Friday, June 5, 2026

ThiruHridaya Vanakkamasam Prayers Day -6 (June 6)



തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: അറാം ദിനം.


ജപം


ആത്മാക്കളുടെ ഉത്തമ സ്നേഹിതനായ ഈശോനാഥാ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ ശക്തിയൊക്കെയോടും കൂടെ സ്നേഹിക്കുന്നു. എന്‍റെ കർത്താവായ ഈശോയേ, എന്‍റെ രക്ഷ ഇത്രയധികം ആഗ്രഹിക്കുന്ന അങ്ങയുടെ നിത്യസ്നേഹത്തെ ഓര്‍ക്കാതെയിരിക്കുന്നത് എത്രയോ വലിയ നന്ദിഹീനതയായിരിക്കുന്നു. എത്രയും മാധുര്യം നിറഞ്ഞ ദിവ്യഹൃദയമേ, അങ്ങയുടെ ദിവ്യഹൃദയത്തിന്‍റെ മുറിവുകള്‍ ഞാന്‍ കണ്ടിട്ടും എന്‍റെ ആത്മാവില്‍ ദയയും സ്നേഹവും തോന്നാതിരിക്കുന്നതിനാല്‍ അത്യന്തം ഖേദിക്കുന്നു. എന്‍റെ ഹൃദയത്തിന്‍റെ സമ്പൂര്‍ണ്ണ സന്തോഷമായ ഈശോതമ്പുരാനേ, ഞാന്‍ എന്‍റെ ആത്മാവിന്‍റെ സ്ഥിതി ഗ്രഹിച്ചു മനസ്താപപ്പെടുന്നതിനും അങ്ങയെ എന്‍റെ ഹൃദയമൊക്കെയോടും കൂടെ സ്നേഹിക്കുന്നതിനും ഇടവരുത്തിയരുളണമേ.


പ്രാർത്ഥന 

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.


സുകൃത ജപം 

ഈശോനാഥൻറെ ദിവ്യഹൃദയമേ, അങ്ങ് എപ്പോഴും എന്‍റെ സ്നേഹമായിരിക്കണമേ.


No comments:

Post a Comment

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!