ഈ ലോകം അനുനിമിഷം യുഗാന്ത്യ ദിനത്തോട് കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണെന്നുള്ള വസ്തുത ലോകം മുഴുവനുമുള്ള അനേകം ദൈവമക്കൾക്കു മനസിലാക്കാൻ ദൈവം കൃപ നൽകിക്കൊണ്ടിരിക്കുന്നു! അങ്ങനെയുള്ള ഒരു ബോധ്യം ലഭിച്ചവർ തങ്ങളെ കഠിന പീഡകൾ സഹിച്ചു രക്തം ചിന്തി കുരിശിൽ മരിച്ചു വലിയ വില കൊടുത്തു വീണ്ടെടുത്ത രക്ഷകനായ യേശുക്രിസ്തുവിന്റെ അതി മഹത്വപൂർണമായ രണ്ടാം വരവ് ആഹ്ലാദത്തോടെയും അഭിമാനത്തോടെയും തലയുയർത്തി നിന്നുകൊണ്ട് വീക്ഷിക്കുവാൻ തങ്ങളെത്തന്നെ ഒരുക്കിക്കൊണ്ടിരിക്കുന്നു!
യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ആത്മാവുപോലും നശിച്ചുപോകുവാൻ ഇടയാകുകയില്ല എന്നുള്ള പരമസത്യം ഗ്രഹിച്ചു, ഇപ്പോൾ ജീവിച്ചിരിക്കുന്ന ഓരോ വിശ്വാസിയും തങ്ങളെയും തങ്ങളുടെ കുടുബങ്ങളെയും പ്രീയപ്പെട്ടവരെയും കർത്താവായ യേശുവിന്റെ പരിശുദ്ധ ഹൃദയത്തിനു വിശുദ്ധീകരിച്ചു സമർപ്പിക്കണം! പാപത്തിന്റെയോ ശാപത്തിന്റെയോ തഴക്ക ദോഷങ്ങളുടെയോ അടിമത്വത്തിൽ ആയിരിക്കുന്ന ഒരു വ്യക്തിക്ക് അതിൽനിന്നെല്ലാം മോചനവും വിടുതലും പ്രാപിക്കാനും പാപബോധവും പശ്ചാത്താപവും വഴി പാപമോചനം പ്രാപിക്കാനും തിരുസഭാമാതാവും അനേക വിശുദ്ധരും കാട്ടിത്തന്നിരിക്കുന്ന ഒരു എളുപ്പ മാർഗമാണ് 'പരിശുദ്ധ അമ്മയുടെ വിമലയഹൃദയത്തിനു പ്രതിഷ്ഠിക്കുക' വഴി യേശു കർത്താവിന്റെ തിരുഹൃദയത്തിനു യോഗ്യരായി തീരുവാൻ സാധിക്കുക എന്നത്!
പരിശുദ്ധ അമ്മയുടെ പ്രധാന തിരുന്നാൾ ദിവസങ്ങളിലാണ് വ്യക്തികളെയും കുടുംബങ്ങളെയും പരി അമ്മയുടെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കേണ്ടുന്നത്! അങ്ങനെയുള്ള തിരുനാളുകൾക്കു 33 ദിവസങ്ങൾക്കു മുൻപേ വിമലഹൃദയ പ്രതിഷ്ഠക്കുള്ള ഒരുക്ക ശ്രുശൂഷകൾ അഭിഷിക്തരായ പുരോഹിതരാൽ നിർവഹിക്കപ്പെടുന്നു. വരുന്ന സെപ്റ്റംബർ 8 നു (പരിശുദ്ധ മാതാവിന്റെ ജനന തിരുന്നാൾ ദിനം) വിമലഹൃദയത്തിനു പ്രതിഷ്ഠിക്കാൻ വേണ്ടി ഒരുക്ക ശ്രുശൂഷകൾ ഈ വരുന്ന ആഗസ്റ് മാസം 6 ആം തീയതി ആരംഭിക്കുന്നു! ഇപ്രാവശ്യം നമ്മുടെ ഷെകൈന ടീവിയും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രവും സംയുക്തമായി അവതരിപ്പിക്കുന്ന വിമലഹൃദയ പ്രതിഷ്ട ഒരുക്ക ധ്യാനം നയിക്കുന്നത് മലയാളികൾക്കു ഏറെ പ്രിയങ്കരനായ ബഹു. ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനാണ്.
എത്ര പരിതാപകരമായ നാശ അവസ്ഥയിലായിരിക്കുന്ന വ്യക്തിയായാലും, എത്ര കൊടും പാപിയായിരുന്നാലും, പരിശുദ്ധ അമ്മയോട് സഹായം യാചിച്ചാൽ നിശ്ചയമായും അമ്മ ആ വ്യക്തിയെ ഒരു വിശുദ്ധൻ/വിശുദ്ധ ആക്കി രൂപാന്തരപ്പെടുത്തും എന്നുള്ള കാര്യം 100 % സത്യവും നിരൂപിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും ആണ്! ആകയാൽ പ്രീയ സുഹൃത്തേ, ഈ സുവർണാവസരം വിനിയോഗിക്കണമേ.
ഓഗസ്റ്റ് 6 ആം തീയതി (ശനിയാഴ്ച) മുതൽ രാത്രി 9 to 10 വരെ ഷെകൈന ടീവിയിലും മൗണ്ട് കാർമ്മൽ യൂട്യൂബ് ചാനലിലും മറ്റും ഈ ഒരുക്ക ശ്രുശൂഷ പ്രാർത്ഥനകളിൽ തത്സമയം (Live) പങ്കെടുക്കാവുന്നതാണ്! ഏതെങ്കിലും കാരണവശാൽ തത്സമയം പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് യൂട്യൂബ് വഴി സംബന്ധിക്കാവുന്നതാണ്!
No comments:
Post a Comment
You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!