Tuesday, August 27, 2024

Rev Fr Thomas Vazhacharickal's Deliverance Retreat in America

Rev. Dr. Thomas Vazhacharickal is the Director of Mount Nebo Retreat Center, located on the scenic Vagamon hills along the Idukki-Kottayam district border. He is popular among the few Catholic Priests in Kerala authorized by the Church to perform exorcisms through prayer and other spiritual services. Mount Nebo hosts periodic 5-day retreats and one day conventions, during which Holy Mass, Adoration, and deliverance services are held, helping many people find freedom from the clutches of evil spirits.

Now, there is exciting news for the Kerala community and South Indians in America: Rev. Dr. Thomas Vazhacharickal and his team are conducting a three-day Inner Healing and Deliverance Retreat titled REGNUM DEI (Kingdom of God or ദൈവരാജ്യ അനുഭവ ധ്യാനം). The retreat will take place from November 28, 2024 (4:00 PM), to December 1, 2024 (3:00 PM), at the CRC (Christian Renewal Center) in Houston, TX. This rare spiritual event is organized by Christ Jesus Healing Ministry (CJHM), USA. Registration for the retreat is now open!

To register, please click the link below:

 https://forms.gle/fkSgvahpTn53yoHB8

For inquiries, please contact:

James Maliyekal – (832) 654-9269

Toby Sebastian – (281) 389-8653

M.K. Michael – (713) 458-0059

Joychen Pallath – (832) 451-8478

To view a video presentation by Rev. Dr. Thomas Vazhacharickal, visit this

https://youtube.com/shorts/jQmRE9O5dT0?si=dXctJNsGAmSiu9kr

Please don't miss this rare opportunity.

'Monica Prayer' online retreat by Rev Fr Bosco Njaliath

St Monica is a lay Saint who lived in the 3rd century. She is better known as the mother of St Augustine, a grave sinner who became a great saint! Her Feast is commemorated on August 27th each year. She is the patroness for alcoholics, adultery addicts, victims of abuse, brides, wives, widows, and mothers facing family difficulties- especially who have children leading sinful lives. She was a pious Catholic but married a pagan who was very cruel to her. Her mother-in-law also was very harsh to her but St Monica bore her trials with unwavering faith and perseverance. She had 3 children but she was greatly worried about her elder son Augustine and prayed for his conversion for seventeen years. Her prayers with unshakable faith converted her husband first and then her son.

'MONICA-PRAYER' in Malayalam is a series of Online Meditation and Prayer Service introduced by Rev Fr Bosco Njaliath (O Carm) who is a gifted soul-hunter, through his youtube channel. It is very ideal for people particularly parents who have disobedient and godless children for their conversion and spiritual growth. All the episodes are shared here for watching and praying. Because nowadays children and youth are getting spoiled more than ever as this is the evil age.

Rev Fr Bosco Njaliath Contact Address and Phone Number. 

Director of Carmel Prayer Centre, 
Karukutty, Angamaly, Ernakulam.
Mobile: Rev Fr Bosco: 98462 18133, Rev Fr  Martin: 94471 08999. 
E-mail: Fr.Bosconjaliath@yahoo.co.in

Monica Prayer: Day-1 

Friday, August 16, 2024

www.kreupasanam.com: New website and Online Prayer links

**Kreupasanam Shrine Changes Official Website Address**

The world-famous Marian Shrine Kreupasanam, located in Kalavoor, Alappuzha, is a spiritual haven known for providing new lives and hopes to thousands of people, regardless of their background or beliefs, through incredible miracles. With a longstanding commitment to offering solace and guidance, the shrine continues to be a beacon of faith and miraculous healing.

In a significant update, the shrine has announced a change in its official website address. This change reflects the shrine’s ongoing efforts to enhance accessibility and better serve its growing community of devotees and visitors.

The new website will continue to offer information on the shrine's activities, services, and spiritual guidance, ensuring that the shrine's mission of love and inclusivity remains at the forefront. Devotees are encouraged to visit the updated website to stay connected with the shrine's various offerings and updates.

The new website address of Kreupasanam is: [https://kreupasanam.com/]

Here are the direct links to Kreupasanam Online Prayer Services:

Monday, August 5, 2024

Holy Host Becomes Flesh and Blood Three Times for Agna in Madavana, Ernakulam

Latest Eucharistic Miracle in Ernakulam: Holy Host Becomes Flesh and Blood Three Times for Agna in Madavana Church.

In St Sebastian's Roman Catholic Church at Madavana in Ernakulam, under the Varappuzha Diocese, a series of miraculous events has left the community in awe. On three consecutive Sundays, a remarkable phenomenon occurred during Holy Mass celebrated by Rev Fr Sebastian Vattapparambil, with the Holy Host reportedly transforming into what appeared to be Flesh and Blood.

The first incident took place on July 21, when Agna, a tenth-grade student hailing from an ordinary family, received the Holy Communion during Sunday Mass. As the Holy Host was placed in her hand by the Parish Priest, it began to bleed. Shocked, Agna's Sunday school teacher and other witnesses quickly informed the Priest. The Priest immediately collected the bleeding Host carefully, placing it in the tabernacle, and promptly informed the Bishop of the incident.

The following day, Senior Priests from the Bishop's house arrived and took the Holy Host, which had now appeared to transform into Flesh and Blood. The parish community was left in a state of reverent wonder, uncertain of what to make of the extraordinary event. But on the instructions of the Priest and authorities, they decided to keep it secret until the authenticity of the Miracle is proven.

A week later, on July 28, the miracle repeated itself. This time when Agna placed the Holy Host from her hand to her tongue during Mass. Once again, the Host appeared to bleed, and she showed it to others who informed the Priest. When this happened there were nearly 400 devotees in the Church. The priest, adhering to the procedure from the previous week, secured the Host in the tabernacle, and authorities once again arrived to take it away for further examination.

"On Thursday, August 1st, Agna, her Head Teacher, and a few others were praying the Rosary in the school chapel as it was a holiday. After praying four mysteries, they stepped out to have some food. However, when Agna and the teacher felt goosebumps on their arms, they returned to the chapel and witnessed a miraculous event—the Marian statue in the chapel was shedding blood. This phenomenon, witnessed by many, lasted for five days before disappearing yesterday."

On August 4, the Eucharistic miracle occurred for the third time. This time the Holy Flesh appeared in the form of a Heart. The faithful conducted marathon Eucharistic Adoration in the Church until the Diocesan Archbishop Rev Dr Joseph Kalathiparambil came and witnessed the Miraculous Host himself. With the repeated nature of the event, the Church decided to reveal the incident to the public, inviting the media and local community to witness what many are calling a divine sign.

The Holy Flesh and Blood were exposed before the public, sparking a deep sense of faith and devotion among the faithful. As the news spreads, the diocese and religious and scientific scholars are likely to begin a careful investigation, adhering to the Church's protocol for such occurrences.

This event has brought a renewed sense of spiritual reflection to the community, reminding many of the mystery and sanctity of the Eucharist. As the Church continues to discern the meaning and authenticity of this phenomenon, believers are drawn to the deeper implications of this miraculous sign in their spiritual journey.

Also Read>>> Eucharistic Miracle in Bethel Marian Retreat Centre

Wednesday, July 17, 2024

Prayer to Archangel St Raphael റാഫേൽ മാലാഖയോടുള്ള ജപം

ദൈവത്തിന്റെ മാലാഖമാരിൽ പ്രധാനികൾ മുഖ്യദൂതന്മാർ എന്ന് അറിയപ്പെടുന്ന ഏഴു പേര് ആണ്. സ്വർഗ്ഗത്തിലെ ദൂതന്മാരുടെ അനിഷേധ്യനായ നേതാവ്, നാരകീയ സാമ്പ്രാജ്യത്തെ നടുക്കിവിറപ്പിക്കുന്ന, സർവ സൈന്യാധിപനായ വിശുദ്ധ മിഖായേൽ മാലാഖയാണ്. ദൂതന്മാർ എല്ലാവരുംതന്നെ നമ്മുടെ സഹായത്തിനു ദൃശ്യവും അദൃശ്യവുമായി എത്താറുണ്ടെങ്കിലും ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ കർത്തവ്യങ്ങൾ ഉള്ളതായി നാം പരിശുദ്ധ ബൈബിളിൽ കാണുന്നു.  

വിശുദ്ധ റാഫേൽ മാലാഖ മനുഷ്യരുടെ, പ്രത്യേകിച്ച് ദൈവഭക്തരുടെ പല സാധാരണ വിഷയങ്ങളിലും ഇടപെട്ടു പരിഹരിക്കുന്നതായി പരിശുദ്ധ വേദപുസ്തകത്തിൽ നാം കാണുന്നുണ്ട്. റാഫേൽ മാലാഖയെപ്പറ്റി കൂടുതലായി കാണുന്നത് തോബിത്തിന്റെ (Tobit) പുസ്തകത്തിലാണ്. 

വിശുദ്ധ റപ്പായേൽ മാലാഖ വിവാഹ തടസം മാറുന്നതിനായി സഹായിക്കുന്നതിൽ വളരെയധികം ആൾക്കാർ ആശ്രയിക്കുന്ന ഒരു ഉത്തമ സഹായിയാണ്. ഈ മാലാഖയോട് വിശ്വസിച്ചു പ്രാർത്ഥിക്കുകവഴി എത്രതന്നെ വലിയ തടസങ്ങൾ ഉണ്ടായാലും യുവതീയുവാക്കളുടെ വിവാഹം അൽഫുതകരമായി നടക്കുന്നതായി കണ്ടുവരുന്നു. അനുയോജ്യരായ ജീവിതപങ്കാളികളെ ലഭിക്കാൻ റപ്പായേൽ മാലാഖയോട് പ്രാർത്ഥിച്ചാൽ മതി. 

തീരാ രോഗങ്ങൾക്കുള്ള ഔഷധവും, സാമ്പത്തിക ക്ലേശത്തിൽ അപ്രതീക്ഷിത ധനവും അദ്ദേഹത്തിന്റെ പക്കൽ ഉണ്ട്. കൂടാതെ യാത്രികരുടെ കൂട്ടുകാരനായും, ദുരാത്മാക്കളിൽനിന്നു വിടുതലും നല്കാൻ ഈ മാലാഖ ഇപ്പോഴും സന്നദ്ധനാണ്.

വിശുദ്ധ റപ്പായേൽ മാലാഖയോടുള്ള ഈ പ്രാർത്ഥന 90 ദിവസങ്ങൾ നിയോഗംവെച്ചു വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യം നിച്ഛയമായും സാധിച്ചിരിക്കും.  

Thursday, June 20, 2024

Marian Consecration: 33-Day preparation days വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം തുടങ്ങും ദിനം

33 ദിവസത്തെ വിമലഹൃദയ ഒരുക്ക പ്രാർത്ഥനകൾ തുടങ്ങുവാനുള്ള ദിവസങ്ങൾ ചുവടെ ചേർക്കുന്നു: 

പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ ദിനങ്ങളിലാണ് അമ്മയുടെ വിമലഹൃദത്തിനു പ്രതിഷ്ഠ നിർവഹിക്കുന്നത്. അങ്ങനെ പ്രതിഷ്ഠിക്കപ്പെടാൻ താല്പര്യം ഉള്ളവർ അതാതു തിരുന്നാളുകളുടെ 33 ദിവസങ്ങൾക്കു മുൻപ് മുതൽ പ്രതിഷ്ഠക്കു ഉള്ള ചില ഒരുക്ക പ്രാർത്ഥനകളും ആത്മീയ തയ്യാറെടുപ്പുകളും തുടങ്ങേണ്ടുന്നതാണ്.   

ഒരുപക്ഷെ ചിലർക്ക് തോന്നിയേക്കാം, അല്ലെങ്കിൽ ചിലർ ചോദിച്ചേക്കാം എന്തിനാണ് പരിശുദ്ധ മറിയത്തിനു നമ്മേ പ്രതിഷ്ഠിക്കുന്നത്, നേരിട്ട് യേശു കർത്താവിനു പ്രതിഷ്ഠിച്ചാൽ പോരെ യെന്നു? കർത്താവായ യേശുക്രിസ്തു പാടുപീഡകൾ സഹിച്ചു, കുരിശുമരണം വരിച്ചു തന്റെ അമൂല്യമായ പരിശുദ്ധ രക്തവും ജീവനും വിലയായികൊടുത്തു വീണ്ടെടുത്ത/വാങ്ങിയ ഓരോ മനുഷ്യനും അവിടുത്തെ സ്വന്തമാണ്, അവിടുത്തേക്ക്‌ മുഴുവനായി പ്രതിഷ്ഠിക്കേണ്ടുന്നവർ തന്നെയാണ്...! 

എന്നാൽ കർത്താവായ ഈശോയുടെ പരിശുദ്ധ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുവാൻ കർത്താവുതന്നെ നമുക്ക് നൽകിയ തന്റെ സ്വന്തം പരിശുദ്ധ അമ്മയുടെ സഹായം തേടാവുന്നതാണ്. ഒരു വ്യക്തി, പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിനു താൻ ആയിരിക്കുന്ന അവസ്ഥയിൽ പ്രതിഷ്ഠിച്ചാൽ, പരിശുദ്ധ കന്യകാ മാതാവ് ആ വ്യക്തിയെ വിശുദ്ധീകരിച്ചു തന്റെ മകനും മാനവരക്ഷകനുമായ ഈശോമിശിഹായുടെ തിരുഹൃദയത്തിൽ സുരക്ഷിതമായി പ്രതിഷ്ഠിച്ചുകൊള്ളും. ചുരുക്കി പറഞ്ഞാൽ, പരിശുദ്ധ കന്യകാമാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെടുന്ന ഓരോ വ്യക്തിയും ഈശോമിശിഹായുടെ തിരുഹൃദയത്തിനുതന്നെയാണ് ആത്യന്തികമായി പ്രതിഷ്ഠിക്കപ്പെടുന്നത്!

Thursday, June 6, 2024

12 Promises of Jesus Christ to the Sacred Heart devotees

 നമ്മുടെ കർത്താവീശോമിശിഹാ  തന്‍റെ തിരുഹൃദയ ഭക്തർക്ക് വിശിഷ്ടമായ അനേക അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവിടുത്തെ കൂടാതെ നമുക്ക് ഒന്നും ചെയ്യാൻ സാദ്ധ്യമല്ല എന്ന്‍ അവിടുന്ന് വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു, കർത്താവിന്റെ അനുഗ്രഹങ്ങള്‍ കൂടാത് ഈ ലോകത്തിൽ പുണ്യപ്പെട്ട ഒരു ജീവിതം നയിച്ച് സ്വർഗത്തിൽ എത്തിച്ചേരാൻ ഒരു ക്രിസ്ത്യാനിക്ക് സാധ്യമല്ല. ഈശോമിശിഹാ അവിടുത്തെ വത്സലദാസിയായ വിശുദ്ധ മര്‍ഗ്ഗരീത്താ മേരി ആലക്കോക്കിനു പ്രത്യക്ഷപ്പെട്ട് നല്‍കിയ പന്ത്രണ്ട് ശ്രേഷ്ഠമായ വാഗ്ദാനങ്ങള്‍ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു ഇപ്പോൾ മുതൽ എങ്കിലും കർത്താവിന്റെ തിരുഹൃദയത്തിനെ വേണ്ടവിധം സ്നേഹിച്ചു, ആരാധിച്ചു, ശരണപ്പെട്ടു ജീവിക്കാൻ നമ്മുക്ക് ശ്രമിക്കാം!

ഈശോ മിശിഹാ തന്റെ തിരുഹൃദയ ഭക്തർക്ക് നൽകിയിരിക്കുന്ന 12 വാഗ്ദാനങ്ങള്‍:

1. എന്‍റെ തിരുഹൃദയ ഭക്തരുടെ ജീവിതാന്തസ്സിനു ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞാന്‍ പ്രദാനം ചെയ്യും.

2. അവരുടെ കുടുംബങ്ങളില്‍ ഞാന്‍ എന്റെ സമാധാനം നല്‍കും.

3. അവരുടെ സങ്കട വേളകളിൽ ഞാന്‍ അവരെ ആശ്വസിപ്പിക്കും.

4. ജീവിതകാലത്തിലും പ്രത്യേകിച്ച് അവരുടെ മരണ സമയത്തിലും ഞാന്‍ അവര്‍ക്കു ഉറപ്പുള്ള സങ്കേതമായിരിക്കും.

5. അവരുടെ എല്ലാ പ്രയത്നങ്ങളിലും ഞാന്‍ സമൃദ്ധമായി അനുഗ്രഹങ്ങൾ വർഷിക്കും. 

6. പാപികള്‍ എന്‍റെ ഹൃദയത്തില്‍ അനുഗ്രഹത്തിന്‍റെ വറ്റാത്ത ഉറവയും സമുദ്രവും കണ്ടെത്തും.

7. മന്ദതയുള്ള ആത്മാക്കള്‍ എന്റെ ദിവ്യഹൃദയത്തോടുള്ള  ഭക്തിയാൽ  തീക്ഷ്ണതയുള്ളവരാകും.

8. തീക്ഷ്ണതയുള്ള ആത്മാക്കള്‍ അതിവേഗത്തില്‍ പരിപൂര്‍ണ്ണതയുടെ പദവിയില്‍ കയറും.

9. എന്‍റെ ദിവ്യഹൃദയസ്വരൂപം പരസ്യമായി പ്രതിഷ്ഠിച്ചു വണങ്ങുന്ന എല്ലാ ഭവനങ്ങളിലും എന്‍റെ ആശീർവാദം 
ഉണ്ടായിരിക്കും. 

10. കഠിന പാപികളെ മനസ്സു തിരിക്കുന്നതിനുള്ള വരം തിരുഹൃദയ ഭക്തരായ വൈദികര്‍ക്ക് ഞാന്‍ നല്‍കും.

11. എന്റെ ദിവ്യഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്‍റെ ഹൃദയത്തില്‍ ഞാന്‍ എഴുതും. അതില്‍നിന്നും അവരുടെ നാമം ഒരിക്കലും മായിക്കുയില്ല.

12. ഒമ്പതു ആദ്യവെള്ളിയാഴ്ച തുടര്‍ച്ചയായി ദിവ്യബലിയിൽ പങ്കെടുത്തു, വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് അവസാനം വരെയുള്ള നിലനില്‍പ്പിന്‍റെ വരം ഞാന്‍ നല്‍കും. എന്‍റെ അനുഗ്രഹം കൂടാതെയോ, കൂദാശകള്‍ സ്വീകരിക്കാതെയോ അവർ മരിക്കുകയില്ല. അവരുടെ മരണത്തിന്‍റെ അവസാനത്തെ മണിക്കൂറില്‍ എന്‍റെ ദിവ്യഹൃദയം അവര്‍ക്കു നിശ്ചയമുള്ള സങ്കേതമാകുമെന്ന് എന്‍റെ സ്നേഹാധിക്യത്താല്‍ നിന്നോട് ഞാൻ വാഗ്ദാനം ചെയ്യുന്നു.

ഈശോമിശിഹായുടെ ഈ അമൂല്യ വാഗ്ദാനങ്ങളെ വിശ്വസിക്കുകയും  തിരുഹൃദയഭക്തി പാലിക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹവും പരസ്നേഹവും കത്തിജ്ജ്വലിക്കും. അതിനാല്‍ ഇപ്പോൾമുതലെങ്കിലും ഈശോയുടെ ദിവ്യഹൃദയത്തില്‍ ശരണപ്പെട്ടു ജീവിക്കാൻ ശ്രമിക്കാം. അപ്പോള്‍ കർത്താവായ ഈശോയുടെ ഈ വാഗ്ദാനങ്ങളുടെ ഫലം നമുക്കു ലഭിക്കുമെന്നുള്ളതില്‍ സംശയമില്ല.

Tuesday, June 4, 2024

Mathavinte Vimala Hridaya Prathishta Japam (family)

പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു നമ്മെയും നമ്മുടെ മക്കളെയും പ്രീയപ്പെട്ടവരെയും നാടിനെയും പ്രതിഷ്ഠിക്കേണ്ടത്, മുൻപ് എന്നത്തേക്കാളും അധികമായി ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യമായ ഒരു കാര്യമാണെന്ന് എല്ലാവരുംതന്നെ മനസ്സിലാക്കികൊണ്ടിരിക്കുന്നു.  എന്തുകൊണ്ടെന്നാൽ കാലം അതിന്റെ തികവിലേക്കു എത്തുകയാണെന്നു മനസ്സിലാക്കിയ സാത്താൻ, കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തകർക്കുക വഴി തിരുസഭയെ തകർക്കാമെന്നും, അങ്ങനെ നമ്മുടെ കർത്താവു വളരെ വലിയെ വില കൊടുത്തു വീണ്ടെടുത്ത ആത്മാക്കളെ അനായാസം  നശിപ്പിക്കാമെന്നും കരുതുന്നു. അതിനായി പ്രയത്നിക്കുന്നു! കുഞ്ഞുങ്ങളെയും യുവതലമുറയെയും തകർക്കുന്നതിനായി മൊബൈൽ ആപ്പ്സ്, ഗെയിംസ്, ഇന്റർനെറ്റ്, സാമൂഹ്യ മാധ്യമങ്ങൾ, മദ്യം, മയക്കുമരുന്ന്, അവിഹിത ലൈംഗിക ബന്ധം മുതലായവ സുലഭമാക്കാനും നിയമാനുസൃതമാക്കാനും സാത്താൻ നിർമ്മാതാക്കളെയും ഭരണാധികാരികളെയും ഉപയോഗിക്കുന്നു!

പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടവർ ആരും തന്നെ ഒരിക്കലും നശിച്ചുപോകുകയില്ലെന്നുള്ള വസ്തുത അനേകം വിശുദ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. പരിശുദ്ധ മാതാവ് തന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ട മക്കൾക്ക് പാപബോധവും, പശ്ചാത്താപവും വിശുദ്ധ ജീവിതം നയിക്കാനുള്ള ആഗ്രഹവും ഉണ്ടാകുവാൻ വേണ്ടുന്ന കൃപ ധാരാളമായി നൽകും. തന്റെ വിമല ഹൃദയത്തിന് സമർപ്പിക്കപ്പെട്ട ആത്മാക്കളെ വിശുദ്ധീകരിച്ചു യോഗ്യമാക്കി കർത്താവീശോ മിശിഹായുടെ ഏറ്റവും പരിശുദ്ധ തിരുഹൃദയത്തിനു അമ്മ സർപ്പിച്ചുകൊള്ളും! 

അതുകൊണ്ടു ഉപേക്ഷയോ മടിയോ വിചാരിക്കാത്, പിന്നെ ചെയ്യാം എന്ന് നീട്ടി വെയ്കാതെ ഏറ്റവും അടുത്ത് വരുന്ന മാതാവിന്റെ തിരുന്നാളിന് 33 ദിവസം മുൻപായി വിമലഹൃദയ ഒരുക്ക പ്രാർത്ഥനകൾ ആരംഭിച്ചു തിരുന്നാൾ ദിവസം വിമലഹൃദയ പ്രതിഷ്ഠ നടത്തണമേ.... 

33 ദിവസത്തെ വിമലഹൃദയ ഒരുക്ക പ്രാർത്ഥനകൾ തുടങ്ങുവാനുള്ള ദിവസങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന പ്രാർത്ഥന:

അമലോത്ഭവയും, ഏറ്റവും മഹത്വമുള്ള കന്യകയും, കരുണയുടെ മാതാവും, സ്വർഗ്ഗത്തിന്റെ രാജ്ഞിയും, പാപികളുടെ സങ്കേതവുമായ പരിശുദ്ധ മറിയമേ, എന്നേയും എന്റെ കുടുംബത്തെയും, കുടുംബാംഗങ്ങളെയും, പ്രീയപ്പെട്ടവരെയും, കൂട്ടായ്മയേയും, തിരുസഭയേയും എന്റെ മാതൃരാജ്യത്തേയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് ഞാൻ (ഞങ്ങൾ) പ്രതിഷ്ഠിക്കുന്നു (പുതുക്കുന്നു).  എന്റെ (ഞങ്ങളുടെ) ജീവിതവും എനിക്കുള്ളതെല്ലാമും ഞാൻ എന്തായിരിക്കുന്നുവോ   അതെല്ലാം അങ്ങേക്കു പ്രതിഷ്ഠിക്കുന്നു. എന്റെ ശരീരത്തെയും മനസ്സിനെയും ഹൃദയത്തെയും ആത്മാവിനെയും അവയവങ്ങളെയും അമ്മക്കു ഞാൻ നൽകുന്നു. എന്റെ ക്രൈസ്തവ ദൈവവിളിയെ അമ്മയെ ഞാൻ ഭരമേൽപ്പിക്കുന്നു. അമ്മയുടെ സംവിധാനമനുസരിച്ചു എന്നെ (ഞങ്ങളെ) നിത്യജീവിതത്തിലേക്കു നയിക്കണമേ. ക്രൈസ്തവ പുണ്യങ്ങളുടെ, വിശിഷ്യാ സ്നേഹത്തിന്റെയും ക്ഷമയുടെയും എളിമയുടെയും അനുസരണത്തിന്റെയും ശുദ്ധതയുടെയും അഭ്യസനത്തിന് എല്ലാവർക്കും മാതൃകയാകത്തക്കവണ്ണം സുവിശേഷം അനുസരിച്ചുള്ള ഒരു ജീവിതം നയിച്ചുകൊള്ളാമെന്നും അമ്മയുടെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് സർവാത്മനാ പ്രയത്നിക്കാമെന്നും ഞാനിതാ വാഗ്‌ദാനം ചെയ്യുന്നു.

ഓ അമലോത്ഭവയേ, പരിശുദ്ധിയുടെ സമ്പൂർണ മാതൃകയേ, ഈശോമിശിഹാക്കു പ്രീതികരമായി ജീവിക്കാമെന്ന പ്രത്യാശ എനിക്ക് നൽകുകയും അതിൽ എന്നെ ജീവിതാവസാനം വരെ നിലനിറുത്തുകയും ചെയ്യണമേ.   

പരിശുദ്ധാത്മാവേ വരണമേ. അങ്ങയുടെ ഇഷ്ട ദാസിയായ പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ മധ്യസ്ഥതയിൽ എന്നിലേക്ക്‌ (ഞങ്ങളിലേക്ക്, തിരുസഭയിലേക്ക്, ലോകം മുഴുവനിലേക്ക്) എഴുന്നള്ളി വരണമേ. ആമേൻ.

(ഈ ജപം സാധിക്കുമെങ്കിൽ എല്ലാ ദിവസവും പ്രാർത്ഥിക്കേണ്ടുന്നതാണ്.)

Thursday, May 30, 2024

Loving instructions to Sunday School Teachers

 മതബോധനാധ്യാപകർക്ക് സ്നേഹപൂർവ്വം

വീണ്ടും ഒരു മതബോധനവർഷം കൂടി എത്തിയിരിക്കുന്നു. അധ്യാപകരും കുട്ടികളും മതബോധന മേഖലയിൽ സജീവമാകാൻ പോകുന്നു. ഈ സാഹചര്യത്തിൽ മതബോധനാധ്യാപകർക്ക് പ്രത്യേകം ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു.  

 💖 മതബോധനം തിരുസഭയുടെ അതിപ്രധാനമായ ആത്മരക്ഷാ പ്രവർത്തനമേഖലയാണ് എന്നതിനാൽ മാമ്മോദീസയിൽ തനിക്ക് ലഭിച്ച പ്രേക്ഷിത ദൗത്യം പൂർത്തിയാക്കുവാൻ ലഭിച്ചിരിക്കുന്ന സുവർണ്ണാവസരമാണ് മതബോധന അധ്യാപനം എന്ന് ഉറച്ച് വിശ്വസിക്കുക. 

💖 ഇത് ദൈവീകശുശ്രൂഷ ആയതിനാൽ ഭൂമിയിലെ മറ്റേത് ജോലികളേക്കാൾ ഉന്നതമാണ് ഇതെന്ന് തിരിച്ചറിഞ്ഞ് മതബോധന ശുശ്രൂഷയിൽ അഭിമാനമുള്ളവർ ആയിരിക്കുക. 

💖 കുട്ടികളോ അവരുടെ മാതാപിതാക്കളോ സഭാസമൂഹമോ തങ്ങൾക്ക് വേണ്ടത്ര ആദരവ് തന്നില്ലെങ്കിലും ദൈവത്തിനു മുമ്പിൽ തങ്ങളെ അതീവശ്രേഷ്ഠരാക്കുന്ന ഒരു പദവിയാണ് മതബോധനാധ്യാപനം എന്ന് തിരിച്ചറിയുക. 

💖 ഏകഗുരുവായ ഈശോയുടെ തുടർച്ചയായ, ലോകത്തിന്റെ ഗുരുനാഥയായ തിരുസഭയുടെ പ്രബോധനാധികാരത്തിൽ പങ്കുചേരുവാൻ സാധിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുക. 

💖 ക്രിസ്തുവിന്റെ കൂടെ ആത്മരക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എന്ന നിലയിൽ വളരെ ഗൗരവത്തോടെ, ഭയത്തോടും വിറയലോടും കൂടി കൈകാര്യം ചെയ്യേണ്ടതാണ് ഈ ശുശ്രൂഷ എന്ന തിരിച്ചറിവ് ഉണ്ടാകണം. 

💖 ലോകത്തുള്ള സകല ദരിദ്രരെയും ഭക്ഷണം കൊടുത്ത് തൃപ്തരാക്കുന്നതിനേക്കാൾ വലിയ കാര്യമാണ് ലോകത്തുള്ള ഒരാത്മാവിനെ ദൈവസ്നേഹത്തിലേക്ക് അല്പം കൂടിയെങ്കിലും ഉയർത്തുന്നത് എന്ന് വിശുദ്ധ ഫ്രാൻസിസ് ഡി സാലസിന്റെ പ്രബോധനം പരിഗണിക്കുമ്പോൾ കുറച്ചധികം കുട്ടികളെ ദൈവസ്നേഹത്തിൽ വളര്‍ത്തുവാൻ കഴിയുന്നതുവഴി താൻ ദൈവത്തിനു മുൻപിൽ എത്രയധികം സ്വീകാര്യൻ ആകുന്നു എന്ന് തിരിച്ചറിഞ്ഞ് ശുശ്രൂഷയിൽ തീഷ്ണതാപൂർവ്വം മുഴുകുവാൻ കഴിയണം. 

💖 കുറച്ചു കാര്യങ്ങൾ പഠിപ്പിക്കുക എന്നതിലുപരി ഈശോ എന്ന വ്യക്തിയെ സ്നേഹിപ്പിക്കുവാൻ പരിശീലിപ്പിക്കുകയാണ് ചെയ്യേണ്ടത് എന്ന അവബോധം സദാ ഉണ്ടാവണം. 

💖 നന്നായി പ്രാർത്ഥിച്ചൊരുങ്ങി സാധിക്കുമെങ്കിൽ കുമ്പസാരിച്ചൊരുങ്ങി ഓരോ ക്ലാസിലും പഠിപ്പിക്കുവാൻ കടന്നു ചെല്ലുന്നത് ഏറ്റവും അനുഗ്രഹപ്രദമായിരിക്കും. 

💖 താൻ പഠിപ്പിക്കുന്ന കുട്ടികളെ സമർപ്പിച്ച് ദിനവും പ്രാർത്ഥിക്കുകയും അവരുടെ ആത്മപരിപാലനം തന്റെ വലിയ ഉത്തരവാദിത്തമാണ് എന്ന മനോഭാവത്തിൽ ആയിരിക്കും ചെയ്യുക. 

💖 മദ്യപാനം, പുകവലി കത്തോലിക്കാ വിശ്വാസിൽ ആഴമില്ലായ്മ അയോഗ്യതയോടെയുള്ള പരിശുദ്ധ കുർബാനസ്വീകരണം തുടങ്ങിയ വിശ്വാസപരവും ധാർമികവുമായ പാപമേഖലകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവർ ആയിരിക്കണം മതബോധന അധ്യാപകർ. കുട്ടികൾക്ക് മാതൃകയാകുവാൻ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. 

💖 തന്റെ ക്ലാസിലുള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നതും കുട്ടികളുടെ ആത്മീയ മേഖലയെ കുറിച്ചുള്ള കാര്യങ്ങൾ അവരുടെ മാതാപിതാക്കളെ അറിയിച്ച് അവരെയും മതബോധന വിഷയത്തിൽ ഉൾപ്പെടുത്തുന്നതും ഉചിതമായിരിക്കും. 

💖 സൗജന്യമായി ശുശ്രൂഷ ചെയ്യുന്നു എന്ന അഹംഭാവമോ നിസ്സംഗതയോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. 

പുതിയ മതബോധന വർഷത്തിൽ എല്ലാ മതാധ്യാപകർക്കും ഏറെ സ്നേഹപൂർവ്വം പ്രാർത്ഥനകൾ നേരുന്നു. 

NB: ഈ സന്ദേശം നിങ്ങൾക്ക് പരിചയമുള്ള എല്ലാ മതബോധനാധ്യാപകരിലേക്കും പങ്കുവെക്കുവാൻ ശ്രദ്ധിക്കുമല്ലോ. 

Courtesy *ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്.* (20ലധികം വർഷങ്ങളായി മതബോധനസംബന്ധമായ ധ്യാനങ്ങൾ നടത്തുന്ന വ്യക്തിയാണ് ലേഖകൻ)

https://www.youtube.com/@bijuofmaryimmaculate/

Sunday, May 19, 2024

Consecration Prayer to the Holy Spirit in Malayalam

പരിശുദ്ധാരൂപിക്ക് പ്രതിഷ്ഠാജപം

പരിശുദ്ധ ത്രിത്വത്തിൻ്റെ മൂന്നാമാളും, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും, എല്ലാത്തിലും അവർക്കു തുല്ല്യനും സത്യത്തിൻ്റേയും സ്നേഹ ത്തിൻ്റെയും അരൂപിയുമായ റൂഹാദ്ക്കുദശാതമ്പുരാനെ, എത്രയും വലിയ എളിമവണക്കത്തോടുകൂടി അങ്ങയെ ഞാനാരാധിക്കുന്നു. മാലാഖമാരിൽ നിന്നും പരിശുദ്ധന്മാരിൽ നിന്നും അങ്ങ് കൈക്കൊള്ളുന്ന സ്തുതിയാരാധനകളോട് എൻ്റേതിനേയും ചേർത്ത് അങ്ങയെ ഞാൻ വാഴ്ത്തുന്നു. അങ്ങ് ലോകത്തിനു നല്കിയതും നിരന്തരം നല്കിവരുന്നതുമായ എല്ലാ മനോഗുണങ്ങളെപ്രതിയും ഹൃദയ പൂർവ്വം അങ്ങേക്ക് ഞാൻ സ്തോത്രം ചൊല്ലുന്നു.

എൻ്റെ ഓർമ്മ, ബുദ്ധി, മനസ്സ്, ഹൃദയം മുതലായി എനിക്കുള്ളതെല്ലാം ഇന്നും എന്നേയ്ക്കുമായി അങ്ങേക്ക് ഞാൻ കാഴ്ച വയ്ക്കുന്നു. എൻ്റെ മുഴുവൻ ഹൃദയത്തോടുകൂടി അങ്ങയെ ഞാൻ സ്നേഹിക്കുന്നു. അങ്ങ്  എല്ലാ നന്മകളുടെയും ദാനങ്ങളുടെയും കാരണഭൂതനാകുന്നു. അങ്ങ് അങ്ങയുടെ എല്ലാ വരപ്രസാദങ്ങളോടുംകൂടി എന്നെ സന്ദർശിക്കേണമെ.  അങ്ങയുടെ സ്വർഗ്ഗീയപ്രേരണകൾക്കും, അങ്ങ് ഭരിച്ചു നടത്തുന്ന വിശുദ്ധസഭയുടെ ഉപദേശങ്ങൾക്കും എൻ്റെ മനസ്സ് എപ്പോഴും അനുസരണയുള്ളതായിരിക്കട്ടെ. ദൈവസ്നേഹത്താലും പരസ്നേഹത്താലും എൻ്റെ ഹൃദയം എപ്പോഴും എരിയട്ടെ. ദൈവതിരുമനസ്സിനോട് എൻ്റെ മനസ്സ് എല്ലാക്കാര്യങ്ങളിലും അനുരൂപമായിരിക്കട്ടെ.

എൻ്റെ ജീവിതം മുഴുവനും ഈശോമിശിഹായുടെ ജീവിതത്തിൻ്റേയും പുണ്യങ്ങളുടെയും വിശ്വസ്ത അനുകരണമായിരിക്കട്ടെ. എൻ്റെ അന്തസ്സിൻ്റെ കടങ്ങൾ നിറവേറ്റുവാനുള്ള വശങ്ങളും പുണ്യങ്ങളും അങ്ങ് എനിക്കു തരേണമെ. വിശ്വാസവും ശരണവും ഉപവിയും എന്നിൽ വർദ്ധിപ്പിക്കേണമെ. നല്ല വ്യാപാരത്തിനുള്ള പ്രധാന പുണ്യങ്ങളും, അങ്ങയുടെ ഏഴു ദിവ്യദാനങ്ങളും, പന്ത്രണ്ടു ഫലങ്ങളും എനിക്കു അങ്ങ് നല്കേണമെ. ഞാൻ പരീക്ഷയിൽ ഉൾപ്പെടുവാൻ ഒരുനാളും അങ്ങ് അനുവദിക്കല്ലെ. പിന്നെയോ, ഇന്ദ്രിയങ്ങൾക്കു ജ്ഞാനപ്രകാശം നല്കി, എനിക്കു വഴികാട്ടിയായിരുന്ന്, സകല തിന്മയിൽനിന്നും ഞാൻ ഒഴിവാൻ കൃപചെയ്തരുളണമേ. 

ഈ അനുഗ്രഹങ്ങളെല്ലാം എനിക്കും, ആർക്കെല്ലാം വേണ്ടി ഞാനപേക്ഷിപ്പാൻ അങ്ങ് തിരുമനസ്സായിരിക്കുന്നുവോ അവർക്കും അങ്ങ്  നല്കിയരുളണമേ. അങ്ങ് വഴിയായ് പിതാവിനെയും പുത്രനെയും  ഇവരിരുവരുടേയും അരൂപിയായ അങ്ങയേയും ഞങ്ങൾ അറിഞ്ഞ് സ്നേഹിച്ച്, ഇപ്പോഴും എപ്പോഴും നിങ്ങൾക്കു സ്തോത്രം പാടുവാൻ അങ്ങ്  അനുഗ്രഹം ചെയ്യണമെ എന്ന് ഞങ്ങളുടെ കർത്താവീശോമിശിഹാവഴിയായി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ആമ്മേൻ.

Thursday, May 2, 2024

Holy Mother Mary's May month Vanakkamasam Prayers

മാതാവിന്റെ വണക്കമാസമായ മെയ് മാസത്തിലെ പ്രതിദിന പ്രാർത്ഥനകൾ 

മരിയഭക്തിക്കു ഏറെ പ്രാധാന്യം നല്‍കുന്ന മെയ് മാസത്തിലേക്ക് നാം പ്രവേശിക്കുകയാണ്. അതിപുരാതന കാലം മുതല്‍ തന്നെ സഭയില്‍ മരിയഭക്തി നിലന്നിരിന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഇതിനെ സാധൂകരിച്ചു കൊണ്ടാണ് അടുത്തിടെ ആദിമ സഭയും പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടിയിരുന്നുവെന്ന് വെളിപ്പെടുത്തുന്ന “സബ് ടൂം പ്രേസിഡിയം” (Sub Tuum Praesidium) എന്ന പ്രാർത്ഥന ഗവേഷകര്‍ കണ്ടെത്തിയത്.

മുൻകാലങ്ങളിൽ മെയ് മാസം മുഴുവനായി പരിശുദ്ധ അമ്മയുടെ പ്രത്യേക വണക്കത്തിനായി മാറ്റിവെക്കാൻ പല കാരണങ്ങളും ഉണ്ടായിരുന്നെങ്കിലും 1917  മെയ് മാസം പരിശുദ്ധ അമ്മ ഫാത്തിമായിൽ  പ്രത്യക്ഷപ്പെട്ടു പ്രധാനപ്പെട്ട പല സന്ദേശങ്ങളും നല്കിയതിനാലും  മെയ് മാസം 13 ആം തീയതി പരിശുദ്ധ ഫാത്തിമാ മാതാവിന്റെ തിരുന്നാൾ അകയാലും ഈ കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച നമ്മൾക്ക് മെയ്‌മാസ വണക്കം ഭക്തിവിശ്വാസത്തോടെ ആചരിക്കാം!  

ആദിമാതാപിതാക്കന്‍മാരായ ആദവും ഹൗവ്വയും ചെയ്ത പാപം മൂലം മാനവരാശിക്കു ലഭിച്ചിരുന്ന ദൈവിക ജീവന്‍ നഷ്ട്ടപ്പെട്ടപ്പോള്‍ പിതാവായ ദൈവം മാനവ വംശത്തെ രക്ഷിക്കുവാന്‍ സ്വപുത്രനെ ലോകത്തിലേക്കയച്ചു. പരിപൂര്‍ണ മനുഷ്യത്വം സ്വീകരിക്കുവാന്‍ തയ്യാറായ ദൈവം സകല മനുഷ്യരിലും ശ്രേഷ്ഠയും പുണ്യങ്ങളാല്‍ അലംകൃതയുമായ പരിശുദ്ധ കന്യാമറിയത്തെ ദൈവപുത്രന് അമ്മയാകുവാനായി തിരഞ്ഞെടുത്തുയെന്നത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു വസ്തുതയാണ്.

അന്നു ലോകത്തു ജീവിച്ചിരുന്ന സകല യഹൂദ സ്ത്രീകളിലും വച്ച് ശ്രേഷ്ഠയായ ഒരു സ്ത്രീയെ ദൈവമാതൃ സ്ഥാനത്തിനായി തിരഞ്ഞെടുക്കുകയല്ല ദൈവം ചെയ്തത്. മറിച്ച് അനാദികാലം മുതല്‍ തന്നെ പരിശുദ്ധ  മറിയത്തെ ദൈവം തന്റെ പുത്രന് മാതാവായി  തിരഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചിക്കുകയായിരിന്നു.

പിതാവായ ദൈവത്തിന്റെ പ്രത്യേക ഹിതപ്രകാരവും പദ്ധതിപ്രകാരവും  ലോക രക്ഷകന് ജന്മം നല്‍കുകയും കാല്‍വരികുന്നിൽ തിരുകുമാരന്റെ കഠിന പീഢകരമായ മരണത്തിന് അതികഠോരമായ വേദനയോടെ സാക്ഷ്യം വഹിക്കുകയും ചെയ്ത പരിശുദ്ധ ദൈവമാതാവിനോട് ചേര്‍ന്ന് നമുക്കും പ്രാർത്ഥിക്കാം. 

ഓരോ ദിവസത്തെയും വണക്കമാസ പ്രാർത്ഥനകളിലൂടെയും നാം കടന്ന്‍ പോകുമ്പോള്‍ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മുക്ക് നമ്മേ തന്നെ എളിമപ്പെടുത്തി ഒരുക്കാം.

നമ്മളില്‍ നിന്നും അകന്നു വിദൂരങ്ങളിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ പ്രാര്‍ത്ഥനകള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ അത് ദൈവമാതാവിന്‍റെ ബഹുമാനത്തിനും മാധ്യസ്ഥത്തിനും പ്രത്യേകം കാരണമാകുമെന്നുള്ളത് തീർച്ചയാണ്. നമ്മേ കൊണ്ട് കഴിയുന്ന രീതിയില്‍ ഈ പ്രേഷിതദൗത്യത്തിൽ പങ്കുചേർന്ന് കൊണ്ട് ഈ മരിയ മാസത്തില്‍ പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്ക് കൂടുതലായി അടുക്കാം.

പരിശുദ്ധ ദൈവ മാതാവിന്റെ വണക്കമാസമായ മെയ് മാസത്തിലെ 31 ദിവസങ്ങളിലെയും പ്രാർത്ഥനകൾ താഴെ നൽകിയിട്ടുള്ള ലിങ്കുകളിൽ ലഭ്യമാണ്. ഓരോ ദിവസത്തെയും പ്രാർത്ഥനകൾക്കായി അതാതു ദിവസങ്ങളിലെ ലിങ്കുകൾ സന്ദർശിക്കുക. 

https://divinemercychannel.com/mmmday1/ 

https://divinemercychannel.com/mmmday2/ 

https://divinemercychannel.com/mmmday3/ 

https://divinemercychannel.com/mmmday4/ 

https://divinemercychannel.com/mmmday5/ 

https://divinemercychannel.com/mmmday6/ 

https://divinemercychannel.com/mmmday7/ 

https://divinemercychannel.com/mmmday8/ 

https://divinemercychannel.com/mmmday9/ 

https://divinemercychannel.com/mmmday10/ 

https://divinemercychannel.com/mmmday11/ 

https://divinemercychannel.com/mmmday12/ 

https://divinemercychannel.com/mmmday13/ 

https://divinemercychannel.com/mmmday14/ 

https://divinemercychannel.com/mmmday15/ 

https://divinemercychannel.com/mmmday16/ 

https://divinemercychannel.com/mmmday17/ 

https://divinemercychannel.com/mmmday18/ 

https://divinemercychannel.com/mmmday19/ 

https://divinemercychannel.com/mmmday20/ 

https://divinemercychannel.com/mmmday21/ 

https://divinemercychannel.com/mmmday22/ 

https://divinemercychannel.com/mmmday23/ 

https://divinemercychannel.com/mmmday24/ 

https://divinemercychannel.com/mmmday25/ 

https://divinemercychannel.com/mmmday26/ 

https://divinemercychannel.com/mmmday27/ 

https://divinemercychannel.com/mmmday28/ 

https://divinemercychannel.com/mmmday29/ 

https://divinemercychannel.com/mmm30/ 

https://divinemercychannel.com/mmm31/

Tuesday, April 30, 2024

The Consequences of Rejecting Our Lady of Fatima's Messages

The serious Consequences of Rejecting the warning messages given by the Holy Virgin Mother Mary of Fatima: 

A Reflection on 100+ Years of Tragedies:

In the small Portuguese town of Fatima, over a century ago, three children experienced apparitions of the Holy Virgin Mother Mary that would come to be known as the Fatima Marian apparitions. Among the messages conveyed was a warning of the consequences of rejecting her words. As history unfolded, the world witnessed a series of tragedies that seemed to echo Her prophecy, signaling the dire repercussions of ignoring Her call to conversion, devotion and holiness.

Wars as Punishment:

Our Lady of Fatima conveyed that wars are a punishment for the sins of nations. Within a month of her last apparition in October 1917, the Bolshevik Communist Revolution seized power in Russia, leading to the spread of communism across the globe. World War I, which ended a year later, claimed approximately 18 million lives and shattered Europe's traditional order. Despite the devastation, moral decay persisted, and the world plunged into further chaos.

Moral Calamity and Societal Decay:

The aftermath of World War I saw a moral decline, marked by societal shifts towards immodesty, extravagance, and egalitarianism. The Great Depression compounded economic woes, fostering social unrest and the rise of fascist and Nazi ideologies in Europe. These ideological conflicts culminated in World War II, claiming over 60 million lives and introducing the era of nuclear terror with the bombings of Hiroshima and Nagasaki.

Spread of Communism and Ideological Warfare:

Following the establishment of communist regimes in Russia and China, the specter of communism haunted Southeast Asia and Latin America, leading to decades of guerilla warfare and oppression. Cuba fell under communist rule in 1959, triggering a wave of oppression and mass migration. The Korean and Vietnam Wars further exemplified the global ideological struggle, resulting in immense human suffering and loss of over 600,000 lives!

Cultural Revolution and Decline of Traditional Values:

The latter half of the 20th century witnessed a cultural revolution characterized by the rise of rock n' roll, sexual liberation, and political upheaval. Hollywood and the porn industry fueled the sexual revolution, giving rise to movements advocating for same-sex marriage and transgender rights. These societal changes, coupled with a crisis within the Catholic Church, reflected a broader rejection of traditional values and beliefs.

A Call to Conversion and Devotion:

Despite the grim narrative, the message of Our Holy Mother of Fatima offers hope in the promise of the triumph of the Immaculate Heart of Holy Virgin Mary. Her call to prayer, sacrifice, and devotion serves as a beacon of light in a world plagued by darkness and turmoil. The Marian apparitions at Naju in South Korea, further emphasize the urgency of heeding her warnings and embracing a life rooted in the Gospels.

Conclusion:

As we reflect on the consequences of rejecting Our Lady's message, we are reminded of the profound impact of our choices on the course of history. The tragedies of the past century serve as a sobering reminder of the importance of spiritual renewal and fidelity to faith. In a world plagued by discord and despair, the message of Fatima offers a path towards redemption and salvation, beckoning us to embrace the love and mercy of God through devotion to the Immaculate Heart of Blessed Virgin Mary.

Thursday, April 11, 2024

Sacred Heart Rosary (Malayalam) & slave of Lord Jesus' Rosary

ഈശോമിശിഹായുടെ ഏറ്റവും പരിശുദ്ധ തിരുഹൃദയത്തിന്റെ പടം കാണുമ്പോൾ അഗ്നിജ്വാലകൾ ഉയരുന്നത് കാണാം. അതിനു കാരണം താൻ കഠിനമായ പീഡകൾ സഹിച്ചു കുരിശിൽ സ്വയം ബലിയായിനൽകി വീണ്ടെടുത്ത മനുഷ്യരായ നമ്മെക്കുറിച്ചുള്ള  ദിവ്യസ്നേഹത്താൽ ആ തിരുഹൃദയം സദാസമയവും കത്തി എരിഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ്. 

നമ്മുടെ കർത്താവിന്റെ ആ പരമമായ സ്നേഹം ധ്യാനിച്ച് അവിടുത്തെ തിരുഹൃദയത്തിന്റെ മഹിമക്കായി 'തിരുഹൃദയ ജപമാല പ്രാർത്ഥനയും' ഓരോ വിശ്വാസിയും അനുദിനം ചെല്ലുന്നത് വളരെ ഉചിതമാകുന്നു. എന്നാൽ  തിരുഹൃദയ വണക്കമാസമായ ജൂൺ മാസത്തിൽ മുടക്കം കൂടാതെ നിശ്ചയമായും എല്ലാ കത്തോലിക്കരും തിരുഹൃദയ ജപമാല പ്രാർത്ഥിക്കാൻ കടപ്പെട്ടവരാകുന്നു!  

ഈശോമിശിഹായുടെ തിരുഹൃദയ ജപമാല 

മിശിഹായുടെ ദിവ്യാത്മാവേ, എന്നെ ശുദ്ധീകരിക്കണമേ.

മിശിഹായുടെ തിരുശരീരമേ, എന്നെ രക്ഷിക്കണമേ.

മിശിഹായുടെ തിരുരക്തമേ, എന്നെ ലഹരി പിടിപ്പിക്കണമേ.

മിശിഹായുടെ തിരുവിലാവിലെ വെള്ളമേ, എന്നെ കഴുകണമേ.

മിശിഹായുടെ കഷ്ടാനുഭവമേ, എന്നെ ധൈര്യപ്പെടുത്തണമേ.

നല്ല ഈശോയേ, എന്‍റെ അപേക്ഷ കേള്‍ക്കണമേ.

അങ്ങേ തിരുമുറിവുകളുടെ ഇടയില്‍, എന്നെ മറച്ചു കൊള്ളണമേ.

അങ്ങയിൽനിന്നു  പിരിഞ്ഞുപോകാന്‍, എന്നെ അനുവദിക്കരുതേ.

ദുഷ്ട ശത്രുക്കളിൽനിന്നു,  എന്നെ കാത്തുകൊള്ളണമേ.

എന്‍റെ മരണനേരത്തില്‍, എന്നെ അങ്ങേപ്പക്കലേക്ക് വിളിക്കണമേ.

അങ്ങേ പരിശുദ്ധന്‍മാരോടുകൂടെ, നിത്യമായി അങ്ങയെ സ്തുതിച്ചു കൊണ്ടാടുന്നതിന് അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോട് കല്‍പ്പിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എന്‍റെ ഹൃദയം അങ്ങേ തിരുഹൃദയത്തിനു ഒത്തതാക്കിയരുളണമേ.

ഈശോയുടെ മാധുര്യമുള്ളതിരുഹൃദയമേ, എന്‍റെ സ്നേഹമായിരിക്കണമേ. (ഓരോ ചെറിയ കൊന്തമണിയിൽ പത്തു പ്രാവശ്യം ആവർത്തിക്കുക)

(ഓരോ ദശകത്തിന്‍റെയും അവസാനം:) മറിയത്തിന്‍റെ  മാധുര്യമുള്ള  ദിവ്യഹൃദയമേ! എന്‍റെ രക്ഷയായിരിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എന്‍റെ ഹൃദയം അങ്ങേ തിരുഹൃദയത്തിനു ഒത്തതാക്കിയരുളണമേ.

(ഇപ്രകാരം 10 മണി ജപമാല 5 രഹസ്യങ്ങളായി ചൊല്ലിയത്തിനു ശേഷം  കാഴ്ചവെപ്പ്.)

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, ഞങ്ങളുടെമേല്‍ അലിവായിരി‍ക്കണമേ.

അമലോത്ഭവ മറിയത്തിന്‍റെ കറയില്ലാത്ത തിരുഹൃദയമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

തിരുഹൃദയത്തിന്‍ നാഥേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

ഈശോയുടെ തിരുഹൃദയം
എല്ലായിടത്തും സ്നേഹിക്കപ്പെടട്ടെ.

മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ, ഇന്നു മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കണമേ. (3 പ്രാവശ്യം)

ർത്താവായ ഈശോയുടെ അടിമ (slave of LORD JESUS) വ്യക്തിപരമായി എന്നും പ്രാർത്ഥിക്കുന്ന തിരുഹൃദയ ജപമാല 

ഈശോ മിശിഹായുടെ പരിശുദ്ധാത്മാവേ, ഞങ്ങളെ ശുദ്ധീകരിക്കണമേ ശക്തീകരിക്കണമേ.

ഈശോ മിശിഹായുടെ പരിശുദ്ധ ശരീരമേ, ഞങ്ങളെ സുഖപ്പെടുത്തണമേ, രക്ഷിക്കണമേ.

ഈശോ മിശിഹായുടെ പരിശുദ്ധ രക്തമേ, ഞങ്ങളുടെ ആത്മാക്കളെയും ശരീരങ്ങളെയും മനസ്സുകളെയും ഹൃദയങ്ങളെയും, സംരക്ഷിക്കണമേ.

ഈശോ മിശിഹായുടെ തിരുവിലാവിൽനിന്നു ഒഴുകിയ പരിശുദ്ധ ജലമേ, ഞങ്ങളെ കഴുകണമേ.

ഈശോ മിശിഹായുടെ കഷ്ടാനുഭവമേ , ഞങ്ങളെ ധൈര്യപ്പെടുത്തണമേ.

ഓ നല്ല ഈശോ നാഥാ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ, പ്രാർത്ഥന കേൾക്കണമേ. 

അങ്ങയുടെ തിരുമുറിവുകളുടെ ഇടയില്‍, ഞങ്ങളെ മറച്ചു കൊള്ളണമേ.

അങ്ങയിൽനിന്നു അകന്നുപോകുവാൻ, ഒരിക്കലും ഞങ്ങളെ അനുവദിക്കരുതേ .

ദുഷ്ട ശത്രുക്കളിൽനിന്നു,  ഞങ്ങളെ കാത്തുകൊള്ളണമേ.

ഞങ്ങളുടെ മരണസമയത്തു, ഞങ്ങളെ അങ്ങയുടെ സന്നിധിയിലേക്ക് വിളിക്കണമേ.

അങ്ങേ പരിശുദ്ധന്‍മാരോടുകൂടെ, നിത്യമായി അങ്ങയെ സ്തുതിച്ചു കൊണ്ടാടുന്നതിന് അങ്ങേ അടുക്കല്‍ വരുവാന്‍ ഞങ്ങളോട് കല്‍പ്പിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോനാഥാ, ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങേ തിരുഹൃദയത്തിനു ഇഷ്ടമുള്ളതാക്കണമേ.

1. ഈശോമിശിഹായുടെ മാധുര്യമുള്ള തിരുഹൃദയമേ, അങ്ങ് ഞങ്ങളുടെ സ്നേഹമായിരിക്കണമേ. (ഓരോ ചെറിയ കൊന്തമണിയിൽ പത്തു പ്രാവശ്യം ആവർത്തിക്കുക)

ഓരോ ദശകത്തിന്‍റെയും അവസാനം: പരിശുദ്ധ മറിയത്തിന്‍റെ  മാധുര്യമുള്ള  വിമലഹൃദയമേ! ഞങ്ങളുടെ രക്ഷയായിരിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോനാഥാ, ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങേ തിരുഹൃദയത്തിനു ഇഷ്ടമുള്ളതാക്കണമേ.

2. ഈശോമിശിഹായുടെ കരുണനിറഞ്ഞ തിരുഹൃദയമേ, ഞങ്ങളുടെമേൽ കരുണയായിരിക്കണെമെ.  (ഓരോ ചെറിയ കൊന്തമണിയിൽ പത്തു പ്രാവശ്യം ആവർത്തിക്കുക)

3. ഈശോമിശിഹായുടെ വല്ലഭത്വം നിറഞ്ഞ തിരുഹൃദയമേ, അങ്ങയുടെ വിസ്മയകരമായ പ്രവർത്തികൾ ഞങ്ങളിലും ഞങ്ങൾ വഴിയും തുടർന്നും നിറവേറുവാൻ തിരുമനസ്സാകണമേ. (ഓരോ ചെറിയ കൊന്തമണിയിൽ പത്തു പ്രാവശ്യം ആവർത്തിക്കുക)

4. മനുഷ്യരെക്കുറിച്ചുള്ള സ്നേഹത്താൽ കത്തി എരിഞ്ഞുകൊണ്ടിരിക്കുന്ന ഈശോമിശിഹായുടെ തിരുഹൃദയമേ, എല്ലാ മനുഷ്യരും അങ്ങയുടെ സ്നേഹവും കരുണയും മനസ്സിലാക്കി അങ്ങയിൽ വിശ്വസിച്ചു, സ്നേഹിച്ചു, ആരാധിച്ചു ശരണപ്പെടുവാൻ കൃപ നൽകണമേ. (ഓരോ ചെറിയ കൊന്തമണിയിൽ പത്തു പ്രാവശ്യം ആവർത്തിക്കുക)

5. എല്ലാ ഹൃദയങ്ങളുടെയും സൃഷ്ടാവും രക്ഷിതാവും രാജാവും ദൈവവുമായ ഈശോമിശിഹായുടെ തിരുഹൃദയമേ, എല്ലാ മനുഷ്യരും അങ്ങിൽ അഭയംതേടി നിത്യരക്ഷ പ്രാപിക്കുവാൻ ഇടയാക്കണമേ. (ഓരോ ചെറിയ കൊന്തമണിയിൽ പത്തു പ്രാവശ്യം ആവർത്തിക്കുക)

(ഇപ്രകാരം പ്രാർത്ഥിച്ചതിനു ശേഷം കാഴ്ചവെപ്പ്)

ഈശോമിശിഹായുടെ തിരുഹൃദയമേ, ഞങ്ങളുടെമേല്‍ അലിവായിരി‍ക്കണമേ.

അമലോത്ഭവ മറിയത്തിന്‍റെ കറയില്ലാത്ത വിമലഹൃദയമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

തിരുഹൃദയത്തിന്‍ നാഥേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും എല്ലായിപ്പോഴും സ്നേഹിക്കപ്പെടട്ടെ ആരാധിക്കപ്പെടട്ടെ വന്ദിക്കപ്പെടട്ടെ.

മരണവേദന അനുഭവിച്ച ഈശോമിശിഹായുടെ തിരുഹൃദയമേ, ഇന്നു മരിക്കുന്നവരുടെ മേലും ഞങ്ങളുടെ മരണസമയത്തു ഞങ്ങളുടെമേലും കരുണയായിരിക്കണമേ. (3 പ്രാവശ്യം)

Monday, March 11, 2024

FIAT's 5th International Mission Congress (GGM) 2024!

Exciting News: FIAT's 5th International Mission Congress Returns in 2024!

Prepare for an extraordinary event as FIAT, the Kerala-based missionary organization, announces the eagerly awaited 5th edition of the International Mission Congress, also known as the Great Gathering of Missions (GGM). This year's congress promises to be grander than ever before.

Let's delve deeper into FIAT Mission:

Founded and led by the passionate layman, Bro Sweetly George, FIAT Mission is a charitable organization with many likeminded people, driven by a divine calling to spread the Gospel of Lord Jesus Christ to every corner of the world. Since its inception in 2007, FIAT has undertaken numerous initiatives with the primary objective of printing and distributing the Holy Bible in every language with a script, all at no cost to the recipients.

So, what exactly is GGM and its purpose?

The Great Gathering of Missions (GGM) serves as a platform for FIAT to showcase its various mission activities and to connect with individuals and organizations dedicated to missionary work. Since its inception in 2017, the International Mission Congress has been an annual highlight for missionaries worldwide. The aim and slogan of the 'Great Gathering of Missions' is: "To know the Mission, to love the Mission and to promote the Mission"

Save the Date:'

The 5th Mission Congress (GGM 2024) is set to span five days, from April 10th (Wednesday) to April 14th (Sunday), 2024. The Major Archbishop, along with many Bishops from within the country and abroad, as well as numerous Mission organizations from different Indian states and abroad, will be attending the event. The venue for this year's congress is also Jerusalem Retreat Center in Thalore, Thrissur, conveniently located beside NH 44.

How to Register:

For those eager to learn more about this exceptional event and to register, please contact the following phone numbers:

  • (91) 8943213035
  • (91) 8893553035

Don't Miss Out:

This is an unparalleled opportunity for anyone with a heart for mission work. Whether attending in person or supporting from afar, your involvement is invaluable. Don't miss your chance to be part of this divine mission.

Please Note: Even if you are unable to attend, you can still contribute to FIAT's noble mission by donating or offering prayers for the organization. Visit FIAT's Facebook page to donate directly by scanning the QR Code: FIAT Mission Facebook Page

Join us in spreading the light of the Gospel to every corner of the earth!

Major Archbishop Mar Raphael Thattil's 1st Circular

The Synod of the Syro Malabar Catholic Church convened from January 8th to 10th, culminating in the election of Mar Raphael Thattil as the new Major Archbishop. Following the approval of his election by the Pope, Mar Thattil assumed office on January 11th as the head of the Syro Malabar Church.

Mar Thattil's appointment by the Supreme Head of the Church, Lord Jesus Christ, comes at a pivotal moment for the Church, marked by significant challenges. Yet, in the eyes of the Lord, no challenge is insurmountable.

Below is the inaugural circular penned by Mar Raphael Thattil, addressed to all the faithful of the Syro Malabar Church worldwide.

Thursday, March 7, 2024

New Eucharistic Miracle in Kerala. Holy Host becomes Flesh and Blood

In a world often marred by skepticism, where the miraculous is frequently met with doubt, there are moments that defy explanation and reaffirm faith. Such a moment recently occurred in the serene confines of the Bethel Marian Retreat Centre at Sebiyoor near Kalady in the Ernakulam district of Kerala, India.

During a solemn Holy Mass on February 17th, amidst the devout congregation that gathered for a residential Retreat, an extraordinary event unfolded. Reena, an ordinary housewife participating in the retreat, became the vessel through which the divine manifested itself. As she received the Holy Host, something remarkable transpired – the Holy Bread, transformed tangibly into Flesh and Blood upon her tongue.

This phenomenon, known as a Eucharistic Miracle, is a rare occurrence in Christian tradition. The sacredness of the moment was palpable, witnessed by numerous faithful present at the retreat center. It echoes a similar incident in 1997 when a mystic visionary named Rani John of Kanchikode experienced a comparable transformation, attesting to the profound mysteries that transcend our understanding.

The significance of such occurrences lies not merely in their miraculous nature but in the spiritual awakening they inspire. They serve as reminders of the enduring presence of the divine amidst the mundane, inviting believers to deepen their reverence and awe for the sacrament of the Eucharist.

As news of this modern-day miracle spreads, it ignites conversations and reflections on the mysteries of faith. For those present, it is a moment of profound revelation, reaffirming their belief in the transformative power of God's grace.

While skeptics may seek scientific explanations, for the faithful, the miracle serves as a testament to the unfathomable depths of Divine Love and Presence. It is a reminder that in moments of doubt and uncertainty, there remains a source of unwavering hope and solace.

The Bethel Marian Retreat Centre, nestled amidst the tranquil landscapes of Kerala, now holds a sacred place in the hearts of many, as a site where the miraculous intersected with the ordinary, leaving an indelible mark on those who bore witness.

In a world often defined by its materialism and skepticism, Eucharistic miracles such as this serve as beacons of light, guiding believers on their spiritual journey and reaffirming their faith in the extraordinary. This incident also proves that each piece of small Consecrated wheat bread is the real Flesh and Blood of Jesus Christ, even if they do not show any visible change.

"O Sacrament most Holy, O Sacrament Divine, 
All Praise and all Thanksgiving, Be every moment Thine!"

Saturday, March 2, 2024

St Joseph's Vanakkamasam: March 1-31 Daily Prayer (Malayalam)

വിശുദ്ധ യൗസേഫ് പിതാവിന്റെ വണക്കമാസമായ മാർച്ചു മാസത്തിലെ 31- ദിവസ പ്രതിദിന പ്രാർത്ഥനകൾ. 

പരിശുദ്ധ കത്തോലിക്കാ സഭയിൽ പരിശുദ്ധ മാതാവ് കഴിഞ്ഞാൽ കൂടുതൽ ബഹുമാനിക്കപ്പെടുന്നതും കൂടുതൽ വകുപ്പുകൾ നൽകപ്പെട്ടിരിക്കുന്നതുമായ വിശുദ്ധൻ വന്ദ്യനായ മാർ യൗസേഫ് പിതാവ് ആണ്. മനുഷ്യനായി ജന്മമെടുത്ത ദൈവപുത്രന് ഒരു പിതാവിന്റെ സ്ഥാനം വഹിക്കാനും, പരിശുദ്ധ കന്യകാ മാതാവിന് ഒരു യോഗ്യനായ വിരക്തഭർത്താവിന്റെ സ്ഥാനം വഹിക്കാനും അങ്ങനെ തിരുകുടുംബത്തെ കരുതലോടെ പരിപാലിക്കാനും സർവശക്തനായ ദൈവം തെരെഞ്ഞെടുത്ത ശ്രേഷ്ഠ വ്യക്തിത്വമാണ് വിശുദ്ധ ഔസേഫ് പിതാവ്! 

ഔസേഫ് പിതാവിനെപ്പറ്റി വിശ്വാസികൾ പൊതുവെ പറയാറുള്ള ചൊല്ല് ഓർക്കുന്നത് അദ്ദേഹത്തിന്റെ വരങ്ങൾ നൽകാനുള്ള ശക്തി നമ്മൾക്ക് മനസിലാക്കിത്തരും: "ആരുടെ അടുത്ത് പോയിട്ടും ശരിയായിട്ടില്ലെങ്കിൽ യൗസേഫ് പിതാവിന്റെ പക്കൽ പോയാൽ മതി. അവിടെയാണ് സകല നിധികളും സൂക്ഷിച്ചു വെച്ചിട്ടുള്ളത്"! 

ആഗോള കത്തോലിക്കാ തിരുസഭയുടെയും കുടുംബങ്ങളുടെയും കുടുംബ നാഥന്മാരുടെയും ഗർഭിണികളായ അമ്മമാരുടെയും യാത്രക്കാരുടെയും കുടിയേറ്റക്കാരുടെയും ആശാരിപ്പണിക്കാരുടെയും വീടുപണിക്കാരുടെയും തൊഴിലാളികുടെയും ഉൾപ്പെടെ അനേക കാര്യങ്ങളുടെ മധ്യസ്ഥൻ അദ്ദേഹമാണ്. വിശുദ്ധ യൗസേഫ് പിതാവിന്റെ മദ്ധ്യസ്ഥ ശക്തി ഇപ്പോഴും തിരുസഭയിൽ പല വിശ്വാസികൾക്കും ശരിക്കും അറിവില്ല എന്നുള്ളതാണ് ഖേദകരമായ ഒരു വസ്തുത. അദ്ദേഹം ഒരു ശാന്ത സ്വഭാവക്കാരനും സൗമ്യനും മിത ഭാഷിയും ആണെങ്കിലും തന്നോട് വിശ്വാസപൂർവം വ്യത്യസ്തങ്ങളായ അനുഗ്രഹങ്ങൾ യാചിക്കുന്ന ഭക്തർക്ക് അവ നൽകുവാൻ ഒട്ടും അമാന്തം കാണിക്കാറില്ല.

എല്ലാ വർഷവും മാർച്ചു മാസത്തിലെ പത്തൊൻപതാം തീയതി (March 19) യൗസേഫ് പിതാവിന്റെ മരണ തിരുന്നാൾ ആഘോഷിക്കപ്പെടുന്നു. അതുകൊണ്ടു മാർച്ച് മാസം വി: ഔസേഫ് പിതാവിന്റെ വണക്കമാസമായി ആചരിക്കപ്പെടുകയും എല്ലാ ദിവസവും ഓരോ ചെറിയ പ്രാർത്ഥനയും ജപിക്കപെടുന്നു. പ്രാർത്ഥന ചെറുതാണെങ്കിലും ഇതു മുടങ്ങാതെ വിശ്വാസത്തോടെ ചൊല്ലുന്നവർക്ക്‌ നിരവധിയായ അനുഗ്രഹങ്ങൾ ലഭിക്കുന്നതായും കാലാകാലങ്ങളായി ലോകം മുഴുവൻ കണ്ടുവരുന്നു!

(Note: വണക്കമാസത്തിലെ പ്രാർത്ഥനയിൽ സാധിക്കുമെങ്കിൽ ലുത്തീനിയയും എന്നും ചൊല്ലാവുന്നതാണ്)

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ അനുഗ്രഹിക്കണമേ)

മിശിഹായേ, അനുഗ്രഹിക്കണമേ.
(മിശിഹായേ , അനുഗ്രഹിക്കണമേ)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ)

മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

പരിശുദ്ധാത്മാവായ ദൈവമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
ഏകദൈവമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ, (ഞങ്ങള്‍ക്കു വേണ്ടി…)

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

ഗോത്രപിതാക്കളുടെ പ്രകാശമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

ദൈവജനനിയുടെ ഭര്‍ത്താവേ,  (ഞങ്ങള്‍ക്കു വേണ്ടി…)

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,  (ഞങ്ങള്‍ക്കു വേണ്ടി…)

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,  (ഞങ്ങള്‍ക്കു വേണ്ടി…)

തിരുക്കുടുംബത്തിന്‍റെ നാഥനേ,  (ഞങ്ങള്‍ക്കു വേണ്ടി…)

എത്രയും നീതിമാനായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ വിരക്തനായ വി.യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ വിവേകിയായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ ധീരനായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

ക്ഷമയുടെ ദര്‍പ്പണമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,  (ഞങ്ങള്‍ക്കു വേണ്ടി…)

തൊഴിലാളികളുടെ മാതൃകയേ,  (ഞങ്ങള്‍ക്കു വേണ്ടി…)

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

കന്യകകളുടെ സംരക്ഷകാ,  (ഞങ്ങള്‍ക്കു വേണ്ടി…)

കുടുംബങ്ങളുടെ ആധാരമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

നിര്‍ഭാഗ്യരുടെ ആശ്വാസമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

രോഗികളുടെ ആശ്രയമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,  (ഞങ്ങള്‍ക്കു വേണ്ടി…)

പിശാചുക്കളുടെ പരിഭ്രമമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

തിരുസ്സഭയുടെ പാലകാ,  (ഞങ്ങള്‍ക്കു വേണ്ടി…)

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനേ, 
(കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനേ, 
(കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനേ, 
(കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.)

കുടുംബനാഥൻ: ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

സമൂഹം: തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
__________________________________________________________________

Vanakkamasam Day-1 (March 1st)

ജപം: 

ഞങ്ങളുടെ പിതാവായ വി. യൗസേപ്പേ, അങ്ങില്‍ ആശ്രയിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങളാല്‍ അവരെ അങ്ങ്, സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ, അങ്ങ് ദൈവത്തില്‍നിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അന്യാദൃശ്യമാണ്. ഞങ്ങള്‍ പ്രത്യാശപൂര്‍വ്വം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങ്ങേ സവിധത്തിലണയുന്നു. ഞങ്ങളെ സഹായിക്കണമേ. ആമേൻ
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-2 (March 2nd)

ജപം: 

ദാവീദു രാജവംശത്തില്‍ പിറന്ന വി. യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-3 (March 3rd)

ജപം

ഭൂമിയില്‍ പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പരിശുദ്ധ കന്യകയുടെ വിരക്ത ഭര്‍ത്താവുമായ വിശുദ്ധ യൗസേപ്പേ, അങ്ങയെ അനിതരസാധാരണമായ വരങ്ങളാല്‍ ദൈവം അലങ്കരിച്ചിരിക്കുന്നു. അവിടുത്തെ അതുല്യമായ മഹത്വം ഞങ്ങള്‍ ഗ്രഹിച്ച് അങ്ങയെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പരിശ്രമിക്കുന്നതാണ്. പാപികളായ ഞങ്ങള്‍ അങ്ങില്‍ അഭയം പ്രാപിക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായിട്ടുള്ള അനുഗ്രഹങ്ങള്‍ അങ്ങേ സര്‍വ്വ വല്ലഭമായ മാദ്ധ്യസ്ഥത്താല്‍ ഞങ്ങള്‍ക്കു നേടി തരേണമേ. ഞങ്ങളുടെ ബലഹീനതകളില്‍ അങ്ങ് ഞങ്ങള്‍ക്ക് പ്രത്യാശയും സങ്കേതവുമാകുന്നു. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-4 (March 4th)

ജപം: 

ദാവീദ് രാജവംശജനായ മാർ യൗസേപ്പേ, അങ്ങ് ഇസ്രായേലിന്റെ സൂനുവും അഭിമാനപാത്രവുമത്രേ. ലോക പരിത്രാതാവിന്റെ ആഗമനത്തിനായി ദൈവം അങ്ങയെ പ്രത്യേക വിധമായി തെരെഞ്ഞെടുത്തു അനേകം അനുഗ്രഹങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. മഹത്വത്തിന്റെ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന പിതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളെ കരുണാപൂർവം കടാക്ഷിക്കണമേ. ഞങ്ങൾ ഉത്തമമായ ക്രിസ്തീയ ജീവിതം നയിച്ച്, കുടുംബത്തിന്റെ മണിദീപങ്ങളും സമുദായത്തിന്റെ അഭിമാനസ്തംഭങ്ങളും തിരുസഭയുടെ ഉത്തമ പുത്രരുമായി ജീവിക്കുവാൻ വേണ്ട അനുഗ്രഹങ്ങൾ വർഷിക്കണമേ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-5 (March 5th)

ജപം: 

മഹാത്മാവായ മാര്‍ യൗസേപ്പേ, പരിശുദ്ധ ദൈവജനനിയുടെ വിരക്തഭര്‍ത്താവായി ദൈവം അങ്ങയെ തെരഞ്ഞെടുത്തതുമൂലം അങ്ങേയ്ക്ക് ലഭിച്ചിരിക്കുന്ന മഹത്വം എത്ര അഗ്രാഹ്യമാണ്. ഞങ്ങള്‍ അതില്‍ സന്തോഷിക്കുന്നു. അങ്ങ് ആവശ്യപ്പെടുന്നതെല്ലാം നല്‍കുവാന്‍ സ്വര്‍ഗ്ഗരാജ്ഞി ഒരര്‍ത്ഥത്തില്‍ കടപ്പെടുന്നു. ആയതിനാല്‍ അങ്ങേ മക്കളായ ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ പ്രിയ പത്നിയായ പരിശുദ്ധ കന്യകാമറിയത്തോടു അപേക്ഷിച്ച് ഞങ്ങള്‍ക്ക് നല്‍കേണമേ. പരിശുദ്ധ കന്യകാമാതാവിനെയും അങ്ങയെയും സ്നേഹിക്കുവാനും അനുസരിക്കുവാനും ഞങ്ങളെ സഹായിക്കണമേ. നിങ്ങളുടെ സുകൃത മാതൃക ഞങ്ങള്‍ക്ക് വിശുദ്ധമായ ജീവിതം നയിക്കുന്നതിനുള്ള പ്രചോദനമാകട്ടെ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-6 (March 6th)

ജപം: 

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ വി. യൗസേപ്പേ, അങ്ങേയ്ക്ക് ഈശോമിശിഹായുടെ മേലുള്ള അധികാരം എത്ര അത്ഭുതാവഹമാണെന്നു ഞങ്ങള്‍ ഗ്രഹിക്കുന്നു. പുണൃപിതാവേ, അങ്ങ് ആഗ്രഹിക്കുന്നതൊന്നും ഈശോമിശിഹാ നിരസിക്കുകയില്ലെന്ന് ഞങ്ങള്‍ക്കറിയാം. ആയതിനാല്‍ ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങു ഞങ്ങളെ സഹായിക്കണമേ. ഈശോയെ പൂര്‍ണ്ണമായി അനുകരിക്കാനും ഉത്തമ കൃസ്ത്യാനിയായി ജീവിക്കാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അങ്ങ് ഈശോയോടുകൂടിയും ഈശോയ്ക്കു വേണ്ടിയും എല്ലാം പ്രവര്‍ത്തിച്ചതുപോലെ ഞങ്ങളും എല്ലാം ഈശോയ്ക്ക് വേണ്ടി ചെയ്യാന്‍ പ്രാപ്തരാകട്ടെ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-7 (March 7th)

ജപം

പരിത്രാണകര്‍മ്മത്തില്‍ ഈശോമിശിഹായോടും പരിശുദ്ധ കന്യകാമറിയത്തോടും മഹോന്നതമാംവിധം സഹകരിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങേ മാതൃക അനുസരിച്ചു ഞങ്ങളും മറ്റുള്ളവരുടെ ആത്മരക്ഷയില്‍ തൽപരരായി  ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ചതിനാല്‍ അവിടുന്ന്‍ ഞങ്ങളുടെ പിതാവായിത്തീര്‍ന്നു. ഞങ്ങള്‍ അങ്ങയോടു കൃതജ്ഞതയുള്ളവരായി ജീവിതം നയിക്കും. മക്കള്‍ക്കനുയോജ്യമായവിധം ഞങ്ങള്‍ ഈശോയെയും ദിവ്യജനനിയെയും അങ്ങയെയും സ്നേഹിക്കുകയും ചെയ്യട്ടെ. അങ്ങേ പൈതൃകമായ പരിലാളനയും സംരക്ഷണവും ഞങ്ങള്‍ പ്രത്യാശിക്കുന്നു. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-8 (March 8th)

ജപം

തിരുക്കുടുംബ നാഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു മാതൃകാകുടുംബനാഥനായിരുന്നു കൊണ്ട് തിരുക്കുടുംബത്തെ നയിച്ചിരുന്നല്ലോ. വത്സല പിതാവേ, കുടുംബനാഥന്‍മാരും, നാഥമാരും തങ്ങളുടെ ചുമതല വേണ്ടവിധത്തില്‍ ഗ്രഹിച്ച് കുടുംബജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകങ്ങളായിത്തീരട്ടെ. കുടുംബങ്ങളില്‍ ക്രിസ്തീയമായ അന്തരീക്ഷവും സ്നേഹവും സമാധാനവും പരസ്പര സഹകരണവും നിലനിറുത്തണമെ. കുടുംബജീവിതത്തിന്‍റെ ഭദ്രതയും പാവനതയും നശിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് ഞങ്ങളുടെ ഭവനങ്ങളില്‍ പ്രവേശനം ലഭിക്കാതിരിക്കാനുള്ള അനുഗ്രഹം വത്സലപിതാവേ, അങ്ങ് ഞങ്ങള്‍ക്കു നല്‍കേണമേ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-9 (March 9th)

ജപം

ഭക്തവത്സലനായ മാര്‍ യൗസേപ്പേ, അങ്ങ് ജീവിതത്തില്‍ അനേകം യാതനകള്‍ അനുഭവിച്ചതിനാല്‍ ജീവിത ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോട് അതീവ കാരുണ്യമുള്ളവനാണല്ലോ. ഞങ്ങള്‍ വിപത്തുകള്‍ നേരിടുമ്പോള്‍ വിഗതധൈര്യരാകാതെ പ്രശാന്തതയോടെ അതിനെ അഭിമുഖീകരിക്കുവാന്‍ വേണ്ട ധൈര്യവും ശക്തിയും നല്‍കണമേ. വിശുദ്ധി പ്രാപിക്കുവാന്‍ സഹനം എത്ര ആവശ്യമാണെന്ന് മനസ്സിലാക്കി അവയെ അഭിമുഖീകരിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. പ്രിയ പിതാവേ, അങ്ങയുടെ മാതൃക ഞങ്ങള്‍ സഹനത്തില്‍ അനുകരിക്കുവാന്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ. ആമേൻ (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-10 (March 10th)

ജപം

ദൈവകുമാരന്‍റെ വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു ആശാരിയുടെ ജോലി ചെയ്തുകൊണ്ട് തിരുക്കുടുംബത്തെ പരിപാലിച്ചു വന്നല്ലോ. അതിലൂടെ തൊഴിലിന്‍റെ മാഹാത്മ്യവും രക്ഷാകര്‍മ്മത്തില്‍ തൊഴിലിനുള്ള സ്ഥാനവും ഞങ്ങള്‍ക്കു കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്‍റെ ചുമതലകളും ദൈവപരിപാലനയില്‍ ഞങ്ങൾക്ക് ലഭിക്കുന്ന ജോലികളും തൊഴിലുകളും വിശ്വസ്തതാപൂര്‍വം നിര്‍വഹിച്ചു കൊണ്ട് ജീവിതം ധന്യമാക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ജോലികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഞങ്ങള്‍ ദൈവതിരുമനസ്സിനോടു യോജിപ്പിച്ചുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നതാണ്. ആമേൻ (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-11 (March 11th)

ജപം

കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും ദിവ്യജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, ഞങ്ങള്‍ ആത്മശരീര നൈര്‍മ്മല്യത്തോടു കൂടി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ. ലോകത്തില്‍ നടമാടുന്ന തിന്മകളെയും വിപത്തുകളെയും മനസ്സിലാക്കി ഞങ്ങള്‍ അവധാനപൂര്‍വ്വം വര്‍ത്തിക്കുവാന്‍ സഹായിക്കണമേ. വന്ദ്യപിതാവേ, അങ്ങും അങ്ങേ മണവാട്ടിയായ പരിശുദ്ധ കന്യകാ മാതാവും ആത്മശരീരശുദ്ധതയെ വളരെയധികം വിലമതിച്ചിരുന്നു. ഞങ്ങളെയും ആ സുകൃതത്തെ സ്നേഹിക്കുവാനും അഭ്യസിക്കുവാനും പ്രാപ്തരാക്കേണമേ. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍‌മാര്‍ എന്നുള്ള ക്രിസ്തുനാഥന്‍റെ ദിവ്യവചസ്സുകളെ ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി ദൈവിക ദര്‍ശനത്തിന് പ്രാപ്തരാക്കട്ടെ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-12 (March 12th)

ജപം

തിരുക്കുടുംബത്തിന്‍റെ പാലകനായ വി. യൗസേപ്പേ, അങ്ങ് അനേകം അപകടങ്ങളില്‍ നിന്നും ദിവ്യശിശുവിനെ സംരക്ഷിച്ചു. ഇന്ന് മിശിഹായുടെ മൗതികശരീരമായ തിരുസഭയ്ക്ക് അനേകം അപകടങ്ങളേയും ഭീഷണികളേയും വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. അവയെ എല്ലാം വിജയപൂര്‍വ്വം തരണം ചെയ്യുവാനും ദൈവജനത്തെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിലേക്ക് സുരക്ഷിതരായി നയിക്കുവാനും വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനോട് അപേക്ഷിച്ചു നല്‍കേണമേ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-13 (March 13th)

ജപം

ഞങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, അങ്ങേ അഗാധമായ വിശുദ്ധി മൂലം അങ്ങ് ഞങ്ങളുടെ സമുന്നത മദ്ധ്യസ്ഥനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആകയാല്‍ പ്രത്യാശപൂര്‍വ്വം ഞങ്ങള്‍ അങ്ങേ സനിധിയില്‍ അണഞ്ഞു ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ഈശോ മിശിഹായും പരിശുദ്ധ കന്യകാമറിയവും ധാരാളമായ അനുഗ്രഹങ്ങള്‍ അങ്ങുവഴി നല്‍കുന്നു എന്ന്‍ ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങളുടെ വത്സല പിതാവായി ഞങ്ങളെ അങ്ങു പരിപാലിച്ചു കൊള്ളണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-14 (March 14th)

ജപം

പ്രാര്‍ത്ഥനാ ജീവിതത്തില്‍ ഉന്നതമായ പദവി പ്രാപിച്ച വിശുദ്ധ യൗസേപ്പേ, അങ്ങ് ദൈവവുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നല്ലോ. അങ്ങ് ചെയ്തതെല്ലാം ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയുമായിരുന്നു. വത്സലപിതാവേ, ഞങ്ങളും ദൈവാരാധനയിലും പ്രാര്‍ത്ഥനയിലും തീക്ഷ്ണതയുള്ളവരാകുവാന്‍ അനുഗ്രഹിക്കണമേ. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയും നിര്‍വഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-15 (March 15th)

ജപം

ദാവീദു രാജവംശത്തില്‍ പിറന്ന വിശുദ്ധ യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-16 (March 16th)

ജപം

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അങ്ങേ സ്ഥാനക്കാരനും ഈശോമിശിഹായുടെ വളര്‍ത്തുപിതാവുമായ മാര്‍ യൗസേഫ് എപ്പോഴും അങ്ങേ തിരുമനസ്സ് നിവര്‍ത്തിക്കുന്നതിന് ഉത്സുകനായിരുന്നുവല്ലോ. ഞങ്ങളുടെ വന്ദ്യപിതാവിന്‍റെ മഹനീയ മാതൃകയെ അനുകരിച്ചുകൊണ്ട് ഞങ്ങളും ദൈവഹിതത്തിന് എപ്പോഴും വിധേയരാകട്ടെ. മേലധികാരികളും മാതാപിതാക്കന്‍മാരും അങ്ങേ പ്രതിനിധികളാണെന്നുള്ള വിശ്വാസത്തോടുകൂടി അനുസരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ആമേൻ.  (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-17 (March 17th)

ജപം

മാര്‍ യൗസേപ്പ്പിതാവേ അങ്ങ് ജീവിതത്തിലെ പ്രശ്നങ്ങളെയും വെല്ലുവിളികളെയും ധീരമായി അഭിമുഖീകരിച്ച് യാതനകളിലും ക്ലേശങ്ങളിലും അസാധാരണമായ ക്ഷമയും സഹനശക്തിയും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങളും വെല്ലുവിളികളും ഭീഷണികളും ഞങ്ങള്‍ പ്രശാന്തതയോടെ ക്രിസ്തീയമായ പ്രത്യാശയോടും ക്ഷമയോടും കൂടി നേരിടുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളെ ആത്മീയവും ഭൗതികവുമായ വിപത്തുകളില്‍ നിന്ന്‍ അങ്ങു സംരക്ഷിക്കുകയും ചെയ്യണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-18 (March 18th)

ജപം

ഞങ്ങളുടെ പിതാവായ മാര്‍ യൌസേപ്പേ, ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും ക്ലേശങ്ങളെയും ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുന്നതില്‍ അങ്ങ് ഞങ്ങള്‍ക്ക് മാതൃക കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ആപത്തുകളിലും യാതനകളിലും സഹനത്തിന്‍റെ പ്രകൃത്യതീതമായ മൂല്യം ഗ്രഹിച്ചു അതിനെ നേരിടുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. അങ്ങേ ഭക്തര്‍ക്ക്‌ നേരിടുന്ന വിപത്തുകളില്‍ വത്സല പിതാവേ, അങ്ങ് അവര്‍ക്ക് ആശ്വാസവും ശക്തിയും പ്രദാനം ചെയ്യുകയും പലപ്പോഴും അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് ഞങ്ങളെ ധൈര്യപ്പെടുത്തുന്നു. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.  

Vanakkamasam Day-19 (March 19th)  മാർ യൗസേഫ് പിതാവിന്റെ മരണതിരുന്നാൾ 

ജപം

ഞങ്ങളുടെ വത്സലപിതാവായ മാര്‍ യൗസേപ്പേ, അങ്ങ് ഈശോ മിശിഹായുടെ തൃക്കരങ്ങളില്‍ പരിശുദ്ധ കന്യകയുടെ സാന്നിദ്ധ്യത്തില്‍ സമാധാന പൂര്‍ണ്ണമായി മരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണ സമയത്ത് ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കു നല്‍കണമേ. അപ്രകാരം ഞങ്ങള്‍ നിത്യാനന്ദ സൗഭാഗ്യത്തില്‍ ചേരുവാന്‍ അര്‍ഹമായിത്തീരട്ടെ. നല്ല മരണത്തിനു പ്രതിബന്ധമായ പാപത്തെയും അതിന്‍റെ സാഹചര്യങ്ങളെയും ലൗകിക വസ്തുക്കളോടുള്ള അതിരു കടന്ന സ്നേഹത്തെയും പരിത്യജിക്കുവാനുള്ള ധീരത ഞങ്ങള്‍ക്കു നല്‍കണമേ. ആമേൻ (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.  

Vanakkamasam Day-20 (March 20th)

ജപം

മാര്‍ യൗസേപ്പിതാവേ, ഉണ്ണിമിശിഹായെ പന്ത്രണ്ടാമത്തെ വയസ്സില്‍ കാണാതെ പോയപ്പോള്‍ അവിടുന്ന്‍ സീമാതീതമായ ദുഃഖം അനുഭവിച്ചുവല്ലോ. ഞങ്ങള്‍ പാപത്താല്‍ ദൈവത്തെ നഷ്ടപ്പെടുത്തുമ്പോള്‍ ഉത്തമ മനസ്താപത്തോടുകൂടി അവിടുത്തെ അന്വേഷിക്കുവാനും അങ്ങുമായി രമ്യപ്പെട്ട് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. ജീവിത ക്ലേശങ്ങളില്‍ ഭാഗ്നാശരാകാതെ ദൈവസഹായത്തോടുകൂടി അതിനെ അതിജീവിക്കുവാനുള്ള ധൈര്യവും സ്ഥിരതയും ഞങ്ങള്‍ പ്രാപിക്കട്ടെ. ഈശോയെ അനുഗമിക്കുവാന്‍ കുരിശുകള്‍ സഹായകരമാണെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.  

Vanakkamasam Day-21 (March 21st)

ജപം

മാര്‍ യൗസേപ്പേ, അങ്ങ് അജയ്യമായ വിശ്വാസത്തോടും അചഞ്ചലമായ പ്രത്യാശയോടും കൂടിയ ഒരു ജീവിതമാണല്ലോ നയിച്ചിരുന്നത്. ഞങ്ങളും ക്രിസ്തീയമായ വിശ്വാസത്തിലും പ്രത്യാശയിലും ഞങ്ങളുടെ ജീവിതം നയിക്കുവാന്‍ ആവശ്യമായ അനുഗ്രഹം നല്‍കണമേ. അനുദിനം ഞങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തത്വസംഹിതകളെയും പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചു കൊണ്ട് വിശ്വാസത്തിലും പ്രത്യാശയിലും മുന്നേറുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. ദൈവത്തിലും ഈശോമിശിഹായിലുമുള്ള ഞങ്ങളുടെ വിശ്വാസത്തില്‍ ഞങ്ങള്‍ വളരട്ടെ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-22 (March 22nd)

ജപം

മാര്‍ യൗസേപ്പ് പിതാവേ, അങ്ങ് യഥാര്‍ത്ഥ ദൈവസ്നേഹത്തിന്‍റെയും പരസ്നേഹത്തിന്‍റെയും ഉത്തമനിദര്‍ശനമാണ്. അങ്ങില്‍ ആശ്രയിക്കുന്നവരെ സഹായിക്കുവാന്‍ അങ്ങ് സര്‍വ്വ സന്നദ്ധനാണല്ലോ. അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുന്നതിലും തത്പരനായിരിക്കുന്നു. മനുഷ്യസേവനമായിരുന്നല്ലോ അവിടുത്തെ ജീവിതനിയമം. വന്ദ്യപിതാവേ, ദൈവത്തെ എല്ലാറ്റിലും ഉപരിയായി സ്നേഹിക്കുവാനും സഹോദരങ്ങളില്‍ മിശിഹായേത്തന്നെ ദര്‍ശിച്ച് അവരെ സ്നേഹിക്കുവാനും സേവിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. ക്രിസ്തീയ സ്നേഹത്തിന്‍റെ പ്രേഷിതരായി ഞങ്ങള്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കട്ടെ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-23 (March 23rd)

ജപം

ദിവ്യകുമാരന്‍റെ വളര്‍ത്തുപിതാവും ദൈവജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, അങ്ങ് എളിമയുടെ മഹനീയമായ മാതൃകയാണെന്ന്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. അവിടുത്തെ എളിമയാണല്ലോ അങ്ങേ മഹത്വത്തിന് നിദാനം. ഞങ്ങള്‍ അനുപമമായ അങ്ങേ മാതൃക അനുകരിച്ച് എളിമയുള്ളവരായിരിക്കുന്നതാണ്. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എളിമയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനും ദൈവാനുഗ്രഹങ്ങള്‍ക്കു  എ അർഹരായിത്തീരുവാനും വേണ്ട വരം ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-24 (March 24th)

ജപം:

തിരുക്കുടുംബത്തിന്‍റെ നാഥനായ മാര്‍ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസ്സിലെ തിരുക്കുടുംബം പോലെ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സ്നേഹസേവനങ്ങളുടെയും വിളനിലമാകുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‍കേണമേ. കുടുംബാംഗങ്ങള്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ജീവിക്കട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ക്രിസ്തീയമായ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈശോമിശിഹായും, പരിശുദ്ധ കന്യകാമാതാവും വന്ദ്യപിതാവേ, അങ്ങും ഞങ്ങളുടെ കുടുംബങ്ങളില്‍ സന്നിഹിതരായി കുടുംബാന്തരീക്ഷത്തെ പവിത്രീകരിക്കേണമേ. അപ്രകാരം ഞങ്ങളുടെ കുടുംബങ്ങള്‍ സ്വര്‍ഗ്ഗീയ ജീവിതത്തിന്‍റെ നാന്ദിയാകട്ടെ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-25 (March 25th)

ജപം:

നീതിമാനായ വിശുദ്ധ  യൗസേപ്പേ, അങ്ങ് സകല സുകൃതങ്ങളാലും സമലംകൃതനായിരുന്നല്ലോ. തന്നിമിത്തം ദൈവസംപ്രീതിക്ക് പാത്രീഭൂതനുമായിരുന്നു. ഞങ്ങള്‍ ക്രിസ്തീയ സുകൃതങ്ങള്‍ തീക്ഷ്ണതയോടു കൂടി അഭ്യസിച്ച് ദൈവ സംപ്രീതിക്ക് പാത്രീഭൂതരാകുന്നതിനുളള അനുഗ്രഹം നല്‍കേണമേ. നീതിപാലനത്തില്‍ ഞങ്ങള്‍ വിശ്വസ്തരായിരിക്കട്ടെ. ദൈവത്തിനു അര്‍ഹമായ ആരാധനയും മേലധികാരികളോടുള്ള അനുസരണവും മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ നീതിയും പാലിക്കുന്നതിന് വേണ്ട അനുഗ്രഹം നല്‍കേണമേ. ദരിദ്രരോടും തൊഴിലാളികളോടും ഔദാര്യപൂര്‍വ്വം പെരുമാറുന്നതിനുള്ള മഹാമനസ്ക്കതയും ഞങ്ങളില്‍ ഉളവാകട്ടെ. ആമേൻ(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-26 (March 26th)

ജപം:

സ്വര്‍ഗ്ഗരാജ്യത്തില്‍ അതുല്യമായ മഹത്വത്തിനും അവര്‍ണ്ണനീയമായ സൗഭാഗ്യത്തിനും അര്‍ഹനായിത്തീര്‍ന്ന ഞങ്ങളുടെ പിതാവായ മാര്‍ യൗസേപ്പേ, അങ്ങേ വത്സല മക്കളായ ഞങ്ങള്‍ക്കും ഈശോമിശിഹായോടും പരിശുദ്ധ കന്യകാമാതാവിനോടും അങ്ങയോടും യോജിച്ചു കൊണ്ട് സ്വര്‍ഗ്ഗീയ മഹത്വത്തില്‍ ഭാഗഭാക്കുകളാകുവാനുള്ള അനുഗ്രഹം പ്രാപിച്ചു നല്‍കേണമേ. ദൈവം ഞങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യവും ചുമതലകളും വിശ്വസ്തതാപൂര്‍വ്വം നിര്‍വഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ബലഹീനതകളും പ്രലോഭനങ്ങളും നിമിത്തം ഭൂതകാലത്തില്‍ ഞങ്ങളില്‍ ഉണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിച്ചു ഇനിമേൽ തീക്ഷ്ണതയോടെ ജീവിക്കുന്നതാണ്. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-27 (March 27th)

ജപം:

ഞങ്ങളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, അങ്ങ് സ്വര്‍ഗ്ഗരാജ്യത്തില്‍ എല്ലാ വിശുദ്ധന്മാരായുംകാൾ ഉന്നതമായ മഹത്വം പ്രാപിച്ചിരിക്കുന്നല്ലോ. പാപികളായ ഞങ്ങളും സ്വര്‍ഗീയമായ സൗഭാഗ്യത്തില്‍ എത്തിച്ചേരുവാന്‍ വേണ്ട അനുഗ്രഹം പ്രാപിച്ചു തരണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും തുണയായിരിക്കണമേ. ഞങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിന് പ്രതിബന്ധമായവയെ ദുരീകരിച്ച് അനുദിനം വിശുദ്ധിയില്‍ പുരോഗമിക്കുവാന്‍ അങ്ങേ മഹനീയമായ മാതൃക പ്രചോദനമരുളട്ടെ. വന്ദ്യപിതാവേ, അങ്ങേ സ്വര്‍ഗ്ഗീയ പിതാവിന്‍റെ പക്കലും ദിവ്യകുമാരനായ ഈശോമിശിഹായുടെയും അങ്ങേ മണവാട്ടിയായ കന്യകാമറിയത്തിന്‍റെയും പക്കലും ഞങ്ങള്‍ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കേണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-28 (March 28th)

ജപം:

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അങ്ങേ വിശ്വസ്ത ശുശ്രൂഷിയായ മാര്‍ യൗസേപ്പിനെ അങ്ങ് മഹത്വപ്പെടുത്തുവാന്‍ തിരുമനസ്സായി. ഞങ്ങള്‍ ആ പുണ്യപിതാവിനെ പുത്രര്‍ക്കനുയോജ്യമായ വിധം ബഹുമാനിക്കുന്നത് അവിടുത്തെ സംപ്രീതിക്കു നിദാനമാണെന്നു ഞങ്ങള്‍ക്കറിയാം. മാര്‍ യൗസേപ്പിനെ അനുകരിച്ച് ഞങ്ങളും അനുദിന ജീവിതത്തില്‍ അവിടുത്തെ ഹിതം മാത്രമനുസരിച്ച് ജീവിക്കാനുള്ള അനുഗ്രഹം നല്‍കേണമേ. മാര്‍ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി ദൈവസവിധത്തില്‍ മാദ്ധ്യസ്ഥം വഹിച്ച് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനും അവിടുത്തെ മക്കളാണെന്നു പ്രഖ്യാപിക്കുന്നതിനും ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-29 (March 29th)

ജപം:

ലോകപരിത്രാതാവായ മിശിഹായേ, അങ്ങയുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പിനെ ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അവിടുത്തെ സംപ്രീതിക്ക് അര്‍ഹമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി ആ പിതാവിനെ സ്തുതിക്കുന്നതിന് ഉത്സുകരാകുന്നതാണ്. ഈ വന്ദ്യപിതാവിനെ ഞങ്ങള്‍ സ്നേഹിക്കുന്നു. അദ്ദേഹത്തിന്‍റെ മാതൃക അനുസരിച്ച് അങ്ങേ സേവനത്തില്‍ ഞങ്ങള്‍ തത്പരരായിരിക്കും. മാർ യൗസേഫ് പിതാവേ, ഈശോയിലും ഈശോയ്ക്കു വേണ്ടിയും ഈശോയോടു കൂടിയും ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുവാന്‍ ഞങ്ങളെ ശക്തരാക്കേണമേ. ഉത്തരവാദിത്വ പൂര്‍ണ്ണമായ ക്രിസ്തീയ ജീവിതം നയിച്ച് ദൈവമക്കളുടെ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമെന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-30 (March 30th)

ജപം:

ദൈവജനനിയായ പരിശുദ്ധ കന്യകാമാതാവേ, അങ്ങേ വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പിനോടുള്ള ഭക്തി അങ്ങേയ്ക്ക് പ്രസാദജനകവും അനുഗ്രഹദായകവുമാണെന്ന് ഞങ്ങള്‍ ഗ്രഹിക്കുന്നു. അതിനാല്‍ ഈ പുണ്യപിതാവിനോടു സവിശേഷ ഭക്തിയുള്ളവരായി ഞങ്ങൾ ജീവിച്ചു കൊള്ളാം. നാഥേ, അങ്ങയെയും ദിവ്യകുമാരനെയും മാര്‍ യൗസേപ്പിനെയും കൂടുതല്‍ അറിയുവാനും സ്നേഹിക്കുവാനും നിങ്ങളുടെ വിശ്വസ്ത ദാസര്‍ക്കനുയോജ്യമായ ജീവിതം നയിക്കുവാനും ആവശ്യമായ അനുഗ്രഹം നല്‍കണമേ. മാര്‍ യൗസേപ്പേ, അങ്ങ് പരിശുദ്ധ  കന്യകയെ സ്നേഹിക്കുകയും സേവനമര്‍പ്പിക്കുകയും ചെയ്തതുപോലെ  ഞങ്ങളും ദൈവമാതാവിനെ സ്നേഹിക്കുവാനും അവരുടെ സേവനത്തിന് ഞങ്ങളെത്തന്നെ പ്രതിഷ്ഠിക്കുവാനും വേണ്ട അനുഗ്രഹം നല്‍കണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-31 (March 31st)

ജപം:

മഹാമാദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ! അങ്ങില്‍ അഭയം പ്രാപിച്ചിരിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവരുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളെ അവിടുന്ന്‍ സാധിച്ചു കൊടുക്കുന്നു. അവരെ എല്ലാ വിപത്തുകളില്‍ നിന്നും പ്രത്യേകമായി ദുര്‍മരണങ്ങളില്‍ നിന്നും അങ്ങ് രക്ഷിക്കുന്നതാണ്. തിരുസഭയുടെ പാലകനും സാര്‍വത്രിക മദ്ധ്യസ്ഥനുമായ വന്ദ്യപിതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളെ അനുഗ്രഹിക്കണമേ. തിരുസഭ അഭിമുഖീകരിക്കുന്ന വിപത്തുകളെ വിജയപൂര്‍വ്വം തരണം ചെയ്യുവാന്‍ വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടും പരിശുദ്ധ കന്യകാംബികയോടും അപേക്ഷിച്ചു ലഭിച്ചു തരണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)