ക്രൈസ്തവ വിരുദ്ധ സിനിമകൾക്കെതിരെ ഒരു ലക്ഷം ജപമാല പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക്.
അടുത്തകാലത്തായി മലയാളത്തിലെ ചില സിനിമാക്കാർ, ആവിഷ്കാര സ്വാതന്ത്ര്യം എന്ന മറവിൽ തങ്ങളുടെ 'വി'കൃതികളിൽ ക്രൈസ്തവ ദൈവത്തെയും വിശുദ്ധരെയും സഭയെയും വിശ്വാസത്തെയും സമർപ്പിതരെയും ഒക്കെ നീചമായി നിന്ദിക്കുക പതിവാക്കിയിരിക്കുകയാണ്. ക്രൈസ്തവർ പൊതുവെ ശാന്തശീലരും പ്രതികരിക്കാത്തവരും ആണെന്ന് ബോധ്യമുള്ള ഇവർ തങ്ങളുടെ പരിഹാസ്യം വർധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഇപ്പോൾ നാദിർഷാ എന്ന സിനിമ നിർമാതാവ് തന്റെ പുതിയ സിനിമയ്ക്ക് 'ഈശോ' എന്ന പേര് നൽകിയതിൽ ഹൃദയം നൊന്തു അനേകം ക്രൈസ്തവർ പ്രതികരിച്ചപ്പോൾ നാദിർഷ പടത്തിന്റെ പേര് മാറ്റുന്നതായി അറിയിച്ചു. എന്നാൽ കുലം കുത്തികളായ ചില ക്രൈസ്തവ നാമധാരികൾ (സിനിമാക്കാരൻ ജിത്തു ജോസെപ്പും, ഏഷ്യാനെറ്റിലെ വിനു വി ജോണും, ഒരു ഓർത്തഡോക്സ് ബിഷപ്പ് ഉൾപ്പെടെ) അയാൾക്ക് പിന്തുണ നൽകിയപ്പോൾ പേര് മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് അയാൾ പിന്നോട്ട് പോകുന്നതായി അറിയിച്ചു.
ലഹളകളും കലഹങ്ങളും ശീലമില്ലാത്ത ക്രൈസ്തവർ ഈ വിഷമ ഘട്ടത്തിൽ തങ്ങളുടെ ആശ്രയമായ പരിശുദ്ധ കന്യാ മാതാവിന്റെ അഭയം തേടുകയും, തിരുസഭയെയും കർത്താവിനെയും സ്വാർത്ഥ ലാഭത്തിനായി നിന്ദിക്കുന്ന ഇങ്ങനെയുള്ള സിനിമക്കാരെയും മാധ്യമങ്ങളെയും പ്രവർത്തകരെയും ഒക്കെ സമർപിച്ചു പൈശാചിക ബന്ധനത്തിൽ പെട്ട് ,വിഭാഗീയത സൃഷ്ട്ടിക്കുന്ന അവർക്കു സൽബുദ്ധി നൽകാനായി ഷെകൈന ടീവിയുടെ നേതൃത്വത്തിൽ ഒരു ജപമാല യജ്ഞം (Rosary Yajnam) നടത്തുന്നതായി അറിയിച്ചിരിക്കുന്നു.
സാമൂഹ്യ സൗഹാർദം നിലനിൽക്കാനും ദൈവത്തെ എല്ലാവരും ആദരിക്കാനുള്ള മനസിനുമായി ഒരു ലക്ഷം ജപമാല പ്രാർത്ഥനകൾ സമർപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാവരും ഈ ജപമാല യജ്ഞത്തിൽ സംബന്ധിച്ചു ഒരു ലക്ഷം എന്നുള്ളത് ഒരു കോടി ആക്കാൻ സഹകരിക്കുക. എല്ലാവര്ക്കും നന്മയുണ്ടാകട്ടെ... എല്ലാവരും നിത്യ രക്ഷ പ്രാപിക്കട്ടെ!
No comments:
Post a Comment
You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!