Sunday, August 14, 2022

ABHISHEKAGNI ONLINE BIBLE CONVENTION 2022: [DAY-3]

Saturday, August 13, 2022

Fr Daniel Poovannathil വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം [Day-08]


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നടത്തുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ എട്ടാം ദിന (2022 ഓഗസ്റ്റ് 13 ശനിആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ തിരുവചന വിചിന്തനം: മനുഷ്യനായി അവതരിച്ച സാക്ഷാൽ കർത്താവായ ഈശോയ്ക്ക് ഉണ്ടായ പ്രലോഭനങ്ങളും പരീക്ഷകളും. നമ്മൾക്ക് ഉണ്ടാകുന്ന പരീക്ഷകൾക്ക് പുറകെ ഒരു മഹത്വം പ്രതീക്ഷിക്കുക.

ABHISHEKAGNI ONLINE BIBLE CONVENTION 2022: [DAY-2]

Friday, August 12, 2022

Fr Daniel Poovannathil വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം [Day-07]


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ഷെക്കെയ്‌ന ടി വി യും  സംയുക്തമായി 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നയിക്കുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ ഏഴാം ദിന (2022 ഓഗസ്റ്റ് 12 വെള്ളി) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ ദൈവ വചനാധിഷ്ഠിത ചിന്താ വിഷയം: സ്നേഹത്തിന്റെ ജീവിതം. ദൈവ സ്നേഹവും മനുഷ്യ സ്നേഹവും പൂർണത പ്രാപിക്കേണ്ടുന്ന ജീവിതമാണ് ക്രിസ്തീയ വിശ്വാസിയുടെ ജീവിതം. 

ABHISHEKAGNI ONLINE BIBLE CONVENTION 2022: [DAY-1]

Thursday, August 11, 2022

Day-6 | 2022 August 11 (Thursday) | വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നയിക്കുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ ആറാം ദിന (2022 ഓഗസ്റ്റ് 11 വ്യാഴം) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ ദൈവ വചനാധിഷ്ഠിത ചിന്താ വിഷയം: നമ്മൾ അശ്രദ്ധ പുലർത്തി ചെയ്തു കൂട്ടുന്ന ലഘു പാപങ്ങളിൽ ജാഗ്രത പുലർത്തുന്നതിനെപ്പറ്റി.

Wednesday, August 10, 2022

Fr Daniel Poovannathil's 'Vimala Hridaya Prathishta' [DAY-5] 2022 August 10 (Wednesday)


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നടത്തുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ അഞ്ചാം ദിന (2022 ഓഗസ്റ്റ് 10 ബുധൻആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ തിരുവചന സന്ദേശം: 'പാപത്തിനെതിരായ പോരാട്ടം'!

Tuesday, August 9, 2022

Day-4 | 2022 August 9 (Tuesday) | വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നയിക്കുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ നാലാം ദിന (2022 ഓഗസ്റ്റ് 9 ചൊവ്വ) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ ചിന്താ വിഷയം: മൂല പാപങ്ങൾ. 

പാപത്തിന് കാരണമാകുന്ന വിത്തുകളും വേരുകളുമാണ് മൂലപാപങ്ങൾ! കുമ്പസാരം വഴി പാപങ്ങൾ ഏറ്റുപറഞ്ഞു പശ്ചാത്തപിച്ചു പാപമോചനം പ്രാപിക്കുമ്പോൾ പാപങ്ങൾക്ക് കാരണമായേക്കാവുന്ന എല്ലാ വേരുകളും സ്വയം കണ്ടെത്തി പിഴുതു എറിയണം! 

Monday, August 8, 2022

Fr Daniel Poovannathil's 'Vimala Hridaya Prathishta' [DAY-3] 2022 August 8 (Monday)


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നയിക്കുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ മൂന്നാം ദിന (2022 ഓഗസ്റ്റ് 8 തിങ്കൾ) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ വചന വിചിന്തനം: വിശുദ്ധിയോടെ ജീവിക്കുന്നതിന്റെ ആവശ്യകതയും  വിശുദ്ധ ജീവിതം നയിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലങ്ങളും. 

Sunday, August 7, 2022

Day-2 | 2022 August 7 (Sunday) | വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം |


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നയിക്കുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ രണ്ടാം ദിന (2022 ഓഗസ്റ്റ് 7 ഞായർ) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ ധ്യാന വിഷയം: പാപത്തിന്റെ വേതനം (ശമ്പളം) മരണമത്രേ! ജഡത്തിന്റെ പ്രവണതകൾക്ക് അനുസരിച്ചു ജീവിച്ചാൽ അത് ആത്മാവിന്റെ മരണമാണ്.

അനുതപിക്കാത്ത പാപം ഒരുവനെ നശിപ്പിക്കും. പാപിയെ ദൗർഭാഗ്യം പിന്തുടരുന്നു. "നിന്റെ ദുഷ്‌കൃത്യങ്ങൾ വഴി കർത്താവിനെ ഉപേക്ഷിച്ചതിനാൽ നീ നശിക്കുന്നതുവരെ അവിടുന്ന് നിന്റെമേൽ ശാപവും ക്ലേശവും അയക്കും"!

Saturday, August 6, 2022

KCBC Grants Plenary Indulgence for Catholics in Kerala


Please see similar articles written about Plenary Indulgence:

Plenary Indulgence granted by Pope in honour of St Chavara Kuriakose Eliays


Portiuncula Plenary Indulgence:

Day-1 | 2022 August 6 (Saturday) | വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം |


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നയിക്കുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ ഒന്നാം ദിന (2022 ഓഗസ്റ്റ് 6 ശനി) ആത്മീയ ശ്രുശൂഷകൾ!

Friday, August 5, 2022

CBSE National Topper Hannah Alice Proclaims the Word of God in National TV


19-year-old Hanna Alice Simon of Kochi in Kerala is a visually challenged girl. But she is not like the other challenged children in the country. She is a specially chosen and blessed child by God to bear witness to Him. She has been doing justice to her Divine Calling and testifying His Goodness and Greatness through her exemplary life!

Recently Hannah Alice scored the highest marks (496/500) in the CBSE Class 12 Examinations held in 2022 and won the 1st Rank in the disabled category. When 'India Today', one of the most popular TV channels in the country contacted Hannah to congratulate her very special achievement, she used the opportunity to glorify the Lord and proclaim the Word of God very gladly and proudly!

Hannah has also set another record related to her higher education. She was very desirous to make her higher education at a prestigious university in the USA. But unable to bear the expenses, her parents were looking for universities in some other countries. But by the grace of God Whom she glorifies, she has also become the only Malayali to secure a 100% scholarship in the Notre Dame university in America to continue her higher education!

Hannah Alice is also a gifted singer. She has a youtube channel through which she praises the Lord Jesus Christ in melodious songs and publishes them. Please subscribe to her channel and listen to her singing.


Sunday, July 31, 2022

satanists organizing 'viswasa samrakshana maha sangamam' in ernakulam?


'വിശ്വാസ സംരക്ഷണ മഹാ സംഗമം' എന്ന പേരിൽ ഈ വരുന്ന ഓഗസ്റ്റ് മാസം 7-ആം തീയതി (07-08-2022) ഞായറാഴ്ച സിറോമലബാർ കത്തോലിക്കാ സഭയിൽ നിന്നും മനസ്സുകൊണ്ടു പുറത്തുപോയ സഭാവിരോധികളും ദൈവ നിഷേധികളും ആയ പുരോഹിതരും കന്യസ്ത്രീകളും ഉൾപ്പെടുന്ന ഏതാനും വിഘടനവാദികൾ എറണാകുളത്തു ഒരു സമ്മേളനം നടത്താൻ പോകുന്നതായി അറിയാൻ സാധിക്കുന്നു! 

തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടിയും സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടിയും ക്രൈസ്തവ വിരോധികളായ തീവ്ര ചിന്താഗതിക്കാരായ ചില വ്യക്തികളും സംഘടനകളുമായി 
രഹസ്യത്തിൽ ധാരണയുണ്ടാക്കി ക്രൈസ്തവ നാമധാരികളായ ഇവർ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങളിൽ യാതൊരു കാരണവശാലും പങ്കെടുക്കരുതേ എന്ന്, നമ്മെ സ്വന്തം രക്തം ചിന്തി, കഠിന പീഡകൾ സഹിച്ചു, പ്രാണൻ കുരിശിൽ ബലിയായി സമർപ്പിച്ചു വീണ്ടെടുത്ത നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിശുദ്ധ നാമത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലുള്ള എല്ലാ വിശ്വാസികളോടും സ്നേഹപൂർവ്വം അപേക്ഷിക്കുന്നു.

കത്തോലിക്കാ സഭയെയും മാർപാപ്പയേയും സീറോമലബാർ സഭാ തലവനേയും സിനഡിനെയും അനുസരിക്കാൻ വിസമ്മതിക്കുന്ന ഇവർ ആരായിരുന്നാലും എത്ര ഉന്നതരായിരുന്നാലും, ഫലത്തിൽ സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ടവരാണ്. അവർ എത്ര നല്ലവരായും ജനസമ്മതരായും പുറമെ തോന്നിയാലും അവരുടെ പ്രവർത്തനങ്ങൾ ദൈവത്തെ ധിക്കരിച്ചു ശാപം ഏറ്റുവാങ്ങിയ ലൂസിഫറിന്റെ പ്രവർത്തനങ്ങൾക്ക് ചേർന്നതാണ്!

അതുകൊണ്ടു വിശുദ്ധ കത്തോലിക്കാ സഭയിലും, കർത്താവു നിയമിച്ച അതിന്റെ തലവനായ മാർപാപ്പയിലും, സഭയെ നിയന്ത്രിക്കാൻ ദൈവം ചുമതലപ്പെടുത്തിയിരിക്കുന്ന മെത്രാന്മാരുടെ സിനഡിലും വിശ്വസിക്കുന്ന ഒരൊറ്റ പുരോഹിതനോ, സമർപ്പിതരോ, വിശ്വാസിയോ, നമ്മുടെ അമ്മയായ പരിശുദ്ധ തിരുസ്സഭയെ  അവഹേളിച്ചു അസ്ഥിരപ്പെടുത്തി തകർക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ദുരാത്മിവിനാൽ നയിക്കപ്പെടുന്ന ഈ വിഘടന വാദികൾ വിളിച്ചു കൂട്ടന്ന ഒരു പരിപാടിയിലും പങ്കെടുക്കരുതേ എന്ന് ഓർമിപ്പിക്കുന്നു!

കത്തോലിക്കാ സഭയെ ഏതുവിധേനയും തകർക്കാൻ ഒരുമ്പെട്ടിരിക്കുന്ന പുരോഹിത സന്യസ്ത വേഷം ധരിച്ച, ആത്മാവ് സാത്താന് അടിയറവു വെച്ചിരിക്കുന്ന ഏതാനും വട്ടോളിമാരും ലുസിമാരും അന്തോണിമാരും മുൻപിൽനിന്നു നയിക്കുകയും, മുൻപ് കണ്ടിട്ടുള്ളതുപോലെ തീവ്രവാദികളായ ഏതാനുംപേർ യത്തീം ഖാനകളിൽനിന്നു തട്ടമിട്ട കുട്ടികളെയിറക്കി പങ്കെടുപ്പിക്കുകയും ചെയ്യുന്ന ഈതരം പരിപാടിയിൽ വെറുതെ ഒരു കൗതുകത്തിനുപോലും പങ്കെടുക്കരുതേ എന്ന് വീണ്ടും ഓർമിപ്പിക്കുന്നു!  

 പ്രലോഭനത്തിനു വഴങ്ങിയോ പ്രീതിക്ക് വേണ്ടിയോ സൗഹൃദത്തിന്  വേണ്ടിയോ മനസ്സോടെയോ മനസില്ലാതെയോ കത്തോലിക്കാ ക്രൈസ്തവ  വിശ്വാസികൾ ആരെങ്കിലും അഹങ്കാരികളും അനുസരണകെട്ടവരുമായ  ഈ ദുശാട്യക്കാരുടെ കൂടെ കൂടിയാൽ അവർ സഭയുടെ ശാപവും ദൈവ കോപവും തങ്ങളുടെ മേലും തങ്ങളുടെ തലമുറകളുടെ മേലും നാടിന്റെ മേലും നിച്ഛയം ക്ഷണിച്ചു വരുത്തുമെന്ന് അറിയുക!   

Thursday, July 28, 2022

Rev Fr Daniel Poovannathil's 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്കം in Shekinah


ഈ ലോകം അനുനിമിഷം യുഗാന്ത്യ ദിനത്തോട് കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണെന്നുള്ള വസ്തുത ലോകം മുഴുവനുമുള്ള അനേകം ദൈവമക്കൾക്കു മനസിലാക്കാൻ ദൈവം കൃപ നൽകിക്കൊണ്ടിരിക്കുന്നു! അങ്ങനെയുള്ള ഒരു ബോധ്യം ലഭിച്ചവർ തങ്ങളെ കഠിന പീഡകൾ സഹിച്ചു രക്തം ചിന്തി കുരിശിൽ മരിച്ചു വലിയ വില കൊടുത്തു വീണ്ടെടുത്ത രക്ഷകനായ യേശുക്രിസ്തുവിന്റെ അതി മഹത്വപൂർണമായ രണ്ടാം വരവ് ആഹ്ലാദത്തോടെയും അഭിമാനത്തോടെയും തലയുയർത്തി നിന്നുകൊണ്ട് വീക്ഷിക്കുവാൻ തങ്ങളെത്തന്നെ ഒരുക്കിക്കൊണ്ടിരിക്കുന്നു!  

യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ആത്മാവുപോലും നശിച്ചുപോകുവാൻ ഇടയാകുകയില്ല എന്നുള്ള പരമസത്യം ഗ്രഹിച്ചു, ഇപ്പോൾ ജീവിച്ചിരിക്കുന്ന ഓരോ വിശ്വാസിയും തങ്ങളെയും തങ്ങളുടെ കുടുബങ്ങളെയും പ്രീയപ്പെട്ടവരെയും കർത്താവായ യേശുവിന്റെ പരിശുദ്ധ ഹൃദയത്തിനു വിശുദ്ധീകരിച്ചു സമർപ്പിക്കണം! പാപത്തിന്റെയോ ശാപത്തിന്റെയോ തഴക്ക ദോഷങ്ങളുടെയോ അടിമത്വത്തിൽ ആയിരിക്കുന്ന ഒരു വ്യക്തിക്ക് അതിൽനിന്നെല്ലാം മോചനവും വിടുതലും പ്രാപിക്കാനും പാപബോധവും പശ്ചാത്താപവും വഴി പാപമോചനം പ്രാപിക്കാനും തിരുസഭാമാതാവും അനേക വിശുദ്ധരും കാട്ടിത്തന്നിരിക്കുന്ന ഒരു എളുപ്പ മാർഗമാണ് 'പരിശുദ്ധ അമ്മയുടെ വിമലയഹൃദയത്തിനു പ്രതിഷ്ഠിക്കുക' വഴി യേശു കർത്താവിന്റെ തിരുഹൃദയത്തിനു യോഗ്യരായി തീരുവാൻ സാധിക്കുക എന്നത്! 

പരിശുദ്ധ അമ്മയുടെ പ്രധാന തിരുന്നാൾ ദിവസങ്ങളിലാണ് വ്യക്തികളെയും കുടുംബങ്ങളെയും പരി അമ്മയുടെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കേണ്ടുന്നത്! അങ്ങനെയുള്ള തിരുനാളുകൾക്കു 33 ദിവസങ്ങൾക്കു മുൻപേ വിമലഹൃദയ പ്രതിഷ്ഠക്കുള്ള ഒരുക്ക ശ്രുശൂഷകൾ അഭിഷിക്തരായ പുരോഹിതരാൽ നിർവഹിക്കപ്പെടുന്നു. വരുന്ന സെപ്റ്റംബർ 8 നു (പരിശുദ്ധ മാതാവിന്റെ ജനന തിരുന്നാൾ ദിനം) വിമലഹൃദയത്തിനു പ്രതിഷ്ഠിക്കാൻ വേണ്ടി ഒരുക്ക ശ്രുശൂഷകൾ ഈ വരുന്ന ആഗസ്റ് മാസം 6 ആം തീയതി ആരംഭിക്കുന്നു! ഇപ്രാവശ്യം നമ്മുടെ ഷെകൈന ടീവിയും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രവും സംയുക്തമായി അവതരിപ്പിക്കുന്ന വിമലഹൃദയ പ്രതിഷ്ട ഒരുക്ക ധ്യാനം നയിക്കുന്നത് മലയാളികൾക്കു ഏറെ പ്രിയങ്കരനായ ബഹു. ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനാണ്.

എത്ര പരിതാപകരമായ നാശ അവസ്ഥയിലായിരിക്കുന്ന വ്യക്തിയായാലും, എത്ര കൊടും പാപിയായിരുന്നാലും, പരിശുദ്ധ അമ്മയോട് സഹായം യാചിച്ചാൽ നിശ്ചയമായും അമ്മ  ആ വ്യക്തിയെ ഒരു വിശുദ്ധൻ/വിശുദ്ധ ആക്കി രൂപാന്തരപ്പെടുത്തും എന്നുള്ള കാര്യം 100 % സത്യവും നിരൂപിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും ആണ്! ആകയാൽ പ്രീയ സുഹൃത്തേ, ഈ സുവർണാവസരം വിനിയോഗിക്കണമേ.

ഓഗസ്റ്റ് 6 ആം തീയതി (ശനിയാഴ്ച) മുതൽ രാത്രി 9 to 10 വരെ ഷെകൈന ടീവിയിലും മൗണ്ട് കാർമ്മൽ യൂട്യൂബ് ചാനലിലും മറ്റും ഈ ഒരുക്ക ശ്രുശൂഷ പ്രാർത്ഥനകളിൽ തത്സമയം (Live) പങ്കെടുക്കാവുന്നതാണ്! ഏതെങ്കിലും കാരണവശാൽ തത്സമയം പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് യൂട്യൂബ് വഴി സംബന്ധിക്കാവുന്നതാണ്!


Sunday, July 24, 2022

Matrimonial Meeting organised @ Kottappady Church on August 15

 


കോതമംഗലം സീറോ മലബാർ രൂപതയിലുള്ള കോട്ടപ്പടി വിശുദ്ധ സെബാസ്ത്യാനോസ് കത്തോലിക്കാ ഇടവക ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യവും മാതൃകാപരവുമായ ഒരു പരിപാടി സംഘടിപ്പിക്കുന്നു! അവിവാഹിതരായ കേരളത്തിലെ കത്തോലിക്കാ യുവതീ യുവാക്കൾക്കും അവരുടെ മാതാപിതാക്കൾക്കും പരസ്പരം പരിചയപ്പെടുവാനും, സംസാരിക്കാനും, സൗഹൃദം സ്ഥാപിക്കുവാനും, യോജിക്കും എന്ന് ഇരു കൂട്ടർക്കും തോന്നുന്ന പക്ഷം നേരിട്ട് വിവാഹം ആലോചിക്കാനും ഒരു സുവർണാവസരം ഒരുക്കുന്നു!  

'വൈവാഹിക സംഗമം' എന്ന പേരിൽ 2022 ഓഗസ്റ്റ് 15 -നു ഉച്ചകഴിഞ്ഞു 2 മണിക്ക് 'ദി ലൈഫ് സെന്റർ ഓഡിറ്റോറിയത്തിൽ' സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ കേരളത്തിൽ ഏതു ജില്ലകളിൽ നിന്നുമുള്ള യുവതികളും യുവാക്കളും അവരുടെ ഉത്തരവാദപ്പെട്ട മാതാവിനോടോ പിതാവിനോടോ രക്ഷാധികാരികളോടോ  ഒപ്പം പങ്കെടുക്കാവുന്നതും നേരിട്ട് പരിചയപ്പെടാവുന്നതും ഓഫീസിൽ നൽകിയിട്ടുള്ള ബയോഡാറ്റകൾ ശേഖരിക്കാവുന്നതും ആണ്!

വിവാഹത്തിന് ഒരുങ്ങുന്ന യുവതികളോ യുവാക്കളോ നേരിട്ട് വരാൻ സാധിക്കാത്ത പക്ഷം അവരുടെ ഫോട്ടോയും വിശദ വിവരവും (Bio data) ഉത്തരവാദപ്പെട്ടവർ ആരെങ്കിലും കൊണ്ടുവന്നാൽ മതിയാകും.

കേരളാ കത്തോലിക്കാ സഭയിൽ റീത്തു വ്യത്യാസമില്ലാതെ സിറോ മലബാർ, മലങ്കര ലത്തീൻ ഏതു വിഭാഗത്തിൽ പെട്ടവർക്കും, എല്ലാ പ്രായത്തിലും സാഹചര്യത്തിലും, നിലവാരത്തിലും പെട്ടവർക്കും ഏതു രൂപതകളിൽ നിന്നും സംബന്ധിക്കാവുന്നതാണ്! 

മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കൂട്ടായ്മയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയുള്ളു.

ഈ വൈവാഹിക സംഗമത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ വിശദാംശങ്ങൾ ഈ വാട്ട്സ്ആപ്പ് നമ്പറിൽ അയക്കുക.

Whatsapp No: 8848758213

കൂടുതൽ വിവരങ്ങൾക്ക്  താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക:

Phone: 9207459554


Friday, July 22, 2022

Latest Eucharistic Miracle Occurs In The Hands of a Mystic Priest in Poland!


Here is the most recent Amazing Eucharistic Miracle that occurred in Poland! When a living mystic Priest like St Padre Pio was celebrating the Holy Mass in a Church, the Holy Hosts turned into the Real Flesh and Blood of Lord Jesus Christ before the eyes of hundreds of devotees who were wowed by witnessing closely this Great Eucharistic Miracle! 

Thursday, July 21, 2022

പ്രാർത്ഥന ചൊല്ലുന്ന തത്തയുടെ വൈറൽ വിഡിയോ! Parrot reciting Prayer


This is an amazing video of a pet parrot that has gone viral in which it is reciting the 'Hail Mary Prayer' in Malayalam very clearly and beautifully. It wows the viewers in the manner how efficiently it is pronouncing the Malayalam accent which is difficult even for the people of the neighboring states.

Thursday, July 7, 2022

പത്തു വർഷം വൃതം എടുത്തു ക്രൈസ്തവ ദേവാലയം നിർമിച്ച ഹൈന്ദവൻ സുനീജ് കുമാർ!


പത്തു വർഷം കഠിന വൃതം എടുത്തു ഈർക്കിലി കൊണ്ട് തൃശൂർ പുതുകാടുള്ള കത്തോലിക്കാ ക്രൈസ്തവ ദേവാലയം നിർമിച്ച ഹൈന്ദവ യുവാവ് സുനീജ് കുമാറിന്റെ വിഡിയോ കാണേണ്ടത് തന്നെ! അദ്ദേഹത്തെ പരിചയപ്പെടേണ്ടത് അനിവാര്യമാണ്

തൃശൂർ പുതുക്കാടുള്ള St Anthony 's Forane Church ന്റ് പഴയ ദേവാലയം പൊളിക്കുന്നതിനു മുൻപ് താൻ കണ്ടിട്ടുള്ളത് അപ്രകാരം മനസ്സിൽ പതിപ്പിച്ചിട്ടു, നീണ്ട പത്തു വർഷങ്ങൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ സസ്യാഹാരം മാത്രം ഭക്ഷിച്ചു, വാർത്താ വിനോദങ്ങൾ എല്ലാം ത്യജിച്ചു, ഒരു തികഞ്ഞ സന്യാസ ജീവിതം നയിച്ചുകൊണ്ട് അദ്ദേഹം സ്വയം വെട്ടിയൊരുക്കിയ തെങ്ങിന്റെ ഈർക്കിലികൾ കൊണ്ട് ഒറ്റയ്ക്ക് ഒരു പരസഹായവും ഇല്ലാതെ  നിർമിച്ച ദൈവാലയം ഒരു മഹാ സംഭവം തന്നെ!

ഈ ദേവാലയം മറ്റുള്ള ശിൽപികൾ വിനോദത്തിനുവേണ്ടിയോ പ്രശസ്തിക്കു വേണ്ടിയോ ഉണ്ടാകാറുള്ള ശിൽപങ്ങളിൽ നിന്ന് തീർത്തും വിഭിന്നമായതു, ഹൈന്ദവ വിശ്വാസിയായിരുന്നിട്ടു പോലും സുനീജ് കുമാർ നീണ്ട നോമ്പ് നോറ്റു, ഒരു മനുഷ്യായുസിൽ പ്രധാനമായ 10 നീണ്ട വർഷങ്ങൾ ഏകാന്ത ജീവിതം നയിച്ച് പരിശുദ്ധ ബൈബിൾ വായിച്ചു ധ്യാനിച്ച് ഭക്തിയോടെ ഈർക്കിലുകൾ  കൊണ്ട് നിർമിച്ച ഈ ദൈവാലയം ഒരു അതുല്യ സൃഷിടി തന്നെ, നിർമിച്ച ശില്പി ദൈവത്തിന്റെ പ്രത്യേക കൃപയും നിയോഗവും ലഭിച്ച ഒരു പ്രതിഭയാണ്!

"മഹാ സമ്പന്നനായ ശലോമോൻ രാജാവ് ലോക പ്രസിദ്ധമായ യെരുശലേം ദൈവാലയം സ്വർണം കൊണ്ട് പണിതപ്പോൾ, ദരിദ്രനായ സുനീജ് കുമാർ ഈർക്കിലികൾ കൊണ്ട് പുതുക്കാട് പള്ളി പണിതു" എന്ന് അഭിമാനത്തോടെ പറയുന്ന സുനീജ് കുമാറിന് ദൈവം തക്ക പ്രതിഫലം നൽകി ആദരിക്കട്ടെ!

Rev Fr Shaji Thumpechirayil's Youth Retreat @ Sehion Kunnamthanam

 


Rev Fr Shaji Thumpechirayil needs no introduction in Kerala. He is one of the most zealous and vibrant Christian Priests of this time, always on the go to spread the Love and Mercy of Lord Jesus and to win as many souls as possible for Christ! Even though he is a highly talented all-rounder Priest who uses all his God-given gifts to achieve this great Mission, he possesses a humble and down-to-earth attitude.

Rev Fr Shaji who is a well-known musical artist is also a devout Gospel Preacher. He conducts Charismatic retreats for the teens, youth, families, and the elderly. Even though he conducts Retreats at different places in the country and abroad, his main Retreat center where he is stationed at present is 'Zehion Retreat Centre' at Kunnamthanam in the Pathanamthitta district, under the Changanasserry Archdiocese. 

Zehion aka Sehion Retreat Centre at Kunnanthanam is located in a calm and peaceful area. The Retreat Centre is one of the best in terms of convenience and comfort. Plenty of toilet-attached neat rooms are available with beds for the comfortable stay of the retreatants. (hot water for bathing is available for the needy). A beautiful Chapel and a meeting hall are provided for Praying, Celebrating the Holy Mass, and listening to the Word of God in a pleasant atmosphere. And the food, prepared and served under the supervision of Rev Sisters at Sehion Retreat center is very delicious, hygienic, and homely! 

'Chris Youth Fest 2022' is an amazing Retreat that is being organized exclusively for the youth at Sehion Retreat Centre Kunnamthanam during the Onam holidays in September 2022. The Retreat will commence on the 2nd of September and end on the 5th. The Retreat is to be led by a well-experienced and Spirit-filled team of Rev Fathers and Brothers.

Rev Fr Cyriac Kottayil who is the Director of Sehion Retreat Centre is an effective Preacher, scholar, and multitalented Priest. He is also a musical artist and a gifted family counselor.

Rev Fr Jackson Benjamin OCD is also a known figure in the Malayalam devotional music field and youth ministry.

Bro Emmanuel Aloysius is a lay minister of the Word of God. He is the director of the 'Emmanuel Marian Ministry' organizing this Youth Retreat.

Parents, Church vicars, and Teachers, please try to send your children to this incredible Youth Fest. Please see that as many of our youths participate in this gathering without fail and get benefitted. 

Young men and women, please grab this rare opportunity. Never miss it. 

For Advance Booking/Registration, please contact the below-given phone numbers.

8129830891, 9400528307

Monday, July 4, 2022

Rosa Mystica Holy Mother's Feast July 13. Novena Prayer in Malayalam

ആഗോള കത്തോലിക്കാ സഭയിലെ പരിശുദ്ധ ദൈവമാതാവിന്റെ  ഭക്തരായ വിശ്വാസികൾ ജൂലൈ 13 -നു  പരിശുദ്ധ റോസാ മിസ്റ്റിക്ക മാതാവിന്റെ (ദൈവ രഹസ്യത്തിന്റെ റോസാപ്പൂ) തിരുന്നാൾ ഭക്ത്യാദരവോടെ ആചരിക്കുന്നു. ഇതിനു മുന്നോടിയായി ജൂലൈ മാസം ഒന്നാം തീയതി (July 1st) മുതൽ പലരും നവനാൾ പ്രാർത്ഥനകൾ ചൊല്ലിത്തുടങ്ങുന്നു. (നവനാൾ പ്രാർത്ഥനകൾ ഒന്നാം തീയതി ആരംഭിക്കാൻ മറന്നുപോയവർ July നാലാം തീയതിയെങ്കിലും തുടങ്ങാൻ ശ്രമിക്കുക)!

പരിശുദ്ധ ദൈവ മാതാവ്, സർവ ജനപഥങ്ങളുടെയും അമ്മയും രാഞ്ജിയും ആകുന്നു. റോസാ മിസ്റ്റിക്ക മാതാവ് പരിശുദ്ധിയുടെ പനിനീർ പുഷ്പമാകുന്നു. ഈ അന്തിമ കാലത്തു നമ്മുടെ കുടുംബങ്ങളിൽ നിന്ന് തിന്മയുടെയും പാപത്തിന്റെയും സ്വാധീനത്തിൽ പെട്ടുപോയ ആത്മാക്കൾ പാപബോധം ലഭിച്ചു അനുതപിച്ചു വിശുദ്ധിയോടെ ജീവിക്കുവാൻ പരിശുദ്ധ റോസാ മിസ്റ്റിക്ക മാതാവ് മനുഷ്യമക്കളെ പ്രത്യേകം സഹായിക്കുന്നു.  

അതുകൊണ്ടു പരിശുദ്ധ റോസാ മിസ്റ്റിക്കാ മാതാവിനോടുള്ള പ്രത്യക ഭക്തിയും വിശ്വാസവും പ്രാർത്ഥനകളും, കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സമാധാനത്തിനും ഐശ്വര്യത്തിനും, കുടുംബാംഗങ്ങളുടെ ആന്തരികവും ശാരീരികവുമായ സൗഖ്യത്തിനും, മക്കളുടെ വിദ്യാഭ്യാസ തൊഴിൽ വിവാഹ തടസങ്ങൾ മാറിപ്പോകാനും, വ്യക്തികളുടെ വിശുദ്ധീകരണത്തിനും പാപ-ശാപ-പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ നേടുവാനും വളരെയധികം സഹായകരമാകും.  

പരിശുദ്ധ റോസാ മിസ്റ്റിക്ക അമ്മയോടുള്ള നവനാൾ/നവദിന പ്രാർത്ഥന.  


Sunday, July 3, 2022

Mar Joy Alappatt is Bishop of Chicago St Thomas Syro-Malabar Eparchy


മാർ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ പുതിയ ഇടയൻ 

Pope Francis has elevated and appointed Mar Joy Alappatt who was serving as the auxiliary Bishop, as the second Bishop of the Syro Malabar Eparchy of St Thomas at Chicago. This was in response to the resignation submitted by the first Bishop of the Chicago Syro Malabar Diocese, Mar Jacob Angadiath, on attaining the retirement age (75) prescribed by the Canon Law of the Catholic Church.

Being the first Bishop of the Syro Malabar Chicago Diocese which came into existence on 1st July 2001, Mar Angadiath extended his commendable services for 21 years for the overall development of the diocese.

Address

St. Thomas SyroMalabar Diocese of Chicago
372 South Prairie Ave,
Elmhurst, Illinois
60126-4020

Phone

+1 (630) 279-1383
+1 (630) 279-1386

Fax

+1 (630) 279-1479 

E-Mail: 

contact@smchicago.org