Monday, July 4, 2022

Rosa Mystica Holy Mother's Feast July 13. Novena Prayer in Malayalam

ആഗോള കത്തോലിക്കാ സഭയിലെ പരിശുദ്ധ ദൈവമാതാവിന്റെ  ഭക്തരായ വിശ്വാസികൾ ജൂലൈ 13 -നു  പരിശുദ്ധ റോസാ മിസ്റ്റിക്ക മാതാവിന്റെ (ദൈവ രഹസ്യത്തിന്റെ റോസാപ്പൂ) തിരുന്നാൾ ഭക്ത്യാദരവോടെ ആചരിക്കുന്നു. ഇതിനു മുന്നോടിയായി ജൂലൈ മാസം ഒന്നാം തീയതി (July 1st) മുതൽ പലരും നവനാൾ പ്രാർത്ഥനകൾ ചൊല്ലിത്തുടങ്ങുന്നു. (നവനാൾ പ്രാർത്ഥനകൾ ഒന്നാം തീയതി ആരംഭിക്കാൻ മറന്നുപോയവർ July നാലാം തീയതിയെങ്കിലും തുടങ്ങാൻ ശ്രമിക്കുക)!

പരിശുദ്ധ ദൈവ മാതാവ്, സർവ ജനപഥങ്ങളുടെയും അമ്മയും രാഞ്ജിയും ആകുന്നു. റോസാ മിസ്റ്റിക്ക മാതാവ് പരിശുദ്ധിയുടെ പനിനീർ പുഷ്പമാകുന്നു. ഈ അന്തിമ കാലത്തു നമ്മുടെ കുടുംബങ്ങളിൽ നിന്ന് തിന്മയുടെയും പാപത്തിന്റെയും സ്വാധീനത്തിൽ പെട്ടുപോയ ആത്മാക്കൾ പാപബോധം ലഭിച്ചു അനുതപിച്ചു വിശുദ്ധിയോടെ ജീവിക്കുവാൻ പരിശുദ്ധ റോസാ മിസ്റ്റിക്ക മാതാവ് മനുഷ്യമക്കളെ പ്രത്യേകം സഹായിക്കുന്നു.  

അതുകൊണ്ടു പരിശുദ്ധ റോസാ മിസ്റ്റിക്കാ മാതാവിനോടുള്ള പ്രത്യക ഭക്തിയും വിശ്വാസവും പ്രാർത്ഥനകളും, കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സമാധാനത്തിനും ഐശ്വര്യത്തിനും, കുടുംബാംഗങ്ങളുടെ ആന്തരികവും ശാരീരികവുമായ സൗഖ്യത്തിനും, മക്കളുടെ വിദ്യാഭ്യാസ തൊഴിൽ വിവാഹ തടസങ്ങൾ മാറിപ്പോകാനും, വ്യക്തികളുടെ വിശുദ്ധീകരണത്തിനും പാപ-ശാപ-പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ നേടുവാനും വളരെയധികം സഹായകരമാകും.  

പരിശുദ്ധ റോസാ മിസ്റ്റിക്ക അമ്മയോടുള്ള നവനാൾ/നവദിന പ്രാർത്ഥന.  


No comments:

Post a Comment

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!