'വിശ്വാസ സംരക്ഷണ മഹാ സംഗമം' എന്ന പേരിൽ ഈ വരുന്ന ഓഗസ്റ്റ് മാസം 7-ആം തീയതി (07-08-2022) ഞായറാഴ്ച സിറോമലബാർ കത്തോലിക്കാ സഭയിൽ നിന്നും മനസ്സുകൊണ്ടു പുറത്തുപോയ സഭാവിരോധികളും ദൈവ നിഷേധികളും ആയ പുരോഹിതരും കന്യസ്ത്രീകളും ഉൾപ്പെടുന്ന ഏതാനും വിഘടനവാദികൾ എറണാകുളത്തു ഒരു സമ്മേളനം നടത്താൻ പോകുന്നതായി അറിയാൻ സാധിക്കുന്നു!
തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടിയും സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടിയും ക്രൈസ്തവ വിരോധികളായ തീവ്ര ചിന്താഗതിക്കാരായ ചില വ്യക്തികളും സംഘടനകളുമായി
രഹസ്യത്തിൽ ധാരണയുണ്ടാക്കി ക്രൈസ്തവ നാമധാരികളായ ഇവർ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങളിൽ യാതൊരു കാരണവശാലും പങ്കെടുക്കരുതേ എന്ന്, നമ്മെ സ്വന്തം രക്തം ചിന്തി, കഠിന പീഡകൾ സഹിച്ചു, പ്രാണൻ കുരിശിൽ ബലിയായി സമർപ്പിച്ചു വീണ്ടെടുത്ത നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിശുദ്ധ നാമത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലുള്ള എല്ലാ വിശ്വാസികളോടും സ്നേഹപൂർവ്വം അപേക്ഷിക്കുന്നു.
കത്തോലിക്കാ സഭയെയും മാർപാപ്പയേയും സീറോമലബാർ സഭാ തലവനേയും സിനഡിനെയും അനുസരിക്കാൻ വിസമ്മതിക്കുന്ന ഇവർ ആരായിരുന്നാലും എത്ര ഉന്നതരായിരുന്നാലും, ഫലത്തിൽ സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ടവരാണ്. അവർ എത്ര നല്ലവരായും ജനസമ്മതരായും പുറമെ തോന്നിയാലും അവരുടെ പ്രവർത്തനങ്ങൾ ദൈവത്തെ ധിക്കരിച്ചു ശാപം ഏറ്റുവാങ്ങിയ ലൂസിഫറിന്റെ പ്രവർത്തനങ്ങൾക്ക് ചേർന്നതാണ്!
അതുകൊണ്ടു വിശുദ്ധ കത്തോലിക്കാ സഭയിലും, കർത്താവു നിയമിച്ച അതിന്റെ തലവനായ മാർപാപ്പയിലും, സഭയെ നിയന്ത്രിക്കാൻ ദൈവം ചുമതലപ്പെടുത്തിയിരിക്കുന്ന മെത്രാന്മാരുടെ സിനഡിലും വിശ്വസിക്കുന്ന ഒരൊറ്റ പുരോഹിതനോ, സമർപ്പിതരോ, വിശ്വാസിയോ, നമ്മുടെ അമ്മയായ പരിശുദ്ധ തിരുസ്സഭയെ അവഹേളിച്ചു അസ്ഥിരപ്പെടുത്തി തകർക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ദുരാത്മിവിനാൽ നയിക്കപ്പെടുന്ന ഈ വിഘടന വാദികൾ വിളിച്ചു കൂട്ടന്ന ഒരു പരിപാടിയിലും പങ്കെടുക്കരുതേ എന്ന് ഓർമിപ്പിക്കുന്നു!
കത്തോലിക്കാ സഭയെ ഏതുവിധേനയും തകർക്കാൻ ഒരുമ്പെട്ടിരിക്കുന്ന പുരോഹിത സന്യസ്ത വേഷം ധരിച്ച, ആത്മാവ് സാത്താന് അടിയറവു വെച്ചിരിക്കുന്ന ഏതാനും വട്ടോളിമാരും ലുസിമാരും അന്തോണിമാരും മുൻപിൽനിന്നു നയിക്കുകയും, മുൻപ് കണ്ടിട്ടുള്ളതുപോലെ തീവ്രവാദികളായ ഏതാനുംപേർ യത്തീം ഖാനകളിൽനിന്നു തട്ടമിട്ട കുട്ടികളെയിറക്കി പങ്കെടുപ്പിക്കുകയും ചെയ്യുന്ന ഈതരം പരിപാടിയിൽ വെറുതെ ഒരു കൗതുകത്തിനുപോലും പങ്കെടുക്കരുതേ എന്ന് വീണ്ടും ഓർമിപ്പിക്കുന്നു!
പ്രലോഭനത്തിനു വഴങ്ങിയോ പ്രീതിക്ക് വേണ്ടിയോ സൗഹൃദത്തിന് വേണ്ടിയോ മനസ്സോടെയോ മനസില്ലാതെയോ കത്തോലിക്കാ ക്രൈസ്തവ വിശ്വാസികൾ ആരെങ്കിലും അഹങ്കാരികളും അനുസരണകെട്ടവരുമായ ഈ ദുശാട്യക്കാരുടെ കൂടെ കൂടിയാൽ അവർ സഭയുടെ ശാപവും ദൈവ കോപവും തങ്ങളുടെ മേലും തങ്ങളുടെ തലമുറകളുടെ മേലും നാടിന്റെ മേലും നിച്ഛയം ക്ഷണിച്ചു വരുത്തുമെന്ന് അറിയുക!
Men may come and men may go, but the Holy Catholic Church will remain for ever. ഞാനും എൻ്റെ കുടുംബവും എന്നും കത്തോലിക്കാ തിരുസഭയോടെ കൂടെ ഉറച്ചു നിൽക്കും.
ReplyDeleteVery valuable information.
ReplyDeleteതിരു സഭയോടൊപ്പം.🙏🙏🙏
ReplyDelete