Thursday, February 11, 2021

Kreupasanam 'Fast and Fest' World Campaign Inauguration on February 13


കൃപാസനം അഖില ലോക നോമ്പുകാല ഉപവാസ ശുശ്രൂഷ (World Fast and Fest 'Lenten Lunch' campaign)  ഉത്ഘാടനം ഫെബ്രുവരി 13 നു ലോക പ്രശസ്ത സുവിശേഷകനും കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനിയുമായ ബഹു മാത്യു നായ്ക്കാംപറമ്പിൽ അച്ഛൻ നിർവഹിക്കുന്നു. 

14- ആം തീയതിലെ ആത്മീയ ശ്രുശൂഷകൾ 'കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ' സ്ഥാപകനും, ജനങ്ങളുടെ ഇടയിൽ ജനങ്ങൾക്ക് വേണ്ടി 'സുവിശേഷം ആകുകയും; സുവിശേഷം ഏകുകയും' ചെയ്തുകൊണ്ടിരിക്കുന്ന  ബഹു ഡേവിസ് ചിറമേൽ അച്ഛൻ നയിക്കും.

15- ആം തീയതിയിലെ ശ്രുശൂഷകൾ കേരളത്തിലെ പ്രസംഗ പ്രവീണ്യമുള്ള സുവിശേഷ ധ്യാന ഗുരുക്കന്മാരിൽ ഒരാളായ ബഹു സുരേഷ് ജോസ് കപ്പൂച്ചിൻ അച്ഛൻ നിർവഹിക്കും. 

16- ആം തീയതിയിലെ 'ഫാസ്റ്റ് ആൻഡ് ഫെസ്റ്റ്' ശ്രുശൂഷയിൽ ദൈവ വചനം പങ്കുവെക്കുന്നത്, താൻ സ്ഥാപിച്ചു വളർത്തി വലുതാക്കിയ തന്റെ സ്വന്തം പെന്തക്കോസ്തൽ സമൂഹം പിരിച്ചുവിട്ടിട്ടു, കർത്താവു പത്രോസ് സ്ലീഹായിൽ സ്ഥാപിച്ച കത്തോലിക്കാ സഭയാണ് സത്യ സഭ എന്ന തിരിച്ചറിവ് ലഭിച്ചപ്പോൾ മടങ്ങിയെത്തി  കൃപ സ്വന്തമാക്കിയ ബ്ര സജിത്ത് ജോസഫ്.

Note: അമ്പതു ദിവസത്തെ വലിയ നോമ്പിൽ കൃപാസനം കൂട്ടായ്മയോട് ചേർന്ന്, ഓരോ ദിവസത്തെയും പ്രത്യേക നിയോഗങ്ങൾക്കു വേണ്ടി ഉപവാസമെടുത്തു പ്രാർത്ഥിക്കാൻ താല്പര്യപ്പെടുന്നവർ കൂടുതൽ വിവരങ്ങൾക്കും കോൺടാക്ട് ചെയ്യേണ്ടുന്ന ഫോൺ നമ്പറിനുമായി ഈ ലിങ്ക് സന്ദർശിക്കുക.

Wednesday, February 10, 2021

36th Kottayam Catholic Bible Convention 2021

The 36th Kottayam Catholic Bible Convention is being held from the 10th to 14th of February 2021 in a Solemn manner. The Kottayam Bible Convention is jointly organized by the Kottayam Catholic Movement and the Kottayam Charismatic Zone.

'Kottayam Catholic Movement' (KCM) is a vibrant Spiritual organization organized by the Catholic community of the four combined Catholic Rites namely Syro-Malabar, Knanaya, Latin and Malanakara in Kottayam district belonging to Changanasserry, Kottayam, Vijayapuram and Thiruvalla Dioceses respectively.

വചനത്തിലും വിശ്വാസത്തിലും ആഴപ്പെട്ടു, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ കുടുംബങ്ങളും സമൂഹവും രൂപപ്പെടാൻ ലക്ഷ്യമിട്ടു നിർവഹിക്കപ്പെടുന്ന 'കോട്ടയം കത്തോലിക്കാ ബൈബിൾ കൺവെൻഷൻ'  ചങ്ങനാശ്ശേരി മെത്തപോലീത്ത അഭിവന്യ ജോസഫ് പെരുന്തോട്ടം പിതാവിന്റെയും മറ്റു മെത്രാന്മാരുടെയും ആത്മീയ നേതൃത്വത്തിൽ ബഹു സെബാസ്റ്റ്യൻ പൂവത്തിങ്കൽ അച്ഛനും, ബഹു കൃപാസനം ജോസഫ് വലിയവീട്ടിൽ അച്ഛനും അതുപോലെ മറ്റു പ്രഗല്ഫരായ വചന പ്രഘോഷകർ  വചന വിരുന്നു വിളമ്പുന്നു! 

Television and Youtube Programme Timings:

2021 ഫെബ്രുവരി 10 മുതൽ 14 വരെ രാത്രി 9.30 മുതൽ 11.30 വരെ ഷെകൈനാ ടെലിവിഷനിലും ഷെകൈനാ യൂട്യൂബ് ചാനലിലും ലഭ്യമാണ്. അതിൽ ഏതെങ്കിലും ഒന്നിലൂട് ആരാധനയിലും, വചന വിരുന്നിലും പങ്കെടുത്തു ദൈവ കൃപ സമൃദ്ധമായി നേടാൻ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. 

Repeat Telecast on Shekinah Television at 3.00 pm (11th-15th)


Tuesday, February 9, 2021

21st Changanassery Archdiocese Bible Convention: 2021 February 17-20

ഇരുപത്തൊന്നാമതു  ചങ്ങനാശ്ശേരി അതിരൂപത ബൈബിൾ കൺവെൻഷൻ 2021 ഫെബ്രുവരി 17 മുതൽ 20 വരെ പാറേൽ മാതാവിന്റെ പള്ളിയിൽ വെച്ചു നടത്തപ്പെടാൻ തീരുമാനിച്ചിരിക്കുന്നു.  സംസ്ഥാനത്തു നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കൺവെൻഷനും ഇതര ശ്രുശൂഷകളും നടത്തപ്പെടുക. 

17- നു വൈകിട്ട് 6.45 - നു അഭിവന്യ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം  മെത്രാപോലിത്ത കൺവെൻഷൻ ഉൽഘാടനം ചെയ്യും. ഓരോ ദിവസവും വചന പ്രഘോഷത്തിൽ  പ്രഗല്ഫന്മാരായ ഓരോ അഭിവന്യ മെത്രാൻമാർ ദൈവ വചനം പങ്കുവെക്കും.  

17- നു മാവേലിക്കര ബിഷപ്പ് അഭിവന്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് 'ക്രൈസ്തവ കുടുംബം - ദൈവ വചനത്തിലും കൂദാശകളിലും പണിയപ്പെടുന്ന സൗധം' എന്ന വിഷയത്തിൽ പ്രസംഗിക്കും.

18- നു തലശ്ശേരി രൂപത സഹായ മെത്രാൻ അഭിവന്യ മാർ ജോസഫ് പാംപ്ലാനി 'നിങ്ങളിൽ വസിക്കുന്നത് ഇരുളിനെ കീഴടക്കാൻ പറ്റുന്ന വചനം' എന്ന വിഷയത്തിൽ സംസാരിക്കും.

19- നു ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ അഭിവന്യ മാർ തോമസ് തറയിൽ' ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മാവിനാൽ നിറഞ്ഞ സമൂഹം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.  

20- കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ അഭിവന്യ മാർ ജോസ് പുളിക്കൽ 'ദൈവീക കൃപ വഴി സമചിത്തതയും നീതി നിഷ്ഠയും ദൈവ ഭക്തിയുമുള്ള ജീവിതം' എന്ന വിഷയത്തിൽ സന്ദേശം നൽകും. 

ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരായാലും അവരവരുടെ ഭവനങ്ങളിൽ ഇരുന്നു താഴെ  കൊടുത്തിരിക്കുന്ന വിവിധ യൂട്യൂബ് ചാനൽകൾ വഴി തത്സമയം വചന പ്രഘോഷണ കൺവെൻഷനിൽ  പങ്കെടുക്കാവുന്നതാണ്.  


ലൈവ് ആയി സംബന്ധിക്കാൻ സാധിക്കാത്തവർ ഇവിടെ ക്രമമായി കൊടുത്തിരിക്കുന്ന വിഡിയോകൾ കണ്ടു അനുഗ്രഹം പ്രാപിക്കാവുന്നതാണ്!


Monday, February 8, 2021

Potta Online National Bible Convention 2021 Feb 10 - 14 പോട്ട ബൈബിൾ കൺവെൻഷൻ


പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ  2021 ഫെബ്രുവരി 10 മുതൽ 14 വരെ ഓൺലൈനിൽ ലൈവ് ആയി നിർവഹിക്കപ്പെടുന്നു. മഹാമാരി പടരുന്ന സാഹചര്യമായതുകൊണ്ടു ഓരോരുത്തരും താന്താങ്ങളുടെ ഭാവങ്ങളിൽ ആയിരുന്നുകൊണ്ടു ആരാധനയിലും, വചന പ്രഘോഷണത്തിലും രോഗ ശാന്തി ശ്രുശൂഷയിലും പങ്കെടുത്തു അനുഭവം നേടാം.   

വിശ്വ പ്രസിദ്ധ ക്രൈസ്തവ ആത്മീയ ആചാര്യൻ ബഹു മാത്യു നായ്ക്കാംപറമ്പിൽ  V C അച്ഛന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ ധ്യാന ആരാധനാ ശ്രുശൂഷകളിൽ പങ്കെടുത്തു അനുഗ്രഹങ്ങളും വിടുതലും രോഗ സൗഖ്യവും ശാന്തിയും ദൈവ കൃപയും സ്വന്തമാക്കാം. 2021 - ലെ നോമ്പുകാലം വിശുദ്ധിയോടു ആരംഭിക്കാം. 

ഇരിങ്ങാലക്കുട രൂപത മെത്രാൻ അഭി പോളി കണ്ണൂക്കാടൻ പിതാവിന്റെ അനുഗ്രഹ ആശീർവാദത്തോടു ആരംഭം കുറിക്കുന്ന അല്ഫുത ശ്രുശൂഷകളിൽ നിരവധി ധ്യാന ഗുരുക്കന്മാർ പെങ്കെടുക്കുന്നു.  ദൈവം നമുക്ക് കനിഞ്ഞു നീട്ടി നൽകിയിരിക്കുന്ന ഈ ജീവിതം ദൈവത്തെ തേടി കണ്ടെത്തി സായൂജ്യമടയാം.

Convention Timings Live on Youtube Channels:

8.30 am to 1.00 pm



Convention Timings on Goodness T V:

1.00 pm to 5.30 pm.

കൺവെൻഷൻ ദിവസങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതെ പോയവർക്കായി ഓരോ ദിവസത്തെയും പരിപാടികളുടെ യൂട്യൂബ് വിഡിയോകൾ ക്രമമായി ഇവിടെ കൊടുത്തിരിക്കുന്നത് കണ്ടു സൗകര്യപ്രദമായ സമയത്തു സംബന്ധിക്കാവുന്നതാണ്.

മറ്റുമുള്ളവർക്കും ഉപകരിക്കാൻ തക്കവിധം ഇത് ജാതി മത ഭേതമന്യേ താല്പര്യമുള്ള എല്ലാവരിലേക്കും ഷെയർ ചെയ്തു സഹകരിക്കുക.
 
ഒന്നാം ദിവസം. DAY-1. 2021 FEBRUARY -10

 

രണ്ടാം ദിവസം. [DAY-2]. 2021 FEBRUARY -11


മൂന്നാം ദിവസം. [DAY-3]. 2021 FEBRUARY -12


നാലാം ദിവസം. [DAY-4]. 2021 FEBRUARY -13