ക്രൈസ്തവ സഭയുടെ പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ ഏറ്റവും കാതലായ, അടിസ്ഥാന നെടുംതൂണാണ് അനുസരണം എന്ന മഹാ പുണ്യം! ദൈവം അല്ലെങ്കിൽ പ്രസ്ഥാനം തെരെഞ്ഞെടുത്ത നേതൃത്വത്തെ അനുസരിക്കുക എന്നത് ഈ ലോകത്തിന്റെ തന്നെ നിലനിൽപ്പിനു അത്യാവശ്യമാണ്. ലോകത്തെ പല ഭരണകൂടങ്ങളും അനുസരണത്തിന്റെ ശക്തിയിലാണ് നിലനിന്നു പോരുന്നത്.
കേരളത്തിലെയോ ഭാരതത്തിലെയോ സർക്കാരുകളെ ഉദാഹരണമായി എടുത്തു നോക്കുക. ഇവിടുത്തെ മുഖ്യ മന്ത്രി പിണറായി വിജയനെയോ പ്രധാന മന്ത്രി നരേന്ദ്ര മോഡിയേയോ എടുക്കുക. അവരെക്കാൾ വിദ്യാഭ്യാസവും കഴിവും പ്രാപ്തിയും നന്മയും ഒക്കെയുള്ള എത്രയെത്രപേരാണ് അവരുടെ ആജ്ഞ ശിരസാവഹിക്കുന്നതു! അങ്ങനെ ചെയ്താൽ മാത്രമേ സർക്കാരുകൾ നിലനിൽക്കൂ!
ഏതൊരു സ്ഥാപനമായാലും മേലധികാരികളെ അനുസരിക്കണം എന്നത് കർശനമായി പാലിക്കപ്പെടേണ്ട ഒരു ചട്ടമാണ്! അനുസരണം ഇല്ലാത്ത പ്രസ്ഥാനം നിലനിൽക്കില്ല. അഹങ്കാരം ഉള്ളിൽ നിറയുമ്പോഴാണ് അനുസരിക്കാൻ പ്രയാസം തോന്നുന്നത്.
സർവശക്തനായ ദൈവം സൃഷ്ട്ടിച്ച പ്രധാന മാലാഖമാരിൽ ഒരുവനായിരുന്ന ലൂസിഫറിന് അഹങ്കാരം മുറ്റിയപ്പോൾ ദൈവത്തിന്റെ സിംഹാസനത്തിനു മുകളിൽ അവന്റെ സിംഹാസനം സ്ഥാപിക്കുമെന്ന് പറഞ്ഞു കൊണ്ട് ദൈവത്തെ അനുസരിക്കാൻ വിസമ്മതിച്ച സമയത്താണ് അവനും അവന്റെ കിങ്കിരന്മാരും സ്വർഗ്ഗ സൗഭാഗ്യത്തിൽ നിന്ന് നിത്യനരകത്തിലേക്ക് തൂത്തെറിയപ്പെട്ടതു.
സിറോ മലബാർ കത്തോലിക്കാ സഭയിലും എറണാകുളം അങ്കമാലി അതിരൂപതയിൽപെട്ട ചില പുരോഹിതർ, ലൂസിഫറിന്റെ മാർഗം പിന്തുടർന്നുകൊണ്ടു സഭാ അധികാരികളെയും മാർപാപ്പയെയും അനുസരിക്കില്ല എന്ന് വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന കുർബാനയും കൂദാശകളും അനുഷ്ടനങ്ങളും സാധുതയില്ലാത്തതാണെന്നു (illicit and invalid) അറിഞ്ഞു സത്യ കത്തോലിക്കാ സഭാ വിശ്വാസികൾ സഹകരിക്കാതിരിക്കുവാനും വിമതന്മാരായ എല്ലാവരെയും പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് ഒറ്റപ്പെടുത്തുവാനും ശ്രദ്ധിക്കുക!
സഭാ വിരുദ്ധർ നടത്തുന്ന കുർബാന എങ്ങനെ പരിശുദ്ധ കുർബ്ബാന ആകും? അത് വെറും ഒരു ആചാരം മാത്രം.
ReplyDelete