍ക്കുണ്ടാകുന്ന കുരിശുകളായ സങ്കടങ്ങള്‍ എല്ലാം നല്ല ക്ഷമയോടും സന്തോഷത്തോടും കൂടി സഹിക്കുവാന്‍ അനുഗ്രഹം ചെയ്യേണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ഈശോതമ്പുരാന്‍റെ ദിവ്യഹൃദയമേ, അങ്ങേ തിരുമനസ്സനുഷ്ഠിക്കുവാന്‍ എനിക്ക് വരം നല്‍കണമേ.

Tuesday, June 9, 2026

ThiruHridaya Vanakkamasam Prayers Day -10 (June -10)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പത്താം ദിവസം 

ജപം

കൃപയുള്ള കര്‍ത്താവേ, ദൈവപിതാവിന്‍റെ മഹിമയായ ഈശോമിശിഹായേ, അങ്ങേ ജീവിതകാലത്ത് ചെയ്ത എല്ലാ പ്രവൃത്തികളും നിത്യപിതാവിന്‍റെ സ്തുതിക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സമര്‍പ്പിക്കുകയുണ്ടായി. പാപിയായ ഞാന്‍ എന്‍റെ പ്രവൃത്തികളിലൊക്കെയിലും സ്വന്തബഹുമാനവും മനുഷ്യസ്തുതിയും ഇന്നുവരെ ആഗ്രഹിച്ചു പ്രവര്‍ത്തിച്ചുവെന്നതു വാസ്തവം തന്നെ. ഇനി അവശേഷിക്കുന്ന എന്‍റെ ജീവിതകാലത്തില്‍ ഞാൻ ചെയ്യുന്ന അദ്ധ്വാനങ്ങളും അനുഭവിക്കുന്ന ദുഃഖാനര്‍ത്ഥങ്ങളും എല്ലാം അങ്ങേ പിതാവിന്‍റെ സ്തുതിക്കായി ചെയ്യാന്‍ സന്നദ്ധനായിരിക്കുന്നു. കര്‍ത്താവേ, എന്‍റെ പ്രതിജ്ഞയില്‍ ഉറച്ചു നില്‍ക്കാന്‍ ശക്തി തരണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം

ഈശോതമ്പുരാന്‍റെ തിരുഹൃദയമേ, എന്‍റെ പ്രവൃത്തികളിലൊക്കെയിലും അങ്ങേ സ്തുതിമാത്രം അന്വേഷിപ്പാന്‍ കൃപ ചെയ്യണമേ.

Monday, June 8, 2026

ThiruHridaya Vanakkamasam Prayers Day -9 (June -9)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഒൻപതാം ദിനം 

ജപം

കരകാണാത്ത കരുണാസമുദ്രമായ ഈശോമിശിഹായുടെ ദിവ്യഹൃദയമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. മനുഷ്യരുടെ നേരെ അങ്ങേയ്ക്കുള്ള സ്നേഹം അനന്തമെന്നും, എല്ലാ ജനങ്ങളുടെമേലും അങ്ങയുടെ അനുഗ്രഹമഴ അനുസ്യൂതം വര്‍ഷിച്ചു കൊണ്ടിരിക്കുന്നു എന്നും അറിയുന്നതിനാല്‍ ഏറ്റം ദുഃഖം നിറഞ്ഞ എന്‍റെ ഹൃദയം ആത്മീയ സന്തോഷത്താല്‍ തെളിഞ്ഞ്, എന്നെയും എനിക്കുള്ള സകലരേയും വസ്തുക്കളേയും സമ്പൂര്‍ണ്ണമായി അങ്ങേയ്ക്ക് കാഴ്ച സമര്‍പ്പിക്കുന്നു. സ്നേഹനാഥാ, എന്‍റെ ഈ വിനീതബലി കാരുണ്യപൂര്‍വ്വം സ്വീകരിക്കേണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ശാന്തശീലനും വിനീത ഹൃദയനുമായ ഈശോ തമ്പുരാനേ, എൻ്റെ ഹൃദയം അങ്ങേക്കു പ്രീതികരമായി ആക്കണമേ!

Sunday, June 7, 2026

ThiruHridaya Vanakkamasam Prayers Day -8 (June -8)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: എട്ടാം ദിനം 

ജപം

എൻ്റെ  ശരണവും ആശ്വാസവും ഹൃദയ സമാധാനവുമായ ഈശോ മിശിഹായുടെ ദിവ്യഹൃദയമേ, അങ്ങയെ ഞാൻ ആരാധിക്കുന്നു. ദയയും സ്നേഹവും നിറഞ്ഞ എൻ്റെ രക്ഷിതാവേ, ഹൃദയനാഥാ, അങ്ങയെ ഞാൻ സ്നേഹിക്കുന്നുവെങ്കിൽ അത് മാത്രം എനിക്ക് മതിയായിരുന്നു. അങ്ങയെ മുഴുവനും എനിക്ക് തന്നിരിക്കുകയാൽ എൻ്റെ ഹൃദയം മുഴുവനും അങ്ങേക്ക് നൽകാതിരിക്കുന്നത് നന്ദിഹീനതയാണ്! വാത്സല്യ നിധിയായ പിതാവേ, എൻ്റെ ഹൃദയത്തിൻ്റെ രാജാവേ, ഇന്നുവരെയും എൻ്റെ താൽപര്യങ്ങൾ സൃഷ്ടികളിൽ ഞാൻ അർപ്പിച്ചുപോയി എന്നത് വാസ്തവമാണ്. ഇന്നുമുതൽ എൻ്റെ ദൈവമേ, അങ്ങുമാത്രം എൻ്റെ ഹൃദയത്തിൻ്റെ രാജാവും പിതാവും ആത്മാവിൻറെ നാഥനും സ്നേഹിതനും ആയിരിക്കണമേ! ഭൗതീക വസ്തുക്കൾ എല്ലാം എന്നിൽനിന്നും അകലട്ടെ. ദയനിറഞ്ഞ ഈശോതമ്പുരാനേ, അങ്ങുമാത്രം എനിക്ക് മതിയായിരുന്നു. 

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ഈശോതമ്പുരാൻറെ ദിവ്യഹൃദയമേ, എന്നെ മുഴുവൻ അങ്ങേക്കുള്ളവനാക്കണമേ!

Saturday, June 6, 2026

ThiruHridaya Vanakkamasam Prayers Day -7 (June -7)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഏഴാം ദിനം 

ജപം

പിതാവായ ദൈവത്തിന്‍റെ നേരെയുള്ള സ്നേഹത്താല്‍ സദാ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഈശോ മിശിഹായുടെ സ്നേഹം നിറഞ്ഞ ദിവ്യഹൃദയമേ, മഞ്ഞുപോലെ തണുത്തുറച്ചിരിക്കുന്ന എന്‍റെ ആത്മാവിന്‍റെ ഭയങ്കരസ്ഥിതി കാണണമേ. ഇതിന്മേല്‍ അങ്ങ് ദയയായിരിക്കണമേ. എന്നിലുള്ള അന്ധകാരവും ഭക്തിശൂന്യതയും നീക്കി എന്നെ പ്രകാശിപ്പിക്കണമേ. എന്‍റെ ഹൃദയത്തില്‍ ദിവ്യസ്നേഹാഗ്നി കത്തിച്ചു വിശുദ്ധ സ്നേഹത്താല്‍ എന്നെ ജ്വലിപ്പിക്കണമേ.

പ്രാർത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ഈശോമിശിഹായുടെ തിരുഹൃദയമേ, അങ്ങേ ദിവ്യസ്നേഹാഗ്നി എന്‍റെ ഹൃദയത്തിലും കത്തിക്കേണമ.

Friday, June 5, 2026

ThiruHridaya Vanakkamasam Prayers Day -6 (June 6)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: അറാം ദിനം.

ജപം

ആത്മാക്കളുടെ ഉത്തമ സ്നേഹിതനായ ഈശോനാഥാ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ ശക്തിയൊക്കെയോടും കൂടെ സ്നേഹിക്കുന്നു. എന്‍റെ കർത്താവായ ഈശോയേ, എന്‍റെ രക്ഷ ഇത്രയധികം ആഗ്രഹിക്കുന്ന അങ്ങയുടെ നിത്യസ്നേഹത്തെ ഓര്‍ക്കാതെയിരിക്കുന്നത് എത്രയോ വലിയ നന്ദിഹീനതയായിരിക്കുന്നു. എത്രയും മാധുര്യം നിറഞ്ഞ ദിവ്യഹൃദയമേ, അങ്ങയുടെ ദിവ്യഹൃദയത്തിന്‍റെ മുറിവുകള്‍ ഞാന്‍ കണ്ടിട്ടും എന്‍റെ ആത്മാവില്‍ ദയയും സ്നേഹവും തോന്നാതിരിക്കുന്നതിനാല്‍ അത്യന്തം ഖേദിക്കുന്നു. എന്‍റെ ഹൃദയത്തിന്‍റെ സമ്പൂര്‍ണ്ണ സന്തോഷമായ ഈശോതമ്പുരാനേ, ഞാന്‍ എന്‍റെ ആത്മാവിന്‍റെ സ്ഥിതി ഗ്രഹിച്ചു മനസ്താപപ്പെടുന്നതിനും അങ്ങയെ എന്‍റെ ഹൃദയമൊക്കെയോടും കൂടെ സ്നേഹിക്കുന്നതിനും ഇടവരുത്തിയരുളണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ഈശോനാഥൻറെ ദിവ്യഹൃദയമേ, അങ്ങ് എപ്പോഴും എന്‍റെ സ്നേഹമായിരിക്കണമേ.

Thursday, June 4, 2026

ThiruHridaya Vanakkamasam Prayers Day -5 (June 5)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: അഞ്ചാം ദിനം.

ജപം

എന്‍റെ രക്ഷകനും സ്രഷ്ടാവുമായ ദൈവമേ! ഗാഗുല്‍ത്താ മലയില്‍ അങ്ങേ മരണ സമയത്ത് ഞാനും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എത്രമാത്രം ഭാഗ്യവാനാകുമായിരുന്നു! കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ട അങ്ങേ തിരുഹൃദയത്തില്‍ നിന്നും ഒഴുകിക്കൊണ്ടിരുന്ന ദിവ്യരക്തം എന്‍റെ ഹൃദയത്തിലേക്ക് വീണിരുന്നുവെങ്കില്‍ ഞാന്‍ എത്ര പരിശുദ്ധനാകുമായിരുന്നു! മാധുര്യപൂര്‍ണ്ണനായ ഈശോയേ, ആദ്യബലി ദിവസം ഗാഗുല്‍ത്തായിലെ കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുന്നതിനുള്ള ഭാഗ്യം കിട്ടിയില്ലായെങ്കിലും അങ്ങേത്തന്നെ ദിവ്യബലി പൂജയില്‍ നിത്യപിതാവിങ്കല്‍ കാഴ്ച സമര്‍പ്പിക്കുന്ന അവസരത്തില്‍, കുരിശിനു കീഴില്‍ അങ്ങയോടുകൂടി ഉണ്ടായിരുന്നവര്‍ക്കു ലഭിച്ച അതേ ഭാഗ്യം തന്നെ എനിക്കു ലഭിക്കുമെന്നു പൂര്‍ണ്ണമായി ഞാന്‍ വിശ്വസിക്കുന്നു. സ്നേഹനാഥനായ എന്‍റെ ഈശോനാഥാ, കഴിഞ്ഞ ജീവിത കാലത്തില്‍ പരിശുദ്ധ കുർബാനയിൽ അങ്ങയെ ആരാധിക്കാതെയും അങ്ങേ അനന്തമായ സ്നേഹം ഓര്‍ക്കാതെയും പോയിട്ടുണ്ട് എന്നുള്ളത് വാസ്തവം തന്നെ. ദയാനിധേ, എന്‍റെ നന്ദിഹീനതയെ വീക്ഷിക്കാതെ അങ്ങേ കരുണയാൽ  എന്നോടു ക്ഷമിക്കണമേ. ഇനി അവശേഷിച്ചിരിക്കുന്ന ജീവിതകാലം സാധ്യമായ വിധം പരിശുദ്ധബലികളിൽ  അങ്ങയെ ആരാധിക്കാനും, സ്തുതി സ്തോത്രങ്ങള്‍ സമര്‍പ്പിക്കുവാനും ഞാന്‍ സന്നദ്ധനാണെന്ന് ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ഈശോയുടെ മാധുര്യമുള്ള  തിരുഹൃദയമേ! അങ്ങയേ എപ്പോഴും സ്നേഹിപ്പാന്‍ എനിക്കു കൃപ ചെയ്യണമേ.

Wednesday, June 3, 2026

ThiruHridaya Vanakkamasam Prayers Day -4 (June 4)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: നാലാം ദിനം.

ജപം

ദയയും സ്നേഹവും നിറഞ്ഞ ഈശോമിശിഹായുടെ ദിവ്യഹൃദയമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടുകൂടെ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. ഇത്രയധികമായി എന്നെ അങ്ങ് സ്നേഹിച്ചിരിക്കയാല്‍, ഇനിയെങ്കിലും അങ്ങയെ വേദനിപ്പിക്കാതിരിക്കേണ്ടത് എന്‍റെ കടമയായിരിക്കുന്നു. മാധുര്യപൂര്‍ണ്ണമായ ഈശോനാഥാ! അങ്ങയോടു ഞാന്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത് മനസ്താപപ്പെട്ട് ക്ഷമ യാചിക്കുന്നു. അനന്തക്ഷമാനിധിയായ നാഥാ, വിശുദ്ധ കുര്‍ബാനയില്‍ അങ്ങയോടു ചെയ്യുന്ന പാപങ്ങള്‍ക്കു പരിഹാരമായി എന്ത് ത്യാഗപ്രവൃത്തിയും ചെയ്യുവാന്‍ ഞാന്‍ സന്നദ്ധനാണ്. കൃപാനിധിയായ ഈശോനാഥാ, അങ്ങ് എനിക്കു ചെയ്തു തരുന്ന അസംഖ്യങ്ങളായ അനുഗ്രഹങ്ങള്‍ക്ക് നന്ദിയായി സകല മാലഖമാരുടെയും സ്വര്‍ഗ്ഗ വാസികളുടെയും ആരാധനാ സ്തുതി സ്തോസ്ത്രങ്ങളെ അങ്ങയ്ക്കു ഞാന്‍ കാഴ്ച വയ്ക്കുന്നു.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം

ശാന്തശീലനും വിനീതഹൃദയനുമായ ഈശോതമ്പുരാനേ! എന്‍റെ ഹൃദയവും അങ്ങേക്കു പ്രീതികരമായതു ആക്കണമേ.

ThiruHridaya Vanakkamasam Prayers Day -3 (June 3)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: മൂന്നാം ദിനം.

ജപം  

ഈശോ മിശിഹായുടെ ഏറ്റം പരിശുദ്ധ ദിവ്യഹൃദയമേ, അങ്ങയുടെ അനന്ത സ്നേഹത്തെപ്പറ്റി ധ്യാനിക്കുമ്പോള്‍ എന്‍റെ ഹൃദയം അങ്ങയുടെ നേരെയുള്ള സ്നേഹത്താല്‍ കത്തിജ്വലിക്കുന്നു. എന്‍റെ ജീവനും സര്‍വ്വസമ്പത്തുമായ ഈശോ നാഥാ, ഞാന്‍ മുഴുവനും അങ്ങേയ്ക്കുള്ളവനായിത്തീരുവാന്‍ ആഗ്രഹിക്കുന്നു. എന്‍റെ നാവ് അങ്ങയെക്കുറിച്ച് മാത്രം സംസാരിക്കുവാനും എന്‍റെ ഹൃദയം അങ്ങയെ മാത്രം സ്നേഹിക്കുവാനും എപ്പോള്‍ ഇടയാകും? നാഥാ, എന്‍റെ ജീവിതം അങ്ങയുടെ സ്നേഹത്തെപ്രതി ആകയില്ലെങ്കില്‍ എനിക്കെന്തു ഫലം? സ്നേഹം നിറഞ്ഞ ഈശോയേ! ഞാന്‍ മുഴുവനും അങ്ങേയ്ക്കുള്ളവനാകുവാനും അങ്ങില്‍ ജീവിക്കാനും അവസാനം എന്‍റെ ആത്മാവിനെ അവിടുത്തെ ദിവ്യഹൃദയത്തില്‍ സമര്‍പ്പിക്കുവാനും എനിക്ക് അനുഗ്രഹം ചെയ്യണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ഈശോയുടെ തിരുഹൃദയമേ! പാപിയായ എന്‍റെമേല്‍ ദയയായിരിക്കണമേ.

Tuesday, June 2, 2026

ThiruHridaya Vanakkamasam Prayers Day -2 (June 2)

 തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: രണ്ടാം ദിനം.

ജപം  

ഏറ്റം സ്നേഹയോഗ്യനായ എന്‍റെ ഈശോ മിശിഹായേ, ഇതാ ഞാന്‍ അങ്ങേപ്പക്കല്‍ ഓടി വരുന്നു. അങ്ങേ ദിവ്യസന്നിധിയില്‍ ഞാനിതാ സാഷ്ടാംഗം വീണു ആരാധിക്കുന്നു. അനുഗ്രഹമുള്ള എന്‍റെ ഈശോയെ! എന്‍റെ സംശയങ്ങളിലും ആത്മശരീര വ്യാധികളിലും ആശ്വാസവും സന്തോഷവും അങ്ങേ ദിവ്യഹൃദയത്തിലും വാഗ്ദാനങ്ങളിലും അന്വേഷിക്കാതെ, സൃഷ്ടികളില്‍ ഞാൻ തേടിപ്പോയി. ഓ! മാധുര്യം നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ! അങ്ങ് എന്‍റെ ഹൃദയത്തിന്‍റെ മൂഢത്വത്തെ നോക്കുമ്പോള്‍ എത്രമാത്രം വേദന അങ്ങേ ഹൃദയം അനുഭവിക്കുന്നു. ഓ! എന്‍റെ ഹൃദയമേ! കഠിനഹൃദയമേ! സൃഷ്ടികളില്‍ നിന്നു നിന്‍റെ താത്പര്യങ്ങളെ എല്ലാം നീക്കി നിന്‍റെ സ്രഷ്ടാവിന്‍റെ കരുണ നിറഞ്ഞ ഹൃദയത്തെ സ്നേഹിക്കുക. സകല നിക്ഷേപങ്ങളും അടങ്ങിയിരിക്കുന്ന ഈശോ മിശിഹായുടെ തിരുഹൃദയമേ! ഞാന്‍ അങ്ങെയെ സ്നേഹിക്കുന്നു, ആരാധിക്കുന്നു. ലോകത്തിലുള്ള സകല നന്മകളെക്കാളും സ്വര്‍ഗ്ഗത്തിലുള്ള സകല ഭാഗ്യങ്ങളെക്കാളും അങ്ങേ ദിവ്യഹൃദയത്തെ ഞാന്‍ ഏറ്റവും അധികമായി സ്നേഹിക്കുന്നു. കര്‍ത്താവേ! അങ്ങയുടെ വാഗ്ദാനങ്ങള്‍ക്കു എന്നെ യോഗ്യനാക്കണമേ.

പ്രാർത്ഥന 

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

പാപികളുടെമേൽ ഏറ്റവും ദയയുള്ള ഈശോ തമ്പുരാൻറെ ദിവ്യഹൃദയമേ, ഘോര പാപിയായ എൻറെമേൽ ദയയായിരിക്കണമേ.

Monday, June 1, 2026

ThiruHridaya Vanakkamasam Prayers Day -1 (June 1)

തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഒന്നാം ദിനം.

ജപം 

അനന്തനന്മ സ്വരൂപിയായ സര്‍വ്വേശ്വരാ, ഈശോ മിശിഹായുടെ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുകയെന്നും ഈ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും ലഭിക്കുമെന്നും വിശുദ്ധ മര്‍ഗ്ഗരീത്തായോട് അങ്ങ് വാഗ്ദാനം ചെയ്തുവല്ലോ. അങ്ങയുടെ അനന്ത പ്രതാപത്തിന്‍ മുമ്പാകെ ഞാന്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നു. എന്‍റെ ജീവിതകാലം മുഴുവനും ഞാന്‍ അങ്ങേ ദിവ്യപുത്രനെ അറിയുന്നതിനും സ്നേഹിക്കുന്നതിനും പ്രത്യേകമായി ഈ മാസത്തില്‍ വിശുദ്ധ മര്‍ഗ്ഗരീത്തായുടെ മാതൃകയെ അനുകരിക്കുന്നതിനും അനുഗ്രഹം ചെയ്തരുളണമേ. എന്‍റെ ദൈവമേ! അങ്ങില്‍ നിന്നു ബഹുമാനം, ഐശ്വര്യം ആദിയായവ ഞാന്‍ ഇച്ഛിക്കുന്നില്ല. അങ്ങയുടെ ദിവ്യനാമം എല്ലാവരും അറിയുന്നതിനും എല്ലായിടത്തും സ്തുതിക്കപ്പെടുന്നതിനും അങ്ങേ ദിവ്യപുത്രനായ ഈശോ മിശിഹാ ജനഹൃദയങ്ങളില്‍ ഭരണം നടത്തുന്നതിനും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

പ്രാർത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

സുകൃത ജപം 

ശാന്തശീലനും വിനീതഹൃദയനുമായ ഈശോനാഥാ, എൻ്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനു  ഇഷ്ടമുള്ളതാക്കണമേ.