സീറോ മലബാർ കത്തോലിക്കാ സഭയിലെ സിനഡ് തീരുമാനിച്ച ആരാധനാ ക്രമത്തിലെ മാറ്റങ്ങൾ പ്രാവർത്തികമാക്കുന്നതിനെതിരെ സമരം ചെയ്യാൻ തയാറെടുക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദീകർ ഈ വിഡിയോ ഒന്ന് ശ്രദ്ധാപൂർവം കേൾക്കുക.
അധികാര മോഹത്തിനുവേണ്ടി ക്രിസ്തുവിരോധികളെ കൂട്ടുപിടിച്ചു കർത്താവിന്റെ സഭക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു പരിശുദ്ധ സഭയെ തകർക്കാൻ പരിശ്രമിക്കുന്ന പിശാച് ബാധിച്ച ഏതാനും പുരോഹിതർ ഇനിയും പശ്ചാത്തപിക്കുമെന്നോ മനസാന്തരപ്പെടുമെന്നോ തോന്നുന്നില്ല. കർത്താവു അവരുടെ പങ്കു ദൈവ രാജ്യത്തിൽ നിന്ന് പുറന്തള്ളപ്പെട്ടവരോട് കൂടെ ആക്കാതിരിക്കട്ടെ. (ദൈവത്തിനു ഒന്നും അസാധ്യമല്ല!)
എന്നാൽ അങ്ങനെയുള്ള വിമതരുടെ പ്രീതിക്കുവേണ്ടിയോ നിർബന്ധത്തിനു വഴങ്ങിയോ മറ്റു നേട്ടങ്ങൾക്കു വേണ്ടിയോ മനസില്ലാ മനസ്സോടെ അവരെ പിന്തുണക്കുന്ന മറ്റു പുരോഹിതർക്ക് ഒരുപക്ഷെ (ദൈവ കൃപ നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ) ഒരു വീണ്ടുവിചാരം വന്നേക്കാം...! അതിനായി ഈയുള്ളവനെപ്പോലുള്ള ധാരാളംപേർ പ്രാര്ഥിക്കുന്നുണ്ട്!
നിങ്ങൾക്കു നന്നായി അറിയാവുന്ന വസ്തുത നല്ലവണ്ണം ഓർക്കുക: 'സ്വർഗ്ഗ ഭൂലോകങ്ങളുടെ രാജാധിരാജനായ ഈശോ മിശിഹായുടെ മണവാട്ടിയായ തിരു സഭയെ തകർക്കാൻ ആർക്കും സാധിക്കില്ല!'