The purpose of this blog is to help the humans to find the One True God and to Reach HIM to live eternally. The contents published in this blog are inspired by the Holy Spirit for the greater Glory of Lord Jesus Christ.
Tuesday, February 20, 2024
Indian Catholics to pray 1 crore rosary Prayers daily
Sunday, February 11, 2024
Sawma Rabba: 50-Days Nombu (Great Lent of Syrian Christians)
എന്താണ് സൗമാ റബ്ബാ (വലിയ നോമ്പ്)?
സീറോ മലബാർ കത്തോലിക്കാ തിരുസഭയുടെ ആരാധനാവത്സരത്തിൽ ഉയിർപ്പുതിരുനാളിനു മുൻപ്, ഏഴ് ആഴ്ച നീണ്ടു നിൽക്കുന്ന വിശുദ്ധമായ കാലഘട്ടത്തെയാണ് സുറിയാനിയിൽ 'സൗമാ റബ്ബാ' അഥവാ 'വലിയ നോമ്പ്' എന്ന് വിളിക്കുന്നത്. ആരാധനാവത്സരത്തിന്റെ കേന്ദ്രമായ നമ്മുടെ കർത്താവീശോമിശിഹായുടെ പീഡാസഹനത്തിന്റെയും കുരിശു മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ ആചരിക്കുന്ന വലിയ ആഴ്ച കൊണ്ടാടുവാൻ തിരുസഭയൊന്നാകെ ഒരുങ്ങുന്ന ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനങ്ങളാണ് വലിയ നോമ്പ്.
പേത്തൂർത്ത: വലിയ നോമ്പിലെ ഒന്നാം ഞായർ, 'തിരിഞ്ഞു നോക്കുക' എന്നർത്ഥംവരുന്ന 'പേത്തൂർത്ത' എന്നാണ് അറിയപ്പെടുന്നത്. നോമ്പുകാലത്തു നമ്മുടെ ജീവിതത്തിൽ പ്രത്യേകമായി നിലനിർത്തേണ്ട ആത്മപരിശോധനയുടെയും അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിലേയ്ക്കാണ് പേത്തൂർത്ത ആചരണം വിരൽചൂണ്ടുന്നത്.
വിഭൂതി തിങ്കൾ: ഉയിർപ്പുതിരുനാളിനു മുൻപ് ഏഴ് ആഴ്ചകണക്കാക്കി, ഒന്നാം ആഴ്ചയിലെ തിങ്കളാഴ്ച (പേത്തൂർത്ത ക്കു പിറ്റേന്ന്) ആണ് 'സൗമാ റബ്ബാ' (വലിയ നോമ്പ്) ആരംഭിക്കുന്നത്. നോമ്പിന്റെ ഈ ആദ്യ ദിനം ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് (abstinence and fasting) വിശ്വാസികൾ ആചരിക്കേണ്ടുന്നത്. ഞായറാഴ്ച വൈകുന്നേരം റംശാ നമസ്‌ക്കാരത്തോടെ ആരംഭിക്കുന്ന ഉപവാസം തിങ്കളാഴ്ച വൈകുന്നേരം റംശാ നമസ്‌ക്കാരത്തിനു ശേഷം അവസാനിക്കുന്നു. നോമ്പ് ആരംഭ ദിനത്തിലെ ചാരം പൂശൽ കർമ്മം (കുരിശുവര) റോമൻ (ലത്തീൻ) പരമ്പര്യത്തിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. രഹസ്യങ്ങൾ അറിയുന്ന സ്വർഗ്ഗീയ പിതാവിന്റെ മുൻപിൽ രഹസ്യമായി ഉപവാസവും പ്രാർത്ഥനയും ദാനധർമ്മവും അനുഷ്ഠിക്കണമെന്ന് നമ്മുടെ കർത്താവീശോ മിശിഹാ പഠിപ്പിച്ചിരിക്കുന്നു (മത്തായി 6,1-18). ചാരം പൂശൽ പഴയ ഉടമ്പടിയിലെ ഉപവാസശൈലിയിൽ നിന്നും വന്നിട്ടുള്ളതാണ്.
വിശുദ്ധഗ്രന്ഥ അടിസ്ഥാനം: നമ്മുടെ കർത്താവിന്റെ നാല്പതു ദിവസത്തെ മരുഭൂമി ഉപവാസമാണ് സൗമാ റമ്പായ്ക്ക് അടിസ്ഥാനവും പ്രചോദനവുമായി നിലകൊള്ളുന്നത്. തത്ത്വത്തിൽ നാല്പതു ദിവസമാണ് വലിയ നോമ്പ്. ആണ്ടുവട്ടത്തിലെ എല്ലാ ഞായറാഴ്ചകളും നമ്മുടെ കർത്താവിന്റെ ഉത്ഥാനത്തിന്റെ ആഘോഷമായതിനാൽ ഉപവാസമില്ല. പീഡാനുഭവ വെള്ളിയും വലിയശനിയും തീവ്ര ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രത്യേക ദിനങ്ങളാണ്. ഇപ്രകാരം, ആറ് ആഴ്ചകളിൽ ആറ് ദിവസങ്ങൾ വീതം മുപ്പത്തിയറ് ദിവസങ്ങൾ, ഏഴാം ആഴ്ചയിലെ തിങ്കൾ മുതൽ പെസഹാവ്യഴം ഉൾപ്പെടെ നാലുദിവസങ്ങൾ; ആകെ 36+4 നാല്പ്പതു ദിനങ്ങൾ. എന്നാൽ മാർ തോമാ നസ്രാണികൾ പരമ്പരാഗതമായി നോമ്പുകാലം മുഴുവൻ ഉപവാസം/ മാംസവർജ്ജനം അനുഷ്ഠിച്ചു പോരുന്നു. അതുകൊണ്ട് സൗമാ റമ്പാ (വലിയ നോമ്പ്) അൻപതു നോമ്പ് എന്നും അറിയപ്പെടുന്നു.
നോമ്പാചരണം:
1. പ്രാർത്ഥന: തന്റെ ഏകപുത്രനെ മരണത്തിനു വിട്ടുകൊടുത്തുകൊണ്ട് പാപത്തിലേയ്ക്കു ചായ്ഞ്ഞിരുന്ന നമ്മുടെ മനുഷ്യ പ്രകൃതിയെ മഹത്ത്വമണിയിച്ച പിതാവായ ദൈവത്തിന്റെ അനന്തമായ സ്‌നേഹവും കൃപയും കാരുണ്യവും ധ്യാനിച്ച് നന്ദി അർപ്പിക്കേണ്ട പ്രത്യേക കാലമാണിത്. ഈ പ്രാർത്ഥനയാണ് നോമ്പാചരണത്തെ നയിക്കേണ്ടത്. വിശുദ്ധ കുർബാനയർപ്പണം, സ്ലീബാ പാത, യാമപ്രർത്ഥനകൾ, കരുണ കൊന്ത, തിരുവചന വായനയും ധ്യാനവും (പ്രത്യേകമായി ഈശോയുടെ പീഡാസഹനങ്ങളെ വിവരിക്കുന്ന സുവിശേഷ ഭാഗങ്ങൾ), എന്നിവ നോമ്പാചരണത്തിന് ഊർജ്ജം പകരുന്ന കൃപയുടെ ഉറവിടങ്ങളാണ്. മൗനം/നിശ്ശബ്ദത നോമ്പാചരണത്തെ ഏറെ സഹായിക്കുന്ന ഘടകമാണ്. ''മുറിയിൽ കടന്ന് കതകടച്ചു പ്രാർത്ഥിക്കുക'' (മത്തായി 6:6) എന്നതിന് ആന്തരീക നിശ്ശബ്ദതയിൽ പ്രാർത്ഥിക്കുക എന്നും അർത്ഥമുണ്ട്. 'ഹൃദയ പ്രർത്ഥന' അഥവാ 'ഈശോ നാമജപം' എന്നറിയപ്പെടുന്ന, "കർത്താവായ ഈശോ മിശിഹായേ, ദൈവത്തിന്റ പുത്രാ, പാപിയായ എന്റെ മേൽ കൃപയായിരിക്കണമേ'' എന്ന പ്രാർത്ഥന ആവർത്തിച്ച് ഉരുവിടുന്നത് പൗരസ്ത്യ സഭാപിതാക്കന്മാർ നമ്മെ പഠിപ്പിച്ചിരിക്കുന്ന അതിപുരാതനമായ പ്രാർത്ഥനാരീതിയാണ്. നോമ്പുകാലം ലക്ഷ്യം വയ്ക്കുന്ന അനുതാപത്തിന്റെയും എളിമപ്പെടലിന്റെയും ചൈതന്യം സ്വന്തമാക്കുവാൻ ഈ ആന്തരീക പ്രാർത്ഥന നമ്മെ സഹായിക്കും.
2. മാംസവർജ്ജനം, ഉപവാസം: ''ഉപവാസത്തിന്റെ സ്‌നേഹിതർ'' എന്നാണ് പാശ്ചാത്യ മിഷനറിമാർ മാർ തോമാ നസ്രാണികളെ വിശേഷിപ്പിച്ചിരുന്നത്. നോമ്പിൽ മാംസം, മത്സ്യം, മുട്ട, പാൽ, പാലുല്പന്നങ്ങൾ, ഇഷ്ടവിഭവങ്ങൾ എന്നിവ ഭക്ഷിക്കാറില്ല. നോമ്പാചരണത്തിന്റെ ചൈതന്യത്തിൽ ദമ്പതികൾ പരസ്പര സമ്മതത്തോടെ ദാമ്പത്യ ധർമ്മം അനുഷ്ഠിക്കുന്നതിൽനിന്നും വിട്ടുനിൽക്കുന്നതും (1 കൊറി 7:5); മദ്യപാനം, പുകവലി, മറ്റു ദുഃശ്ശീലങ്ങൾ എന്നിവ നോമ്പാരംഭത്തിൽ തന്നെ എന്നേയ്ക്കുമായി ഉപേക്ഷിക്കുന്നതും പതിവാണ്. ഈ കാലഘട്ടത്തിൽ ആബാലവൃത്തം ജനങ്ങളെയും അടിമപ്പെടുത്തിയിരിക്കുന്ന 'ഡിജിറ്റൽ' വസ്തുക്കളുടെ ഉപയോഗവും അശേഷം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പരിമൈത്തപ്പെടുത്തുകയോ ചെയ്യേണ്ടുന്നതാണ് (digital fasting as exhorted by Mar George Madathikandathil).
നിഷ്ഠയോടുള്ള ഉപവാസത്തിന്റെ അനുഷ്ഠാനം ഇപ്രകാരമാണ്: തലേന്ന് വൈകുന്നേരം ആറുമണിക്കു മുൻപ് അത്താഴം കഴിക്കുന്നു. ആറുമണിക്ക് റംശാ നമസ്‌കാരത്തോടെ/കുടുംബ പ്രാർത്ഥനയോടെ ഉപവാസം ആരംഭിക്കുന്നു. പിറ്റേന്ന് വൈകുന്നേരം ആറുമണിക്ക് റംശാ നമസ്‌കാരത്തിനുശേഷം അത്താഴം കഴിക്കുന്നു. ''നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻ വേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്‌സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും'' (മത്തായി 6, 16-18).
അനുരഞ്ജനം/അനുതാപം: വഴക്കുകൾ, വൈരാഗ്യം, ശത്രുത, വെറുപ്പ്, പ്രതികാരചിന്ത, മുതലായ തിന്മകൾ നീക്കി സഹോദരങ്ങളോട് അനുരഞ്ജനപ്പെടേണ്ട കാലമാണ് നോമ്പിന്റേത്. എന്തെന്നാൽ, ''കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാൻ സാധിക്കുകയില്ല'' എന്ന് നമ്മുടെ കർത്താവിന്റെ തിരുമനസ്സനുസരിച്ച് യോഹന്നാൻ ശ്ലീഹാ നമ്മെ പഠിപ്പിച്ചിരിക്കുന്നു (1 യോഹ 4: 20). അനുരഞ്ജനകൂദാശ (വിശുദ്ധ കുമ്പസാരം) സ്വീകരിച്ച് സ്വയം വിശുദ്ധീകരിക്കേണ്ടതും നോമ്പാചരണത്തിന്റെ അവശ്യ ഘടകമാണ്. ധൂർത്തപുത്രനേപ്പൊലെ പിതാവിന്റെ വീട്ടിലേയ്ക്കു തിരിച്ചു ചെല്ലേണ്ട അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും കാലമാണത്. അങ്ങനെ കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദത്തോടും വെടിപ്പാക്കപ്പെട്ട മനഃസാക്ഷിയോടുംകൂടി വേണം ഉയിർപ്പു തിരുനാളിനായി ഒരുങ്ങാൻ.
4. ദാനധർമ്മം: മാംസവർജ്ജനത്തിലൂടെയും ഉപവാസത്തിലൂടെയും നീക്കിവയ്ക്കപ്പെടുന്ന തുക ദാനധർമ്മം ചെയ്യേണ്ടതാണ്. ആഹാരം, വസ്ത്രം, പാർപ്പിടം, മരുന്ന്, വിദ്യാഭ്യാസം മുതലായ അടിസ്ഥാന ആവശ്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കുവാൻ സംഘടിതമായും വ്യക്തിപരമായും പരിശ്രമിക്കണം. മറ്റുള്ളവർക്കു വേണ്ടി എന്തുചെയ്തു എന്നുള്ളതാണ് അന്ത്യവിധിയുടെ മാനദണ്ഡമായി നമ്മുടെ കർത്താവു ചോദിക്കുന്നത് (മത്തായി 25, 31-46). "അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്കു പ്രസാദിപ്പിക്കാം." (സീറോ-മലബാർ കുർബാനയിലെ രണ്ടാം ദിവ്യരഹസ്യഗീതം).
ഒരു വലിയനോമ്പ് കാലത്തു കൂടി പ്രവേശിച്ചു സ്വയം വിശുദ്ധീകരിക്കാൻ ദൈവം നമുക്ക് നൽകിയ അവസരത്തിനായി നന്ദി പറഞ്ഞുകൊണ്ട് ഈ അമ്പതു നോമ്പ് നമുക്ക് അർത്ഥവത്തായി ആചരിക്കാം!
Tuesday, January 16, 2024
Etiquette Guidelines for Attending Holy Mass (Dos & Don'ts)
Spiritual Body language postures to be strictly observed while participating in Holy Eucharistic Services in Catholic churches:
As mentioned in this blog earlier, the Holy mass is the most important spiritual service a faithful can practice while on this earth. Even though we may not understand the value of a Holy Mass, It is priceless!
Hence, please observe (teach to observe) these guidelines to practice worthily in the Holy Eucharistic service.
- Punctuality is Key: Ensure you arrive on time for Holy Mass, recognizing that it is a moment for God to fill you with love, forgiveness, and guidance. Avoid keeping God waiting; remember, a place has been set for you at His table.
- Silence Cell Phones: Turn off phones during Mass to avoid distractions and maintain focus on the spiritual experience.
- Modest Attire is Appreciated: Refrain from wearing provocative clothing such as low necklines, miniskirts, or shorts to maintain a respectful atmosphere. (Always decent and good formal dressing is highly advisable whenever attending the Church).
- Greet the Lord with a Sign of the Cross: Upon entering the church, acknowledge the presence of the Lord by making the sign of the cross. Express gratitude for the invitation to participate in the invaluable Holy Mass.
- Show Reverence Through Gestures: When passing the altar or Tabernacle, bow or genuflect as a sign of respect for Lord Christ's presence.
- Limit Consumption to Water: Refrain from chewing gum, eating, or drinking during Mass, with the exception of water if necessary for health reasons.
- Avoid Crossing Legs: Maintain an attentive and respectful posture by refraining from crossing your legs during Mass.
- Coordinate Readers for Readings and Psalm: Ensure different individuals read the Readings and the Psalm to enhance the liturgical experience.
- Stick to the Script: While reading, avoid adding personal comments or altering the prescribed text during Readings and the Psalm.
- Hallelujah Timing: Refrain from reciting the Hallelujah prematurely; wait for the appropriate moment, allowing someone to sing it.
- Selective Cross Sign During Gospel: Only make three small crosses on the forehead, lips, and chest during the Gospel proclamation.
- Individual Responses to Creed: Respond individually rather than collectively when the Creed is presented in question form during Mass. If the celebrant who presides at the Holy Mass asks: “Do you Believe in God the Father Almighty?” In this case, do not answer “yes, we believe”, because faith is personal. Answer: “Yes, I do.”
- Timing of Offering Collection: Collect offerings during the presentation of gifts, not during the Universal Prayer.
- Maintain Seating During Gift Presentation: Avoid standing during the presentation of gifts, as this might lead to confusion regarding the timing of the Consecration.
- Kneeling After "Saint": Wait until the priest invokes the Holy Spirit to transform the bread and wine into the Body and Blood of Christ before kneeling.
- Respectful Posture During Consecration: If unable to kneel, stand; sitting is discouraged during the Consecration.
- Silent Reflection During Consecration: Refrain from speaking aloud during the Consecration to avoid distracting others in their silent prayers.
- Leave Liturgical Phrases to the Presider: Only the presiding priest should audibly say liturgical phrases during Mass.
- Peace Greetings Within Proximity: Limit exchanging the sign of peace to those nearby; avoid extending it to others in different sections. Do not bow while exchanging 'Peace' but offer with a smile!
- Communion Preparation: Only receive communion if you have observed the Eucharistic fast (at least for one hour before the Holy Mass) and are in a state of grace.
- Communion Lines: Recognize the Sacredness of the Eucharist, irrespective of whether the Host is distributed by the Priest or an Extraordinary Minister.
- Post-Communion Reflection: After receiving communion, return to your place and engage in personal conversation with the Lord.
- Complete Silence After Communion Song: End the Communion song when the last person receives the host to allow for a sacred silence.
- Include Children in Worship: Encourage children to participate in H Mass respectfully, guiding them on appropriate behavior.
- Stay Until the End: Attend the entire Mass, including the final blessing, which sends you into the world with a renewed purpose inspired by the Lord.
Tuesday, January 9, 2024
Syro Malabar Church New Major Archbishop is Mar Raphael Thattil
The Holy Synod, comprising all the Bishops of the Syro Malabar Church, convened at Mount St. Thomas, the headquarters, with the sole agenda of electing the successor to Mar George Alencherry, who resigned as the Major Archbishop of the Church recently. Successfully fulfilling their purpose, the Synod, guided by the Holy Spirit, elected the new Major Archbishop on the second day of their gathering ie on 09-01-24.
The preceding day of the Synod was dedicated to prayers and meditation, seeking divine intervention and prudence from the Holy Spirit. The Bishops fervently sought the wisdom to exercise their discretion wisely, free from any conflicting emotions.
On the second day of the Synod, the new head of the Church was successfully elected. (two third majority is required to elect the Syro Malabar head) Updates of the election results have been sent to the Holy Father Pope for approval, and after receiving approval, the official announcement was made by Mar Mathew Moolakkattu on 10-01-2024 at 4.30 pm to the public.
Mar Raphael Thattil is presently serving as the maiden Bishop of Shamshabad Eparchy headquarters near Hyderabad, which consists of the Syro Malabar faithful residing in most of the states of India outside Kerala including Telangana, Andhra Pradesh, Orissa.
Wednesday, December 20, 2023
KREUPASANAM MOBILE APP: Download and Install Official
The Holy Presence and the mighty works of Lord Jesus Christ and His Holy Mother in Kreupasanam Shrine have transformed Kreupasanam into a renowned sanctuary, attracting people from all walks of life from all nooks and corners of the world. The daily influx of devotees has been steadily rising. With this escalating multitude, it is anticipated that, in the near future, even for essential rituals such as taking udambadi or having a darshan, a prior booking or appointment may become inevitable..!
In an effort to enhance accessibility and provide comprehensive information about all the activities taking place at Kreupasanam, (whether Spiritual, Social or cultural) the shrine is pleased to announce the launch of a dedicated mobile application. Devotees can now conveniently download and install the app on their mobile phones from the Google Play Store.
Henceforth, via the app, a devotee can perform a 'light a candle prayer,' take 'online udambadi,' participate in 'Online Holy Mass and Retreats, watch testimonial videos on YouTube, and read Kreupasanam newspapers, among other features.
To initiate the download, please click on one of the links provided below
https://play.google.com/store/apps/details?id=com.kreupasanam&pli=1
https://play.google.com/store/apps/details?id=com.kreupasanam&pcampaignid=web_share
Then Click on the Green button INSTALL
Monday, December 11, 2023
Prayer for the Election of Syro-Malabar Church head 2024
Tuesday, December 5, 2023
Thodupuzha, the spiritual capital of Kerala Catholics?
Kerala, often referred to as God's own country, earns its divine moniker through various historical events. One significant reason is the arrival of St. Thomas, one of the 12 Apostles of Lord Jesus Christ, in 52 AD. St. Thomas initially preached the Gospel of Jesus Christ to some Brahmin poojaris performing many great miracles, and convincing them that Jesus Christ is the true incarnated God, Who created the universe.
There after the growth of Christianity in South India has been gradual but fervent, with individuals embracing the faith based on conviction and belief, rather than through force or entice. Despite occasional support from rulers acknowledging the contributions of Christians in education and charity, Christians faced severe persecutions from certain Hindu and most Muslim rulers throughout history.
The early Christians, fueled by their devotion to Lord Jesus Christ, withstood adversities, finding protection from enemies, wild animals, and natural disasters through the intercession of Angels and Saints. However, in the contemporary era, with fewer external threats, some Christians in Kerala have adopted a carefree lifestyle, leading to a weakening of faith. This has resulted in the emergence of cults, communists and satanists that challenge the state's heavenly reputation.
Nevertheless, Kerala is not devoid of zealous religious and lay devotees. Many engage in intercessory prayers for themselves, their families and the whole world, dedicating hours in perpetual adoration chapels where the Holy Sacrament is exposed. Thodupuzha town in Idukki district stands out as a hub for Eucharistic Adoration Centers. There are many churches and chapels where a significant number of Holy Masses are celebrated daily.
Prominent Eucharistic Adoration Centers in Thodupuzha include:
- Saviour's Home, near Mangattu Kavala.
- St Jude's Church in De Paul School compound, near Thodupuzha East.
- Divine Mercy Shrine, near Pvt Bus stand, beside Pala road.
- Holy Family Hospital campus at Muthalakodam.
- SABS Convent Chapel near Archana hospital.
These centers serve as places of worship and reflection, allowing devotees to personally connect with the Holy Sacrament. Thodupuzha remains a focal point for those seeking spiritual nourishment through perpetual adoration, frequent Confessions and regular Holy Masses.
Monday, October 30, 2023
Turn Halloween into Holyween: The Dangers of Celebrating Halloween
Halloween, a tradition that originated in European countries, has gradually spread to many parts of the world. For some, it's a fun and spooky holiday marked by costumes, candy, and trick-or-treating. However, beneath the festive surface, Halloween has a darker history rooted in pagan practices and the celebration of evil spirits. In this blog post, we'll explore the dangers of embracing Halloween and the alternative of Holyween, a celebration that promotes values of light and spirituality.
The Dark Origins of Halloween
Halloween, celebrated on October 31st, has its roots in ancient pagan customs. It was originally a day to appease and mimic malevolent spirits, a practice that has survived through the ages. Many innocent children and adults dress up as devils and other evil entities, unaware of the serious consequences of these costumes and celebrations.
A Clash with Catholic Traditions
Just as Halloween winds down, Catholics around the world begin observing All Saints Day on November 1st. The month of October is dedicated to the Rosary, a cherished Catholic devotion. The Holy Virgin Mother Mary, the central figure in the Rosary, holds a significant role in combating evil forces. It's Holy Mary who has been appointed by God to crush the head of satan.
The irony is striking: the concluding day of the Rosary month is marked by the celebration of devils and malevolent spirits. Halloween, a remnant of uncivilized tribal practices from Europe's pre-Christian era, has been adopted by modern-day satan worshipers.
Holyween: Embracing the Light
In response to these troubling associations, the Church encourages Christians to transform Halloween into Holyween. Instead of dressing up as evil spirits, individuals can choose to become Angels, Saints, and Holy Martyrs. Holyween serves as an alternative that promotes values of light, spirituality, and the Christian faith.
The celebration of Holyween aligns with the Church's teachings on resisting the darkness of the world and embracing the virtues of goodness and holiness. It allows individuals particularly children to honor the memory of saints and martyrs, emphasizing the triumph of good over evil.
Conclusion: Choosing the Light
The dangers of celebrating Halloween lie in its historical ties to pagan and malevolent practices. As it spreads to various countries, it is vital to recognize the potential consequences of participating in such festivities. Holyween offers a way to shift the focus from darkness to light, from evil to goodness. By celebrating Holyween, we can stand against the forces of darkness and embrace a tradition that reflects the values of faith, hope, and love.
Ultimately, the choice between Halloween and Holyween is a choice between the celebration of evil and the celebration of light, and the path we choose can have a profound impact on our lives and our communities. Hence it is imperative for the teachers and others to educate the younger generation to keep away from such dangers.
Friday, September 22, 2023
Kreupasanam Maha Japamala Rally അഖണ്ഡ ജപമാല റാലി
ജാതി മത വർഗ ഭേതമന്യേ ജനലക്ഷങ്ങൾ വിശ്വാസത്തോടും ഭക്തിയോടും വളരെ അച്ചടക്കത്തോടും പങ്കെടുക്കുന്ന ഒരു മഹാ സംഭവമാണ് കൃപാസനം അഖണ്ഡ ജപമാല റാലി.
എല്ലാ വർഷവും ഒക്‌ടോബർ മാസത്തിലെ അവസാനത്തെ ശനിയാഴ്ച മുടങ്ങാതെ മഹാ ജപമാല റാലി സംഘടിപ്പിക്കപ്പെടുന്നു. ഈ വർഷത്തിലെ, അതായതു 2023 -ലെ കൃപാസനം മഹാ ജപമാല റാലി ഈ വരുന്ന ഒക്ടോബർ മാസം 28 -ആം തീയതി ശനിയാഴ്ച ഭക്തി നിർഭരമായി നിർവ്വഹിക്കപ്പെടും.
യേശു ക്രിസ്തുവിലും അവിടുത്തെ പരിശുദ്ധ അമ്മയിലും ഉള്ള വിശ്വാസം മനുഷ്യരുടെ മുൻപാകെ പരസ്യമായി പ്രഖ്യാപിക്കുന്ന ഒരു പ്രക്രിയ ആകയാൽ മഹാ ജപമാല റാലി, മഹാ അനുഗ്രഹങ്ങളുടെ ഒരു പെരുമഴ തന്നെ ആയിരിക്കും എന്നതാണ് അതിൽ പങ്കെടുത്തിട്ടുള്ള പതിനായിരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊള്ളുന്ന ജപമാല റാലി, വ്യക്തിപരമായ നിയോഗങ്ങൾ എന്നതിലുപരി സമൂഹത്തിന്റെയും നാടിന്റെയും പൊതു നിയോഗങ്ങൾക്കും ശ്രേയസ്സിനും ഉള്ള ഒരു പ്രാത്ഥനയും ആകും.
കൃപാസനം മഹാ അഖണ്ഡ ജപമാല റാലി: നിർദേശങ്ങൾ.
ശനിയാഴ്ച രാവിലെ 6 മണിക്ക് ആലപ്പുഴ കലവൂരുള്ള കൃപാസനത്തിൽ നിന്ന് അർത്തുങ്കലുള്ള ബസിലിക്കാ പള്ളിയിലേക്ക് ജപമാല റാലി ആരംഭിക്കും.ലഘുഭക്ഷണവും കുടിവെള്ളവും അതോടൊപ്പം ഒരു കുടയും കരുതുക.
റാലി മുറിയാതെ, പ്രാർത്ഥനയ്ക്ക് ഭംഗം വരാതെ ശ്രദ്ധിക്കുക.
റോഡ് കഴിവതും മുറിച്ചുകടക്കാതിരിക്കാൻ ശ്രമിക്കുക. അഥവാ മുറിച്ചു കടക്കേണ്ടി വന്നാൽ വളരെ ശ്രദ്ധയോടും സൂഷ്മതയോടും ചെയ്യുക.
ഉച്ചയോടുകൂടെ റാലി അർത്തുങ്കൽ ബസിലിക്കയിൽ എത്തിച്ചേരും.
1.30 നുള്ള അഭിവന്യ ആലപ്പുഴ മെത്രാന്റെ ദിവ്യബലി ക്കു മുൻപും ശേഷവും പരിശുദ്ധ കുർബനയുടെ ആരാധന/ആശീർവാദം നിർവ്വഹിക്കപ്പെടും.
Thursday, August 24, 2023
Marian Udambadi: How to take? എങ്ങനെ എടുക്കണം? Full Details
ഈ കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ, മാരക രോഗങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, തകർച്ചകൾ, കടബാധ്യത, കോടതി വ്യവഹാരങ്ങൾ, വിവാഹ-ജോലി തടസങ്ങൾ, പരീക്ഷകളിൽ തുടരെതുടരെയുണ്ടാകുന്ന പരാജയം, മദ്യപാനം, മയക്കുമരുന്ന്, കുടുംബ കലഹം, അശാന്തി, നിരാശ... ഇങ്ങനെ പോകുന്നു മനുഷ്യ ജീവിതത്തെ തകർക്കുന്ന പ്രശ്നങ്ങൾ.
ഇങ്ങനെയുള്ള പ്രശ്നങ്ങളിൽപെട്ട് ഇനിയും രക്ഷപെടാൻ സാധിക്കില്ല എന്ന് മനസുമടുത്തു ചിലർ ജീവിതത്തെത്തന്നെ സ്വയം അവസാനിപ്പിക്കുന്നു! എന്നാൽ മറ്റുചിലർ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിവുള്ള ദൈവാനുഗ്രഹം വർഷിക്കുന്ന ഏതാനും ധ്യാന കേന്ദ്രങ്ങളിലേക്ക് പായുന്നു. അതുപോലത്തെ, ജാതി മത വർഗ വർണ ഭേദമില്ലാതെ എല്ലാ വിഭാഗം മനുഷ്യരും തങ്ങളുടെ മലപോലെയുള്ള പ്രശ്നങ്ങളുമായി ഓടിപ്പോകുന്ന ഈ കാലഘട്ടത്തിലെ ഒരു ദൃഢമായ അഭയകേന്ദ്രമാണ് കേരളത്തിൽ ആലപ്പുഴയ്ക്ക് അടുത്തുള്ള കൃപാസനം മരിയൻ തീർത്ഥാടന കേന്ദ്രം!
എന്തൊക്കെ നീറുന്ന പ്രശ്നങ്ങളുമായി ആയാലും ഒരു വ്യക്തി കൃപാസനത്തിൽ വിശ്വാസത്തോടെ കടന്നു ചെല്ലുകയും, അവിടുത്തെ ഉടമ്പടിയിൽ നിർദ്ദേശിക്കുന്ന ചില ലഘുവായ പ്രാർത്ഥനകളും പരോപകാര പ്രവർത്തികളും ചെയ്യുകയും, ചില പാപങ്ങളും തഴക്ക ദോഷങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്ന പക്ഷം, മലപോലുള്ള പ്രധിബന്ധങ്ങൾ മഞ്ഞുപോലെ ഉരുകി അപ്രത്യക്ഷമാകുന്നതായി അനുദിനം ആയിരക്കണക്കിന് ആളുകൾ പറയുന്ന അനുഭവ സാക്ഷ്യങ്ങൾ, കൃപാസനത്തെപറ്റി അറിയാത്തവർക്ക് അല്ലെങ്കിൽ ആദ്യമായി കേൾക്കുന്നവർക്ക് പലപ്പോഴും അവിശ്വസനീയമായി തോന്നിയേക്കാം.
എന്താണ് കൃപാസനം മരിയൻ ഉടമ്പടി? What is Udambadi
മനുഷ്യാവതാരം എടുത്ത കർത്താവായ യേശുവിനു ഭൂമിയിൽ ജന്മം നല്കാൻ സർവശക്തനായ ദൈവത്താൽ കാലങ്ങൾക്കുമുമ്പേ തെരെഞ്ഞെടുക്കപ്പെട്ട പരിശുദ്ധ കന്യകാമറിയം, ബഹു ജോസഫ് വലിയവീട്ടിൽ എന്ന തന്റെ ഭക്തനായ കത്തോലിക്കാ പുരോഹിതന് പ്രത്യക്ഷപ്പെട്ട കൃപാസനം എന്ന ദേവാലയത്തിൽ, പരിശുദ്ധ അമ്മയുടെ അനുഗ്രഹവും സഹായവും തേടിവരുന്ന ഒരു ഭക്തൻ/ഭക്ത, പരിശുദ്ധ മാതാവിന്റെ മകനായ കർത്താവായ യേശുക്രിസ്തുവിൽ ഉള്ള തന്റെ വിശ്വാസത്തെ ഏറ്റുപറഞ്ഞുകൊണ്ടു, യേശുക്രിസ്തു പഠിപ്പിച്ചതുപോലെ തിന്മയായിട്ടുള്ളതിനെ എല്ലാം വർജിക്കാൻ ശ്രമിച്ചുകൊള്ളാമെന്നും, എല്ലാ മനുഷ്യരെയും സ്നേഹിച്ചു പരോപകാര പ്രവർത്തികൾ ചെയ്തുകൊള്ളാമെന്നും പരിശുദ്ധ കൃപാസനം മാതാവിന്റെ സന്നിധിയിൽ ചെയ്യുന്ന ഒരു സമ്മത പ്രക്രിയയാണ് 'മരിയൻ ഉടമ്പടി'.
Thursday, August 10, 2023
Prayer to the 7 Archangels for protection from all evil
എല്ലാ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും, തിന്മകളിൽനിന്നും, അപകടങ്ങളിൽ നിന്നും, പ്രകൃതി ദുരന്തങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും, സംരക്ഷണം ലഭിക്കാനായി പരിശുദ്ധ അമ്മയുടെയും 7 മുഖ്യ ദൂതന്മാരുടെയും 9 വൃന്ദം മാലാഖാമാരുടെയും അസംഖ്യം വിശുദ്ധരുടെയും വേദ സാക്ഷികളുടെയും എല്ലാ സ്വർഗീയ നിവാസികളുടെയും സഹായം തേടിയുള്ള വളരെ ഫലപ്രദമായ മലയാളം സംരക്ഷണ പ്രാർത്ഥന.
"പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ.
കർത്താവായ യേശുവേ, അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ മുദ്ര കുത്തണമേ. അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ ഒരു അടയാളമായും അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങളെ മുദ്രയായും പതിക്കണമേ. പരിശുദ്ധ നിത്യ സഹായ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
മുഖ്യ ദൂതന്മാരായ വിശുദ്ധ മിഖായേലേ, വി: ഗബ്രിയേലേ, വി: റപ്പായേലേ, വി: സിറിയേലേ, വി: ഉറിയേലേ, വി: റമിയേലേ, വി: റഗുവേലേ, നവ വൃന്ദം മാലാഖമാരായ സ്രാപ്പേൻമാരേ, ക്രോവേന്മാരേ, ഭദ്രാസനന്മാരേ, ബലവാന്മാരേ, തത്വകന്മാരേ, പ്രാഥമികന്മാരേ, ഭക്തിജ്വാലകന്മാരേ, ദൈവ ദൂതന്മാരേ, അധികാരികളേ, സ്വർഗീയ ഗണങ്ങളായ അപ്പസ്തോലന്മാരേ, വിശുദ്ധരേ, രക്ത സാക്ഷികളേ, വാഴ്ത്തപ്പെട്ടവരേ, ധന്യന്മാരേ, ദാസീദാസന്മാരേ, പൂർവ പിതാക്കന്മാരേ, പ്രവാചകന്മാരേ, കുഞ്ഞു പൈതങ്ങളേ, ഞങ്ങൾക്കുവേണ്ടി, കുടുംബങ്ങൾക്കുവേണ്ടി, തിരുസഭക്കുവേണ്ടി, ശ്രുശൂഷകൾക്കുവേണ്ടി, ശ്രുശൂഷകർക്കുവേണ്ടി അപേക്ഷിക്കണമേ. ഞങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണമേ.
മുഖ്യദൂതൻമാരേ, പൈശാചിക ശക്തികളുടെ സ്വാധീനങ്ങളായ ജഡമോഹം, ധനമോഹം, സുഖലോലുപത, ആഡംബരപ്രീയം, സ്വാർത്ഥത, അഹങ്കാരം, അസൂയ, അലസത, അപവാദം,ആകുലത, ഉത്ക്കണ്ഠ, ഭയം, അവിശ്വാസം, അനീതി, അധികാരമോഹം, പക്ഷപാതം, പൊങ്ങച്ചം, ഏഷണി, പരദൂഷണം, കാപട്യം, വ്യർത്ഥഭാഷണം, വിവാഹ മോചനം, കൊതി, ദുർമരണം, അപകടം മുതലായവയിൽ നിന്നും സംരക്ഷിക്കുവാൻ ഞങ്ങൾക്ക് ചുറ്റും കോട്ട കെട്ടണമേ.
മുഖ്യദൂതന്മാരേ, പൈശാചിക ശക്തികളുടെ സ്വഭാവങ്ങളായ കോപം, വാശി, വൈരാഗ്യം, വെറുപ്പ്, വിദ്വേഷം, പ്രതികാരചിന്ത, നിർബന്ധബുദ്ധി, ചതി, അവിശ്വസ്തത, ആത്മഹത്യാചിന്ത, നിഷേധ സ്വഭാവം, ദാർഷ്ട്യഭാവം, മുരടൻ സ്വഭാവം, പരാക്രമം, മാർക്കടമുഷ്ടി, അക്രമവാസന, നശീകരണ സ്വഭാവം, കലഹസ്വഭാവം, ഭിന്നതയുണ്ടാക്കൽ, തമ്മിലടിപ്പിക്കൽ, വിഭാഗീയത, മാത്സര്യബുദ്ധി, ഞാനെന്ന ഭാവം, എതിർത്തു സംസാരം, വെല്ലുവിളി, ഒളിപ്പോരാട്ടം, നിരീശ്വരവാദം, തെറ്റായ യുക്തിവാദം, വർഗീയവാദം, തീവ്രവാദം, ഭീകരപ്രവർത്തനം, കൊലപാതകം, ഭ്രൂണഹത്യ, മോഷണം, അത്യാഗ്രഹം, മദ്യപാനം, ലഹരിയുടെ അടിമത്തം, ചീട്ടുകളി, മാധ്യമ ദുരുപയോഗം, ഫോൺ ദുരുപയോഗം, സിനിമ-സീരിയൽ ഭ്രമം, വിമർശനം, ഒറ്റുകൊടുക്കൽ, സംശയിക്കൽ, വിധിക്കൽ, ആരേയും ഉൾക്കൊള്ളാത്ത-ആരുമായും ചേർന്നുപോകാത്ത സ്വഭാവ വൈകല്യങ്ങൾ, നിരാശ, ദുരാശ, ഭീരുത്വം, സ്നേഹരാഹിത്യം, പിശുക്ക്, ധൂർത്ത്, ഇവയിൽനിന്നെല്ലാം സംരക്ഷിക്കുവാൻ ഞങ്ങൾക്ക് ചുറ്റും പാളയമടിച്ചു കാത്തുകൊള്ളണമേ.
മുഖ്യദൂതന്മാരേ, മന്ത്രവാദം, കൂടോത്രം, ക്ഷുദ്രവിദ്യ, ആഭിചാരം, അന്യദേവാരാധന, വിഗ്രഹാരാധന, അന്ധവിശ്വാസം, അനാചാരങ്ങൾ, ചാത്തൻസേവ, സാത്താൻ ആരാധന, വെച്ചുപൂജ, പക്ഷി-മൃഗാരാധന, ജിന്നുകളുടെ പ്രവർത്തനം, ഇവയുടെ ഭയത്തിൽനിന്നും ആകർഷണത്തിൽനിന്നും ദൂഷിത ഫലങ്ങളിൽനിന്നും ഞങ്ങളെ സംരക്ഷിക്കുവാൻ ഞങ്ങൾക്കുചുറ്റും സംരക്ഷണ കവചം തീർക്കണമേ.
മുഖ്യദൂതന്മാരേ, സാത്താനൊരുക്കുന്ന കെണികളിൽനിന്ന്, ചതി പ്രയോഗത്തിൽനിന്ന്, ഗൂഢാലോചനകളിൽനിന്ന്, ദുരുപയയോഗങ്ങളിൽനിന്ന്, ദുഷ്ടസ്വാധീന വലയങ്ങളിൽനിന്നു, രഹസ്യവും പരസ്യവുമായ എല്ലാ അപകടങ്ങളിൽനിന്നും ധാർമിക അധഃപതനം, ദുരന്തം, യുദ്ധം, മാരക രോഗങ്ങൾ, പകർച്ചവ്യാധികൾ, ക്ഷാമം ഇവയിൽനിന്നെല്ലാം സംരക്ഷിക്കപ്പെടുവാൻ ഞങ്ങളുടെമേൽ കുരിശടയാളം പതിക്കണമേ.
പേമാരി, ജലപ്രളയം, ഇടിമിന്നൽ, കൊടുങ്കാറ്റ്, കടൽക്ഷോപം, അത്യുഷ്ണം, അതിശൈത്യം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂകമ്പം, പാരമ്പര്യരോഗങ്ങൾ, പൈശാചിക രോഗങ്ങൾ, വിഷജീവികൾ, വിഷവായു, ഭക്ഷ്യവിഷബാധ, വന്യമൃഗശല്യം, ഉപദ്രവകാരികളായ കീടങ്ങൾ, തീപിടുത്തം, വൈറസ് രോഗങ്ങൾ, എന്നിവയിൽനിന്ന് ഞങ്ങളെയും കുടുംബങ്ങളെയും ചിറകുവിരിച്ചു കാത്തുകൊള്ളണമേ. ആമേൻ.
(1 വിശ്വാസ പ്രമാണം, 1 സ്വർഗ്ഗ, 1 നന്മ, 1 ത്രിത്വസ്തുതി)
Wednesday, August 2, 2023
Divine Mercy Shrine of Holy Mary, Thodupuzha, Kerala
Divine Mercy Shrine of Holy Mary is a famous Pilgrim Center in Thodupuzha of Idukki district. As the Infinite Mercy of Lord Jesus Christ is flowing abundantly here, many devotees belonging to different religions visit this Shrine and pray for the fulfilment of their intentions. It is a recently developed Shrine and was officially established on 2006 August 15. As per the directions of the Holy Virgin Mary, Who appeared to a 7-year old girl Chippy several times, her parents Puthiyedathu John and Reji handed over the house in which they were living and the Grotto constructed within it to the Syro Malabar Catholic Eparchy of Kothamangalam. And the Diocesan Bishop Mar George Punnakottil blessed it and Christened it as "Divine Mercy Shrine of Holy Mary".
Within a short time, the name and fame of the Shrine spread to different parts of the state and today the Shrine is being visited by pilgrims not only from Kerala state, but also from other Indian states and even from some foreign countries. It has become a centre of solace for all who are weary and heavy laden and many devotees testify that they have received numerous miracles in their lives through the intervention of the Holy Virgin Mother Who is the patron of this Holy place.
Location:
The Divine Mercy Shrine is located at a distance of about 1.2 km from the Thodupuzha private bus stand. It is situated some 450 meters inside from the Thodupuzha-Pala main road.
Directors:
Rev Fr George Chettur is the present Rector. He is a pious Priest, a notable preacher and a gifted counsellor.
Rev Fr Anthony Vilayappillil is the vice rector
To assist the spiritual functioning of the Shrine and to upkeep its cleanliness and sanctity, some Rev Sisters belonging to the SABS congregation are also deputed there.
Contact numbers:
Phone: 088483 86322
E-mail: divinemercyshrinethodupuzha@gmail.com
Timings and Schedule of Spiritual services:
Spiritual Services like Holy Masses, Rosary prayers, Divine Mercy Chaplets and Novenas, Way of the Cross etc. are held there daily as per the schedule published by the authorities. In addition to them, special prayer meetings are conducted for the kids, for the youth and for the fruitless couples.
Confessions are heard everyday.
The perpetual Adoration Chapel is open for the public to worship from morning 8.00 am till night 8.00 pm everyday.
Please find below the latest timings of Holy Mass and other services held at Divine Mercy Shrine Thodupuzha.
Tuesday, July 25, 2023
Prayer to Apostle St James യാക്കോബ് ശ്ലീഹായോടുള്ള
Wednesday, July 12, 2023
Prayer to Rosa Mystica Mother (റോസാ മിസ്റ്റിക്കാ മാതാവ്)
റോസാ മിസ്റ്റിക്കാ മാതാവിനോടുള്ള പ്രാർത്ഥന.
[Note: പരിശുദ്ധ റോസാമിസ്റ്റിക്കാ മാതാവിനോടുള്ള ഈ ജപത്തിൽ (നൊവേനയിൽ) 3 അപേക്ഷകളാണ് ചേർത്തിരിക്കുന്നത്. 1 നമ്മുടെ കുടുംബത്തിനുവേണ്ടി. 2 ലോകത്തിനും എല്ലാ ജനപഥങ്ങൾക്കും വേണ്ടി. 3 പുരോഹിതർക്കും സമർപ്പിതർക്കും വേണ്ടി.]
"ഓ മധുരമനോഹരി അമ്മേ, അങ്ങയുടെ നന്മയും മാധുര്യവും ഞങ്ങൾക്ക് കാണിച്ചു തരണമേ. പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. അങ്ങേ പ്രാർത്ഥനകളും കണ്ണുനീരും വഴിയായി, അവിടുത്തെ തിരുസുതൻ ഈശോമിശിഹായുടെ കൃപ ലോകം മുഴുവനിലും നിറയ്ക്കണമേ. ആമ്മേൻ"
ഓ പരിശുദ്ധ മറിയമേ, റോസാമിസ്റ്റിക്കാ, ഈശോമിശിഹായുടെയും ഞങ്ങളുടെയും മാതാവേ, ഞങ്ങളുടെ പ്രത്യാശയും ശക്തിയും ആശ്വാസവും അങ്ങാകുന്നു. അങ്ങയുടെ മാതൃസ്നേഹത്താൽ അങ്ങയുടെ സ്വർഗീയ അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ. (പിതാവിന്റെയും..... ആമ്മേൻ)
1. ഓ റോസാമിസ്റ്റിക്കാ, കളങ്കമേശാത്ത കന്യകയേ, കൃപനിറഞ്ഞവളേ, കൃപയുടെ മാതാവേ, അങ്ങയെ വണങ്ങുന്ന മക്കളായ ഞങ്ങൾക്കുവേണ്ടി അങ്ങയുടെ തിരുക്കുമാരനോട് പ്രാർത്ഥിച്ചു ദൈവത്തിന്റെ കരുണ പ്രാപിച്ചു തരണമേ. ഞങ്ങളുടെ യോഗ്യതയല്ല അങ്ങയുടെ കരുണയിൽ കൃപയും അനുഗ്രഹവും ഞങ്ങൾ പ്രാർത്ഥിക്കുന്നു. അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്ന് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. (നന്മ നിറഞ്ഞ...)
2. ഓ റോസാമിസ്റ്റിക്കാ, യേശുനാഥന്റെ മാതാവേ, ജപമാല രാജ്ഞി, യേശുക്രിസ്തുവിന്റെ ഭൗതിക ശരീരമായ തിരുസഭയുടെ അമ്മേ, പലവിധ കലഹങ്ങളാൽ ഭിന്നിച്ചു നിൽക്കുന്ന മനുഷ്യവംശത്തിനു മുഴുവൻ ഐക്യവും സമാധാനവും നൽകണമേ. അങ്ങയുടെ മക്കൾ എല്ലാവരെയും സ്നേഹത്തിൽ ഒന്നിപ്പിക്കുകയും മാനസാന്തരത്തിന്റെ വരം നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ. (നന്മ നിറഞ്ഞ....)
3. ഓ റോസാമിസ്റ്റിക്കാ, അപ്പസ്തോലന്മാരുടെ രാജ്ഞി, വിശുദ്ധ കുർബാനയോടുള്ള ഭക്തി വർദ്ധിപ്പിക്കണമേ. വൈദീക ജീവിതത്തിലേക്കും സന്യാസ ജീവിതത്തിലേക്കുമുള്ള ദൈവവിളികൾ വർദ്ധിപ്പിക്കണമേ. ദൈവവിളി ലഭിച്ചവർ അതിനനുസൃതമായി ജീവിക്കുവാനും അതുവഴി അങ്ങേ തിരുസുതന്റെ രാജ്യം വിസ്തൃതമാക്കിത്തീർക്കുവാനും ഇടയാകട്ടെ. (പരിശുദ്ധ രാജ്ഞി....)"
റോസാമിസ്റ്റിക്കാ, തിരുസഭയുടെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
Also Read>>> https://spiritualitypostures.blogspot.com/2022/07/rosa-mystica-holy-mothers-feast-july-13.html
Friday, July 7, 2023
3rd Grandparents Day, Plenary Indulgence day in Catholic Church
Sunday, July 2, 2023
"जाgo" Jesus Youth National Conference, Bangalore: October 2023
Friday, June 16, 2023
Mathavinte VIMALA HRIDAYA Prathishta Prayer
പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിനു സ്വയം പ്രതിഷ്ഠിക്കുന്ന പ്രാർത്ഥന.
[ഈ പ്രാർത്ഥന അനുദിനം ചൊല്ലുന്നതുവഴി വിമലഹൃദയ പ്രതിഷ്ഠ പുതുക്കപ്പെടുന്നു.]
"ദൈവമാതാവും അമലോത്ഭവയുമായ പരിശുദ്ധ കന്യകയേ, ദൈവത്തിന്റെയും സകല സ്വർഗ്ഗവാസികളുടെയും സാന്നിധ്യത്തിൽ ഞാൻ അങ്ങയെ എന്റെ മാതാവും രാജ്ഞിയുമായി പ്രഖ്യാപിക്കുന്നു.
പിശാചിനെയും അവന്റെ എല്ലാ പ്രവർത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചുകൊള്ളാമെന്നു വാഗ്‌ദാനം ചെയ്തുകൊണ്ട് അങ്ങയുടെ വിമലഹൃദയത്തിനു ഞാൻ എന്നെത്തന്നെ പ്രതിഷ്ഠിക്കുന്നു.
എന്റെ ആത്മാവിനെയും ശരീരത്തെയും ബുദ്ധിയെയും മനസ്സിനെയും ഹൃദയത്തെയും അവയുടെ എല്ലാ കഴിവുകളോടും കൂടെ ഞാൻ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു. എന്റെ എല്ലാ സത് പ്രവൃത്തികളും പരിഹാര പ്രവൃത്തികളും അവയുടെ യോഗ്യതകളും ലോകമെങ്ങും അർപ്പിക്കപ്പെടുന്ന ദിവ്യബലികളുടെ യോഗ്യതകളോട് ചേർത്ത് അങ്ങേ തൃപ്പാദത്തിങ്കൽ കാഴ്ചവെക്കുന്നു.
കാലത്തിലും നിത്യതയിലും ദൈവ മഹത്വത്തിനും ആത്മാക്കളുടെ രക്ഷക്കുമായി അങ്ങേ ഹിതാനുസരണം അവ വിനിയോഗിച്ചുകൊള്ളണമേ". ആമ്മേൻ.
Tuesday, June 13, 2023
THIRUHRIDAYA (Sacred Heart) Prathishta Prayer പ്രതിഷ്ഠ
ഈശോയുടെ തിരുഹൃദയത്തിനു കുടുംബത്തെ പ്രതിഷ്ഠിക്കുന്ന പ്രാർത്ഥന.
[ഈ പ്രാർത്ഥന ദിവസവും കുടുംബ പ്രാർത്ഥനയിൽ (സന്ധ്യാപ്രാർത്ഥനയിൽ) ഭക്തിയോടു ചൊല്ലേണ്ടതാകുന്നു]
"ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരേയും ഞങ്ങൾ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തിൽ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവൃത്തികളെല്ലാം അങ്ങുതന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നല്കുകയും ചെയ്യണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാനിടയായാൽ ഞങ്ങളോട് ക്ഷമിക്കണമേ. ഈ കുടുംബത്തില്ലുള്ളവരെയും ഇവിടെനിന്ന് അകന്നിരിക്കുന്നവരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ.
മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ. അങ്ങയെ കണ്ടാനന്ദിക്കുവാൻ സ്വർഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.
പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയവും മാർ യൗസേഫ് പിതാവും ഞങ്ങളുടെ ഈ പ്രതിഷ്ഠയെ അങ്ങേക്കു സമർപ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്റെ സജീവസ്മരണ ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ".
ഈശോ മിശിഹായുടെ തിരുഹൃദയമേ,
-ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ,
-ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ യൗസേഫ് പിതാവേ,
-ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മാർഗ്ഗരീത്താ മറിയമേ,
-ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
Wednesday, May 31, 2023
The Visitation: Why did Blessed Virgin Mary visit Elizabeth?